1589. Keanu (English, 2016)
Action, Comedy.
ജോൺ വിക്കിന്റെ പട്ടി കാരണം അങ്ങേര് കാണിച്ചു കൂട്ടിയത് കാണ്ഡം കാണ്ഡമായി കണ്ടിട്ടുണ്ടാകുമല്ലോ? അത് പോലെ തന്റെ പൂച്ചയെ കണ്ടെത്താൻ വേണ്ടി റെൽ എന്ന സാധാരണക്കാരൻ ഇറങ്ങിത്തിരിക്കുന്നു. ഒപ്പം കസിൻ ആയ മൈക്കിളും ഉണ്ട്. ജോൺ വിക്കിന് നേരിടേണ്ടി വന്നത് പോലെ മൊത്തം ഭീകരമാരായ വില്ലന്മാർ ആണ് മറു വശത്ത് ഉള്ളത്. പക്ഷേ ജോൺ വിക്കിന് അതൊന്നും ഒരു പ്രശ്നവും അല്ലായിരുന്നല്ലോ?എന്നാലിവിടെ സംഭവം അല്പ്പം വ്യത്യസ്തം ആണ്. റെലും , മൈക്കിളും സാധാരണക്കാർ ആണ്. എന്നാലും അവരും ഒരു ശ്രമം നടത്തി നോക്കുകയാണ്.
Allentown Brothers എന്ന പേരിൽ അറിയപ്പെടുന്ന കണ്ണിൽ ചോരയില്ലാത്ത രണ്ടു കൊടും ക്രിമിനലുകൾക്ക് ഒപ്പം ലോക്കൽ ഗുണ്ടകളും മാഫിയയും എല്ലാം ഇവരുടെ മുന്നിൽ വരുന്നുണ്ട്. എന്നാൽ , അവരുടേതായ രീതിയിൽ അവർ ശ്രമിക്കുകയാണ് ഈ ആക്ഷൻ - കോമഡി ചിത്രത്തിൽ . അവർക്ക് അവരുടെ പൂച്ചയെ കണ്ടെത്താൻ കഴിയുമോ എന്നറിയാൻ ബാക്കി സിനിമ കാണുക.
തമാശയും കുറച്ചു ആക്ഷനും ഒക്കെയുള്ള ഒരു സാധാരണ ചിത്രമാണ് Keanu. ഇപ്പോഴത്തെ പ്രശസ്തനായ സംവിധായകൻ ജോർദാൻ പീൽ ആണ് റെൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചില സമയത്ത് ഒക്കെ no - sense കോമഡി എന്നു പറയാവുന്ന, പോപ് കൾച്ചറിനോട് ചേര്ന്ന് നിൽക്കുന്ന സംഭവങ്ങൾ ആണ് അത്തരത്തിൽ സിനിമയിൽ ഉള്ളത്. കോമഡി ഒക്കെ ആവശ്യത്തിന് വർക്ക് ഔട്ട് ആയിട്ടും ഉണ്ട്.
വെറുതെ ഇരുന്നു കാണാൻ വേണ്ടി തരക്കേടില്ലാത്ത ഒരു ചിത്രം എന്നു പറയാം Keanu വിനെ. എനിക്കു ഇഷ്ടപ്പെട്ടൂ എന്തായാലും. സിനിമ കാണണം എന്നുള്ളവർക്ക് www.movieholicviews.blogspot.com ൽ ലിങ്ക് ലഭിക്കും.
Rating : 3/5
സിനിമ കണ്ടവർ ഉണ്ടെങ്കിൽ എന്താണ് അഭിപ്രായം?
No comments:
Post a Comment