Wednesday, 9 November 2022

1587. I Don't Feel at Home in This World Anymore (English,2017)

 1587. I Don't Feel at Home in This World Anymore (English,2017)

         Crime, Thriller: Streaming on Netflix.

         


സാധാരണമായി പോകുന്ന കഥ, അവസാനം വരുമ്പോൾ നമ്മൾ പ്രതീക്ഷിക്കാത്ത അത്ര കിടിലൻ ആയി മാറുന്നത് കാണണമെങ്കിൽ Don't Feel at Home in This World Anymore കണ്ടോളൂ.


  വിരസമായ ജീവിതവും ഒറ്റയ്ക്കുള്ള താമസവും ആയി ജീവിക്കുന്ന റൂത്ത്. ഒരു ദിവസം ജോലി കഴിഞ്ഞ് വരുമ്പോൾ റൂത്ത് കാണുന്നത് തന്റെ വീട്ടിൽ കയറി ആരോ മോഷണം നടത്തി എന്നതാണ്. റൂത്തിന്റെ ലാപ്റ്റൊപ്പും അവളുടെ മുത്തശ്ശി കൊടുത്ത സിൽവർ സ്പൂൺ സെറ്റും ആണ്‌ നഷ്ടപ്പെട്ടത്. ചെറിയ വസ്തുക്കൾ മോഷണം പോയത് കൊണ്ട് പോലീസും അധികം അനങ്ങിയില്ല. റൂത്ത് എന്നാൽ അത് വെറുതെ വിടാൻ തയ്യാറല്ലായിരുന്നു.


  അവൾ രണ്ടും കൽപ്പിച്ചു ഇറങ്ങി. ഒപ്പം ഒരു സുഹൃത്തിനെയും കിട്ടി. പിന്നീട് നടക്കുന്ന സംഭവങ്ങൾ അങ്ങ് കയറ്റം കയറി സ്പീഡിൽ പോകുന്ന വണ്ടിയിൽ നിന്നും മാറി റോക്കറ്റ് വേഗതയിലേക്ക് ആണ്‌ പോകുന്നത്. മൊത്തം ചോരക്കളി, അതും അപ്രതീക്ഷിതമായി പല സ്ഥലങ്ങളിലും ചെറിയ ട്വിസ്റ്റുകളിലൂടെ.


 John Wick സീരീസിൽ ഒക്കെ ഉള്ളത് പോലെ നമുക്ക് കാര്യമായി ഒന്നും ഇല്ല എന്ന് തോന്നുന്ന ഒരു വസ്തുവിന്റെ നഷ്ടത്തിൽ നിന്നും സിനിമയിലെ മുഖ്യ കഥാപാത്രം അതിനു വേണ്ടി നടത്തുന്ന പ്രയത്നങ്ങളുടെ ഒരു extreme വേർഷൻ ആണ്‌ ഈ സിനിമയിലും ഉള്ളത്. തുടക്കത്തിൽ ഉള്ള വേഗം കുറവ് ശരിക്കും ടോപ് ഗിയറിൽ പടം പിന്നീട് മാറ്റാൻ ഉള്ള ഗിമിക്ക് ആയി തന്നെ കാണാം. സീരിയസ് ആയ പടം ഒന്നും അല്ല. ചിരിക്കാനും ഉണ്ട്. അത് പോലെ തന്നെ ചോരക്കളിയും.


 എനിക്ക് വെറുതെ കണ്ടു തുടങ്ങി അവസാനം വളരെയേറെ ഇഷ്ടമായ ഒരു സിനിമയാണ് I Don't Feel at Home in This World Anymore. കണ്ടു നോക്കൂ എങ്ങാനും ഇഷ്ടപ്പെട്ടാലോ?


ചിത്രത്തിന്റെ ഡൌൺലോഡ് ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.


കണ്ടവർ ഉണ്ടെങ്കിൽ അവരുടെ അഭിപ്രായം എന്താണ്?

No comments:

Post a Comment