Wednesday 1 April 2015

341.SOUND OF MY VOICE(ENGLISH,2011)

341.SOUND OF MY VOICE(ENGLISH,2011),|Mystery|Sci-Fi|,Dir:-Zal Batmanglij,*ing:-Christopher Denham, Nicole Vicius, Brit Marling

  ചില സിനിമകള്‍ അങ്ങനെയാണ്.അവ തീര്‍ന്നതിനു  ശേഷവും പ്രേക്ഷകനില്‍ കുറേ ഏറെ ചോദ്യങ്ങള്‍ അവശേഷിപ്പിക്കും.അത്തരത്തില്‍ ഒരു ചിത്രം ആണ് Sound of my Voice.പ്രത്യക്ഷത്തില്‍ വിശ്വാസവും അവിശ്വാസവും തമ്മില്‍ ഉള്ള നേര്‍ത്ത വര കൊണ്ട് കഥയെ മൂടി പിടിപ്പിക്കാന്‍ കഴിയുമെങ്കിലും ചിത്രത്തിന്‍റെ അവസാനം പ്രേക്ഷകന്‍ വിശ്വാസത്തെ ആണോ അവിശ്വാസത്തെ ആണോ തന്‍റെ കൂടെ കൂട്ടേണ്ടത്‌ എന്നുള്ള സംശയത്തില്‍ ആകും.ഈ ചിത്രത്തിന്‍റെ പിന്നീടുള്ള ഭാഗങ്ങള്‍ വരും എന്ന് കേട്ടിരുന്നു.ഒരു പക്ഷേ ആ ചിത്രങ്ങള്‍ നല്‍കുമായിരിക്കും മറുപടികള്‍.(ആ സിനിമ ഒക്കെ ഇറങ്ങിയാല്‍  മാത്രം.).അത് വരെ എന്തും വിശ്വസിക്കാന്‍ ഉള്ള സ്വാതന്ത്ര്യം പ്രേക്ഷകന് ഉണ്ട്.

   ഭാവിയില്‍ നിന്നും വന്നിരിക്കുന്നു എന്ന് അവകാശപ്പെടുന്ന മാഗി എന്ന സ്ത്രീയുടെ അനുയായികള്‍ ആകാന്‍ കുറേ ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്.രഹസ്യമായി പ്രവര്‍ത്തിക്കുന്ന ആ കള്‍ട്ടിനെ കുറിച്ച് അറിഞ്ഞപ്പോള്‍ സ്ക്കൂള്‍ അദ്ധ്യാപകന്‍ ആയ പീറ്ററും അയാളുടെ ഭാര്യയായ ലോര്‍നയും അവരുടെ തട്ടിപ്പ് പുറത്തു കൊണ്ട് വരണം എന്ന ഉദ്ദേശ്യത്തോടെ അവരുടെ കൂട്ടത്തില്‍ കയറി പറ്റുന്നു.അതിനായി ഒരു  ഡോകുമെന്ററി ഷൂട്ട്‌ ചെയ്യാന്‍ തീരുമാനിക്കുന്നു.അതിനായി കണ്ണടയില്‍ ഘടിപ്പിച്ച ക്യാമറയും ആയി അവര്‍ അവിടെ പോയി തുടങ്ങുന്നു. ചിട്ടയായ ക്രമങ്ങളും തങ്ങള്‍ എവിടെയാണ് എന്ന് അറിയിക്കാതെയും ആണ് ആളുകളെ മാഗിയുടെ അടുക്കല്‍ എത്തിച്ചിരുന്നത്.

  മാഗി അതീവ സുന്ദരി ആണ്.2054 ല്‍ ജീവിച്ചിരുന്ന അവള്‍. അവള്‍ പോലും അറിയാതെ ആണ് പഴയ ലോകത്ത് എത്തിയത് എന്ന് പറയുന്നു.പ്രത്യേക രീതിയില്‍ ഉള്ള ജീവിതം ആണ് 2054 ല്‍ എത്തുമ്പോള്‍ മനുഷ്യന് വേണ്ടത് എന്നും തന്‍റെ അനുയായികളെ അവള്‍ അതിനു പ്രാപ്തര്‍ ആക്കുക എന്നാണു അവളുടെ ഉദ്ദേശ്യം എന്നും പറയുന്നു.പീറ്റര്‍ ആദ്യം മുതല്‍ മാഗിയെ വിശ്വസിക്കുന്നില്ല എങ്കിലും മാഗിയും ആയുള്ള അയാളുടെ  ബന്ധം  മാറുന്നു.ഈ അവസരത്തില്‍ ആണ് മാഗി പീറ്റരിനോട് ഒരു ആവശ്യം ഉന്നയിച്ചത്.ചെയ്തു കൊടുക്കാന്‍ ബുദ്ധിമുട്ട് ഉള്ളത് ആണെങ്കിലും പീറ്റര്‍ അതിനു സമ്മതിക്കുന്നു.എന്നാല്‍ മാഗി ആരാണ്?അവളുടെ ആവശ്യത്തിന്റെ പിന്നിലെ ലക്‌ഷ്യം എന്താണ്?ഇതൊക്കെ ആണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.മാഗി പറയുന്നതില്‍ എന്തെങ്കിലും സത്യം ഉണ്ടോ?ചിത്രം കാണുക.

  ടൈം ട്രാവല്‍ പ്രമേയം ആയി ഉള്ള ചിത്രം ആണെന്ന് പറയാമെങ്കിലും അവ്യക്തമായ തെളിവുകള്‍ മാത്രം ആണ് ചിത്രം പ്രേക്ഷകനില്‍ അവശേഷിപ്പിക്കുന്നത് സൂചനകള്‍ ഒന്നും ഇല്ലാതെ.ഒപ്പം രഹസ്യങ്ങള്‍ അറിയുവാന്‍ ഉള്ള ശ്രമങ്ങളുടെ മുകളില്‍ ആണിയും അടിയ്ക്കുന്നുണ്ട് ഇടയ്ക്ക്.തല പുകച്ചു കാണേണ്ടി വരുന്ന ചിത്രങ്ങള്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് കാണാവുന്ന ചിത്രം ആണ് ഇത്.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)