1626. The Outfit (English, 2022)
Mystery, Thriller: Streaming on Crave.
കിളി പാറുന്ന തരത്തിൽ ട്വിസ്റ്റുകൾ ഉള്ള ഒരു സിനിമ. അതും അവസാന സീനിൽ വരെ അത്തരത്തിൽ പ്രേക്ഷകന് നൽകുകയും ചെയ്യുന്നു, അതും ക്ലൈമാക്സ് സീനിലെ മാസ് രംഗം കൂടി ആകുമ്പോൾ ഒന്നും പറയുകയും വേണ്ട. കത്തിക്കയറുക എന്നൊക്കെ പറഞ്ഞാൽ ഇതാണ് !!
പറഞ്ഞ് വരുന്നത് ഗ്രഹാം മൂറിന്റെ The Outfit എന്ന സിനിമയെ കുറിച്ചാണ്. നല്ല IMDb റേറ്റിങ് ഉള്ള സിനിമ. സിനിമയുടെ സിനൊപ്സിസ് വായിച്ചപ്പോൾ ഒരു survival thriller ആയിരിക്കും എന്ന് തോന്നി. സിനിമ തുടങ്ങി. നിയോ നുവാർ രീതിയിൽ ഉള്ള സിനിമ ആയിരിക്കും എന്ന് തുടക്കത്തിൽ ഉള്ള സീനുകൾ തോന്നിപ്പിച്ചു.
എന്നാൽ പതിയെ സിനിമയുടെ സ്വഭാവം മാറുകയായിരുന്നു. ബർലിംഗിന്റെ സ്യുട്ട് തയ്ക്കുന്ന കടയിൽ അതിനെ കുറിച്ചുള്ള വിവരണം തുടക്കം കാണുമ്പോൾ നമ്മൾ പിന്നീട് നടക്കാൻ പോകുന്ന സംഭവങ്ങൾ ഇങ്ങനെ ഒക്കെ ആയിരിക്കും എന്ന് കരുതില്ല. അതാണ് ഈ സിനിമയുടെ പ്രത്യേകതയും. കഥാപത്രങ്ങളെ കുറിച്ചുള്ള മുൻധാരണകൾ പ്രേക്ഷകനിൽ തുടക്കത്തിൽ ഉണ്ടാക്കുകയും പിന്നീട് അത് മാറി മറിക്കുമ്പോൾ ഉള്ള impact ഉണ്ടല്ലോ? അതാണ് ഞാൻ ഈ സിനിമയിൽ ആസ്വദിച്ചത്. സിനിമ കണ്ടു തീർന്നപ്പോൾ മനസ്സ് നിറയുകയും ചെയ്തു.
വളരെ സങ്കീർണം എന്ന് തോന്നാവുന്ന കഥയിൽ അവസാനം അന്ന് രാത്രി ആ കടയിൽ നടക്കുന്ന സംഭവങ്ങൾ എല്ലാം എന്തിനു വേണ്ടി ആണെന്ന് അറിയുന്ന നിമിഷം ആണ്, ഞാൻ ഇങ്ങനെ ഒരു സംഭവം ആലോചിച്ചില്ലല്ലോ എന്ന് ഓർത്തത്. Literally, disn't aee it comibg!. കഥയെ കുറിച്ച് ഇത്രയും പറയാം. ബർലിംഗിന്റെ സ്യുട്ട് തയ്ക്കുന്ന കടയിൽ അന്ന് രാത്രി അപകടകാരികൾ ആയ കുറച്ചു ആളുകൾ വരുകയാണ്. ബർലിംഗ് ആണെങ്കിൽ പാവപ്പെട്ട ഒരു വൃദ്ധനും.അയാൾക്ക് അവർ അപകടം ഉണ്ടാക്കുമോ? ഉണ്ടായാൽ അയാൾ അത് എങ്ങനെ നേരിടും എന്ന് ഓർത്ത് നോക്കിക്കേ?
അന്ന് രാത്രി എന്താകും നടക്കുക എന്ന് ഊഹിക്കേണ്ട. സിനിമ കണ്ടോളൂ. എന്നേ സംബന്ധിച്ച് മികച്ച സിനിമകളുടെ കൂട്ടത്തിൽ ആണ് The Outfit ഉൾപ്പെടുക. സിനിമ കാണാൻ താല്പര്യം ഉള്ളവർക്ക് t.me‰‰ ടെലിഗ്രാം ലിങ്ക് ൽ ലഭ്യമാണ്.
സിനിമയ്ക്ക് എന്റെ റേറ്റിങ് : 4.5/5