Thursday 27 June 2013

2.PIETA (2012,KOREAN)





2.PIETA (2012,KOREAN)

കിം-കി-ഡുക് ...പ്രത്യേകിച്ച് മുഖവുര വേണ്ടാത്ത സിനിമകൾ ഒരുക്കിയ സംവിധായകാൻ...ആദ്യമായി കിം-കി-ഡുകിന്റെ BAD GUY കണ്ടപ്പോൾ അതാണു കൊറിയൻ സിനിമ എന്ന് കരുതി...പിന്നീട് എത്രയോ ചിത്രങ്ങൾ...Sping,Summer,Fall and Winter...3 Iron,Samaritan Girl...അങ്ങനെ പോകുന്നു ആ ലിസ്റ്റ് ..എന്നാൽ ഇടയ്ക്ക് എപ്പോഴോ Memories of Murder (Joon-ho Bong) .Vengeance Trilogy(Chan-Wook Park) എന്നീ ചിത്രങ്ങൾ കണ്ടതോട്‌ കൂടി കിം-കി-ടുകിനോടുള്ള ഇഷ്ടം കുറച്ചു കുറഞ്ഞിരുന്നു...അതാണു PIETA കാണാൻ താമസിച്ചത്..എന്നാൽ ആ മനുഷ്യൻ വീണ്ടും എന്നെ ഞെട്ടിച്ചു PIETA യിലൂടെ ....അദ്ദേഹത്തിന്റെ കഥ പറച്ചിൽ ..അത് ഒരസാധാരണ കഴിവ് തന്നെ...ഭാഷയ്ക്ക് അതീതമായി എന്നും മനുഷ്യന്റെ കഥ ഒന്ന് തന്നെ ആണു എന്ന് ആ പ്രതിഭ തെളിയിച്ചിരിക്കുന്നു...

നായകൻ നായിക എന്നിവരെക്കാളും പ്രാധാന്യം കഥയ്ക്ക് ആണെന്ന് അദ്ദേഹത്തിന്റെ മുന് കാല ചിത്രങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും...അത് തന്നെ ആണു ഇവിടെയും ..ഒന്നും വ്യത്യാസം ഇല്ല ...കഥ ഒഴികെ ...കഥ ഇങ്ങനെ ...ഗാങ്ങ് ഡോ എന്നാ ഒരു ചെറുപ്പക്കാരൻ ...അവന്റെ തൊഴിൽ പലിശയ്ക്കു കടം കൊടുത്തിട്ടുള്ളവരോട് അത് തിരിച്ചു വാങ്ങാൻ പോകുന്ന ഗുണ്ട ...എന്നും മുതലിന്റെ പത്തിരട്ടി ആണു പലിശ ...പലിശയ്ക്കു പണം വാങ്ങിയവർ എല്ലാം തന്നെ എന്തെങ്കിലും ചെറിയ യന്ത്രങ്ങളിൽ പണി ചെയ്യുന്നവരും ...പലിശയ്ക്കു പണം കൊടുക്കുമ്പോൾ അവരെ കൊണ്ട് പലിശ ഉൾപ്പടെ ഉള്ള തുകയ്ക്ക് ഇന്ഷുറന്സ് എടുപ്പിക്കുകയും ചെയ്യും .പലിശയും മുതലും അടയ്ക്കാൻ കഴിയാതെ വരുമ്പോൾ അവരുടെ കയ്യോ കാലോ യന്ത്രങ്ങളിൽ കുരുക്കി തത്തുല്യമായ പണം ഇൻഷുറൻസിൽ നിന്നും വാങ്ങുന്നു..ഒരിക്കലും അടയ്ക്കാൻ സാധിക്കാത്ത തുകയ്ക്കായി അവർ ജീവിതം മുഴുവൻ വികലാംഗരായി ജീവിക്കുന്നു...

അങ്ങനെ ഇരിക്കെ ഒരു ദിവസം അവനെ ഉപേക്ഷിച്ചു പോയ അമ്മ ആണെന്ന് പറഞ്ഞു ഒരു സ്ത്രീ അവനെ കാണാൻ വരുന്നു..എന്നാൽ താൻ ദ്രോഹിച്ച ആരെങ്കിലും പകരം വീട്ടാൻ വരുകയാണോ എന്നെ സംശയത്തിൽ അവൻ അവരെ അകറ്റി നിർത്തുന്നു ...എന്നാൽ അവന്റെ ആവശ്യപ്രകാരം ക്രൂരവും മ്ലേച്ചവും പ്രവര്ത്തികളിലൂടെ അവർ അവന്റെ അമ്മ തന്നെ ആണെന്ന് തെളിയിക്കുന്നു ....അവൻ പതുക്കെ ഒരു മനുഷ്യൻ ആകുന്നു..ആ അമ്മ അവനിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാസ്മരികത പകര്ന്നു നൽകുന്നു ...അങ്ങനെ ഇരിക്കെ പെട്ടന്നു ഒരു ദിവസം അവന്റെ അമ്മയെ കാണാതെ പോയി....അവനു അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു..അവൻ ആ അമ്മയെ അന്വേഷിച്ചിറങ്ങുന്നു ..ആ അന്വേഷണം അവൻ പണ്ട് ദ്രോഹിച്ചവരുടെ ഇടയിലേക്ക് അവനെ എത്തിക്കുന്നു...അവന്റെ പ്രവര്ത്തി മൂലം ജീവിക്കാൻ കഷ്ട്ടപെടുന്ന ഒരുപാട് ജീവിതങ്ങളെ കണ്ടു മുട്ടുന്നു..അവന്റെ സംശയം അവരിൽ ആരെങ്ങിലും പകരം വീട്ടാൻ ആയിരിക്കും തന്റെ അമ്മയെ കടത്തി കൊണ്ട് പോയതു എന്നാണു....പലപ്പോഴും അവൻ തന്റെ തെറ്റുകൾ മനസിലാക്കുന്നുമുണ്ട്‌ ...എന്നാൽ പിന്നീട് അവന്റെ അമ്മയ്ക്ക് സംഭവിക്കുന്നത്‌ എന്താണു എന്നുള്ളതാണ് ബാക്കി കഥ...

റിയാലിറ്റിയും ആയി ഒരു കോംപ്രമൈസിനും ഇല്ലാത്ത ആളാണ്‌ കിം-കി-ഡുക് എന്ന് പലപ്പോഴും തോന്നി പോകും...ഒരു കവിത പോലെ പ്രേക്ഷകന്റെ ഭാവനയെ ചൂഷണം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ..രക്തത്താൽ നിറഞ്ഞ ധാരാളം രംഗങ്ങൾ കാണിക്കാമായിരുന്നു എങ്കിലും അതിനു പകരം പ്രേക്ഷകന്റെ ഭാവനയ്ക്ക് അതെല്ലാം വിട്ടു കൊടുത്തിരിക്കുകയാണ് സംവിധായകൻ ...പലപ്പോഴും ക്യാമറ ഒരു സിനിമയ്ക്ക് വേണ്ടി ആണോ ചലിക്കുന്നതെന്ന് തോന്നും..പക്ഷെ അതെല്ലാം പടത്തിന്റെ റിയാലിട്ടിക്കു വേണ്ടി ആണെന്ന് കരുതാം ...അല്ലെങ്കിൽ ഒരു സിനിമ എന്നതിൽ ഉപരി നേരിട്ട് കാണുന്ന ഒരു കാഴ്ച്ചയുടെ അനുഭവം പ്രകടിപ്പിക്കാൻ ആണെന്നും കരുതാം....

തികച്ചും ക്രൂരനായ നായകനോട് ഒരു സഹതാപവും തോന്നിപ്പിക്കുവാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട് ...നായകന് ആയി അഭിനയിക്കുന്ന ജിയോങ്ങ് ജിൻ ലീയും അമ്മയായി അഭിനയിക്കുന്ന മി-സണും നന്നായി അഭിനയിച്ചിട്ടുണ്ട്...അമ്മയുടെ സ്നേഹം ആഗ്രഹിക്കുന്ന ക്രൂരനെ ആ സ്നേഹം എത്ര മാത്രം മാറ്റും എന്നുള്ളത് ആണു ഈ ചിത്രത്തിന്റെ വിജയം... സ്വന്തമായ ഒരു തിരിച്ചറിവിലൂടെ അവൻ ചെയ്യുന്ന പ്രായശ്ചിത്തവും അവനുണ്ടാകുന്ന മാറ്റങ്ങളും ..അത് അവനെ എവിടെ കൊണ്ട് എത്തിക്കും എന്നുള്ളതും വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു ..

ഒരു മനോഹരമായ പ്രണയ ചിത്രം ആസ്വദിക്കുവാനായി ശാന്തമായ സ്ഥലം തിരഞ്ഞെടുക്കുന്നത് പോലെ തന്നെ ഈ അത് പോലെ ഒരു സ്ഥലത്ത് ശാന്തമായി ഇരുന്നു കാണണം..എങ്കിൽ മാത്രമേ ഈ സിനിമയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയു ...പ്രേക്ഷകന്റെ മനസ്സിൽ ആണ് ചിത്രം നടക്കുന്നത്...ഏതു രീതിയിൽ സമീപിക്കും എന്നത് മനുഷ്യൻ എന്ന ജീവിയുടെ മനസ്സിനെ ആശ്രയിച്ചും ഇരിക്കും..

This movie was the official entry from South Korea for the recently held academy awards...Though it didn't make it to the top,its widely acclaimed by critics all over the world in many International film festivals...Some might feel dizzy with the camera work and the absence of BGM's to flourish the silver screen...But surely this is also an experimental film by Kim-Ki-Duk...He presented it in his own way...I will rate it 8.5..Watch it if you are clear in your mind to draw a violent-lovable picture...

imdb ലിങ്ക്: http://www.imdb.com/title/tt2299842/?ref_=sr_1

3 comments:

  1. കിം-കി-ഡുകിന്റെ BAD BOY കണ്ടപ്പോൾ അതാണു കൊറിയൻ സിനിമ എന്ന് കരുതി ?

    ReplyDelete
  2. @ prajith777 ...തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി!! ഓള്‍ഡ്‌ ബോയ്‌ മനസ്സില്‍ കിടന്നത് കൊണ്ട് പറ്റിയതാണ് ... തിരുത്തുന്നു ആ തെറ്റ് !!!

    ReplyDelete

1835. Oddity (English, 2024)