Saturday 4 May 2024

1791. Godzilla Minus One (Japanese, 2024)

 


1791. Godzilla Minus One (Japanese, 2024)


        Sci-Fi, Action



⭐⭐⭐⭐½ /5


Reiwa Era യിലെ ഗോഡ്സില്ല സിനിമകൾ എല്ലാം തന്നെ ഒരു വിധം എല്ലാവരും ഫോളോ ചെയ്യുന്നുണ്ടാകും. ഈ കാലഘട്ടത്തിൽ മാത്രമല്ല, അവിടെയും ഇവിടെയും ആയി കണ്ട പല ഗോഡ്സില്ല സിനിമകൾ വച്ച് നോക്കിയാലും എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഇതാണ് : Godzilla Minus One.


 രണ്ടാം ലോകമഹായുദ്ധ കാലത്തിൽ തകർന്നടിഞ്ഞ ജപ്പാനിൽ ഗോഡ്സില്ലയെ ഓഡോ ദ്വീപിൽ കണ്ടെത്തുന്ന സമയം മുതലാണ് സിനിമയുടെ ആരംഭം. ജപ്പാന്റെ suicide- flying - squad ആയ Kamikaze യിലെ വൈമാനികൻ ആയ കൊയ്ച്ചിയിൽ ആണ് സിനിമയുടെ കഥ തുടങ്ങുന്നത്. ഗോഡ്സില്ലയും ആയി ആദ്യമായി മുഖാമുഖം കാണുന്ന അയാൾ പക്ഷെ അവിടെ അയാളുടെ ഭീരുത്വം കാരണം ധാരാളം ആളുകൾ കൊല്ലപ്പെട്ടു എന്ന് വിശ്വസിക്കുന്നു.


വർഷങ്ങൾക്കു അപ്പുറം കൊയ്ച്ചിയ്ക്ക് മറ്റൊരു അവസരം ലഭിക്കുകയാണ് ഗോഡ്സില്ലയെ നേരിടാൻ. ഇത്തവണ അയാൾക്ക്‌ അയാളുടേതായ ധാരാളം കാരണങ്ങൾ ഉണ്ട് ഈ ഉദ്യമത്തിൽ പങ്കെടുക്കാൻ. അയാൾ ഇവിടെ വിജയിക്കുമോ അതോ പഴയ അവസ്ഥ ആകുമോ എന്നതാണ് സിനിമയുടെ ബാക്കി കഥ.


 ഗോഡ്സില്ലയെ ഒരു വില്ലനായി തന്നെയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. കൊയ്ച്ചിയുടെയും മറ്റുള്ളവരുടെയും വൈകാരികമായ മുഖം സിനിമയ്ക്ക് നൽകിയതാണ് ഇവിടെ ഹൈലൈറ്റ്. കണ്ട് പരിചയിച്ച കഥയിൽ ഇത്തരം ഒരു ഘടകം നൽകിയത് നന്നായി. പഴയകാല ഗോഡ്സില്ലയോട് ഏറെ രൂപ സാദൃശ്യം ഉള്ളത് പോലെ തോന്നി ഇടയ്ക്ക് സിനിമയിൽ.  


സിനിമയുടെ വിഷ്വൽ എഫെക്റ്റ്സ് ഇടയ്ക്ക് പാളിയതായി തോന്നിയെങ്കിലും മൊത്തത്തിൽ നന്നായിരുന്നു.വിഷ്വൽ എഫെക്റ്റസിനു അക്കാദമി പുരസ്‌കാരം നേടിയ സിനിമ ആയതു കൊണ്ട് ടി വിയിൽ കണ്ടതിന്റെ കുറവാണ് അതെന്നു വിശ്വസിക്കുന്നു. അല്ലെങ്കിലും IMAX ൽ കാണേണ്ട പടം ടിവിയിൽ കണ്ടാൽ അങ്ങനെ ഇരിക്കും എന്ന് മനസ്സിലാക്കണം.


എന്നാലും സിനിമ എന്ന നിലയിൽ വളരെ മികച്ചതായി തന്നെ തോന്നി. ഡിജിറ്റൽ റിലീസ് വന്നിട്ടുണ്ട്. കണ്ട് നോക്കുക.


 സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.



1791. Godzilla Minus One (Japanese, 2024)

        Sci-Fi, Action


No comments:

Post a Comment

1835. Oddity (English, 2024)