Thursday, 19 November 2015

537.TUCKER AND DALE vs EVIL(ENGLISH,2010)

537.TUCKER AND DALE vs EVIL(ENGLISH,2010),|Comedy|,Dir:-Eli Craig,*ing:-Tyler Labine, Alan Tudyk, Katrina Bowden.

    "സിനിമ കണ്ടു ചിരിച്ചു പണ്ടാരമടങ്ങുക" എന്ന് കേട്ടിട്ടുണ്ടോ?അങ്ങനത്തെ ഒരു സിനിമയാണ് Tucker and Dale vs Devil.ക്രൂരന്മാരായ Hillbilly കളുടെ കഥകള്‍ സിനിമ പ്രമേയം ആയി ധാരാളം കണ്ടിട്ടുണ്ട്.പ്രത്യേകിച്ചും ആ വിഷയത്തില്‍ പലതരത്തില്‍ ഗവേഷണം നടത്തിയ Wrong Turn പരമ്പര പോലുള്ളവ.പരിഷ്കൃത ലോകത്തില്‍ നിന്നും അകന്നു ന്നില്‍ക്കുന്ന മനുഷ്യര്‍.പലകാരണങ്ങള്‍ കൊണ്ട് സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തം ആയവര്‍.അവര്‍ മനുഷ്യരെ കൊല്ലുന്നു,തിന്നുന്നു.എന്നിങ്ങനെ പോകുന്നു ശരാശരി Hillbilly സിനിമ കഥകള്‍.

  ഈ സിനിമയുടെ കഥയും വ്യത്യസ്തം അല്ല.കാരണം ഇവിടെയും അത്തരക്കാര്‍ ആണെന്ന് തോന്നിക്കുന്ന രണ്ടു കഥാപാത്രങ്ങള്‍ ഉണ്ട് ടക്കറും ഡേലും.ഇവര്‍ Hillbilly ആണെന്ന് തോന്നിയത് കോളേജ് വിദ്യാര്‍ഥികള്‍ ആയ ഒരു കൂട്ടം ആളുകള്‍ക്കാണ്.അലിസന്‍,ചാഡ്‌,ക്ലോയി,ചക്,ജേസന്‍,നവോമി,ടോഡ്‌,മിച്,മൈക്ക് എന്നിവര്‍ ആയിരുന്നു അവര്‍.ഒരു കാറില്‍ ചുറ്റി കറങ്ങാന്‍ ഇറങ്ങിയ അവര്‍ ഒരു പെട്രോള്‍ ഫില്ലിംഗ് സ്റ്റേഷനില്‍ വച്ചാണ് ടക്കറെയും ഡേലിനെയും കാണുന്നത്.അവര്‍ രണ്ടു പേരും അവധിക്കാലം ചിലവഴിക്കാന്‍ ആയി ടക്കര്‍ നിര്‍മിച്ച കാടിന് നടുവിലെ വീട്ടിലേക്കു പോവുകയായിരുന്നു.ഡേല്‍ അലിസണിനെ കണ്ടപ്പോള്‍ തന്നെ ഇഷ്ടം ആയി.എന്നാല്‍ സ്വതവേ  അപകര്‍ഷത ബോധം കൂടുതല്‍ ഉള്ള ഡേല്‍ അവളോട്‌ സംസാരിക്കാന്‍ പേടിച്ചു നില്‍ക്കുന്നു.സുഹൃത്തായ ടക്കര്‍ എന്നാല്‍ ഡേലിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.എന്നാല്‍ ഡേല്‍ അവളോട്‌ സംസാരിക്കാന്‍ ശ്രമിക്കുന്നതിനെ Hillbilly കള്‍ ആയ ടക്കറും ഡേലും  അവരെ നോട്ടം ഇട്ടതിന്റെ സൂചന ആണെന്ന് ആ വിദ്യാര്‍ഥികള്‍ കരുതുന്നു.

  അന്ന് രാത്രി അത് സംഭവിച്ചു.വിദ്യാര്‍ഥികള്‍ മനസ്സില്‍ കരുതിയതും എന്നാല്‍ പാവങ്ങളായ ടക്കര്‍,ഡേല്‍ എന്നിവര്‍ ഒരിക്കലും കരുതാത്തതും.മരണവും ചോരപ്പുഴയും ധാരാളം ഒഴുകി.എന്നാല്‍ അതില്‍ പലതും കാണുമ്പോള്‍ ചിരിച്ചു ഒരു വഴിക്ക് ആകും.വളരെയധികം രസകരമായ ,Hillbilly കഥ ഇങ്ങനെയും അവതരിപ്പിക്കാം എന്ന് ഈ ചിത്രത്തോടെ മനസ്സിലായി.കുറച്ചു നേരം ചിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിലവാരം ഉള്ള ഒരു ഹൊറര്‍/കോമഡി ചിത്രം ആണ് Tucker and Dale vs Devil.

More movie suggestions @www.movieholicviews.blogspot.com

Thursday, 12 November 2015

536.WHITE OF THE EYE(ENGLISH,1987)

536.WHITE OF THE EYE(ENGLISH,1987),|Thriller|Mystery|Crime|,Dir:-Donald Cammell,*ing:-David Keith, Cathy Moriarty, Alan Rosenberg.

   1987 ല റിലീസ് ആയ ബ്രിട്ടീഷ് ത്രില്ലര്‍ ചിത്രം ആണ് White of the Eye.അരിസോണയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ ഒരു പരമ്പര കൊലയാളിയുടെ സാന്നിധ്യം ഉറപ്പിക്കുന്നു.കൊലപാതക രീതികളിലെ സാമ്യതയും കൊല ചെയ്യപ്പെടുന്ന സ്ത്രീകളുടെ പൊതുവായ സ്വഭാവ വിശേഷങ്ങളും എല്ലാം ആ നിഗമനത്തെ ശരി വയ്ക്കുന്നു.

   ഈ കൊലപാതകങ്ങളിലെ ചില സാമ്യതകള്‍ അപഗ്രഥനം ചെയ്തപ്പോള്‍ പോലീസിനു പോള്‍ വൈറ്റ് എന്ന ആളെ കണ്ടു മുട്ടേണ്ടി വരുന്നു.പോള്‍ ഭാര്യയും മകളും ആയി സന്തോഷമായി ജീവിക്കുകയാണ്.പോള്‍ സംഗീത സംവിധാനങ്ങള്‍  വീടുകളില്‍ ഘടിപ്പിച്ചു കൊടുക്കുന്ന ജോലിയില്‍ പ്രാവീണ്യം നേടിയ ആളാണ്‌.പോളിന്‍റെ സഹായം ആവശ്യം ഉള്ളവര്‍ കൂടുതലും പണക്കാരായ ആളുകളാണ്.പോളിന്‍റെ വണ്ടിയുടെ ടയര്‍ അടയാളങ്ങള്‍ അരിസോണയിലെ അധികം വണ്ടികള്‍ക്ക് ഇല്ലാതെ ഇരുന്നതും പോള്‍ ആ പ്രദേശങ്ങളില്‍ ഒക്കെ സാന്നിധ്യം ആയിരുന്നതും ആണ് പോലീസിനെ പോളിന്‍റെ അടുക്കല്‍ എത്തിക്കുന്നത്.

  എന്നാല്‍ കൊലപാതകം നടന്ന ദിവസങ്ങളില്‍ പോള്‍ മറ്റു സ്ഥലങ്ങളില്‍ ആയിരുന്നു എന്നതിനൊക്കെ വ്യക്തമായ തെളിവുകള്‍  അയാളുടെ കയ്യില്‍ ഉണ്ടായിരുന്നു.ചിലതൊക്കെ വിവാദം ആയ സ്ഥലങ്ങളും ആയിരുന്നു.പോലീസ് കേസ് അന്വേഷണവും ആയി മുന്നോട്ടു പോയി.ആരാണ് കൊലപാതകി?പോളിന് ഈ കൊലപാതകങ്ങളില്‍ പങ്കു എന്താണ്?80 കളിലെ ജീവിത രീതികള്‍ ആണ് സിനിമയുടെ കഥയ്ക്ക്‌ ആധാരം.പോളിന്‍റെ ജീവിത കഥയും പശ്ചാത്തലത്തില്‍ പറഞ്ഞു പോകുന്നുണ്ട്.ഒരു സൈക്കോ ത്രില്ലര്‍ എന്ന രീതിയില്‍ സമീപിക്കാവുന്ന മറ്റൊരു ചിത്രം ആണ് White of the Eye.കണ്മുന്നില്‍ ഉള്ള കഥയില്‍ നിന്നും അത്തരത്തില്‍ ഒരു മാറ്റം കഥാപാത്രങ്ങളിലൂടെ ഈ ചിത്രം അവതരിപ്പിക്കുന്നുണ്ട്.

More movie suggestions @www.movieholicviews.blogspot.com

535.R-POINT(KOREAN,2004)

535.R-POINT(KOREAN,2004),|Thriller|Mystery|,Dir:-Su-chang Kong,*ing:-Woo-seong Kam, Byung-ho Son, Tae-kyung Oh .

 
  പല രീതിയില്‍ ഒരു സിനിമയെ വ്യാഖ്യാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം പ്രേക്ഷകന് വിട്ടു കൊടുക്കുന്ന ചില സംവിധായകരുടെ രീതി തീര്‍ത്തും രസകരം ആണ്.ഒരു സിനിമ കഴിയുമ്പോള്‍ പ്രേക്ഷകന്റെ മുന്നില്‍ ഒരു ചിത്രം.അതിലും നിന്നും വ്യത്യസ്തമായ ആശയം വച്ചായിരിക്കും ആ സിനിമ എന്നാല്‍ നിര്‍മിച്ചിട്ടുണ്ടാവുക.വ്യത്യസ്തമായ വീക്ഷണങ്ങള്‍,വ്യത്യസ്തമായ കാഴ്ചകള്‍.അത് മുഖമുദ്ര ആക്കിയ ചിത്രങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്.R-Point എന്ന ഈ ചിത്രം അത്തരത്തില്‍ മറ്റൊരു രീതിയില്‍ കൂടി വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതകള്‍ ഉള്ള ചിത്രം ആണ്.

  ഇനി R -Point ന്റെ കഥയെ കുറിച്ച്.1972 ല്‍ വിയറ്റ്നാം യുദ്ധം കഴിഞ്ഞതിനു ശേഷം വീടുകളിലേക്ക് പോകാന്‍ തിരക്ക് കൂട്ടിയിരുന്ന പട്ടാളക്കാരില്‍ ചിലരെ സൈന്യം മറ്റൊരു ദൌത്യം ഏല്‍പ്പിക്കുന്നു.ആറു മാസം മുന്‍പ് R-Point എന്ന തന്ത്രപ്രധാനം ആയ സ്ഥലത്ത് വച്ച് കാണാതാവുകയും പിന്നീട് കൊല്ലപ്പെട്ടു എന്നും വിശ്വസിക്കുന്ന സൈനികരുടെ അടുക്കല്‍ നിന്നും റേഡിയോ സന്ദേശങ്ങള്‍ സഹായം അഭ്യര്‍ഥിച്ചു എത്തുന്നു.അവരെ കണ്ടെത്തുക ആണ് പുതിയ സംഘത്തിന്റെ ദൌത്യം.വിയറ്റ്നാം യുദ്ധത്തില്‍ പങ്കെടുക്കുകയും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത ചോയി ആണ് അവരെ നയിക്കുന്നത്.തിരികെ അവരെ വീട്ടിലേക്കു ഫ്ലൈറ്റില്‍ വീട്ടില്‍ കൊണ്ട് പോകും എന്ന ഉറപ്പും സൈനിക ഉദ്യോഗസ്ഥര്‍ ആ ടീമില്‍ ഉള്ള സൈനികര്‍ക്ക് നല്‍കിയിട്ടുണ്ട്.

  R-Point ല എത്തിച്ചേര്‍ന്ന അവരെ കാത്തിരുന്നത് അപകടകരമായ സാഹചര്യങ്ങള്‍ ആയിരുന്നു.മരണത്തിന്റെ ഗന്ധം  അന്തരീക്ഷത്തില്‍ അവര്‍ക്ക് അനുഭവീക്കാന് സാധിക്കുമായിരുന്നു.സൈനികര്‍ ആയിരുന്നിട്ടു കൂടി അവിടെ നടക്കുന്ന വിചിത്ര സംഭവങ്ങള്‍ അവരെ ഭയപ്പെടുത്തുന്നു.ഈ സംഭവങ്ങള്‍ക്ക് ഒക്കെ ചിത്രത്തില്‍ ചിത്രീകരിച്ചതില്‍ നിന്നും വ്യത്യസ്തം ആയി മറ്റൊരു വശം കൂടി കാണാന്‍ സാധിക്കും എന്ന് കരുതുന്നു.അത്തരത്തില്‍ നോക്കിയാല്‍ നല്ലൊരു സൈക്കോ ത്രില്ലര്‍ ആയി ചിത്രം മാറും.

More movie suggestions @www.movieholicviews.blogspot.com

534.ANTARCTIC JOURNAL(KOREAN,2005)

534.ANTARCTIC JOURNAL(KOREAN,2005),|Mystery|Thriller|,Dir:-Pil-sung Yim,*ing:-Kang-ho Song, Ji-tae Yu, Hee-soon Park

    കൊറിയന്‍ ചിത്രങ്ങളിലെ ചിലവേറിയ ചിത്രങ്ങളില്‍  ഒന്നായിരുന്നു Antarctic Journal.കൊറിയന്‍ സിനിമയിലെ മികച്ച താരങ്ങള്‍ ആയ കാംഗ് ഹോ സോംഗ്,പാര്‍ക്ക് ഹീ സൂണ്‍,യു ജി റ്റെ എന്നിവരുടെ സാന്നിധ്യം ചിത്രത്തിന്‍റെ മൈലേജ് നന്നായി കൂട്ടി.സൈക്കോ ത്രില്ലര്‍ ശ്രേണിയില്‍ ആയിരുന്നു ഈ ചിത്രം അവതരിപ്പിച്ചത്.ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഈ ചിത്രത്തില്‍ മഞ്ഞു മലകള്‍ കൈകാര്യം ചെയ്യാനായി വന്ന ട്രെയിനറും മറ്റു രണ്ടു ആളുകളും ഹിമാലയത്തില്‍ ഉണ്ടായ ഹിമപാതത്തില്‍ കാണാതെ ആയിരുന്നു.അവര്‍ മരിച്ചതായി കരുതി അവരുടെ സംസ്ക്കര ചടങ്ങുകള്‍ ശരീരം കിട്ടാതെ തന്നെ ചെയ്തിരുന്നു.

  ചിത്രത്തിന്റെ പേരില്‍ നിന്നും Survival ശ്രേണിയില്‍ ഉള്ള ചിത്രം ആണെന്നുള്ള തോന്നല്‍ ഉണ്ടാവുക സാധാരണം.ചിത്രത്തിന്റെ തുടക്കം അത്തരം ഒരു കാഴ്ചപ്പാട് ആണ് പ്രേക്ഷകന് ഉണ്ടാവുക.എന്നാല്‍ ചിത്രം ഒരു പടി കൂടി കടന്നു കൊറിയന്‍ രുചിക്കൂട്ടിലേക്ക് മാറുന്നുണ്ട്.ആ ഒരു ഘട്ടത്തില്‍ ചിത്രം മറ്റൊരു തലത്തിലേക്ക് മാറുന്നു.ഒരു Adventure ജോണര്‍ പ്രതീക്ഷിക്കുമ്പോള്‍ ഒരു സൈക്കോ ത്രില്ലര്‍ നിലവാരത്തിലേക്ക് ചിത്രം മാറുക ആണ്.ആറു മാസം മുഴുവന്‍ പകലും മറ്റു ആറു മാസം രാത്രിയും ഉള്ള അന്റാര്‍ട്ടിക്കയിലെ POI(Point of Inaccessibility) എന്ന അതിദുര്‍ഘടം ആയ സ്ഥലം ആയിരുന്നു ക്യാപ്റ്റന്‍ ചോയിയുടെ നേതൃത്വത്തില്‍ ഉള്ള ആ ആറംഗ സംഘത്തിന്റെ ലക്‌ഷ്യം.അതും പകലുകള്‍ അവസാനിക്കാറായ സമയത്ത്. ധാരാളം പേര്‍ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ട  ആ  സ്ഥലത്തിലേക്കു എത്തി ചേരുക എന്നത് ആയിരുന്നു അവരുടെ ലക്‌ഷ്യം.

  നന്നായി പോയിക്കൊണ്ടിരുന്ന ആ യാത്രയുടെ ഇരുപത്തിയൊന്നാം ദിവസത്തോട് അടുപ്പിച്ചാണ് 80 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ  വഴിയിലൂടെ പോയ ബ്രിട്ടീഷ് പര്യവേഷ സംഘത്തിന്‍റെ ആണെന്ന് കരുതുന്ന അവ്യക്തമായ എഴുത്തുകള്‍ ,ചിത്രങ്ങള്‍ എന്നിവ ഉള്ള ഡയറി അവര്‍ക്ക് കിട്ടുന്നത്.അന്ന് മുതല്‍ വിചിത്രമായ സംഭവങ്ങള്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്നു.അന്നത്തെ ആ സംഘത്തിന്റെതിനോട് സാമ്യത ഉള്ള സംഭവങ്ങള്‍ അവിടെ ഉണ്ടാവുകയാണോ?മനസ്സിന്‍റെബലം കായിക ശേഷിയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.നേരത്തെ പറഞ്ഞ കൊറിയന്‍ സിനിമയുടെ രുചിയും കൂടി ചേര്‍ന്നപ്പോള്‍ ചിത്രം മികച്ചതായി തോന്നി.ഈ ചിത്രം ബോക്സോഫീസില്‍ ഒരു പരാജയം ആയിരുന്നു.ഒരു പക്ഷെ പ്രതീക്ഷകള്‍ വില്ലന്‍ ആയ ചിത്രം ആയതായിരിക്കും അതിനു കാരണം.

More movie suggestions @www.movieholicviews.blogspot.com

533.DITTO(KOREAN,2000)

533.DITTO(KOREAN,2000),|Fantasy|Mystery|Romance|,Dir:-Jeong-kwon Kim,*ing:-Ji-tae Yu, HaNeul Kim, Ji-won Ha .

 ഒരേ തീമില്‍ ഉള്ള രണ്ടു കൊറിയന്‍ ചിത്രങ്ങള്‍ ഇറങ്ങിയ വര്‍ഷം ആയിരുന്നു 2000.ഒരെണ്ണം Il Mare(പിന്നീട് അത് The Lake House എന്ന പേരില്‍ ഹോളിവുഡ് മൊഴി മാറ്റം നടത്തിയിരുന്നു).ഈ രണ്ടു ചിത്രങ്ങളിലും പ്രമേയം ഒന്നായിരുന്നു..Ditto യില്‍ HAM റേഡിയോ ആണ് പ്രധാനമായ ഒരു സ്ഥാനം അലങ്കരിക്കുന്നതെങ്കില്‍  Il Mare യില്‍ മനോഹരമായ കത്തുകള്‍ ആയിരുന്നു അതിനു പകരം.പൊതുവായ ആ രണ്ടു ഘടകങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ Ditto കുറച്ചും കൂടി ആഴത്തില്‍ ഉള്ള വിഷയം ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.

  Ditto കൈകാര്യം ചെയ്യുന്നത് 1979 ല തുടങ്ങുന്ന കാലഘട്ടം മുതല്‍ ഉള്ള സൂന എന്ന പെണ്‍ക്കുട്ടിയുടെ കഥ മുതല്‍ ആണ്.സൂന  കോളേജില്‍ പഠിക്കുന്നു.അവളുടെ ഉറ്റ സുഹൃത്താണ് സുന്‍മി.ഒരു ചെറിയ  കുസൃതിയില്‍ സുന്മിയുടെ കാല്‍ ഒടിഞ്ഞു അവള്‍ ആശുപത്രിയില്‍ ആയ ദിവസം സൂനു കോളേജില്‍ ഒരാളെ കാത്തു നില്‍ക്കുകയാണ്.സൈനിക സേവനത്തിനു പോയ ഡോംഗ്-ഹീ എന്ന അവള്‍ക്ക് പ്രണയം തോന്നിയ യുവാവ് അന്നാണ് കോളേജില്‍ തിരിച്ചെത്തുന്നത്.പ്രക്ഷുബ്ധം ആയ കൊറിയന്‍ രാഷ്ട്രീയ സാഹചര്യം ആയിരുന്നു അന്ന് നിലനിന്നിരുന്നത്.ഡോംഗ്-ഹീയുടെ മുന്നില്‍ തനിക്കു വിഭിന്നങ്ങളായ താല്‍പ്പര്യങ്ങള്‍ ഉണ്ടെന്നു അറിയിക്കാന്‍ അവള്‍ HAM റേഡിയോയുടെ ഉപയോക്താവ് ആണെന്ന് ഒരു ചെറിയ നുണ പറയുന്നു.അവിടത്തെ റേഡിയോ ക്ലബ്ബില്‍ നിന്നും ആകസ്മികമായാണ് അവള്‍ക്കത് കിട്ടുന്നത്.അവള്‍ അന്നത് വീട്ടില്‍ കൊണ്ട് പോകാന്‍ നിര്‍ബന്ധിത ആകുന്നു. അന്ന് രാത്രി സൂനുവിനു ഒരു HAM സന്ദേശം എത്തുന്നു.ജി -ഇന്‍ എന്ന യുവാവ് ആയിരുന്നു മറ്റേ അറ്റത്ത്‌.ഒരേ കോളേജില്‍ ആണ് അവര്‍ പഠിക്കുന്നത് എന്ന് മനസ്സിലാക്കുന്നു.പിറ്റേന്ന് കോളേജില്‍ വച്ച് കാണാം എന്ന് പറഞ്ഞു അവര്‍  കോള്‍ അവസാനിപ്പിക്കുന്നു.

  എന്നാല്‍ പിറ്റേന്ന് അവര്‍ രണ്ടു പേരും കാത്തു നിന്നു.എന്നാല്‍ അവര്‍ക്ക് രണ്ടു പേര്‍ക്കും സംഭവിച്ചത് അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അനുഭവം ആയിരുന്നു.ആ HAM റേഡിയോയിലൂടെ അവരുടെ ബന്ധത്തിന് അവരുടെ ഭാവിയില്‍ പോലും പ്രാമൂഖ്യം ഉള്ള സ്ഥാനം ഉണ്ടായിരുന്നു എന്നവര്‍ മനസ്സിലാക്കുന്നു പിന്നീടുള്ള സംഭവ വികാസങ്ങളിലൂടെ.കാലഘട്ടങ്ങള്‍ തമ്മില്‍ ഉള്ള ആ കണ്ണി ശരിക്കും അവരുടെ ജീവിത കാഴ്ചപ്പാടുകളില്‍ മാറ്റം ഉണ്ടാക്കി.എന്തായിരുന്നു അത്?ഒരു ചെറിയ ട്വിസ്റ്റ് കൂടി ഉള്‍പ്പെടുത്തി ചിത്രം അവസാനിക്കുമ്പോള്‍ ചിലരൊക്കെ മനസ്സില്‍  അവശേഷിക്കും.Fantasy/Mystery/Romance എന്ന ഒരു വലിയ സിനിമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന നല്ലൊരു സിനിമയാണ് Ditto.

More movie suggestions @www.movieholicviews.blogspot.com

Sunday, 8 November 2015

532.ANT-MAN(ENGLISH,2015)

532.ANT-MAN(ENGLISH,2015),|Action|Sci-Fi|Adventure|,Dir:-Peyton Reed,*ing:-Paul Rudd, Michael Douglas, Corey Stoll.

  ഹോളിവുഡ് സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ ആധിക്യം ശരിക്കും അത്തരം ചിത്രങ്ങള്‍ കാണാന്‍ ഉള്ള താല്‍പ്പര്യം കുറച്ചിരുന്നു.അടുത്തിറങ്ങിയ പല അമാനുഷിക കഥാപാത്രങ്ങള്‍ ഉള്ള  ചിത്രങ്ങളും അത് കൊണ്ട് തന്നെ കാണാന്‍ താല്‍പ്പര്യം തോന്നിയിരുന്നില്ല.എന്നാല്‍ പോള്‍ റഡ് എന്ന "പാവത്താനായ" ഹോളിവുഡ് കൊമേഡിയന്‍ ഒരു അമാനുഷിക കഥാപാത്രം ആയി വരുന്നു എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കാണാന്‍ കാത്തിരുന്നതായിരുന്നു  ഈ ചിത്രം.കാരണം പോള്‍ ഒരു സൂപ്പര്‍ ഹീറോ അല്ലല്ലോ!!

   മാര്‍വല്‍ കഥാപാത്രം ആയ സ്കോട്ട് ലാംഗ് മുഖ്യ കഥാപാത്രം ആയാണ് ഈ ചിത്രത്തില്‍ വരുന്നത്.ശാസ്ത്ര ലോകത്തിലെ വിപ്ലവകരമായ  ഒരു കണ്ടുപിടുത്തം നടത്തിയ ഡോക്റ്റര്‍ പിം എന്നാല്‍ പിന്നീട് തന്‍റെ  കണ്ടു പിടുത്തത്തിന്റെ ദൂഷ്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ മനുഷ്യ രാശിയില്‍ നിന്നും അത് മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ പിമ്മിന്റെ സമര്‍ത്ഥനായ വിദ്യാര്‍ഥി ഡാരന്‍ ക്രോസ് ആ രഹസ്യം എന്താണെന്ന് മനസ്സിലാകുകയും അത് പുന:നിര്‍മിക്കാന്‍ ആരംഭിക്കുകയും ചെയ്യുന്നു.

  സ്കോട്ട് ലാംഗ് എന്ന മെക്കാനിക്കല്‍ എന്‍ജിനീയര്‍ ഒരു മോഷണ ശ്രമത്തിനു ജയിലില്‍ എത്തി.തിരിച്ചു ഇറങ്ങിയെങ്കിലും സ്വന്തം മകളെ പോലും കാണാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു സ്കോട്ട്.കുറ്റവാളി എന്ന ലേബല്‍ കാരണം അയാള്‍ക്ക്‌ ജോലികള്‍ ചെയ്യുന്നതിനും തടസ്സം ആയി.ഈ അവസരത്തില്‍ ആണ് സുഹൃത്തിന്‍റെ നിര്‍ദേശം അനുസരിച്ച് അതീവ സുരക്ഷയില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത വസ്തു മോഷ്ട്ടിക്കാന്‍ ആയി സ്ക്കോട്ട് തീരുമാനിക്കുന്നത്.ആ തീരുമാനം സ്ക്കൊട്ടിന്റെ ജീവിതത്തില്‍ നിര്‍ണായകം ആകുന്നു.Ant-Man ന്റെ കഥ ഇവിടെ നിന്നും തുടങ്ങുന്നു.സാധാരണക്കാരന്‍ എന്ന ലേബല്‍  ഉള്ള പോള്‍ റഡ് ഈ കഥാപാത്രം ചെയ്തപ്പോള്‍ ഈ സൂപ്പര്‍ ഹീറോ കഥാപാത്രത്തിന് അനുയോജ്യന്‍ ആണെന്ന് തോന്നി.കാരണം "സാധാരണക്കാരന്‍ ആയ അമാനുഷിക കഥാപാത്രം" ആയിരുന്നു Ant-Man.എന്തായാലും ചിത്രം നിരാശപ്പെടുത്തിയില്ല . ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം 2018 ല റിലീസ് ആകുന്നുണ്ട്.അതിനായി കാത്തിരിക്കുന്നു.

More movie suggestions @www.movieholicviews.blogspot.com

531.NO ESCAPE(ENGLISH,2015)

531.NO ESCAPE(ENGLISH,2015),|Thriller|Action|,Dir:-John Erick Dowdle,*ing:-Lake Bell, Pierce Brosnan, Owen Wilson.

   ജീവന്‍റെ നിലനില്‍പ്പിനായി ഉള്ള മനുഷ്യരുടെ ശ്രമങ്ങള്‍ ഹോളിവുഡ് ചിത്രങ്ങള്‍ക്ക് എന്നും പ്രമേയം ആണ്.അന്യഗ്രഹജീവികള്‍,ഭീകര മൃഗങ്ങള്‍ ,സോംബികള്‍ എന്ന് വേണ്ട നായക കഥാപാത്രങ്ങളുടെ എതിരായി ഇത്തരത്തില്‍ പല കഥാപാത്രങ്ങളും വരും.പലപ്പോഴും ഇത്തരം ചിത്രം വലിയ ഹിറ്റുകള്‍ ആകാറുണ്ട്."Survival of the Fittest" പ്രമേയം ആയി വരുന്ന ഇത്തരം ചിത്രങ്ങളില്‍ ഇപ്പോഴും  "Fittest" ആകുന്നതു  നായക കഥാപാത്രങ്ങള്‍ ആകും എന്ന ക്ലീശേയും ഭൂരിഭാഗം സിനിമകളില്‍ അവശേഷിക്കുന്നു.എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ ഒക്കെ കാണാന്‍ ഭൂരിഭാഗം ആളുകള്‍ക്കും ഇഷ്ടം ആണ്.കാരണം ഈ രക്ഷപ്പെടലുകള്‍ തരുന്ന ത്രില്‍ ആകും.

  ഇനി ചിത്രത്തിലേക്ക് പേര് ഏതാണ് എന്ന് പറയാത്ത ഒരു മൂന്നാം/നാലാം ലോക രാജ്യത്തേക്ക് എന്‍ജിനീയര്‍ ആയ ജാക്ക് അയാളുടെ കുടുംബവും ആയി പോകുന്നു.സ്ഥിരം കോമഡി റോളുകള്‍ ചെയ്യുന്ന ഓവന്‍ വില്‍സന്റെ വേറിട്ട ഒരു കഥാപാത്രം ആയിരുന്നു ഈ ചിത്രത്തിലെ ജാക്ക്.  ആ രാജ്യത്തിലെ പുതിയ ഒരു പ്രോജക്റ്റ് ചെയ്യാന്‍ അമേരിക്കന്‍ കമ്പനിയുടെ ആളായാണ് ജാക്ക് പോകുന്നത്.ജാക്കും കുടുംബവും എയര്‍പ്പോര്‍ട്ടില്‍ വച്ച് ഹമ്മണ്ട് എന്ന ബ്രിട്ടീഷുകാരനെ  പരിചയപ്പെടുന്നു.നേരത്തെ അവരെ ഹോട്ടലിലേക്ക് കൊണ്ട് പോകാം എന്ന് പറഞ്ഞ ഡ്രൈവര്‍ വരാത്തത് കൊണ്ട് അവര്‍ അയാളുടെ സഹായത്തോടെ ഹോട്ടലില്‍ എത്തുന്നു.

  ആ രാജ്യത്ത് അവര്‍ എത്തിയത് മുതല്‍ എന്തോ ഒരു പന്തികേട്‌ അവര്‍ക്ക് തോന്നിയിരുന്നു.ഇന്റര്‍നെറ്റ്‌,ഫോണ്‍,പത്രം എന്നിവയൊന്നും കിട്ടുന്നില്ലായിരുന്നു.മൂന്നാം ലോക രാജ്യങ്ങളില്‍ ഇതൊക്കെ സാധാരണം ആണെന്ന് അവര്‍ കരുതി.എന്നാല്‍ അവിടെ തീര്‍ത്തും അപകടകരമായ ഒരു അന്തരീക്ഷം നില നിന്നിരുന്നു.അത് ജാക്കിനും കുടുംബത്തിനും ഒപ്പം ജാക്കിനെ പോലെ ഉള്ള പലരുടെയും ജീവന് ആപത്തും ആയിരുന്നു.അതില്‍ നിന്നും ജാക്കിനും കുടുംബത്തിനും രക്ഷപ്പെടണമായിരുന്നു.ഒപ്പം ഭാര്യയും രണ്ടു പെണ്‍കുട്ടികളും.അവരുടെ അതിജീവനത്തിന്റെ കഥയാണ് ബാക്കി ചിത്രം.ചിത്രത്തിന്‍റെ അവസാനം ഒരു അതി മാരക മാസ് സീന്‍ ഉണ്ട്.അത് നന്നായി ഇഷ്ടപ്പെട്ടൂ.ഒരു പക്ഷേ ബഹുരാഷ്ട്ര കമ്പനിക വിഭാവനം ചെയ്യുന്ന പ്രോജക്ട്ടുകള്‍ക്ക് എതിരെ ഇടയ്ക്ക് മനുഷ്യര്‍ പ്രതികരിക്കും എന്നതും ഈ ചിത്രം സൂചന നല്‍കുന്നുണ്ട്.തരക്കേടില്ലാത്ത നല്ല ഒരു ത്രില്ലര്‍ ചിത്രം ആയിരുന്നു No Escape.

More movie suggestions @www.movieholicviews.blogspot.com

1995. Drop ( English, 2025)