1583. Detective vs Sleuths (Cantonese, 2022)
Mystery, Thriller.
വർഷങ്ങൾക്ക് മുന്നേ ഹോങ്കോംഗിൽ നടന്ന കുറെയേറെ കൊലപാതകൾ . അതിൽ പലതിലും പ്രതികളെ പിടിക്കൂടാൻ സാധിച്ചിരുന്നില്ല. പല കൊലപാതക പരമ്പരകളിലും സൈക്കോപ്പാത്ത് ആയ സീരിയൽ കില്ലറുകൾ ആയിരുന്നു പ്രതികൾ . ഏറെ വർഷങ്ങൾക്ക് ശേഷം ഇന്ന്, അന്ന് കൊലപാതകം നടത്തിയ ഓരോരോ ആളുകളെയും ഒരു കൂട്ടം ആളുകൾ കൊല്ലുകയാണ് . The Chosen Sleuths എന്ന് വിളിക്കുന്ന ഒരു കൂട്ടം ആളുകൾ ആണ് ഇതിന് പിന്നിൽ. ഇവർക്കെല്ലാം നേരത്തെ നടന്ന കൊലകളിൽ കൊല്ലപ്പെട്ടവരും ആയി ഒരു ബന്ധം ഉണ്ട്. അന്ന് മരിച്ചവരുടെ ബന്ധുക്കൾ ആണ് ഈ vigilante ഗ്രൂപ്പിൽ ഉള്ളത്.
ഓരോ കൊലയ്ക്ക് ശേഷവും അടുത്ത കൊലപാതകം ഏതാണ് എന്ന് പറയാൻ വേണ്ടി പഴയ കേസ് ഫയലുകളുടെ നമ്പർ രേഖപ്പെടുത്തി പൊലീസിനെ വെല്ലുവിളിച്ചു കൊണ്ടാണ് ആണ് അവരുടെ പ്രവർത്തനം. അവരെയും കുറ്റം പറയാൻ സാധിക്കില്ല. നീതി സ്വയം വാങ്ങി എടുക്കാൻ അവർക്ക് മുന്നിൽ ഉള്ള വഴികൾ എല്ലാം നേരത്തെ തന്നെ അടച്ചിരുന്നു.അവരുടെ വഴി അവർ തിരഞ്ഞെടുത്തു. ഇവരുടെ പ്രവർത്തികളുടെ പിന്നിൽ ഇവരെ നയിക്കുന്ന ആരോ ഉണ്ട്.അത് പഴയ കുറ്റാന്വേഷകൻ ആയ ജുൻ -ലീ ആണെന്ന് പോലീസ് വിശ്വസിക്കുന്നു. എന്നാൽ ജുൻ ലീയക്ക് പറയാൻ വേറെ കാര്യങ്ങൾ ആണ് ഉണ്ടായിരുന്നത്. ആരാണ് ഇവരുടെ നേതാവ്?ആര് കണ്ടെത്തൽ ആണ് സത്യം?ഇതെല്ലാം ആണ് സിനിമ പറയുന്ന ബാക്കി കഥ.
കഥ കേൾക്കുമ്പോൾ ഒരു മിസ്റ്ററി ചിത്രം എന്ന നിലയിൽ കൌതുകം ഉണ്ടെങ്കിലും ഇത്തരം ഒരു പ്രമേയം അവതരിപ്പിക്കുമ്പോൾ കുറേ കൂടി നന്നായി സിനിമ അവതരിപ്പിച്ചിരുന്നെങ്കിൽ എന്ന് തോന്നി പോയി. കൂടുതൽ ആയി പോയി എന്ന് തോന്നിക്കാവുന്ന ആക്ഷൻ സംഘട്ടന രംഗങ്ങൾ കുറയ്ക്കാമയിരുന്നു എന്ന് ഉള്ളത് മറ്റൊരു അഭിപ്രായം . കൊറിയൻ -ജാപ്പനീസ് സിനിമകളിലെ പോലെ കൂടുതൽ വൈകാരികമായും കൂടുതൽ നിഗൂഡത നിറഞ്ഞ രീതിയിൽ അവതരിപ്പിക്കാവുന്ന കഥ ഉണ്ടായിരുന്നെങ്കിലും ഒരു ആക്ഷൻ ത്രില്ലർ എന്ന രീതിയിൽ മാത്രമാണ് സിനിമയെ അണിയറക്കാർ അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നത്. അത്തരം ഒരു ഉദ്യമം അൽപ്പം പാളി പോയതായും തോന്നി.
നല്ല താൽപ്പര്യത്തോടെ കണ്ടിരിക്കാവുന്ന, സസ്പൻസ് ഘടകങ്ങൾ ധാരാളം ഉള്ള കഥ സ്ക്രീനിൽ വരുമ്പോൾ സിനിമ എന്ന നിലയിൽ അത്തരം ഒരു അനുഭവം ഉണ്ടാകുന്നില്ല പ്രേക്ഷകന്. എന്നാലും മോശം ചിത്രം ആണെന്നുള്ള അഭിപ്രായമില്ല. കഥയുടെ synopsis വായിച്ചപ്പോൾ കൂടുതൽ പ്രതീക്ഷിച്ചിരുന്നു എന്ന് മാത്രം. അത് കൊണ്ട് തന്നെ തരക്കേടില്ലാത്ത ഒരു സിനിമ അനുഭവം ആണ് Detective vs Sleuths.
ചിത്രം കാണണം എന്നുള്ളവർക്ക് ലിങ്ക് t.me/mhviews എന്ന ടെലിഗ്രാം ചാനലിൽ ൽ ലഭ്യമാണ്.
സിനിമ കണ്ടവരുടെ അഭിപ്രായം എന്താണ്?
No comments:
Post a Comment