Saturday 10 December 2016

721.SHIN GODZILLA(JAPANESE,2016)

721.SHIN GODZILLA(JAPANESE,2016),|Action|Adventure|,Dir:-Hideaki Anno, Shinji Higuchi,*ing:-Hiroki Hasegawa, Yutaka Takenouchi, Satomi Ishihara .


  ജാപ്പനീസ്  സിനിമയില്‍  നിന്നും  ലോകത്ത്  ഏറ്റവും  പ്രശസ്തന്‍  ആയതു  ഗോട്സില്ല  ആയിരിക്കും  എന്ന്  കരുതുന്നു.ഗോട്സില്ല  എന്ന  ഭീകര  രൂപി  സിനിമ  ആയും,വീഡിയോ  ഗെയിം  ആയും കോമിക്  ബുക്ക്  ആയും   എല്ലാം  ലോകമെമ്പാടും  പ്രിയങ്കരന്‍  ആവുകയും  ചെയ്തു.ഈ  ചിത്രം  വര്‍ഷങ്ങള്‍ക്കു  ശേഷം  ജപ്പാനില്‍  നിന്നും  ഇറങ്ങുന്ന  ഗോട്സില്ല  ചിത്രം  ആണ്.ഗോട്സില്ലയുടെ  ചരിത്രത്തിലെ  തന്നെ  ഏറ്റവും  വലിയ  വിജയ  ചിത്രം  എന്ന്  വേണമെങ്കില്‍  പറയാം.ഇഷിരോ  ഹോണ്ടയുടെ  1954  ലെ  ചിത്രത്തില്‍  ആദ്യമായി  പ്രത്യക്ഷപ്പെട്ട  ഗോട്സില്ല പിന്നീട്  ജപ്പാന്റെ  ലോക  സിനിമ  പ്രതിനിധികളില്‍  ഒന്നായി  മാറുക  ആയിരുന്നു.നാഗസാക്കിയിലും  ഹിരോഷിമയിലും  വര്‍ഷിച്ച  അണു ബോംബ്‌ ,പിന്നീട്  ആ ദുരിതത്തിന്റെ  ഇര  ആകേണ്ടി  വന്ന  Lucky Dragon 5 എന്ന  ബോട്ടിലെ  ജീവനക്കാര്‍  എന്നിവരുടെ  എല്ലാം    കഥകളും  ഈ  കഥാപാത്രത്തിന്  കാരണം  ആയിരുന്നു.ഗോട്സില്ല  ഫ്രാഞ്ചൈസിയുടെ  31  മത്  ചിത്രം  ആണ്  Shin Godzilla.

   ഈ  ചിത്രത്തിന്  ആധാരമായ  സംഭവങ്ങള്‍  ആണ്  ഫുകുഷിമ  ആണവ  ദുരന്തവും  അതിനോടൊപ്പം  2011  ലെ  സുനാമിയും  ഭൂകമ്പവും.സ്ഥിരം  ഗോട്സില്ല  ചിത്രത്തില്‍  നിന്നും  കാലാനുസൃതം  ആയ  മാറ്റം  ഈ ചിത്രത്തില്‍  കൊണ്ട്  വന്നിട്ടുണ്ട്.ഗോട്സില്ലയുടെ  സ്ഥിരം  കഥയ്ക്കൊപ്പം  അവതരിപ്പിച്ച  ജപ്പാനിലെ  രാഷ്ട്രീയ  രീതികള്‍  അതിനു  ഉദാഹരണം  ആണ്.അധികാരത്തിനു  വേണ്ടി  ഉള്ള  പരക്കം  പാച്ചില്‍.അപകടകരം  ആയ  അവസ്ഥയില്‍  പോലും  സ്വന്തം  പ്രതിച്ഛായ  നോക്കുന്ന   രാഷ്ട്രീയക്കാര്‍,മറ്റു  ബ്യൂറോക്രാറ്റുകള്‍.അത്  പോലെ   അമേരിക്കയും  ആയുള്ള  ഒരിക്കലും  തീരാത്ത  ഓരോ  ജപ്പാന്‍  പൌരന്റേയും  ഉള്ളിലെ  വിരോധം  എല്ലാം.ഒരു  പൊളിറ്റിക്കല്‍  സറ്റയര്‍  ആയാണ്  ചിത്രം  ആരംഭിക്കുന്നത്  തന്നെ.ഒപ്പം  വന്ന  വലിയ  മാറ്റം  ആണ്  ഗോട്സില്ലയുടെ   മാറിയ  രൂപം.ഇത്  വരെ  വന്നതില്‍  ഏറ്റവും  ഭീകരന്‍  ആയ  ഗോട്സില്ല (രൂപത്തില്‍)  ഇതായിരിക്കും.ഒപ്പം ആയുധങ്ങളെ  നേരിടാന്‍  ഉള്ള  പുതിയ ശക്തിയും.



    സ്വന്തമായ  ഒരു  അഭിപ്രായം  ആണ്.ഹോളിവുഡ്  സിനിമകളിലെ  ഗോട്സില്ല  പലപ്പോഴും  പുതുമകള്‍  ഒന്നും  നല്‍കാറില്ല.പലപ്പോഴും  ജപ്പാനില്‍  ഉള്ള  കഥയില്‍  അവരുടെ  ഗോട്ജിരയ്ക്ക്  ദൈവീകം  ആയ  ഒരു  സ്ഥാനം  കൊടുക്കുന്നുണ്ട്.കാരണം  ഏറ്റവും  അധികം  പരിണമിച്ച  ജീവി  എന്നത് അതിനെ  Godjira is God !!  എന്ന്  വരെ  ചിന്തിപ്പിക്കുന്നു  ഈ  കഥയില്‍.വളരെയധികം  പരിണമിച്ചു  മുന്നേറുന്ന  ഈ  ചിത്രത്തില്‍  ഗോട്സില്ലയെ  ആദ്യം  കണ്ടപ്പോള്‍  നിരാശ  ആയിരുന്നു.എന്നാല്‍  സിനിമ  പുരോഗമിക്കുംതോറും    ഗോട്സില്ല  ഭീമാകാരനായി  മാറുന്നത്  ആണ്  കണ്ടത്.ചരിത്രത്തിലെ  ഏറ്റവും  ശക്തനായ  ഗോട്സില്ലയുടെ  കഥയാണ്  Shin Godzilla  യില്‍  അവതരിപ്പിക്കുന്നത്‌.ചിത്രം  നല്ലത്  പോലെ  ഇഷ്ടം  ആവുകയും  ചെയ്തു.

More movie  suggestions @www.movieholicviews.blogspot.ca

No comments:

Post a Comment

1835. Oddity (English, 2024)