Friday 30 October 2015

526.5150 RUE DES ORMES(FRENCH,2009)

526.5150 RUE DES ORMES(FRENCH,2009),|Thriller|Drama|,Dir:-Éric Tessier,*ing:-Marc-André Grondin, Normand D'Amour, Sonia Vachon

  കനേഡിയന്‍ സൈക്കോ-ത്രില്ലര്‍ ചിത്രം ആണ് 5150 Rue Des Ormes.ഇതേ പേരില്‍ ഉള്ള പാട്രിക് സെനക്കലിന്റെ  നോവലിനെ ആസ്പദം ആക്കിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.യാനിക്ക് എന്ന യുവാവിന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് സിനിമയില്‍ പ്രവൃതിക്കുക എന്നത്.അവസാനം അവന്‍ കാത്തിരുന്ന ആ നിമിഷം വന്നെത്തി.സിനിമ സ്ക്കൂളില്‍ പഠിക്കാന്‍ ഉള്ള അവസരം അവനു കിട്ടുന്നു.സ്വന്തം വീട്ടില്‍ നിന്നും മാറി ആയിരുന്നു യാനിക്ക് പഠിക്കാന്‍ ചെന്നത്.ആദ്യ ദിവസങ്ങളില്‍ പഠനത്തിന്‍റെ ഭാഗമായി അവന്‍ തന്‍റെ ക്യാമറയും ആയി ഇറങ്ങി.വഴിയില്‍ ഒരു കൊച്ചു പെണ്‍ക്കുട്ടിയുടെ കയ്യില്‍ നിന്നും മിട്ടായി തട്ടി  കൊണ്ട് പോകുന്ന യുവാവില്‍ നിന്നും അവളെ സഹായിക്കുന്നു.അവളുടെ അമ്മ യാനിക്കിനോട് നന്ദി പറയുന്നു.

യാനിക്ക് തന്‍റെ ക്യാമറയും ആയി ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സമയത്ത് അവന്‍റെ സൈക്കിള്‍ നിന്നും അവന്‍ വീഴുന്നു.വിജനമായ ഒരു തെരുവ് ആയിരുന്നു അവിടെ.അടുത്ത് വീടുകള്‍ ഉണ്ടെങ്കിലും ആരെയും കാണാന്‍ ഇല്ല.RUE DES ORMES എന്ന ആ തെരുവില്‍ അവന്‍ ആകെ കണ്ടത്  ബുയേല്‍ എന്നയാളുടെ വീടായിരുന്നു.യാനിക്കിന്റെ ഫോണും നശിച്ചു  പോയതിനാല്‍ ഫോണ്‍ വിളിക്കാന്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് അയാള്‍ സമ്മതം നല്‍കി യാനിക്കിനോട് വഴിയില്‍ കാത്തു നില്ക്കാന്‍ പറയുന്നു.എന്നാല്‍ യാനിക്കിന്റെ കയ്യിലെ മുറിവ് അവനു കഴുകണമായിരുന്നു.

  ആരെയും വിളിച്ചിട്ട് കാണാതെ ആയപ്പോള്‍ അവന്‍ വീടിന്റെ അകത്തു കയറുന്നു.ഒരു പക്ഷെ യാനിക്ക് എടുത്ത ഏറ്റവും തെറ്റായ തീരുമാനം ആയിരിക്കും അത്.സ്വന്തമായി നീതിവ്യവസ്ഥ വച്ചിരിക്കുന്ന ഒരാളെ ആണ് അവന്‍ അവിടെ കാണുന്നത്.അയാളുടെ ഏറ്റവും വലിയ ഭ്രാന്തു ചെസ്സും.കറുത്ത കരുക്കളെ തിന്മയായും വെളുത്ത കരുക്കളെ നന്മയുടെ പ്രതീകം  ആയും കാണുന്ന ആള്‍.ഒരു മികച്ച സൈക്കോ ത്രില്ലര്‍ അവിടെ തുടങ്ങുകയായി.അല്‍പ്പം ഡ്രാമ ആയി തോന്നുന്ന രംഗങ്ങള്‍ പോലും ഭ്രാന്തമായ മനസ്സിന്റെ വേറിട്ട യാത്രകള്‍ ആണെന്ന്  പിന്നീട് ഉള്ള രംഗങ്ങള്‍ കാണിച്ചു തരുന്നു.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)