1613. Doctor G (Hindi, 2022)
Streaming on Netflix.
ഓർത്തോപീഡിക് സർജൻ ആകാൻ വേണ്ടി പഠിക്കാൻ ആഗ്രഹിച്ചിരുന്ന ഡോക്റ്റർക്ക് കിട്ടിയത് ഗൈനക്കോളജി. പ്രസ്തുത വിഭാഗം ആണുങ്ങൾക്ക് വേണ്ടി ഉള്ളതല്ല എന്നും, സ്ത്രീകൾ പുരുഷ ഡോക്റ്റർമാരെ കാണാൻ വരില്ല എന്നും കരുതിയിരുന്ന ഉദയ് ഗുപ്ത തന്റെ എൻട്രൻസ് റാങ്ക് കുറയാൻ കാരണം തന്റെ മുൻ കാമുകി ആണെന്ന് പറഞ്ഞാണ് നടക്കുന്നത്. തന്റെ സ്വപ്നത്തിൽ എത്തി ചേരാൻ പറ്റാത്തത്തിന് അയാൾക്ക് പല കാരണങ്ങളും കണ്ടു പിടിക്കുന്നുണ്ട്.
പക്ഷെ സാഹചര്യങ്ങൾ കാരണം അയാൾ ഗൈനക്കോളജി പഠിക്കാനായി ചേർന്നൂ. അയാളുടെ റാങ്കിനു ആകെ കിട്ടുന്നത് ആ സീറ്റും ആയിരുന്നു.അതാണെങ്കിലോ മൊത്തം സ്ത്രീകൾ മാത്രമുള്ള ക്ലാസും.
കഥയുടെ പശ്ചാത്തലം കേൾക്കുമ്പോൾ തന്നെ അൽപ്പം തമാശ ഒക്കെ തോന്നുന്നില്ലേ? അതാണ് ആയുഷ്മാൻ ഖുറാനയുടെ പുതിയ ചിത്രമായ Doctor G യുടെ കഥ. അനുരാഗ് കശ്യപ്പിന്റെ സഹോദരി ആയ അനുഭൂതി കഷ്യപ് ആണ് സിനിമയുടെ സംവിധായിക. ഒരു ഡോക്റ്ററുടെ coming- of - age എന്ന് പറയാവുന്ന രീതിയിൽ ആണ് സിനിമയുടെ കഥ.ഒരു ഡോക്റ്റർ ആയിരുന്നെങ്കിലും പ്രത്യേകിച്ച് ലക്ഷ്യമില്ലാത്ത, എത്തിക്സ് പോലും നോക്കാത്ത, സാമൂഹിക പ്രതിബദ്ധതയെ കുറിച്ച് ചിന്തിക്കാത്ത ഒരു ഡോക്റ്റർ. അയാൾക്കുണ്ടാകുന്ന മാറ്റങ്ങൾ ആണ് സിനിമയുടെ കഥയിൽ ഓരോ ഘട്ടത്തിലും അവതരിപ്പിക്കുന്നത്.
തരക്കേടില്ലാത്ത തമാശകളും, നല്ല കഥയും എല്ലാം ഉണ്ട് ചിത്രത്തിന്.ചിത്രത്തിന്റെ കഥ predictable ആണെങ്കിലും നല്ല രീതിയിൽ തന്നെ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്. ഡോ. വിനയ് ഗുപ്തയുടെ ചുറ്റും ഉള്ളവരുടെ ജീവിതം സോഷ്യൽ കമന്ററി പോലെ തമാശയുടെ രൂപത്തിൽ ബോർ അടിപ്പിക്കാതെ അതിന്റെ എല്ലാം ഗൗരവത്തിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
കഴിയുമെങ്കിൽ കണ്ടു നോക്കുക. നല്ല ഒരു സിനിമയായി തോന്നി.
എന്റെ റേറ്റിങ് : 3.5/5
സിനിമ കണ്ടവരുടെ അഭിപ്രായം പബ്ക് വയ്ക്കുമല്ലോ?
No comments:
Post a Comment