1615. Roy (Malayalam, 2022)
Streaming on Sony Liv
റോയിയുടെ ഭാര്യ ടീനയെ കാണാതെ ആകുന്നു. റോയ് പറഞ്ഞ വഴികളിലൂടെ തന്റെ പുതിയ പുസ്തകത്തിനായി അന്വേഷണം നടത്തുന്നതിന്റെ ഇടയിൽ ആണ് ടീനയെ കാണാതെ ആകുന്നതു. ആരാണ് റോയ്? ഒരു അന്വേഷണം നടത്തുവാൻ തക്ക എന്താണ് അയാളുടെ ജോലി? സിനിമയുടെ മുഖ്യ കഥാപാത്രമായ റോയ് തന്നെ നിഗൂഢമായ ഒരാളാണ്. സിനിമയിൽ ഇടയ്ക്കിടെ ഉള്ള പരാമർശങ്ങളിലൂടെ റോയിയെ കുറിച്ച് പറഞ്ഞ് പോകുന്നുണ്ട്. പ്രത്യേകിച്ച് അയാളുടെ. മെഡിക്കൽ കണ്ടീഷൻ ഒക്കെ സിനിമയ്ക്ക് വേറെ ഒരു ആംഗിൾ കൊടുക്കുന്നുണ്ട്.
പക്ഷെ റോയി എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുമോ എന്നൊരു സംശയം ഉണ്ട്. നിഗൂഢതകൾ നിറഞ്ഞ സൈക്കോളജിക്കൽ ത്രില്ലർ എന്ന് പറയാമെങ്കിലും വളരെ പതുക്കെ പോകുന്ന സിനിമയുടെ വേഗത ഒരു പ്രശ്നമാണ് മൊത്തത്തിൽ. സിനിമയുടെ അവസാന സീനിൽ വരെ മിസ്റ്ററി എലമെന്റ് കാത്തു സൂക്ഷിച്ചിട്ടു ഉണ്ടെങ്കിലും ഈ വേഗത കുറവ് ചെറിയ പ്രശ്നമായി തോന്നി.
ഷൂട്ട് കഴിഞ്ഞിട്ട് രണ്ട് വർഷം കഴിഞ്ഞു ഇറങ്ങുന്ന സിനിമ ആണെങ്കിലും കാലം അധികം പൊള്ളൽ ഏൽപ്പിച്ചിട്ടില്ല സിനിമയ്ക്ക്. ആ രീതികൾ തന്നെ ആണ് ഇപ്പോഴും മലയാളം സിനിമയിൽ കൂടുതൽ ഉപയോഗിക്കുന്നത് എന്ന് തന്നെ കാരണം. പക്ഷെ സുരാജ് വെഞ്ഞാറമൂട് വളരെയധികം ടൈപ്പ്ക്കാസ്റ്റ് ചെയ്യപ്പെട്ടു വെറുപ്പിക്കുന്നത് പോലെ തോന്നി സിനിമയിൽ. എന്നേ സംബന്ധിച്ച് സുരാജിന്റെ വേഷങ്ങൾ എല്ലാം ഒരേ പോലെ ആയതു കൊണ്ട് തന്നെ ഇപ്പോൾ ഇൻസ്പെക്റ്റർ ബിജുവിന്റെ അപ്പുറം ഉള്ള ഒരു കഥാപാത്രം പോലും സൂരജിന്റെ ആയി ഓർമയിൽ ഇല്ല എന്നതാണ് സത്യവും. റോയിക്കും ആ പ്രശ്നമുണ്ട്. സുരാജ് impressive അല്ലായിരുന്നു. അതിന്റെ പ്രശ്നം ആണ് സിനിമയ്ക്ക് മൊത്തത്തിൽ ഉണ്ടായത്.
പക്ഷെ തരക്കേടില്ലാത്ത ഒരു സൈക്കോളജിക്കൽ മിസ്റ്ററി സിനിമയാണ് റോയ്.പ്രധാനമായും കഥയുടെ അവതരണം ആണ് ഇഷ്ടപ്പെട്ടത്.
എന്റെ റേറ്റിംഗ് : 3/5
സിനിമ കണ്ടവരുടെ അഭിപ്രായം കൂടി പങ്ക് വയ്ക്കാമോ?
No comments:
Post a Comment