1614. Freddy (Hindi, 2022)
Streaming on Hotstar.
ഒരു സോറിയുടെ വില എന്തായിരിക്കും? ഒരാൾ പ്രത്യേക കാരണങ്ങളാൽ സോറി ഡിമാൻഡ് ചെയ്യുമ്പോൾ അയാളെ ആക്ഷേപിക്കുകയും, അവഹേളിക്കുകയും, മർദ്ധിക്കുകയും ഒക്കെ ചെയ്താലോ? അയാൾ ഒരു introvert ആയ, അധികം സുഹൃത്തുക്കൾ ഇല്ലാത്ത, വലിയ ധൈര്യം ഇല്ലാത്ത, ദുർബലൻ ആണെന്നുള്ള മുൻ ധാരണ വച്ചാണ് എതിർഭാഗം അയാളുടെ ചെറിയ ഒരു ആവശ്യം superiority complex കാരണം മാനിക്കുന്നില്ല എങ്കിലോ?
ചില സമയം അത് വളരെയധികം അപകടത്തിലേക്ക് ആകാം അവരെ കൊണ്ടെത്തിക്കുക. അതും അവരുടെ നാശത്തിൽ കൊണ്ടെത്തിക്കാവുന്ന ഒന്നായി മാറിയാലോ? Freddy, എന്ന ആര്യൻ കാർത്തിക്കിന്റെ സിനിമയുടെ കഥ ഏകദേശം ഇതു പോലെ ആണ്.എന്താണ് കഥാപാത്രങ്ങളെ ഈ ഒരു അവസ്ഥയിലേക്ക് എത്തിച്ചത് എന്നും അതിന്റെ അനന്തര ഫലങ്ങൾ എന്താണെന്ന് അറിയാനും തോന്നുന്നെങ്കിൽ സിനിമ കാണുക.
OTT യ്ക്ക് പറ്റിയ സിനിമ ആണെന്ന് ആണ് Freddy യെ കുറിച്ചുള്ള അഭിപ്രായം. കഥ വച്ച് ആണെങ്കിലും തുടക്കത്തിൽ ഉള്ള സംഭവങ്ങൾ തിയറ്ററിൽ എന്ത് മാത്രം നന്നായി തോന്നും എന്ന് അറിയില്ല. കാരണം സിനിമയുടെ ത്രില്ലർ ട്രാക്കിലേക്ക് വരാൻ കുറച്ചു സമയം എടുക്കുന്നുണ്ട്. അവിടെയാണ് സിനിമയുടെ ട്വിസ്റ്റ്, പിന്നീട് ഉള്ള കഥാഗതിയിൽ മാറ്റം ഉണ്ടാവുക എന്നതൊക്കെ സംഭവിക്കുന്നത്.
സിനിമയുടെ ക്യാറ്റ് ആൻഡ് മൗസ് കളി ഒക്കെ ഇഷ്ടമായി. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താൻ പറ്റിയ സിനിമ.താൽപ്പര്യം ഉള്ളവർ കാണുക. ചെറിയ ഒരു രഹസ്യം കൂടി.2004 ൽ റിലീസ് ആയ ഹിന്ദി സിനിമ Fida യും ആയി ചിത്രത്തിന്റെ മൂല കഥക്കു സാമ്യം തോന്നി. പക്ഷെ ഇതാണ് ആ കഥയുടെ നല്ല വേർഷൻ എന്ന് മടിക്കാതെ പറയാം.
എന്റെ ഒരു ചെറിയ റേറ്റിങ് : 3.5/5
സിനിമ കണ്ടവരുടെ അഭിപ്രായം പങ്ക് വയ്ക്കുമല്ലോ അല്ലെ?
No comments:
Post a Comment