Monday 19 October 2015

521.Mr.HOLMES(ENGLISH,2015)

521.Mr.HOLMES(ENGLISH,2015),|Drama|Mystery|,Dir:-Bill Condon,*ing:-Ian McKellen, Laura Linney, Hiroyuki Sanada.

  ഷെര്‍ലോക്ക് ഹോംസ്- കുറ്റാന്വേഷണ കഥകള്‍ താല്‍പ്പര്യം ഉള്ള മിക്കവരുടെയും ആദ്യ ഇഷ്ട കഥാപാത്രം ആകും. Famous Five,Secret Seven എന്നിവ ഒക്കെ ഇഷ്ടപ്പെടുന്ന പ്രായത്തില്‍  നിന്നും ഒക്കെ മാറി ഒരു മുതിര്‍ന്ന കുറ്റാന്വേഷണ വിദഗ്ദ്ധനെ ഇഷ്ടപ്പെടാന്‍ ഉള്ള ത്വര അവിടെ തുടങ്ങുന്നു.ഷെര്‍ലോക്ക് ഹോംസ് കഥകള്‍ കാലത്തെയും അതിജീവിച്ചു മുന്നേറുകയാണ് സീരിയല്‍ ആയും സിനിമകള്‍ ആയും.ഇന്നും അന്നത്തെ അതെ പുതുമയോടെ തന്നെ.എന്നാല്‍ അതില്‍ നിന്നും ഒക്കെ മാറി ഷെര്‍ലോക്ക് ഹോംസിന്റെ ജീവിതത്തിലെ അവസാന നാളുകള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച ചിത്രം ആണ് Mr.Holmes.

   A Slight Trick of the Mind(2005) എന്ന Mitch Cullin ന്റെ നോവലിനെ ആസ്പദം ആക്കി ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.തന്‍റെ അവസാനത്തെ കേസിന് ശേഷം ഒരു ഗ്രാമത്തില്‍ അധികം ആളുകള്‍ അറിയാതെ കഴിഞ്ഞിരുന്ന വൃദ്ധന്‍ ആയ ഷെര്‍ലോക്ക് ഹോംസ് ആണ് ഇവിടെ മുഖ്യ കഥാപാത്രം.ആര്‍തര്‍ കോനാന്‍ ഡോയല്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ എന്നാല്‍ അദ്ധേഹത്തിന്റെ അനശ്വര കഥാപാത്രങ്ങള്‍  നിര്‍മിച്ച വഴിയിലൂടെ ആണ് ഈ ചിത്രത്തില്‍ സഞ്ചരിക്കുന്നത്.ഹോംസിന്റെ കഥകള്‍ ഫിക്ഷണല്‍ രൂപത്തില്‍ എഴുതിയിരുന്ന സഹപ്രവര്‍ത്തകന്‍ Dr.വാട്സണ്‍ ഹോംസിന്റെ അവസാന കേസ് അന്വേഷണം കഥയായി അവതരിപ്പിച്ചിരുന്നു.ജീവിതത്തില്‍ ഹോംസ് എന്തായിരുന്നോ അതില്‍ നിന്നും വ്യത്യസ്തമായ മുഖം ആയിരുന്നു വാട്സണ്‍ തന്‍റെ കഥാപാത്രത്തിന് നല്‍കിയിരുന്നത് Deer Stalker തൊപ്പിയും,പുകവലി പൈപ്പും ,ബേക്കര്‍ സ്ട്രീറ്റിലെ മേല്‍വിലാസം ഒക്കെ അങ്ങനെ  ആയിരുന്നു എന്ന് ഷെര്‍ലോക്ക് ജീവിതത്തിന്‍റെ അവസാനം ഓര്‍ത്തെടുക്കുന്നു.

  എന്നാല്‍ ജീവിതത്തിലെ ഒരു പ്രത്യേക സമയത്ത് ഇത് വരെ വായിച്ചിട്ടില്ലാത്ത ഹോംസിന്റെ കുറ്റാന്വേഷണ ചരിത്രം അദ്ദേഹം വായിക്കുന്നു.അത് പോലെ അതിനെ ആസ്പദം ആകി നിര്‍മിച്ച Lady in Grey(Woman in Green/The Grey lady അല്ല) എന്ന സിനിമ കാണുമ്പോള്‍ (സാങ്കല്‍പ്പിക കഥയിലെ സാങ്കല്‍പ്പികത) ആണ് അദ്ദേഹം അവസാനം ചെയ്ത കേസ് അങ്ങനെ അല്ല അവസാനിച്ചത്‌ എന്ന് ഓര്‍ക്കുന്നത്.മറവി അലട്ടി തുടങ്ങിയ ഹോംസ് ആദ്യമായി താന്‍ അന്വേഷിച്ച കേസിന്റെ യഥാര്‍ത്ഥ കഥ എഴുതാന്‍ തീരുമാനിക്കുന്നു.ഫിക്ഷണല്‍ Element ഇല്ലാതെ.

   ജപ്പാനില്‍ ഒരു ആവശ്യത്തിനു പോയി വന്ന വൃദ്ധന്‍ ആയ ഹോംസിനു കൂട്ട് അവിടത്തെ ജോലിക്കാരിയുടെ മകന്‍ റോജര്‍ ആണ്.ഹോംസിനു  എല്ലാം എഴുതണം എന്നുണ്ട്.എന്നാല്‍ ഓര്‍മ കുറവും വാര്‍ദ്ധക്യവും അതിനു വിലങ്ങു തടി ആകുന്നു.ഹോംസ് 35 വര്‍ഷം മുന്‍പ് എന്ത് കൊണ്ട് തന്‍റെ  ജോലി  അവസാനിപ്പിച്ച്‌ എന്നറിയാന്‍ ബാക്കി ചിത്രം കാണുക.ബേക്കര്‍ സ്ട്രീറ്റ് സംഭവങ്ങള്‍ കുറവായിരുന്നു എങ്കിലും വ്യത്യസ്തന്‍ ആയിരുന്നു ഈ പ്രായം ആയ ഹോംസ്.നല്ല ഒരു ചിത്രം ആയി തോന്നി.ഹോംസിന്റെ വൈകാരികമായ ഒരു മുഖം ആണ് ഈ ചിത്രത്തില്‍ കൂടുതലും തുറന്നു കാണിക്കുന്നത്.അത് കൊണ്ട് തന്നെ വളരെയധികം പുതുമയും തോന്നി.

  More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)