Thursday 27 June 2013

GOODBYE LENIN (2003,GERMAN)



GOODBYE LENIN (2003,GERMAN)

പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഏതു തരം സിനിമകള്‍ ആണ് എനിക്കിഷ്ട്ടമെന്നു..ഇപ്പോള്‍ ഉത്തരം കിട്ടിക്കൊണ്ടിരിക്കുന്നു.."എന്നെ പറ്റിക്കുന്ന ചിത്രങ്ങളുടെ ആരാധകന്‍" ആയി മാറുകയാണ് ഞാനിപ്പോള്‍....
...ഈ ചിത്രവും എന്നെ ചതിച്ചു..എനിക്കിഷ്ട്ടപെട്ടു...Good Bye Bafana എന്ന ചിത്രത്തിന് വേണ്ടി തിരഞ്ഞപ്പോഴാണ് ഈ പേര് ഉടക്കിയത്....വെറുതെ ഡൌണ്‍ ലോഡ് ചെയ്തു....കഥ വായിച്ചു നോക്കി...മഹേഷ്‌ ബാബുവിന്‍റെ Dookudu എന്നാ സിനിമയിലെ ചില രംഗങ്ങള്‍ മനസ്സില്‍ വന്നു..ഇനി എങ്ങാനും കോപ്പി ആയിരിക്കുമോ എന്നൊരു സംശയവും വന്നു..അങ്ങനെ ഇത് കണ്ടു തുടങ്ങി..

കഥ തുടങ്ങുന്നത് വിഘടിച്ചു നില്‍ക്കുന്ന ജെര്‍മനിയിലെ സോഷ്യലിസ്റ്റ്‌ ഭരണം നടക്കുന്ന ഈസ്റ്റ്‌ ജെര്‍മനിയില്‍ ആണ്..സോഷ്യലിസ്റ്റ്‌ ആശയങ്ങളില്‍ മടുത്തു നാട് വിട്ടു ഈസ്റ്റ്‌ ജെര്‍മനിയിലേക്ക് പോയ റോബര്‍ട്ട്‌ കേര്‍നെരിന്റെ ഭാര്യയും രണ്ടു കുട്ടികളും ഈസ്റ്റ്‌ ജെര്‍മനിയില്‍ തങ്ങുന്നു...വേറെ വഴിയില്ലാതെ അദ്ദേഹത്തിന്റെ ഭാര്യ ക്രിസ്ടിയെന്‍ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാരി ആകുന്നു..അവര്‍ സോഷ്യലിസ്റ്റ്‌ ആശയങ്ങളുടെ പ്രധാന idealist ആയി മാറുന്നു...കുട്ടികള്‍ മുതിര്‍ന്നു..മകനായ അലക്സ്‌‌ സോഷ്യലിസ്റ്റ്‌ ആശയങ്ങളോട് എതിരായി...മകള്‍ മരിയന്‍ തന്റെ കുട്ടിയുമായി അവരോടൊപ്പം ജീവിക്കുന്നു..സോഷ്യലിസ്റ്റ്‌ ആശയങ്ങള്‍ക്ക് എതിരായ സമരത്തില്‍ പങ്കെടുത്ത അലെക്സിനെ പോലിസ് അറസ്റ്റ് ചെയ്യുന്നു..അത് കണ്ട ക്രിസ്ടിയെനു ഹൃദയാഘാതം ഉണ്ടാകുന്നു..അവര്‍ കോമയില്‍ ആയി..8 മാസങ്ങള്‍ക്ക് ശേഷം അവര്‍ കണ്ണ് തുറക്കുന്നു...പക്ഷെ അപ്പോഴേക്കും ബെര്‍ലിന്‍ മതില്‍ പൊളിച്ചു മാറ്റി ഈസ്റ്റ്‌ ജെര്‍മനിയും ക്യാപിറ്റലിസ്റ്റ് ആയി മാറുന്നു..ഇനിയൊരു ഹൃദയാഘാതം താങ്ങാന്‍ ക്രിസ്ടിയെനു കഴിയില്ലെന്ന് ഡോക്ടര്‍ പറയുന്നു..ജെര്‍മനിക്ക് 8മാസത്തിനുള്ളില്‍ സംഭവിച്ച മാറ്റം അമ്മ അറിഞ്ഞാല്‍ വീണ്ടും ഹൃദയാഘാതം ഉണ്ടാകുമെന്ന് കരുതിയ അലക്സ്‌ അത് അമ്മയില്‍ നിന്നും മറച്ചു വച്ച് 8 മാസം മുന്‍പുള്ള ജെര്‍മനിയെ അമ്മയുടെ മുന്നില്‍ പുനരവതരിപ്പിക്കുന്നു . അതിനായുള്ള അലെക്സിന്റെ ശ്രമങ്ങള്‍ ആണ് പിന്നീട്...

റെക്കോര്‍ഡ്‌ ചെയ്തു വച്ച വാര്‍ത്ത അമ്മയെ ടി വി യിലൂടെ കാണിക്കുകയും ,എന്തിനു മാറിയ വസ്ത്രധാരണ രീതി പോലും അമ്മയെ അറിയിക്കാതെ അവരെ ജീവിതത്തിലേക്ക് കൊണ്ട് വരുന്നു...കെട്ടിടത്തിനു മുകളില്‍ കണ്ട കൊക്കോ കോളയുടെ പോസ്റ്റര്‍ അമ്മ കണ്ടപ്പോള്‍ അത് പാര്‍ട്ടി ഔദ്യോഗിക പാനീയം ആയി അംഗീകരിച്ചു എന്നുള്ള വാര്‍ത്ത‍ അമ്മയെ കാണിക്കുന്നു.. അങ്ങനെ പല കള്ളങ്ങളിലൂടെ അമ്മയ്ക്ക് സംഭവിക്കാമായിരുന്ന ഹൃദയാഘാതം അലെക്സ് തടഞ്ഞു നിര്‍ത്തുന്നു ...അവസാനം എന്ത് സംഭവിക്കും എന്നതാണ് ബാക്കി കഥ..അലെക്സിന്റെ കള്ളത്തരങ്ങള്‍ വിജയിക്കുമോ???ക്രിസ്ടിയെന്‍ സത്യങ്ങള്‍ അറിയുമോ??കഥയില്‍ നിന്നും മാറി പോയി മോശം ആകാമായിരുന്ന പലസന്ദര്‍ഭങ്ങളിലും മികച്ച തിരക്കഥ ചിത്രത്തിന് തുണയായി...

വിഘടിച്ചു നിന്ന ആശയങ്ങള്‍ ഒന്നിക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങളും ..മാറിയ സാഹചര്യത്തില്‍ അവരുടെ ജീവിതങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്നുള്ളത് ഒരമ്മയുടെയും മകന്‍റെയും കഥയിലൂടെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് Wolfgang Becker..ചിരിക്കാന്‍ ധാരാളം ഉണ്ട്..പലപ്പോഴും ഒരു ടോം ആന്‍ഡ്‌ ജെറി ആകുന്നുണ്ട് കഥ...അമ്മയുടെ മുന്നിലെ കള്ളത്തരങ്ങള്‍ പൊളിയും എന്നാ അവസ്ഥയില്‍ ബുദ്ധിപൂര്‍വമായ നീക്കങ്ങളിലൂടെ അമ്മയെ സമാധാനിപ്പിക്കുന്ന മകന്‍... ഒരമ്മയുടെ ജീവിതം നീട്ടി കൊടുക്കുന്നു...തീര്‍ച്ചയായും ഈ സമയത്തും വളരെയധികം പ്രാധാന്യം ഉള്ളതാണ് ഈ ചിത്രം..ലോകത്തിന്‍റെ പല ഭാഗത്തില്‍ നിന്നും മാറ്റി നിര്‍ത്തിയ ലെനിന്‍റെ ആശയങ്ങളുടെ അവസാനം ആണ് ജെര്‍മനി എന്ന് പറയാം...തകര്‍ക്കപെട്ട ലെനിന്‍റെ പ്രതിമയുമായി പോകുന്ന ഹെലികോപ്ടറില്‍ ഗുഡ് ബൈ എന്ന് കൈ കൊണ്ട് കാണിച്ചിരിക്കുന്ന പ്രതിമ അതിനു മികച്ച ഉദാഹരണം ആണ്...അത് മനോഹരമായും ഒരല്‍പം പരിഹാസരൂപത്തിലും ഇതില്‍ കാണാം...ആശയങ്ങളുടെ വൈരുധ്യം പലയിടത്തും പ്രകടം ആകുന്നുമുണ്ട് ഈ ചിത്രത്തില്‍...

ഞാന്‍ ആദ്യം പറഞ്ഞത് പോലെ ഈ ചിത്രവും എന്നെ പറ്റിച്ചു..എന്റെ മുന്‍വിധികള്‍ ഈ ചിത്രം തകര്‍ത്തു..കലാപമുഖരിതവും ആശയങ്ങളുടെ 
വൈരുദ്ധ്യങ്ങളും ഉള്ള ഒരു സീരിയസ് സിനിമ ആണ് ഞാന്‍ പ്രതീക്ഷിച്ചത്..പക്ഷെ നര്‍മത്തിന്റെ മേമ്പൊടി ചാലിച്ചപ്പോള്‍ ഈ ചിത്രം മനോഹരമായി...അമ്മയും മകനും...അച്ഛനും മകനും തമ്മില്‍ ഉള്ള സ്നേഹം ഇതൊരു മികച്ച ഡ്രാമയും ആക്കി...Dookuduവില്‍ മഹേഷ്‌ അച്ഛനായ പ്രകാശ് രാജിനെയും സമാന രീതിയില്‍ സംരക്ഷിക്കുന്നുണ്ട്...ഈ ചിത്രം ആശയങ്ങള്‍ക്ക് വേണ്ടിയും Dookudu കച്ചവടത്തിന് വേണ്ടിയുമെന്നുള്ള വ്യത്യാസം മാത്രം...

ഒരു Family-Comedy-Drama കാണാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും ഈ ചിത്രം...ഹോളിവൂടിനും കൊറിയനും അപ്പുറം ഉള്ള ഇത്തരം ചിത്രങ്ങള്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു..

This is one of the best movies I ever watched in the mentioned genre..I came to know about it a week ago or so..yet without much expectations,I liked this movie and my rating is 9/10 !!!

No comments:

Post a Comment

1835. Oddity (English, 2024)