1607. Padavettu (Malayalam, 2022)
Streaming on Netflix
കാല് വയ്യാതെ എണ്ണയും തേച്ച് ഇരുന്ന ആൾ എണീറ്റ് കാട്ടു പന്നിയെ ഓടിക്കുന്ന അത്ര റിയലിസ്റ്റിക് പടം ആണ് പടവെട്ട്. പിന്നീട് അയാൾ തലയിൽ കെട്ടും കെട്ടി നാട്ടിലെ വില്ലനായ പ്രമാണിയെ തോൽപ്പിക്കുകയും ഒക്കെ ചെയ്യുന്നു. തമിഴ്- തെലുങ്ക് സിനിമയിലെ മണ്ണിനായി പോരാടുന്ന നായകന്റെ മലയാളം വേർഷൻ ആണ് പടവെട്ടിലെ രവി. നിവിൻ പോളിയുടെ സേഫ് സോൺ സിനിമകളിലെ പോലെ അലസനായ ഒരു കഥാപാത്രം ആണ് രവിയും. രവിയെ കൂടുതൽ റിലേറ്റ് ചെയ്യാന് പറ്റുന്നത് ജേക്കബിന്റെ സ്വർഗരാജ്യത്തിലെ കഥാപാത്രവും ആയിട്ടാണ്. അതിൽ കടത്തിൽ ആയ അച്ഛനു പണം കൊടുത്തു വില്ലനായ ആളെ പോലെയാണ് ഇതിലെ ഷമ്മി തിലകന്റെ കഥാപാത്രവും. വീട് നന്നാക്കാൻ പണം കൊടുത്തിട്ടു അവസാനം അത് വരെ ഇല്ലാതിരുന്ന അഭിമാനം പുറത്തു വരുന്ന ജോലിയും കൂലിയും ഇല്ലാതെ ഇരിക്കുന്ന നായകൻ ആണ് രവി.
പിന്നെ ഇതിൽ ഷമ്മിയുടെ കുയ്യലീ എന്ന കഥാപാത്രം രാഷ്ട്രീയക്കാരൻ ആയത് കൊണ്ട് വില്ലൻ ആണെന്നുള്ള മനോഭാവം പ്രേക്ഷകന് ഉണ്ടാക്കാൻ ഉള്ളതെല്ലാം സിനിമയിൽ ഉണ്ടാക്കി വച്ചിട്ടും ഉണ്ട്. പക്ഷേ പഞ്ചായത്തിൽ നിന്നു പോലും സഹായം കിട്ടാതെ കരഞ്ഞ അമ്മയുടെ മകന് രോഷം തോന്നുന്നു വീടിന്റെ അറ്റക്കുറ്റ പണികൾ കഴിഞ്ഞപ്പോൾ . വല്ല ജോലിക്കും പോകുന്നതിന് പകരം ആത്മാഭിമാനം ഉണരുന്നു നായകന്. അങ്ങനെ എന്തൊക്കെയോ ആണ് നായകൻ.ആ സമയം ആകുമ്പോൾ എനിക്കു ഉറക്കം വന്നു തുടങ്ങിയിരുന്നു. മറ്റ് സൌത്ത് ഇൻഡ്യൻ ഭാഷകളിൽ ഉള്ളത് പോലെ ഒരു സിനിമ ഇറക്കിയത് ആണ്. എത്ര പേർക്ക് ഇഷ്ടമായി പടവെട്ട് എന്നു അറിയില്ല. എന്നെ സംബന്ധിച്ച് തീരെ ഇഷ്ടം ഇല്ലാത്ത സിനിമകളുടെ ഒപ്പമാണ് പടവെട്ടും.
ഒരു സമയത്ത് യൂത്തിന്റെ ആയ സിനിമകൾ ഇറക്കി നല്ല മാർക്കറ്റ് വാല്യൂ ഉണ്ടാക്കിയ നിവിന് ഇപ്പോൾ കിട്ടുന്ന ഇത്തരം സിനിമകൾ ഒന്നും തീരെ ഇഷ്ടപ്പെട്ടില്ല എന്നു പറയുന്നറ്റ് ആണ് ശരി. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ സിനിമകൾ ഏതാണ് എന്നു തീരുമാനിക്കുന്ന പുതിയ ടീം പുള്ളിയെ നന്നാക്കുക ആണോ നശിപ്പിക്കുക ആണോ എന്നൊരു സംശയം. എന്തായാലും ഇഷ്ടപ്പെട്ട ഒരു നടൻ ഇതിൽ നിന്നെല്ലാം മാറി നല്ല സിനിമകളും ആയി വരട്ടെ എന്നു ആശംസിക്കുന്നു.
എന്റെ റേറ്റിംഗ്: 2/5
പടവെട്ട് കണ്ട പലർക്കും സിനിമ ഇഷ്ടമായിട്ടുണ്ടാകും അല്ലെങ്കിൽ ഇഷ്ടമായിട്ടുണ്ടാകില്ല. എന്താണെങ്കിലും അഭിപ്രായം പങ്ക് വയ്ക്കുമല്ലോ ?
No comments:
Post a Comment