Tuesday 20 October 2015

522.DETECTIVE K:SECRET OF THE VIRTUOUS WIDOW(KOREAN,2011)

522.DETECTIVE K:SECRET OF THE VIRTUOUS WIDOW(KOREAN,2011),|Mystery|Action|Comedy|,Dir:-Kim Suk-Yoon,*ing:-Myung-min Kim, Dal-su Oh, Ji-min Han.

   കിം ടക് ഹ്വാന്‍  എഴുതിയ നോവലിനെ ആസ്പദം  ആക്കി ഒരുക്കിയ കൊറിയന്‍ ചലച്ചിത്രം ആണ് Detective K:Secret of Virtuous Widow.പതിനെട്ടാം നൂറ്റാണ്ടിലെ കൊറിയ ആണ് സിനിമയുടെ പശ്ചാത്തലം.ശക്തരായ ജോസിയോന്‍ രാജ വംശത്തിന്റെ കീഴില്‍ ആയിരുന്നു അക്കാലത്തു കൊറിയ.അഞ്ഞൂറ് വര്‍ഷത്തോളം കൊറിയ ഭരിച്ച ശക്തരായ ആ രാജ കുടുംബത്തിലെ രാജാവായിരുന്ന ജിയോംഗ്ജോയുടെ ഭരണത്തിന്റെ പതിനേഴാം വര്‍ഷം നടക്കുന്ന കൊലപാതക പരമ്പരകള്‍ ആണ് ചിത്രത്തിന് ആധാരം.

   രാജാവിന് കിട്ടേണ്ട പണത്തില്‍ തിരിമറി നടത്തുന്ന ഉദ്യോഗസ്ഥര്‍ കാരണം അതിനെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്നു ഡിട്ടക്ട്ടീവ് K.സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയപ്പോള്‍ ജയിലില്‍ അടയ്ക്കപ്പെട്ട നഗര ഗവര്‍ണറെ കാണാന്‍ പോയ K,ഗവര്‍ണര്‍ ജയിലില്‍ മരിച്ചതായി കണ്ടെത്തി.എന്നാല്‍ K ആ കുറ്റത്തിന് തെറ്റിദ്ധരിക്കപ്പെട്ടൂ.എന്നാല്‍ മൃതദേഹത്തില്‍ നിന്നും ലഭിച്ച നീളമേറിയ കമ്പി,തലയുടെ പിന്നില്‍ ആഴത്തില്‍ കുത്തി ഇറക്കിയ നിലയില്‍ ആയിരുന്നു.ആ സൂചി പോലത്തെ വസ്തുവിന് എന്തോ പ്രത്യേകത ഉണ്ടായതായി K മനസ്സിലാക്കുന്നു.എന്നാല്‍ ജയിലില്‍ അടയ്ക്കപ്പെട്ട K യെ അവിടെ നിന്നും നായ വില്‍പ്പനക്കാരന്‍ ആയ സിയോ ഫില്‍ രക്ഷപ്പെടുത്തുന്നു.അവര്‍ രണ്ടു പേരും സുഹൃത്തുക്കള്‍ ആകുന്നു.

  ഈ സംഭവം കാരണം K യെ ജോലിയില്‍  നിന്നും തരം താഴ്ത്തുന്നു.കാരണം,കൊലയ്ക്കു കാരണമായത് എന്ന് കരുതുന്ന ആയുധം അയാളുടെ കയ്യില്‍ നിന്നും കണ്ടെത്തുന്നു.പകരം രാജാവ് അയാളെ ജിയോക്സിയോംഗിലേക്ക് അയക്കുന്നു.അവിടെ ഒരു വിധവയുടെ മരണത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആണ് അയക്കുന്നതെങ്കിലും  അതിനു മറ്റൊരു വശം കൂടി ഉണ്ടായിരുന്നു.ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഗവര്‍ണറുടെ ശവ ശരീരത്തില്‍ നിന്നും ജിയോക്
സിയോംഗില്‍ ഉള്ള ഒരു പ്രത്യേകതരം ചെടിയുടെ സാമീപ്യം ഉണ്ടായിരുന്നു.എന്നാല്‍ ജിയോക്സിയോംഗില്‍ എത്തിയ Kയെയും സിയോ ഫില്ലും നടന്നടുത്തത് മറ്റു ചില രഹസ്യങ്ങളിലേക്ക് കൂടി ആണ്.രാജ്യത്തെ മന്ത്രിയുടെ വിധവയായ മരുമകളെ കുറിച്ച് അന്വേഷിക്കാന്‍ ചെന്ന K താന്‍ അന്വേഷിക്കുന്ന കേസിലെ ചില നിഗൂഡ വസ്തുതകള്‍ ആണ്.ആ കേസിന്റെ ബാക്കി ഉള്ള അന്വേഷണം ആണ് ചിത്രം.കൊലപാതകങ്ങള്‍ ഇനിയും സംഭവിക്കും.ആരായിരിക്കും കൊലപാതകി?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.മുഴുവന്‍  ആയി സീരിയസ് ആയി പോകാതെ ആവശ്യത്തിനു തമാശയും കൂടി ചേര്‍ത്താണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.കൊറിയന്‍ മിസ്റ്ററി പ്രേമികള്‍ക്ക് ഇഷ്ടപ്പെടാവുന്ന ചിത്രം.ഈ ചിത്രത്തിന്‍റെ അവസാനത്തോടെ ഒരു മാസ് എന്ന് വിളിക്കാവുന്ന സീന്‍ ഉണ്ട്.നല്ല കളര്‍ഫുള്‍ ആയ ഒരു മാസ് സീന്‍.എ ചിത്രത്തിന്‍റെ രണ്ടാം ഭാഗം Detective K: Secret of the Lost Island 2015 ല്‍ റിലീസ് ആയിരുന്നു.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)