1603. Black Widow (English, 1987)
Mystery, Crime: Streaming on Disney+
അടുത്തടുത്തായി നടക്കുന്ന മൂന്നു മരണങ്ങൾ. മരണപ്പെട്ടത് എല്ലാം അവരവരുടെ മേഖലയിൽ കഴിവ് തെളിയിച്ച ധനികർ. സാധാരണ മരണങ്ങൾ പോലെ അതെല്ലാം തോന്നിയെങ്കിലും, ഈ മരണങ്ങൾ തമ്മിൽ എന്തോ ബന്ധം ഉണ്ടെന്നു അലൈക്സാന്ദ്ര എന്ന ജസ്റ്റിസ് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥയ്ക്ക് തോന്നി തുടങ്ങി. പക്ഷെ അതിനു വ്യക്തമായ തെളിവുകൾ ഒന്നും ഇല്ലായിരുന്നു. സാധാരണ രീതിയിൽ മരിച്ച മൂന്നു പേർ.പ്രത്യക്ഷത്തിൽ മരണങ്ങൾ തമ്മിൽ ബന്ധം ഒന്നുമില്ല.അങ്ങനെ ഒരു pattern ഈ മരണങ്ങളിൽ കാണുന്നുമില്ല ആദ്യ നോട്ടത്തിൽ. എന്നാലും കാഴ്ചയ്ക്കും അപ്പുറം എന്തെങ്കിലും ഉണ്ടാകുമോ?
അലക്സാന്ദ്ര ഈ കേസുകളിൽ ഒരു ബന്ധം കണ്ടു പിടിക്കുന്നു. ഈ മരിച്ച മൂന്നു പേരും അവരുടെ വിവാഹം കഴിഞ്ഞു കൃത്യം ഒരു മാസം ആകുമ്പോൾ ആണ് മരണപ്പെടുന്നത്. ഇവരെ വിവാഹം ചെയ്തത് വ്യത്യസ്ത പേരിൽ ഉള്ള സ്ത്രീകളും ആണ്. എന്നാലും ഈ ഒരു ചെറിയ സംശയവും ആയി അലക്സന്ദ്ര ഓഫീസ് ജോലിയിൽ നിന്നും ഫീൽഡിലേക്ക് ഇറങ്ങുന്നു. അലക്സന്ദ്രയുടെ സംശയങ്ങൾ യാഥാർഥ്യം ആണോ? അതോ അവളുടെ തോന്നലുകൾ മാത്രമോ? എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നതാണ് സിനിമയുടെ ബാക്കി കഥ.
ഈ അടുത്ത് ഇറങ്ങിയ ഒരു മലയാള സിനിമ കാണുന്നതിന് മുന്നേ ഈ സിനിമ കണ്ടാൽ നന്നായിരിക്കും എന്ന് ഒരു സുഹൃത്ത് പറഞ്ഞത് കാരണം ആണ് Black Widow കണ്ടത്. മലയാളം പിന്നീട് കാണുകയും ചെയ്തു. പക്ഷെ ഈ സിനിമയിലെ മൂല കഥ എടുത്തു ചെയ്ത മലയാളം സിനിമ തീരെ മോശം ആയപ്പോൾ നല്ലൊരു മിസ്റ്ററി ത്രില്ലർ ആയിരുന്നു Black Widow.തെരേസ രസലിന്റെയും, ഡബ്ര വിങ്ങറുടെയും കിടിലൻ പ്രകടനം ആണ് സിനിമയിൽ. പ്രത്യേകിച്ചും ക്ലൈമാക്സ് ട്വിസ്റ്റ് ഒക്കെ നന്നായിരുന്നു.
സിനിമയുടെ പേരിൽ തന്നെ കഥ ഉണ്ടെങ്കിലും അത് അവതരിപ്പിച്ച രീതി ആണ് എനിക്ക് ഇഷ്ടപ്പെട്ടത്. കഴിയുമെങ്കിൽ കാണാൻ ശ്രമിക്കുക. ഒരു ചെറിയ റേറ്റിങ്ങും കൊടുക്കുന്നു 3.5/5
സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്?
സിനിമയുടെ ലിങ്ക് www.movieholicviews.blogspot.com ൽ ലഭ്യമാണ്.
No comments:
Post a Comment