Thursday 27 June 2013

CENTRAL STATION (CENTRAL DO BRASIL)- {1998, PORTUGUESE}



CENTRAL STATION (CENTRAL DO BRASIL)- {1998, PORTUGUESE}


Father's Day ആണെന്നു മുഖ പുസ്തകത്തിൽ കണ്ടപ്പോഴാണ് ഈ ചിത്രത്തെ കുറിച്ച് ഓർമ വന്നത്..ശനിയാഴ്ചകളിൽ മാംഗോയിൽ ഉള്ള സിനിമ കാഴ്ചകളിൽ നിന്നൊരു ചിത്രം..അന്ന് വേണാട് എക്സ്പ്രസ്സ്‌ പിടിക്കാനുണ്ടായിരുന്നത് കൊണ്ട് മുഴുമിപ്പിക്കാൻ പറ്റാതിരുന്ന ചിത്രം..അന്ന് കണ്ട ഭാഗങ്ങൾ മനസ്സിൽ എവിടെയോ കിടന്നിരുന്നു ...പക്ഷെ സിനിമയുടെ പേര് മറന്നും പോയി ...അങ്ങനെ ഒരു വിധം പടത്തിന്റെ പേര് തപ്പി എടുത്തു ..Central Station..ഡൌണ്‍ ലോഡും ചെയ്തു..പക്ഷേ കാണാൻ സാധിച്ചത് ഇന്നലെ മാത്രം ..പകുതി നേരത്തെ കണ്ടിരുന്നു..എന്നാലും ഞാൻ ഈ പ്രാവശ്യം മുഴുവനായി തന്നെ കണ്ടു ...

ഈ സിനിമ എൻറെ മനസ്സിൽ എന്നും ഒരു ചോദ്യ ചിഹ്ന്നമായി എന്നും ഉണ്ടായിരുന്നു..മൂന്നു നാല് വർഷം അതങ്ങനെ തന്നെ കിടക്കുകയും ചെയ്തു..കഥ ഇങ്ങനെ...ഡോറ - ബ്രസീലിലെ റിയോയിൽ ഉള്ള സെൻട്രൽ സ്റ്റേഷനിൽ അക്ഷരാഭ്യാസം ഇല്ലാത്തവർക്കായി കത്തുകൾ എഴുതി കൊടുത്തു ജീവിക്കുന്നു..പലരും അവരുടെ കഷ്ട്ടതകളും സുഖങ്ങളും നേട്ടങ്ങളും എല്ലാം ഉറ്റവരെ അറിയിക്കുന്നത് ഡോറ വഴി ആണ് ...എന്നാൽ ഡോറ അവരെയെല്ലാം വെറും ശല്യങ്ങൾ ആയി ആണ് കരുതുന്നത്..പ്രതീക്ഷകളോടെ അവരെ കൊണ്ട് എഴുതിക്കുന്ന എഴുത്തുകൾ പലപ്പോഴും അവർ അയക്കാറുമില്ല ..തികച്ചും നിരാശ ജനകം ആണു അവരുടെ ജീവിതം..കുട്ടികളും ഭർത്താവും ഒന്നുമില്ലാതെ ജീവിക്കുന്ന അവർക്ക് കൂട്ടായുള്ളത് മരിലിയ പെരേ അവതരിപ്പിക്കുന്ന ഐറിൻ ആണ് ..ദിവസവും കിട്ടുന്ന എഴുത്തുകൾ വായിച്ചു നോക്കി അവരെ കുറിച്ച് പരദൂഷണം പറയുന്നത് ആണ് ഡോറയുടെ പ്രധാന വിനോദം..ഒരിക്കൽ അവരുടെ അടുത്ത് എഴുത്ത് എഴുതാനായി ഒരു സ്ത്രീയും കുട്ടിയും എത്തുന്നു...അവരിൽ നിന്നും അകന്നു കഴിയുന്ന ഭർത്താവിന് വേണ്ടി ആയിരുന്നു ആ എഴുത്ത്...അച്ഛനെ കാണാനായി കൊതിക്കുന്ന ആ 9 വയസ്സുകാരന് വേണ്ടി ഉള്ള എഴുത്തുകൾ..ആദ്യത്തെ പ്രാവശ്യം ഡോറ എഴുത്ത് എന്നത്തേയും പോലെ അയക്കുന്നില്ല..ഒരിക്കലും വരാത്ത ഒരു മുഴുക്കുടിയന് വേണ്ടിയുള്ള എഴുത്ത് ആവശ്യമില്ലാത്തത് ആണെന്നാണ്‌ അവരുടെ അഭിപ്രായം..എന്നാൽ അടുത്ത ദിവസവും ആ അമ്മയും കുട്ടിയും ഡോറയുടെ അടുക്കൽ വരുന്നു..അന്നും പതിവ് പോലെ എഴുത്ത് എഴുതിപ്പിക്കുന്നു..എന്നാൽ അന്നൊരു അപകടത്തിൽ ആ കുട്ടിയുടെ അമ്മ മരിക്കുന്നു..ജോസുവെ എന്നായിരുന്നു അവന്റെ പേര്..

ഡോറ പിന്നീട് അവൻറെ സംരക്ഷണം ഏറ്റെടുക്കുന്നതായി ഭാവിച്ചു അവനെ അവയവ മോഷ്ട്ടാക്കളുടെ അടുക്കൽ എത്തിക്കുന്നു..എന്നാൽ വീണ്ടു വിചാരം ഉണ്ടായ അവർ അവനെ അവിടെ നിന്നും രക്ഷിക്കുന്നു....അവൻറെ ഏറ്റവും വലിയ ആഗ്രഹം അച്ഛനെ കാണണം എന്നതാണു..പ്രായശ്ചിത്തം എന്നോണം അവർ അവനെ അച്ഛന്റെ അടുക്കലേക്കു എത്തിക്കാൻ തീരുമാനിക്കുന്നു..ശേഷം അവർ യാത്ര തിരിക്കുന്നു...പിന്നീട് അവർ നടത്തുന്ന യാത്രയും അതിലെ കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ...കാശില്ലാതിരുന്നപ്പോൾ അവർ കാണിക്കുന്ന കൊച്ചു കൊച്ചു കള്ളങ്ങളും ആയി മുന്നോട്ടു പോകുന്ന അവർക്ക് അവസാനം എന്ത് സംഭവിച്ചു എന്നതാണു കഥ....

ഇതിൽ ഡോറ ആയി അഭിനയിക്കുന്ന Fernando Montenegro യും ജോസുവേ ആയി അഭിനയിക്കുന്ന Vinicius De Olivieraയും ഉജ്ജ്വലമായാണു തങ്ങളുടെ ഭാഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്..അവർ തമ്മിൽ ഉള്ള അഭിനയ മുഹൂർത്തങ്ങൾ മികച്ചതായിരുന്നു..ആരോരും ഇല്ലാതെ നിരാശയിൽ ജീവിക്കുന്ന ഡോറയും തന്റെ അച്ഛനാണ് ലോകത്തിൽ വച്ച് ഏറ്റവും നല്ലതെന്ന് കരുതുന്ന 9 വയസ്സുകാരൻ ജോസുവയും സിനിമ അവസാനിക്കുമ്പോൾ ഒരു ചെറു തേങ്ങലായി മനസ്സിൽ തങ്ങി നിൽക്കുക തന്നെ ചെയ്യും.. നല്ല സിനിമയെ ഇഷ്ട്ടപെടുന്നവർക്കായി സമർപ്പിക്കുന്നു ...തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം..പശ്ചാത്തല സംഗീതം രംഗങ്ങൾക്ക് കൂടുതൽ മിഴിവേകുന്നു...

NB:- ഇതിൽ അരോചകം ആയി തോന്നിയത് പല ഹോളിവുഡ് സിനിമകളിലും ഇന്ത്യയെ വളരെ അപരിഷ്കൃതവും വിദ്യാഭ്യാസം കുറഞ്ഞവരും ചേരികളിൽ താമസിക്കുന്നവരും ആയിട്ടാണ്..ഏകദേശം അത് പോലെ തന്നെ ആണ് ബ്രസീലിലെ പ്രശസ്ത നഗരമായ റിയോ ഡി ജെനേരിയോയെയും ചിത്രീകരിച്ചിരിക്കുന്നത് ...എത്ര ആലോചിച്ചിട്ടും എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് മനസ്സിലാകുന്നില്ല 

After City of God,this is surely one of my favorite flick from Brazil...The power of this movie lasted in me for the last 3 years after watching the half..My rating to this movie is 9/10...This is surely a nice watch for movie lovers!!

No comments:

Post a Comment

1835. Oddity (English, 2024)