Thursday 9 May 2024

1793. Sick ( English, 2022)

 1793. Sick ( English, 2022)

         Horror




⭐⭐⭐½ /5


 കോവിഡ് കാലഘട്ടവും ആ സമയത്ത് ഉള്ള കുറച്ചു കൊലപാതകങ്ങളും അതിനുള്ള കാരണവും ആണ് Sick എന്ന ഹൊറർ സ്ലാഷർ സിനിമയുടെ പ്രമേയം.കോവിഡ് കാലഘട്ടത്തിൽ പൊതു സ്ഥലത്തു ഒന്ന് ചുമച്ചാൽ പോലും ഉള്ള അവസ്ഥ എല്ലാവർക്കും ഇപ്പോഴും ഓർമ ഉണ്ടാകുമല്ലോ? കാലൻ മുന്നിൽ വന്ന് നിൽക്കുന്ന പോലെ ഒരു ഭാവം ആണ് ബാക്കി ഉള്ളവർക്ക് എല്ലാം. കുറ്റം പറയാനും പറ്റില്ലാലോ. അതായിരുന്നല്ലോ അവസ്ഥ? ഇതേ വിചാരങ്ങൾ ഒരു സിനിമ ആയി വന്നാലോ? 


90s ലെ സ്ലാഷർ സിനിമകളുടെ ഫോർമാറ്റിൽ ആണ് Sick അവതരിപ്പിച്ചിരിക്കുന്നത്. അധികം ആരും ഇല്ലാത്ത വെക്കേഷൻ കാബിനിലേക്ക് പോകാൻ ഉള്ള ഏറ്റവും മികച്ച സാധ്യത ആണ് കോവിഡ് എന്ന് പറയേണ്ടി വരും. Isolation എന്ന് പറഞ്ഞ് അതിനെ സാധൂകരിക്കാം. പലപ്പോഴും ഇത്തരത്തിൽ ഏകാന്തമായ സ്ഥലങ്ങളിലേക്ക് ആളുകൾ പോയി പണി കിട്ടുമ്പോൾ ഇവർക്ക് വേറെ പണി ഇല്ലേ എന്നൊന്നും ഇവിടെ ആലോചിക്കാൻ പറ്റാത്ത അത്ര പെർഫെക്റ്റ് സാഹചര്യം ആണ് ഇവിടെ ഉള്ളത്.പാർക്കർ, മിറി എന്നീ സുഹൃത്തുക്കൾ ആണ് ഇത്തരം ഒരു സ്ഥലത്തു എത്തിയത്.


എന്നാൽ അവരെ തിരഞ്ഞ് ഒരാൾ കൂടി വരുന്നുണ്ടായിരുന്നു. യാദൃച്ഛികമായി അവിടെ വന്നെത്തിയ ആളാണോ അതോ അയാൾക്ക്‌ മറ്റെന്തെങ്കിലും പ്രത്യേക ലക്ഷ്യം ഉണ്ടായിരുന്നോ? കണ്ടറിയാൻ സിനിമ കാണുക.


ഭയങ്കര വലിയ സംഭവം ഒന്നും അല്ല ചിത്രം. ഇത്തരം ഒരു സാഹചര്യത്തിൽ ലോജിക്കിനെ കുറിച്ച് ഒരു ഭാഗത്തു ചിന്തിക്കുമ്പോഴും ഇങ്ങനെ കൂടി മനുഷ്യന് ചിന്തിക്കാൻ കഴിയുമല്ലോ എന്ന് തോന്നിക്കുന്ന സാഹചര്യങ്ങൾ പലതും ഉണ്ട്. പ്രത്യേകിച്ചും നമ്മുടെ എല്ലാം കണ്മുന്നിലൂടെ കടന്നു പോയ യാഥാർഥ്യങ്ങൾ വച്ച് നോക്കുമ്പോൾ ഇതൊക്കെ തള്ളി കളയാനും കഴിയില്ല. എന്തായാലും കണ്ട് നോക്കൂ. സ്ലാഷർ ഹൊറർ ആണ്. ചോരക്കളി കുറച്ചുണ്ട്. 


വലിയ സംഭവം ആണെന്ന് പറയുന്നില്ല. പക്ഷെ സിനിമ നന്നായി ആസ്വദിച്ചു തന്നെ ആണ് കണ്ടതും.എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു.


സിനിമയുടെ ലിങ്ക് വേണ്ടവർക്ക് t.me/mhviews1 ൽ ലഭ്യമാണ്.



No comments:

Post a Comment

1835. Oddity (English, 2024)