Tuesday 5 December 2023

1735. Frequency (English, 2000) SCI-Fi/Fantasy, Thriller.


1735. Frequency (English, 2000)

         SCI-Fi/Fantasy, Thriller.

Movie Opinion:👍


 രണ്ടു കാലഘട്ടത്തിൽ ഉള്ള കഥാപാത്രങ്ങൾ തമ്മിൽ ആശയവിനിമയം നടത്തുന്ന ചിത്രങ്ങൾ ധാരാളം കണ്ടിട്ടുണ്ടാകും. വളരെ അധികം കൗതുകകരമായ ഒരു പ്ലോട്ട് ആയിട്ടാണ് അത് തോന്നിയിട്ടുള്ളത്. ഒരു പക്ഷെ ടൈം ട്രാവൽ ചെയ്തു മറ്റൊരു കാലഘട്ടത്തിൽ പോയി അതിൽ മാറ്റങ്ങൾ വരുത്തി പിന്നീട് തിരിച്ചു വരുമ്പോൾ ഉള്ള മാറ്റങ്ങൾ കാണുന്നതിന് പകരം, അപ്പപ്പോൾ തന്നെ മാറ്റങ്ങൾ കാണാൻ സാധിക്കും എന്നതാണ് ഈ ഒരു പ്രമേയം കൂടുതൽ താൽപ്പര്യം നൽകുന്നത്.


 ഈ ഗണത്തിൽ ഉൾപ്പെടുന്ന ഇംഗ്ളീഷ് സിനിമകളിൽ ക്ലാസിക്കുകളിൽ ഒന്നായി കണക്കാക്കാവുന്ന ഒന്നാണ് Frequency. എന്നേ സംബന്ധിച്ച് ഞാൻ ആദ്യമായി കാണുന്ന ഇത്തരത്തിൽ ഉള്ള ചിത്രം. വർഷങ്ങൾക്കു മുന്നേ ആണ് കണ്ടതെങ്കിലും അന്ന് Frequency കണ്ടതിനു ശേഷം ഇത്തരത്തിൽ ഉള്ള പ്രമേയേത്തിനോട് ഉള്ള പ്രിയം കാരണം  പിന്നീട് ഇത്തരം ചിത്രങ്ങൾ തിരഞ്ഞു പിടിച്ചു കാണാൻ തുടങ്ങിയിരുന്നു. ഇപ്പോഴും കാലത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രമേയം ആയി വരുന്ന ചിത്രങ്ങൾ പ്രിയപ്പെട്ടവ ആണ്. ഇനി സിനിമയുടെ കഥയിലേക്ക്.


ജോൺ എന്ന പോലീസ് ഓഫീസറുടെ പിതാവായ ഫ്രാങ്ക് അഗ്നിശമന വിഭാഗത്തിൽ ആണ് ജോലി ചെയ്യുന്നത്. ഒരു ദിവസം ജോലിക്കിടയിൽ ഉണ്ടായ അപകടത്തിൽ അയാൾ മരണപ്പെടുന്നു. പിന്നീട് സ്വന്തം പിതാവ് ഇല്ലാതെ ജീവിച്ച ജോണിനു, ഫ്രാങ്കിനു ഉണ്ടായ അപകടം ഇല്ലാതാക്കുവാൻ ഒരു അവസരം ലഭിച്ചു. അതെങ്ങനെ സംഭവ്യമാകും? അതിനായി ജോണിനു ഫ്രാങ്ക് മരിച്ച ദിവസത്തിലേക്ക് പോയി അവിടെ മാറ്റം വരുത്തണം. അതെങ്ങനെ സാധ്യമാകും? അതിനു സഹായകരം ആയതു ഫ്രാങ്കിന്റെ ഹാം റേഡിയോ ആയിരുന്നു. നോർത്തേൺ ലൈറ്റ്സ് ഉള്ള ഒരു ദിവസം അത്ഭുതകരമായി ഫ്രാങ്കിനും ജോണിനും ആശയം വിനിമയം നടത്താൻ സാധിച്ചു. അതും രണ്ടു കാലഘട്ടത്തിൽ ഇരുന്നു കൊണ്ട്.അതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ കഥ.


 മറ്റൊരു കാലഘട്ടത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ പിന്നീട് എന്തെല്ലാം മാറ്റങ്ങൾ ആകും ഭാവിയിൽ ഉണ്ടാക്കുക എന്നത് ചിന്തിക്കാൻ പോലും കഴിയാത്തത് ആണ്. ബട്ടർഫ്‌ളൈ എഫെക്റ്റ് റഫറൻസ് ആയി എടുക്കുക. അത് പോലെ ആയിരുന്നു ഫ്രാങ്കിന്റെയും ജോണിന്റെയും ജീവിതത്തിൽ പിന്നീട് ഉണ്ടായ സംഭവങ്ങളും.


ഒരു ക്രൈം - മിസ്റ്ററി ത്രില്ലർ ആയി പിന്നീട് Frequency എന്ന ചിത്രം മാറുകയാണ്. അതിന്റെ ഒപ്പം സിനിമയിലെ Sci-fi/ Fantasy എലമെന്റും കൂടി ഉണ്ട്. വർഷങ്ങൾക്കു ശേഷം ഇപ്പോൾ കണ്ടപ്പോഴും ബേസിക് ആയുള്ള കഥയ്ക്ക് അപ്പുറം ഉള്ള സംഭവങ്ങൾ മറന്നു പോയത് കൊണ്ട് തന്നെ പുതിയ ഒരു സിനിമ കാണുന്ന ഫീൽ തന്നെയാണ് എനിക്ക് ലഭിച്ചത്.


കാണാത്തവർ ഉണ്ടെങ്കിൽ കണ്ടു നോക്കൂ. ഇഷ്ടമാകും.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.






1 comment:

  1. Iam gonna watch it for sure. Whats ur score out of 5

    ReplyDelete

1835. Oddity (English, 2024)