Friday 11 November 2022

1588.Rorschach (Malayalam, 2022)

 1588.Rorschach (Malayalam, 2022)

         Streaming on Hotstar.



ഒരു പക്ഷെ A-Z എന്ന നിലയിൽ നേരെ പോകുന്ന രീതിയിൽ ആണ്‌ ഈ സിനിമ അവതരിപ്പിച്ചിരുന്നത് എങ്കിൽ ക്ളീഷേ, പഴയ വീഞ്ഞ്, പുതിയ കുപ്പി എന്നൊക്കെ ആകും കൂടുതലും അഭിപ്രായങ്ങൾ വരുക. Rorschach ന്റെ തീം സിനിമ കണ്ടു കഴിഞ്ഞ് നോക്കുമ്പോൾ മനസ്സിലാകും എന്ത് സിംപിൾ ആയിരുന്നു എന്ന്. എന്നാൽ അത് അവതരിപ്പിച്ച രീതി കുറെയേറെ സങ്കീർണം ആയാണ്. പല ലെയറുകൾ ആയി, ഇടയ്ക്ക് സൂപ്പർ നാച്ചുറൽ ഹൊറർ  ആണോ, അതോ ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണോ എന്ന് പല സിനിമ വിഭാഗത്തിലും ഉൾപ്പെടുത്താവുന്ന അല്ലെങ്കിൽ ഇത്തരത്തിൽ പല ലെയറുകൾ ഉണ്ടെന്ന രീതിയിൽ പ്രേക്ഷകൻ ചിന്തിച്ചാൽ പോലും കുറ്റം പറയാൻ കഴിയാത്ത രീതിയിൽ  സങ്കീർണം ആകുന്നുണ്ട്  Rorschach.


ഒരു പക്ഷെ ആ സങ്കീർണത ആകും Rorschach എന്ന പേരും സിനിമയും ആയി കൂടുതൽ ബന്ധം ഉണ്ടാക്കുന്നത്. കഥാപാത്രങ്ങൾ നോക്കിയാലും കുറച്ചു പേർക്ക് മാത്രമേ സ്‌ക്രീനിൽ സ്ഥാനം ഉണ്ടായിരുന്നുവെങ്കിലും അവർക്കെല്ലാം തന്നെ ഇത്തരത്തിൽ ഉള്ള സങ്കീർണതകൾ ധാരാളം ഉണ്ടായിരുന്നു. നഷ്ടങ്ങളുടെയും, നിഗൂഢതയുടെയും, വേർപാടുകളുടെയും, ചതിയുടെയും ശകലങ്ങൾ എല്ലാവരിലും പല സമയത്തായി കാണാമായിരുന്നു. അതിനോടുള്ള പ്രതികരണം ആണ്‌ കഥാപാത്രങ്ങളെ സങ്കീർണം ആക്കുന്നത്.


ഇവിടെയാണ്‌ നിസാം ബഷീറിന്റെ സംവിധാനം, സമീറിന്റെ എഴുത്ത്, മിഥുന്റെ സംഗീതം തുടങ്ങിയവയെല്ലാം മികവ് പുലർത്തുന്നത്. അവർ മനസ്സിൽ കണ്ടതിലും മേലെയായിരുന്നിരിക്കണം കഥാപാത്രങ്ങൾ സ്‌ക്രീനിൽ പ്രകടനം നടത്തിയത്. അത് ജഗദീഷ് ആയാലും ബിന്ദു പണിക്കർ ആയാലും ഷറഫുദീൻ ആയാലും കോട്ടയം നസീർ ആയാലും എല്ലാവരും അത്തരത്തിൽ മികച്ചു നിന്നു.


ഏജ്‌ - ഇൻ - റിവേഴ്സ് ഗിയർ മമ്മുക്ക തന്നെ കൈ വിട്ടൂ എന്നാണ് തോന്നുന്നത്. പ്രായം കുറയ്ക്കാൻ വേണ്ടിയുള്ള അധികം സ്ക്രീൻ ഗിമ്മിക്കുകൾ ഒന്നും അധികം ഇല്ലായിരുന്നു. സ്ക്രീപ്റ്റ് സെലക്ഷനിൽ ഈ അടുത്തായി കാണിക്കുന്ന ശ്രദ്ധ തന്നെ നല്ല കാര്യമാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ. അതൊന്നും ഇവരെ നമ്മളൊക്കെ പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ. എന്നാലും നല്ല സെലക്ഷനുകൾ നടത്തുന്നു എന്നതും അതൊക്കെ നല്ല സിനിമകൾ ആയി മാറുന്നു എന്നത് തന്നെയാണ് മികച്ച കാര്യം.


കൊട്ടി ഘോഷിച്ച white -room - torture ഒന്നും സിനിമയിൽ വലുതായി ഇല്ലായിരുന്നു എന്നത് ചെറിയ നിരാശ ആയി. മൂല കഥയുമായി ബന്ധം ഉള്ള, ഏതാനും നിമിഷങ്ങൾ മാത്രമാണ് അത് സ്‌ക്രീനിൽ ഉണ്ടായിരുന്നത് . ഒരു അതിവേഗം എക്സ്പ്രെസ്സ് പോലെ പോകുന്ന ചിത്രമല്ല Rorschach. കഥയും കഥാപാത്രങ്ങളും എല്ലാം തന്നെ പെട്ടെന്ന് തന്നെ പ്രേക്ഷകന്റെ മനസ്സിൽ രെജിസ്റ്റർ ചെയ്തു അങ്ങ് പോവുകയാണ് സിനിമയിൽ. ചിലപ്പോഴൊക്കെ അതിൽ പലതും കിട്ടാതെ പോകുമ്പോൾ സിനിമയുടെ കഥ ഒന്നും മനസ്സിലായില്ല എന്നൊക്കെ ഉള്ള അഭിപ്രായങ്ങൾ ഉണ്ടാകും.


 സിനിമ നന്നായി തന്നെ ഇഷ്ടപ്പെട്ടു. നല്ല അഭിപ്രായങ്ങൾ ആണ്‌ തിയറ്റർ റിലീസ് സമയത്തു കേട്ടതും. അതിൽ നിന്നും വലിയ മാറ്റങ്ങൾ ഇല്ലായിരുന്നു സിനിമ OTT റിലീസ് കഴിഞ്ഞപ്പോൾ എന്നെ സംബന്ധിച്ചും. നേരത്തെ പറഞ്ഞത് പോലെ ക്ളീഷേ കഥ ആണല്ലോ എന്ന് അവസാനം തോന്നുമെങ്കിലും സിനിമയുടെ അവതരണം ഹൈ ക്ലാസ് ആണ്‌ ചിത്രത്തിൽ. അത് കൊണ്ട് തന്നെ നന്നായി ഇഷ്ടപ്പെട്ടൂ.


സിനിമ കണ്ടവരുടെ അഭിപ്രായങ്ങൾ പങ്കു വയ്ക്കുമല്ലോ?

No comments:

Post a Comment