Monday 5 December 2016

715.DONNIE DARKO(ENGLISH,2001)

715.DONNIE  DARKO(ENGLISH,2001),|Thriller|Fantasy|,Dir:-Richard Kelly,*ing:-Jake Gyllenhaal, Jena Malone, Mary McDonnell.



   Chaos Theory  യുടെ  പിന്നാലെ  പോയ  സമയത്ത്  The Butterfly  Effect  നു  ശേഷം  കേട്ടറിഞ്ഞ  ചിത്രം  ആയിരുന്നു  Donnie  Darko.ഈ  ചിത്രത്തിന്  മനശാസ്ത്രപരമായ  വ്യാഖ്യാനങ്ങള്‍,ടൈം  ട്രാവല്‍  ഒക്കെ  ആണ്  ചിത്രത്തിന്റെ  മുഖ്യ  പ്രമേയം  എന്ന്  തോന്നാമെങ്കിലും  ഈ  ചിത്രവും  സാധ്യതകളിലൂടെ  ആണ്  സഞ്ചരിക്കുന്നത്.ഇവിടെ  ഡോണിയുടെ  മുന്നില്‍  പക്ഷെ  സമയത്തിന്‍റെ  നിയന്ത്രണവും  ഉണ്ട്.അവന്റെ  മുന്നില്‍  ആകെ  ഉള്ളത്  28  ദിവസവും 6  മണിക്കൂറും  42  മിനിറ്റും  6  സെക്കണ്ടുകളും  മാത്രം  ആണ്.അതായത്   അവന്റെ  ജീവിതത്തില്‍  സംഭവിക്കാവുന്ന  കാര്യങ്ങള്‍ ആ  സമയം  ആകുമ്പോള്‍  അവന്‍  മാറ്റി  മറിക്കാന്‍  നോക്കുമ്പോള്‍  ഉണ്ടാകുന്ന  ഭവിഷ്യത്ത്  വളരെ  വലുതായിരിക്കും.നേരത്തെ  സൂചിപ്പിച്ചത്  പോലെ  The Butterfly  Effect  ആയും  ഈ  അടുത്ത്  ഇറങ്ങിയ  കൊറിയന്‍  ചിത്രം  Time  Renegades  ആയും ക്ലൈമാക്സുകള്‍  വളരെയധികം  സാമ്യം  ഉള്ളതായി  കാണാം.ഒരു  പക്ഷെ  സാധ്യതകള്‍  പരീക്ഷിച്ചതിനു  ശേഷം  ഉള്ള  ഒളിച്ചോടല്‍  എന്ന്  വിശേഷിപ്പിക്കാവുന്നത്.പക്ഷെ  പല  സാധ്യതകളും  അവതരിപ്പിക്കപ്പെടുമ്പോള്‍  ഇതിലും  മനോഹരം  ആയി  മറ്റൊന്ന്  ഇല്ല  എന്ന്  തോന്നി  പോവുകയും  ചെയ്യും.


  ഇനി  ചിത്രത്തിന്റെ  കഥയിലേക്ക്.ഡോണി  ഡാര്‍ക്കോ  എന്ന  സ്ക്കൂള്‍  വിദ്യാര്‍ഥി  ആണ്  സിനിമയുടെ  പ്രധാന  കഥാപാത്രം.മാനസികമായി  ചില  പ്രശ്നങ്ങള്‍  ഉണ്ടെന്നു  സമൂഹം  കരുതുന്ന  അവന്  ഒരു  സാങ്കല്‍പ്പിക  സുഹൃത്തും  ഉണ്ട്.ഫ്രാങ്ക്   എന്ന്  പേരുള്ള  മുയലിന്റെ  ശിരസോട്  കൂടിയ  രൂപം.ജാക്ക്  ഗില്ലെന്ഹാലിന്റെ  ഡോണി  ഫ്രാങ്കിന്റെ  വാക്കുകള്‍ക്കു  വില  കൊടുക്കുന്നു.ഒരു  പക്ഷെ  അവന്‍റെ  തന്നെ  പ്രതിരൂപം  ആയിരുന്നിരിക്കാം  ഫ്രാങ്ക്.ഒരു  രാത്രി  സ്ഥിരമായി  ഉറക്കത്തില്‍  എഴുന്നേറ്റു  നടക്കുന്ന  സ്വഭാവും  ഉള്ള  ഡോണിയ്ക്ക്  ആ  സ്വഭാവം  കാരണം  അവന്റെ  ജീവന്‍  തിരികെ  ലഭിക്കുന്നു.മരണത്തെ  അതി  ജീവിച്ച  ഡോണി  അവിടെ  നിന്നും  പുതിയ  ഒരു  ജീവിതം   ആണ്  തുടങ്ങുന്നത്.തന്റെ  ആശയങ്ങളെ  കുറിച്ച്  കൂടുതല്‍  പഠിക്കാനും  മനസ്സിലാക്കാനും  ഉള്ള  ഒരു ചുറ്റുപ്പാട്  അവനു  ലഭിക്കുന്നു.ഈ  മാറ്റം  അവനു  സഹായകരം  ആണോ  അല്ലയോ  എന്നതാണ്  ബാക്കി  ചിത്രം.


    ഒരു  പ്രത്യേക  സ്ഥലത്ത്  നിന്നും  അപ്രതീക്ഷിതം  ആയി  ജീവിതം  മറ്റൊരു  വഴിയിലേക്ക്  നീങ്ങുമ്പോള്‍  ജീവിതത്തിന്റെ  സ്വാഭാവികമായ  ഒരു  ആയാസം   നഷ്ടപ്പെടുന്നു.ഈ  ചിത്രത്തിന്റെ  കഥ  അങ്ങനെ  ഒരു  രീതിയില്‍  കാണാന്‍  സാധിക്കും.പ്രത്യേകിച്ചും  ക്ലൈമാക്സിന്റെ  മുന്നില്‍  ഉള്ള  ക്ലൈമാക്സില്‍.അവിടെ  നിന്നും  ചിത്രം  കാണുമ്പോള്‍  ഉള്ള  ശരിക്കും  ഉള്ള  ക്ലൈമാക്സില്‍ പ്രേക്ഷകന്‍റെ  മുന്നില്‍  ആ  കഥാപാത്രങ്ങള്‍  നില്‍ക്കുമ്പോള്‍  ചെറിയ  മാറ്റങ്ങള്‍ കൊണ്ട്  വരുന്ന  വലിയ  മാറ്റങ്ങളെ  ഉള്‍ക്കൊള്ളാന്‍  കഴിയും.സങ്കീര്‍ണം  ആയ  ഒന്നും  ചിത്രത്തില്‍  ഇല്ല  എന്നതാണ്  സത്യം.ഈ  പ്രമേയം  വരുന്ന  ചിത്രങ്ങളില്‍  എല്ലാം  ശ്രദ്ധിക്കേണ്ടത്  പൊളിച്ചെഴുത്ത്  നടത്താവുന്ന ഭാവി-ഭൂത  കാലങ്ങളില്‍  എന്നാല്‍  കൂടിയും കാത്തിരിക്കുന്ന  നഷ്ടങ്ങള്‍ ഏറെ  ആകും  ലാഭത്തെക്കാലും.ജാക്ക്  ഗില്ലെന്ഹാല്‍  എന്ന തന്റേതായ  അഭിനയ  ശൈലി  ,അത്  തന്റെ  വ്യക്തിത്വം  ആയി  അവതരിപ്പിക്കാന്‍  കഴിവുള്ള  നടന്മാരുടെ  ഇടയിലേക്ക്  ഉള്ളല  കടന്നു  കയറ്റം  ആയിരുന്നു  ഡോണി   എന്ന  കഥാപാത്രം.തീര്‍ച്ചയായും  കാണേണ്ട  ചിത്രങ്ങളില്‍ ഒന്ന്.


More movie suggestions @www.movieholicviews.blogspot.ca

No comments:

Post a Comment

1835. Oddity (English, 2024)