1601. Barbarian (English, 2022)
Horror, Mystery: Streaming on Disney+
Airbnb യിൽ റൂം ബുക് ചെയ്തിട്ടു ആണ് ടെസ് അവളുടെ അടുത്ത ദിവസമുള്ള ഇൻറർവ്യുവിന് വേണ്ടി എത്തിയത്. എന്നാൽ പാതി രാത്രിയ്ക്ക് എത്തിയ അവൾ അവിടെ കാണുന്നത്, നേരത്തെ തന്നെ മറ്റൊരാൾ മറ്റൊരു ബുക്കിങ് സൈറ്റ് വഴി അന്നേ ദിവസം തന്നെ അവിടെ ബുക്ക് ചെയ്തിരുന്നു എന്നാണ്. അയാൾ അവിടെ ഉണ്ടായിരുന്നു. കീത്ത് എന്നായിരുന്നു അയാളുടെ പേര്. പാതി രാത്രി ആയി, വേറെങ്ങും താമസിക്കാൻ സ്ഥലവും ഇല്ല. ടെസ് ആണ് രാത്രി ആ അപരിചിതനോടൊപ്പം ആ വീട്ടിൽ താമസിക്കാൻ തീരുമാനിച്ചു, അൽപ്പം ഭീതിയോടെ തന്നെ.
ഇത്രയും കഥ വായിക്കുമ്പോൾ ഏകദേശം ഒരു കഥ ഒക്കെ മനസ്സിൽ വരുന്നില്ലേ?എനിക്കും തോന്നിയിരുന്നു അങ്ങനെ ഒരു കഥ. അപരിചിതൻ ആയ ആളോടൊപ്പം ഒരു സ്ത്രീ ഒരു വീട്ടിൽ. അതും പാതിരാത്രിയിൽ . ആഹ്, സിനിമ ഹൊറർ ആയത് കൊണ്ടൊക്കെ ഊഹിക്കാൻ കുറെ ഉണ്ടാകും. എന്നാൽ ആ ഊഹം ഒക്കെ കുറച്ചൊന്നു മാറ്റി പിടിച്ചോ. കാരണം Barbarian എന്ന സിനിമയുടെ കഥ അതല്ല. ക്ലാസിക് ഹൊറർ സിനിമകളുടെ രൂപത്തിൽ തന്നെ പുതിയ കാലഘട്ടത്തിൽ ഉള്ള അവതരണം ആണ് Barbarian പ്രേക്ഷകന്റെ മുന്നിൽ എത്തിക്കുന്നത്.
ഹൊറർ എന്നു പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്ന ഭൂതം, പ്രേതം, പിശാച് ഒക്കെ എല്ലാവരുടെയും മനസ്സിൽ നിന്നും ഇപ്പോൾ ഏകദേശം പോയ മട്ടാണ് . അതിനും അപ്പുറം സ്ക്രീനിൽ കാണുന്ന രക്തവും, അതിലൂടെ ഉണ്ടാകുന്ന ഭീതിയും എല്ലാം ആണ് ആധുനിക കാലത്തിലെ ഹൊറർ സിനിമകളിൽ ഭൂരിഭാഗവും എന്നു തന്നെ പറയാം. പരേത സിനിമകൾ ഇല്ല എന്നല്ല. പക്ഷേ പ്രേത സിനിമകൾ കണ്ടു ആളുകൾ പേടിക്കുന്ന കാലം എല്ലാം jump - scare സിനിമകളുടെ അപ്പുറം വലിയ സാധ്യത ഇല്ലാത്തത് ആണെന്ന് തോന്നുന്നു.
അത് കൊണ്ട് തന്നെ ഹൊറർ എന്നു പറഞ്ഞാൽ അതിനു അപ്പുറവും ഉള്ള കൂടുതൽ gore ആയ, creepy ആയ സിനിമകളിലേക്കും ശ്രദ്ധ തിരിക്കാം. അത്തരത്തിൽ ഒന്നാണ് Barbarian . Disney + പോലുള്ള ഒരു പ്ലാറ്റ്ഫോമിൽ പോലും സിനിമ നല്ല ഹിറ്റ് ആയിരുന്നു. സിമ്പിൾ ആയ കഥയിൽ ഹൊറർ കൂടി ചേർത്ത തരക്കേടില്ലാത്ത ഒരു സിനിമ ആണ് Barbarian . എനിക്കു ഇഷ്ടപ്പെട്ടൂ.
ഒരു ചെറിയ റേറ്റിംഗ് കൊടുക്കുക ആണ്: 3/5.
സിനിമയുടെ ലിങ്ക് വേണ്ടവർ t.me/mhviews1 ലേക്ക് പോവുക.
സിനിമ കണ്ടവരുടെ അഭിപ്രായം കൂടി പറയാമോ?
No comments:
Post a Comment