Wednesday, 29 April 2015

360.RED LIGHTS(ENGLISH,2012)

360.RED LIGHTS(ENGLISH,2012),|Mystery|Thriller|,Dir:-Rodrigo Cortés,*ing:-Sigourney Weaver, Robert De Niro, Cillian Murphy.

   ഇന്ദ്രിയങ്ങള്‍ക്കും അധീതം ആയ ശക്തികളെ ആരാധനയോടെ കാണുന്ന പ്രവണത മനുഷ്യരില്‍ കാണാറുണ്ട്‌.മതങ്ങളും അവിശ്വാസികളും തമ്മില്‍ ഉള്ള അന്തരം വളരെ ചെറുതാണ്.അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നവര്‍ മതങ്ങളുടെ പുറകെയും സ്വയം പ്രഖ്യാപിത ദിവ്യന്മാരുടെയും പുറകെ പോകും.എന്നാല്‍ മറു ഭാഗത്തില്‍ ഉള്ളവര്‍ എല്ലാത്തിലും ശാസ്ത്രീയം ആയ വിശദീകരണം പ്രതീക്ഷിച്ചുകൊണ്ട് ജീവിതം മുന്നോട്ടു നീക്കുന്നു.ഈ വിശ്വാസങ്ങള്‍ക്ക് വിദ്യാഭ്യാസം കൊണ്ട് എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകും എന്ന് തോന്നുന്നില്ല.പലപ്പോഴും സസൂക്ഷ്മമമായ നിരീക്ഷണ പാടവം ഉള്ളവര്‍ക്ക് പലപ്പോഴും ഈ ദിവ്യ പ്രവൃത്തികളുടെ രഹസ്യങ്ങള്‍ നിസ്സാരം ആയി തോന്നും.മന്ത്ര വാദികള്‍ ,രോഗ ശുശ്രൂഷ നല്‍കുന്നവര്‍ തുടങ്ങിയവര്‍ എല്ലാം ചെയ്യുന്നത് ഇതാണ് .തെറ്റിദ്ധാരണ മനുഷ്യരില്‍ ഉണ്ടാക്കുക.അവരുടെ മനസ്സിനെ അവരുടെ വാക്കുകളാല്‍ കീഴ്പ്പെടുത്തുക.എന്നാല്‍ ഈ വാക്കുകളില്‍ വീഴാത്ത ഒരു വിഭാഗം ഉണ്ട്.

  അത്തരത്തില്‍ ഉള്ള രണ്ടു കഥാപാത്രങ്ങള്‍ ആണ് മാര്‍ഗരറ്റ് എന്ന സര്‍വകലാശാല അധ്യാപികയും അവരുടെ സഹായിയായ ടോമും.പ്രേതബാധ തുടങ്ങി ശാസ്ത്രത്തിന് ഒരു പങ്കും ഇല്ലാത്ത പലതരം ദിവ്യ പ്രവൃത്തികളും പൊളിച്ചടുക്കി മനുഷ്യര്‍ക്ക്‌ നേര്‍ വഴി കാണിക്കാന്‍ അവരുടെ സമയവും ഊര്‍ജവും ചിലവഴിക്കുന്നു.സര്‍വകലാശാലയില്‍ ക്ലാസ് എടുക്കുമ്പോള്‍ മാര്‍ഗരറ്റ് തന്‍റെ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ അത്ഭുത പ്രവൃത്തികളുടെയും പിന്നിലുള്ള ശാസ്ത്രീയ വിശദീകരണം നല്‍കുന്നുണ്ട്.ഒപ്പം അത് അവതരിപ്പിക്കാന്‍ ടോമും.സൈമണ്‍ സില്‍വര്‍ എന്ന സ്വയം പ്രഖ്യാപിത ദിവ്യന്‍ മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ എത്തുന്നു.ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് സില്‍വരിന്റെ ശക്തികളില്‍ വിശ്വസിക്കാതിരുന്ന ഒരു റിപ്പോര്‍ട്ടര്‍ അയാളുടെ ഒരു ഷോയുടെ ഇടയില്‍ മരിച്ചത് ആളുകളില്‍ ഭീതി പടര്‍ത്തിയിരുന്നു.സില്‍വരുടെ അത്ഭുത ശക്തി ആണ് അതിനു കാരണം എന്നവര്‍ വിശ്വസിച്ചു.അതിനു ശേഷം സില്‍വര്‍ അജ്ഞാത വാസത്തില്‍ ആയിരുന്നു.

   സൈമണ്‍ സില്‍വര്‍ എന്ന പ്രതിഭാസത്തെയും ലോകത്തിനു മുന്നില്‍ തുറന്നു കാട്ടണം എന്ന് ടോമിന് താല്‍പ്പര്യം ഉണ്ട്.എന്നാല്‍ മാര്‍ഗരറ്റ് അതിനു സമ്മതിക്കുന്നില്ല.മാര്‍ഗരറ്റ് സൈമണിനെ ഭയപ്പെടുന്നു എന്ന് ടോം മനസ്സിലാക്കുന്നു.മാര്‍ഗരറ്റിനു അവരുടെതായ കാരണം അതിനു ഉണ്ടായിരുന്നു.ടോം എന്നാല്‍ അയാളെ പൊളിച്ചു എടുക്കാന്‍ തീരുമാനിക്കുന്നു.എന്നാല്‍ ടോമിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതം ആയ പലതും സംഭവിക്കുന്നു.ഒപ്പം സില്‍വറിനെ സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടുവാന്‍ ഉള്ള ഒരു അവസാന അവസരവും ലഭിക്കുന്നു.

ടോം ആ അവസ്ഥയെ എങ്ങനെ നേരിടും?സില്‍വര്‍ ശരിക്കും താന്‍ അവകാശപ്പെടുന്ന പോലെ ശക്തി ഉള്ള ആളാണോ?ടോം എന്തിനാണ് സില്‍വറിനെ സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടുവാന്‍ ആഗ്രഹിക്കുന്നത്?ടോം യഥാര്‍ത്ഥത്തില്‍ ആരാണ്?ഇതൊക്കെ ആണ് ഈ ചിത്രം ബാക്കി പറയുന്നത്.അപ്രതീക്ഷിതം ആയ ക്ലൈമാക്സ് ആണ് ചിത്രത്തിന് ഉള്ളത്.ചിലപ്പോള്‍ സിനിമ എന്താണ് പറയാന്‍ ഉദേശിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചവര്‍ക്ക് അവിശ്വസനീയം ആയി മാറാവുന്ന ഒന്ന്.

More movie suggestions @www.movieholicviews.blogspot.com

Tuesday, 28 April 2015

359.PONTYPOOL(ENGLISH,2008)

359.PONTYPOOL(ENGLISH,2008),|Thriller|Mystery|,Dir:-Bruce McDonald,*ing:-Stephen McHattie, Lisa Houle, Georgina Reilly .

Pontypool-കാനഡയിലെ Ontario യിലെ ഒരു ചെറിയ പട്ടണം ആണ്.ഗ്രാന്‍റ് മാസി അവിടത്തെ രേടിയോയിലെ ജോക്കി ആയിരുന്നു.അയാള്‍ രാവിലത്തെ ഷോ അവതരിപ്പിക്കാനായി പോകുമ്പോള്‍ ആണ് വഴിയില്‍ വച്ച് ആ സ്ത്രീ അയാളുടെ കാറിന്റെ ചില്ലുകളില്‍ മുട്ടുന്നത് കണ്ടത്.കാറിന്റെ ജനല്‍ തുറന്നെങ്കിലും അവര്‍ ഒന്നും പറയാതെ അവിടെ നിന്നും മറഞ്ഞു.അതിന്റെ ഷോക്കില്‍ ആണ് മാസി അന്ന് സ്റ്റേഷനില്‍ എത്തുന്നത്‌.ഓണ്‍-എയര്‍ സ്റ്റുഡിയോയില്‍ കയറിയെങ്കിലും അയാളുടെ മനസ്സില്‍ രാവിലത്തെ സംഭവം മനാസില്‍ കിടന്നിരുന്നു.ഇങ്ങനത്തെ ഒരു അവസരത്തില്‍ സുരക്ഷയ്ക്കുള്ള ഫോണ്‍ നമ്പര്‍ ആയ 911 അയാളുടെ ശ്രോതാക്കളില്‍ ആരെങ്കിലും ഉപയോഗിക്കുമോ എന്നതായിരുന്നു അയാളുടെ രാവിലത്തെ ചോദ്യം.

  പ്രൊഡ്യൂസര്‍  ആയ സിഡ്നി മാസിയോട് ആ പട്ടണത്തിലെ ആളുകള്‍ക്ക് വേണ്ടത് ഇത്തരം ചിന്തകള്‍ അല്ല എന്നും അവരുടെ ചുറ്റുപ്പാടുകള്‍ ആണ് ആ ഷോയില്‍ നിന്നും അറിയിക്കേണ്ടത് എന്നും പറയുന്നു.എന്നാല്‍ അവിടത്തെ ടെക്നിക്കല്‍ ജീവനക്കാരി ആയ ലോറലിനു മാസി എന്താണ് പറയാന്‍ ഉദ്ധേശിക്കുന്നത്‌ എന്ന് അറിയാന്‍ താല്‍പ്പര്യം ഉണ്ടായിരുന്നു.ഒരു റേഡിയോ സ്റ്റേഷനിലെ ഷോയില്‍ മൂന്നു കഥാപാത്രങ്ങളും ആയാണ്  ചിത്രം മുന്നോട്ടു പോകുന്നത്.ഹെലിക്കോപ്ട്ടരില്‍ നിന്നും തത്സമയം വാര്‍ത്തകള്‍ അറിയിക്കുന്ന അവരുടെ റിപ്പോര്‍ട്ടര്‍  കെന്‍ എന്നാല്‍ അല്‍പ്പ സമയത്തിന് ശേഷം അറിയിച്ച വാര്‍ത്ത ഭീകരം ആയിരുന്നു.നിഗൂഡമായ എന്തോ അവിടത്തെ ആളുകളുടെ ഇടയില്‍ സംഭവിച്ചിരിക്കുന്നു.വിഘടനവാദികള്‍,തീവ്രവാദികള്‍ തുടങ്ങിയവര്‍ എന്തോ ചെയ്തിരിക്കുന്നു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.ഫ്രഞ്ച്-ഇംഗ്ലീഷ് പ്രദേശങ്ങളില്‍ നടക്കുന്ന ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ആയിരിക്കും എന്നതായിരുന്നു ആദ്യ നിഗമനം.എന്നാല്‍ സംഭവിച്ചത് അതിലും ഭീകരം ആയിരുന്നു.വാക്കുകള്‍,ശബ്ദങ്ങള്‍ എന്നിവ മനുഷ്യന്‍റെ ശത്രുക്കള്‍ ആകുന്നു.ഒരു ഇരയ്ക്ക് മറ്റൊന്നിലേക്കു സഞ്ചരിക്കാന്‍ ഉള്ള മാര്‍ഗം ആകുന്നു ഇവയെല്ലാം.

  സോംബി ചിത്രങ്ങളില്‍ എല്ലാം സ്ഥിരം കാണുന്ന ഒരു അവസ്ഥ ഉണ്ടല്ലോ?ഒരു മനുഷ്യന്‍ മറ്റൊരാളെ കടിച്ചു സോംബി ആക്കുന്നത്.അങ്ങനെ അല്ല ഈ ചിത്രം അവതരിപ്പിക്കപ്പെടുന്നത്.പകരം പുതുമയുള്ള അല്‍പ്പം Mind-fucking ആയുള്ള ചിത്രങ്ങളുടെ ഗണത്തില്‍ ആണ് ഈ ചിത്രവും ഉള്‍പ്പെടുന്നത്.എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് പ്രേക്ഷകന് ആലോചിക്കാന്‍ വേണ്ട സൂചനകള്‍ ധാരാളം നല്‍കുന്നതിനോടൊപ്പം നമ്മുടെതായ ഭാവനയില്‍ ആണ് കഥ തുടര്‍ന്ന് പോകുന്നത്.ഇത് വരെ കണ്ടത്തില്‍ വച്ച് മികച്ച ത്രില്ലറുകളില്‍ ഒന്നാണ് Pontypool.ത്രില്ലര്‍ സിനിമ ആസ്വാധകര്‍ക്ക് തീര്‍ച്ചയായും കാണേണ്ട ചിത്രം ആണ് ഇത്.


More movie suggestions @www.movieholicviews.blogspot.com

358.TROUBLESHOOTER(KOREAN,2010)

358.TROUBLESHOOTER(KOREAN,2010),|Thriller|Action|,Dir:-Hyeok-jae Kwon,*ing:-Kyung-gu Sol, Jung-Jin Lee, Dal-su Oh

   കൊറിയന്‍ പോലീസിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന കാംഗ് ടെയിക് ഇപ്പോള്‍ സ്വന്തമായി ഒരു സീക്രട്ട് ഏജന്‍സി നടത്തുന്നു.അമ്മയില്ലാത്ത മകള്‍ മാത്രം ആണ് കാംഗിന്റെ കൂടെ ഉള്ളത്.സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവരുടെ ആവശ്യപ്രകാരം മറ്റുള്ളവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തുക ആണ് കാംഗിന്റെ പ്രധാന ജോലി.അതിനായുള്ള സജ്ജീകരണങ്ങള്‍ എല്ലാം കാംഗിനു ഉണ്ടായിരുന്നു.പഴയ സുഹൃത്തുക്കള്‍ ആയ പോലീസുകാരും അയാളെ തന്‍റെ ഇപ്പോഴത്തെ ജോലിയില്‍ സഹായിക്കുന്നുണ്ട്.

  പതിവ് പോലെ തന്‍റെ മകളെ സ്ക്കൂളില്‍ കൊണ്ട് വിട്ടതിനു ശേഷം കാംഗ് തന്‍റെ ജോലി ചെയ്യാനായി തിരിക്കുന്നു.ഒരു ഹോട്ടല്‍ റൂമില്‍ ആയിരുന്നു കാംഗിന്റെ അന്നത്തെ ജോലി.അനാശാസ്യം നടത്തുന്ന രണ്ടു പേരെ  ഫ്രെയിം ചെയ്യുക ആണ് കാംഗിന്റെ അന്നത്തെ ജോലി.എന്നാല്‍ ആ മുറിയില്‍ കയറിയ കാംഗ് കണ്ടത് കൊല്ലപ്പെട്ട ഒരു യുവതിയെ ആണ്.കൊലപാതകം നടത്തിയ ആളുടെ വീഡിയോ കാംഗ് അവിടെ കാണുന്നു.കാംഗ് പണ്ട് നിയമത്തിന്‍റെ കയ്യില്‍ ഏല്‍പ്പിച്ച സൈക്കോ ആയ ഒരു പരമ്പര കൊലയാളി ആയിരുന്നു ആ കൊലപാതകം നടത്തിയത്.എന്നാല്‍ അവിടെ വച്ച് കാംഗിനു ഒരു ഫോണ്‍ കോള്‍ വരുന്നു.മരണപ്പെട്ട ആള്‍ ആരാണെന്ന് നോക്കാന്‍ മറു തലയ്ക്കല്‍ നിന്നും ആവശ്യപ്പെടുന്നു.കൂടെ ഒരു ഉപദേശവും."കേസ് ഏറ്റെടുക്കുന്നതിനു മുന്‍പ് ക്ലൈന്റിനെ കുറിച്ച് അറിയാന്‍ ശ്രമിക്കണം എന്ന്".പരിഭ്രാന്തന്‍ ആയി മാറിയ കാംഗിനു അവിടേക്ക് പോലീസ് വരുന്നു എന്ന് മനസ്സിലാക്കുന്നു.എന്നാല്‍ ഫോണില്‍ ഉള്ള ആള്‍ കാംഗിനോട് അവിടെ നിന്നും രക്ഷപ്പെടാന്‍ ഉള്ള മാര്‍ഗം പറഞ്ഞു കൊടുക്കുന്നു.കാംഗ് അവിടെ നിന്നും രക്ഷപ്പെട്ടെങ്കിലും മുറിയില്‍ നിന്നും ലഭിച്ച സി സി ടി വി ദൃശ്യങ്ങളും മറ്റു തെളിവുകളും കൊലയാളി കാംഗ് ആണ് എന്നതിലേക്ക് ആണ് വിരല്‍ ചൂണ്ടുന്നത്.

  തന്‍റെ വിശ്വസ്ത സുഹൃത്തായ Lightning എന്ന വിളിപ്പേരുള്ള പോലീസ് ഉദ്യോഗസ്ഥനെ സഹായത്തിനായി കാംഗ് അന്വേഷിക്കുന്നുണ്ട്.എന്നാല്‍ അയാള്‍ മറ്റൊരു കേസ് അന്വേഷണത്തില്‍  ആണെന്നുള്ള മറുപടി കാംഗിനു ലഭിക്കുന്നു.എന്നാല്‍ കാംഗിന്റെ കാര്യം കൂടുതല്‍ കഷ്ടത്തില്‍ ആകുന്നു.കൊലപാതകങ്ങള്‍ വീണ്ടും സംഭവിക്കുന്നു.എല്ലാ തെളിവുകളും കാംഗിനു നേരെ ആണ്.ആരാണ് കാംഗിന്‍റെ പുറകില്‍?കാംഗിന്റെ ഭൂതക്കാലവും  ആയി ഈ സംഭവങ്ങള്‍ക്ക് ബന്ധം ഉണ്ടോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.നല്ല വേഗതയില്‍ പോകുന്ന ആക്ഷനും കൂടി ചേര്‍ന്ന കൊറിയന്‍ ത്രില്ലര്‍ ആണ് Troubleshooter.

More movie suggestions @www.movieholicviews.blogspot.com

Monday, 27 April 2015

357.HOT TUB TIME MACHINE SERIES(ENGLISH,2010 & 2015)

357.HOT TUB TIME MACHINE SERIES(ENGLISH,2010 & 2015),|Sci-Fi|Comedy|Adventure|,Dir:-Steve Pink.

   അമേരിക്കന്‍  ആഡല്‍റ്റ് കോമഡി സിനിമകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പരമ്പരയാണ് Hot Tub Time Machine.ടൈം ട്രാവല്‍ പ്രമേയം ആയി വരുന്നത് കൊണ്ട് സയന്‍സ് ഫിക്ഷന്‍ സിനിമയായും കണക്കാക്കാം.സങ്കീര്‍ണം ആയ ടൈം ട്രാവലും ലൂപ്പും എല്ലാം മാറ്റി നിര്‍ത്തി മനുഷ്യരാശിയുടെ ഏറ്റവും വലിയ കടങ്കഥകളില്‍ ഒന്നായ ടൈം ട്രാവലിലൂടെ പലരും ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍  ഉണ്ടാക്കാന്‍ ആകുന്ന മാറ്റങ്ങളെ രസകരമായാണ് ഈ പരമ്പര അവതരിപ്പിച്ചിട്ടും ഉള്ളത്,ഈ പരമ്പരയിലെ മുഖ്യ കഥാപാത്രങ്ങള്‍ നാല് പേരാണ്.കാമുകി ഉപേക്ഷിച്ചു പോയ ആഡം.ഗായകനാകണം എന്ന് ആഗ്രഹിച്ചുവെങ്കിലും വളര്‍ത്തു മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള  കട നടത്തുന്ന നിക്ക്,ജീവിതത്തില്‍ ഒന്നും നേടാന്‍ കഴിയാത്തതിന്‍റെ പേരില്‍ വിഷമിക്കുകയും എന്നാല്‍ ജീവിതം അതെ സമയം ആഘോഷം ആക്കുകയും ചെയ്യുന്ന ലൂ,പിന്നെ ആഡമിന്റെ സഹോദരിയുടെ പുത്രനായ ജേക്കബും ആണ്.ജേക്കബ് തന്‍റെ സമയം മുഴുവനും ഗെയിമുകള്‍ കളിച്ചു തീര്‍ക്കുന്നു.ഒരു മുറിയില്‍ അടച്ചിരുന്നു ലോകത്തെ മറന്ന ജേക്കബിനെ ലോകവും മറന്നിരുന്നു.ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന അതിരസകാരവും സാഹസികവുമായ സംഭവങ്ങള്‍ ആണ് ഈ പരമ്പര.

1)HOT TUB TIME MACHINE(2010)

  ജീവിതത്തില്‍ പ്രത്യേകിച്ച് ഒന്നും നേടാന്‍ ഇല്ലാത്ത ആ നാല്‍വര്‍ സംഘം ലൂവിന്റെ മനസ്സിന് ആശ്വാസം നല്‍കാനായി ജേക്കബ് ഒഴികെ ഉള്ള മൂവര്‍ സംഘം 80 കളില്‍ തങ്ങളുടെ ജീവിതം ആഘോഷിച്ച കോഡിയാക് വാലിയിലേക്ക്‌ യാത്ര തിരിക്കുന്നു.പ്രായം അവരുടെ പഴയ ഉന്മേഷം ഒക്കെ കെടുത്തിയിരുന്നു.ലൂ ഒഴികെ ഉള്ളവര്‍ എല്ലാം ഓരോ പ്രശ്നങ്ങള്‍ കാരണം ഉള്ള വിഷമത്തിലും ആയിരുന്നു.അന്ന് രാത്രി മദ്യപിച്ച് അവര്‍ ചൂട് വെള്ളം ഉള്ള ടബ്ബില്‍ ഇറങ്ങുന്നു.എന്നാല്‍ പിന്നീടു ബോധം വന്നപ്പോള്‍ അവര്‍ കണ്ടത് മറ്റൊരു ലോകം ആയിരുന്നു.അവര്‍ ടൈം ട്രാവല്‍ നടത്തിയിരിക്കുന്നു:എണ്‍പതുകളിലേക്ക്,മൂവര്‍ സംഘത്തിനു നിരാശ സമ്മാനിച്ച ആ കാലഘട്ടത്തില്‍ നിന്നും രക്ഷപ്പെടണം.എന്നാല്‍ അതിനൊപ്പം ജീവിതത്തില്‍ ചില മാറ്റങ്ങളും വരുത്തണം.അവിടെ ഉണ്ടാകുന്ന ഓരോ മാറ്റവും അവരുടെ ഭാവി ജീവിതവും മാറ്റി മറിയ്ക്കും എന്നവര്‍  മനസ്സിലാക്കുന്നു.

2)HOT TUB TIME MACHINE 2(2015)

  2015 ല്‍ അവര്‍ നാല് പേരും വേറെ ഒരു ലോകത്തില്‍ ആണ് ജീവിക്കുന്നത്.അവരുടെ ആദ്യ യാത്ര കാരണം നേടിയ സൌഭാഗ്യങ്ങള്‍ ലോകത്തിന്റെ ഗതി മുഴുവന്‍ മാറ്റി മറിയ്ക്കുന്നു.ഒന്നിനും കൊള്ളത്തില്ല എന്ന് മുദ്ര കുത്തപ്പെട്ടവര്‍ അവരവരുടെ മേഖലയില്‍ ഐക്കണുകള്‍ ആണ്.ഇത്തവണയും അവര്‍ക്ക് ഒരു ടൈം ട്രാവല്‍ നടത്തേണ്ടി വരുന്നു.കാരണം അവരുടെ കൂട്ടത്തില്‍ ഉള്ള ഒരാള്‍ വെടിയേറ്റ്‌ മരിക്കാന്‍ സാധ്യത ഉണ്ട്.എന്നാല്‍ ഇത്തവണ അവരുടെ യാത്ര ഭാവിയിലേക്ക് ആയിരുന്നു,

  ആദ്യ ഭാഗം ഇഷ്ടം ആയവര്‍ക്ക് രണ്ടാം ഭാഗവും മടുപ്പ് തോന്നില്ല.സങ്കീര്‍ണം ആയ ടൈം ട്രാവല്‍ ഒക്കെ എളുപ്പമുള്ള രീതിയില്‍ തമാശയും ചേര്‍ത്ത് വരുമ്പോള്‍ ആസ്വദിക്കാന്‍ ഏറെയുണ്ട്.അല്‍പ്പ നേരം ചിരിക്കാന്‍ ഉള്ളതൊക്കെ ഈ ചിത്രം നല്‍കുന്നുണ്ട്.അമേരിക്കന്‍ ആഡല്‍റ്റ് കോമഡി ചിത്രങ്ങള്‍ എങ്ങനെയാണോ അതേ വഴിയിലൂടെ ആണ് ഈ ചിത്രങ്ങളും..

More movie suggestions @www.movieholicviews.blogspot.com



356.A SHORT FILM ABOUT KILLING(POLISH,1988)

356.A SHORT FILM ABOUT KILLING(POLISH,1988),|Crime|Drama|,Dir:-Krzysztof Kieslowski,*ing:-Miroslaw Baka, Krzysztof Globisz, Jan Tesarz

  "Socially Misfit" എന്ന്  വിളിക്കാവുന്ന രണ്ടു പേരുടെ സ്വഭാവങ്ങള്‍ അവതരിപ്പിച്ചു തുടങ്ങുന്ന കഥയില്‍ വധ ശിക്ഷയെ കുറിച്ച് വ്യത്യസ്തം ആയ അഭിപ്രായം ഉള്ള അഭിഭാഷകന്‍ അവരുടെ കര്‍മത്തിന്റെ പരിണിത ഫലം മൂലം ജീവിതത്തില്‍ നേരിടേണ്ടി വരുന്നതാണ് ഈ പോളീഷ് സിനിമയുടെ പ്രമേയം.കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അവസാന നാളുകളില്‍ പുറത്തു ഇറങ്ങിയ ഈ ചിത്രം പ്രത്യക്ഷത്തില്‍ തന്നെ നിയമം അനുശാസിക്കുന്ന വധ ശിക്ഷയെ കുറിച്ച് ആഴത്തില്‍ ഉള്ള ഒരു വിശകലനം നല്‍കുന്നുണ്ട്.സമൂഹത്തില്‍ ജീവിക്കാന്‍ അറിയാത്തവരെ വധ ശിക്ഷയ്ക്ക് വിധേയം ആക്കുമ്പോള്‍ വധ ശിക്ഷ വിധിച്ച ആളുകള്‍ എത്ര മാത്രം സ്വഭാവ പരിശുദ്ധി ഉള്ളവരാകും എന്ന ചോദ്യം അന്ന് പോളീഷ് സമൂഹത്തില്‍ നിന്ന നിയമ വ്യവസ്ഥിതിക്കെതിരെ ഉള്ള അന്വേഷണം ആയി കീസ്ലോവസ്ക്കി തന്‍റെ നിയമജ്ഞനായ പിയോട്ടറിലൂടെ അവതരിപ്പിക്കുന്നുണ്ട്.

   മധ്യ വയസ്ക്കന്‍ ആയ രേകൊവ്സ്കി എന്ന ഡ്രൈവര്‍ അയാളുടെ ആനന്ദം കണ്ടെത്തുന്നത് ആളുകള്‍ക്ക് ഉണ്ടാകുന്ന വീഴ്ചയിലാണ്.പ്രത്യേകിച്ചും രേക്കൊവ്സ്ക്കി ഒരാളെ പറ്റിച്ചു എന്ന് തോന്നിയാല്‍ അതില്‍ ആനന്ദിക്കുന്നു.അയാളുടെ ഈ സ്വഭാവ വൈചിത്ര്യം പലപ്പോഴും പ്രേക്ഷകന്റെ മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്.സമാനമായ മനസ്സുള്ള ഇരുപതിലേക്ക് കടന്ന ജസേക്.അവനും ഇത്തരത്തില്‍ ഉള്ള പ്രവൃത്തികളില്‍ ആനന്ദം കണ്ടെത്തുന്നു.ജസേക് എന്നാല്‍ ഡിപ്രഷന് അടിമയാണ്.അയാളെ അലട്ടുന്ന ഒരു പ്രശ്നം ഉണ്ട്.താഴെ തട്ടില്‍ ഉള്ള സമൂഹത്തെ പ്രതിധാനം ചെയ്യുന്ന ഈ രണ്ടു കഥാപാത്രങ്ങളും ഒരു പക്ഷേ അന്നത്തെ രാഷ്ട്രീയ വ്യവസ്ഥിതി കാരണം മനം മടുത്തു സ്വന്തമായ ലോകം കെട്ടിപ്പൊക്കിയത് ആകാം.ഇത്തരത്തില്‍ സമാനമായ ഇഷ്ടങ്ങള്‍ ഉള്ള ഇവര്‍ രണ്ടു പേരും കണ്ടു മുട്ടുന്നു ഒരു ദിവസം.അന്നാണ് നിയമജ്ഞന്‍ ആയ പിയോട്ടര്‍ തന്‍റെ പഠനം കഴിഞ്ഞു അഭിഭാഷകന്‍ ആകുന്നത്.അവര്‍ എങ്ങനെ പരസ്പരം കണ്ടു മുട്ടുന്നു എന്നത് വലിയൊരു സസ്പന്‍സ് അല്ലെങ്കിലും ചിത്രത്തില്‍ നിര്‍ണായകം ആണ് ആ സംഭവം.

  ചിത്രം എന്താണ് പറയാന്‍ ഉദ്ദേശിച്ചത് എന്ന് ആ സംഭവത്തിന്റെ അനന്തരഫലം ആയാണ് അവതരിപ്പിക്കപ്പെടുന്നത്.നിരൂപക പ്രശംസ വളരെയധികം നേടിയ ഈ പോളീഷ് ചിത്രം ചര്‍ച്ച ചെയ്യുന്ന പ്രമേയം ആധുനിക ലോകത്ത് പോലും എത്ര മാത്രം ചര്‍ച്ച ചെയ്യേണ്ട ഒന്നാണ് എന്നതാണ് ചിത്രത്തിന്‍റെ പ്രാധാന്യം.സമ്മിശ്രമായ പ്രതികരണം ഓരോ ജനസമൂഹത്തിനും ഈ വിഷയത്തെ കുറിച്ച് ഉണ്ടാകാം.അത്തരം ഒരു ചര്‍ച്ച തുറന്നു വയ്ക്കുന്നു A Short Film  About Killing.

More movie suggestions @www.movieholicviews.blogspot.com

Saturday, 25 April 2015

355.THE HEADLESS WOMAN(SPANISH,2008)

355.THE HEADLESS WOMAN(SPANISH,2008),|Drama|Mystery|Thriller|,Dir:-Lucrecia Martel,*ing:-María Onetto, Claudia Cantero, Inés Efron

The Headless Woman- അതേ,തലയില്ലാത്ത സ്ത്രീ.അവരുടെ തലയ്ക്കു എന്ത് സംഭവിച്ചു എന്നതാണ് സിനിമയുടെ കഥ.സിനിമയുടെ ജോനര്‍ കണ്ട് ശിരസ്സില്ലാത്ത സ്ത്രീയുടെ കഥ ആണെന്ന് കരുതരുത്.ഇതൊരു ആര്‍ട്ട് ഹൗസ് അര്‍ജന്റെനിയന്‍ ചിത്രമാണ്.വേറൊ എന്ന സ്ത്രീയുടെ ഭാഗത്ത്‌ നിന്നും അവര്‍ ഒരു കൊലപാതകം ചെയ്തു എന്ന് വിശ്വസിക്കുന്നു.അശ്രദ്ധയാണ്‌ ഇവിടെ വില്ലന്‍ എങ്കിലും അത് അവരുടെ മനസ്സിനെ അസ്വസ്ഥം ആക്കുന്നു.കനത്ത മഴയ്ക്ക്‌ മുന്‍പ് അവര്‍ യാത്ര ചെയ്ത ആ ഗ്രാമത്തില്‍ കളിച്ചു കൊണ്ടിരുന്നത് കുറച്ചു കുട്ടികളും അവരുടെ നായക്കുട്ടിയും ആയിരുന്നു.

  കനാലിന്റെ അടുക്കല്‍ വച്ച് വന്ന ഫോണിന്‍റെ വിളിയില്‍ വേറൊ ശ്രദ്ധിച്ചപ്പോള്‍ അവരുടെ കാറില്‍ എന്തോ വന്നിടിക്കുന്നു.വശത്തുള്ള ഗ്ലാസിലൂടെ അതൊരു നായക്കുട്ടി ആണെന്ന് കാണാം.എന്നാല്‍ വേറൊയുടെ മനസ്സില്‍ അത് മറ്റാരോ ആണെന്നുള്ള ബോധം ആയിരുന്നു.കാറില്‍ നിന്നും ഇറങ്ങി എന്താണ് സംഭവിച്ചത് എന്ന് നോക്കാന്‍ ധൈര്യം ഇല്ലായിരുന്നു വേറൊയ്ക്ക്.അന്നവര്‍ ആശുപത്രിയില്‍ പോകുന്നു.പിന്നെ അവരുടെ ബന്ധുവായ പുരുഷനോടൊപ്പം ഒരു ഹോട്ടല്‍ മുറിയില്‍ ജീവിക്കുന്നു.വേറൊയുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ അവരുടെ സ്വഭാവം ആകെ മൊത്തം മാറ്റി.അവരുടെ ഉള്ളില്‍ കുറ്റബോധവും അത് പോലെ തന്നെ ജീവിതത്തോട് ഒരു തരം വിരക്തിയും തോന്നിപ്പിക്കുന്നു.

എന്നാല്‍ ഈ ചിത്രത്തില്‍ ലൂക്രേശ്യ മാറ്ട്ടല്‍ പറയാന്‍ ഉദേശിക്കുന്നത് വേറെ ഒന്നാണ്.അര്‍ജന്റീനയില്‍ ഉള്ള സാമൂഹിക വ്യവസ്ഥയുടെ ഒരു സോഷ്യല്‍ കമന്ററി ആകുന്നുണ്ട് ഈ ചിത്രം പലപ്പോഴും.പ്രത്യേകിച്ചും അവസാന രംഗങ്ങളില്‍ ചിത്രത്തില്‍ വേറൊയുടെ അന്വേഷണത്തില്‍ നടക്കുന്ന സംഭവങ്ങള്‍,അവരുടെ പണം ഉപയോഗിച്ച് ദാരിദ്ര്യം അനുഭവിക്കുന്നവരുടെ മേല്‍ പണം ഉള്ളവന്‍ ഒരു ദിവസം തന്നെ മായ്ച്ചു കളയുന്ന രീതിയില്‍ ഉള്ള രീതികള്‍.ഈ ചിത്രം എല്ലാവര്‍ക്കും വേണ്ടിയുള്ള ചിത്രമല്ല.സസൂക്ഷ്മം വീക്ഷിചില്ലെങ്കില്‍ ആര്‍ട്ട് ഹൗസ് ചിത്രങ്ങള്‍ അവസാനം അവശേഷിപ്പിക്കുന്ന തലവേദന ഈ ചിത്രവും പ്രേക്ഷകന് നല്‍കും.

More movie suggestions @www.movieholicviews.blogspot.com

Thursday, 23 April 2015

354.FALLEN(ENGLISH,1998)

354.FALLEN(ENGLISH,1998),|Fantasy|Thriller|,Dir:-Gregory Hoblit,*ing:-Denzel Washington, John Goodman, Donald Sutherland .

   പരമ്പര കൊലയാളി ആയ എഡ്ഗര്‍ റീസിനെ നിയമത്തിന്‍റെ മുന്നിലേക്ക്‌ എത്തിച്ചത് ജോണ്‍ ഹോബ്സ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആണ്.വിചിത്രമായ രീതിയില്‍ ആയിരുന്നു എഡ്ഗര്‍ രീഗ്സ് പെരുമാറിയിരുന്നത്.അയാളുടെ കൊലപാതകങ്ങളിലും അത്തരത്തില്‍ ഉള്ള അടയാളങ്ങള്‍ ഉണ്ടായിരുന്നു.വിഷ വാതകം ശ്വസിപ്പിച്ചു അയാളെ കൊല്ലാന്‍ അമേരിക്കന്‍ നീതി വ്യവസ്ഥ തീരുമാനിക്കുമ്പോള്‍ പോലും അയാള്‍ വിചിത്ര സ്വഭാവങ്ങള്‍ കാണിച്ചിരുന്നു.എഡ്ഗര്‍ രീഗ്സ് മരിക്കുന്നതിനു മുന്‍പ് അയാളെ കുറിച്ച് ഡോക്യുമെന്റ്ററി എടുക്കാന്‍ ഒരു കൂട്ടം ആളുകള്‍ വന്നിരുന്നു.മരണത്തിനു മുന്നേ ഹോബ്സ് അയാളെ കാണാന്‍ പോകുന്നു..

    മനസ്സിലാകാത്ത ഭാഷയില്‍ സംസാരിച്ച റീസ് അത് ഡച്ച്‌ ഭാഷ ആണെന്ന് ഹോബ്സിനോട് പറയുന്നു.അതിനു ശേഷം അയാള്‍ പറഞ്ഞ ഭാഷ അവ്യക്തമായ ഒന്നായിരുന്നു.റീസ് ,ഹോബ്സിനോട് കടങ്കഥകള്‍ ഇഷ്ടം ആണെങ്കില്‍ ഒരെണ്ണം ചോദിക്കട്ടെ എന്ന് പറയുന്നു.എന്നാല്‍ ഹോബ്സ് അതില്‍ താല്‍പ്പര്യം കാണിക്കുന്നില്ല.എങ്കിലും റീസ്,ഹോബ്സിനോട് ആ ചോദ്യം ചോദിക്കുന്നു.പിന്നീട്  ഹോബ്സിനു കൈ കൊടുക്കാന്‍ റീസ് ശ്രമിച്ചുവെങ്കിലും അത് നടക്കുന്നില്ല.റീസിനെ പ്രവൃത്തികളെ നിസാരവല്‍ക്കരിച്ചു പോയ ഹോബ്സ് അയാളുടെ വധ ശിക്ഷ നേരില്‍ കണ്ടതിനു ശേഷം തിരികെ പോകുന്നു.എന്നാല്‍ തിരികെ പോയ ഹോബ്സിനെ കാത്തു അടുത്ത കേസ് ഇരിപ്പുണ്ടായിരുന്നു അടുത്ത ദിവസങ്ങളില്‍.റീസ് നടത്തിയ കൊലപാതകങ്ങള്‍ പോലെ ഒരെണ്ണം കൂടി സംഭവിച്ചിരിക്കുന്നു.അതിലും ഹോബ്സിനെ കുഴപ്പത്തില്‍ ആക്കിയത് മറ്റൊന്നായിരുന്നു.റീസ് മരിക്കുന്നതിനു മുന്‍പ് ചോദിച്ച കടങ്കഥ ശവത്തിന്റെ അടുത്തുള്ള ഭിത്തിയില്‍ എഴുതി വച്ചിരിക്കുന്നു.

  ഒന്നെങ്കില്‍ ഡോക്യുമെന്‍ററി എടുത്ത ആളുകളില്‍ ഒരാള്‍ അല്ലെങ്കില്‍ അത് കണ്ടവരില്‍ ഒരാള്‍ ആയിരിക്കും ഈ കൃത്യം ചെയ്തത്.അല്ലെങ്കില്‍ പോലീസില്‍ നിന്നൊരാള്‍.ഹോബ്സും കൂട്ടരും അന്വേഷണം ആരംഭിക്കുന്നു.പിന്നീടും സമാനമായ മരണങ്ങള്‍ സംഭവിക്കുന്നു.എല്ലാത്തിലും മരിച്ച റീസിന്റെ കയ്യൊപ്പ്.ആരായിരിക്കും ഈ കൃത്യങ്ങളുടെ പിന്നില്‍?ഒരു കോപ്പി ക്യാറ്റ് പരമ്പര കൊലയാളി അണിയറയില്‍ ഉണ്ടോ?ഹോബ്സിന്റെ ചോദ്യങ്ങള്‍ അയാളെ കൊണ്ട് എത്തിച്ചത് വിശ്വാസങ്ങള്‍ക്കും അവിശ്വാസങ്ങള്‍ക്കും ഇടയില്‍ ഉള്ള നേര്‍ത്ത രേഖയില്‍ കൂടിയുള്ള യാത്രയിലേക്ക് ആണ്.ഫാന്റസി ജോനറില്‍ പെടുത്താവുന്ന ചിത്രം ആണെങ്കിലും പരമ്പര കൊലപാതകം പോലെ ഉള്ള പ്രമേയം അവലംബിച്ചത് കൊണ്ട് തന്നെ വളരെയധികം ത്രില്ലിംഗ് ആയി തോന്നി ഈ ചിത്രം.ഹോബ്സിന്റെ കൂട്ടുകാരന്‍ ആയി വന്ന ജോണ്‍ ഗുഡ്മാന്‍ തന്റേതായ ശൈലിയില്‍ മികച്ച രീതിയില്‍ അഭിനയിച്ചിരിക്കുന്നു.ടെന്‍സല്‍ വാഷിംഗ്‌ടണ്‍ അഭിനയിച്ച മികച്ച ചിത്രങ്ങളില്‍ ഒന്നായി തോന്നി Fallen എന്ന ഈ ചിത്രം.

More movie suggestions @www.movieholicviews.blogspot.com

1995. Drop ( English, 2025)