Tuesday 1 November 2022

1582. The Good Nurse(English, 2022)

 1582. The Good Nurse(English, 2022)

          Crime, Drama: Streaming on Netflix



 ആരും എന്നെ തടഞ്ഞില്ല എന്ന ഒരു ഉത്തരം. അതും കുറെയേറെ, ഏറെ എന്ന് പറഞ്ഞാൽ,ഏകദേശം നാന്നൂറോളം കൊലപാതകങ്ങൾ നടത്തിയ ഒരാൾ പറയുന്നതിന്റെ പുറകിൽ ഉള്ള അയാളുടെ മാനസികാവസ്ഥ എന്തായിരിക്കും? അയാളുടെ ജീവിതത്തിൽ നടന്ന സംഭവങ്ങൾക്ക് അതിൽ പങ്കു ഉണ്ടായിരുന്നിരിക്കാം. എന്നാലും അത്തരം ഒരു ഉത്തരം അയാളുടെ ചെയ്തികളുടെ പുറകിൽ ഉള്ള കാരണം ആയി മാറുന്നത് എങ്ങനെ ആയിരിക്കാം?


ചാൾസ് ഗ്രേബരുടെ The Good Nurse: A True Story of Medicine, Madness, and Murder എന്ന ബയോഗ്രാഫി അമേരിക്കയിൽ നടന്ന ഏറ്റവും വലിയ കൊലപാതക പരമ്പരയുടെ കഥയാണ്. ഭാവനയിൽ വിരിഞ്ഞ ഒരു സീരിയൽ കില്ലർ അല്ല ഇവിടെ ഉള്ളത്. പകരം  മനുഷ്യ കോലത്തിൽ ഈ ഭൂമിയിൽ ജീവിച്ച ഒരാളുടെ കഥ. ആ കഥയുടെ സിനിമ ആവിഷ്ക്കാരം ആണ്‌ The Good Nurse എന്ന ചിത്രം.


 ആമി നേഴ്‌സ് ആയി ജോലി ചെയ്യുന്ന സ്ഥലത്താണ് പതിവില്ലാത്ത വിധം മരണങ്ങൾ പെട്ടെന്ന് കൂടുന്നത്. ആ മരണങ്ങളുടെ പിന്നിൽ എന്തോ ദുരൂഹത അവൾക്കു തോന്നിയത് പോലീസ് അവളുമായി സംസാരിച്ചപ്പോൾ ആണ്‌. പലരും ഒരു പക്ഷെ അറിഞ്ഞിട്ടു പോലും കണ്ണടച്ച് ഒരാളെ രക്ഷിക്കുക ആണെന്ന് പോലും അവൾക്കു തോന്നുന്ന വിധത്തിൽ ആയി സംഭവങ്ങൾ മുന്നോട്ട് പോയപ്പോൾ.ഈ കൊലയ്ക്ക് ആരാണ് യഥാർത്ഥത്തിൽ ഉത്തരവാദികൾ? കൊലയാളിക്കു ഇത്രയും കൊലപാതകങ്ങൾ നടത്താൻ എങ്ങനെ കഴിഞ്ഞ്? എന്താണ് അയാളെ അതിനു പ്രേരിപ്പിച്ചത്? സഹായിച്ചത്?


മനുഷ്യ ജീവനുകൾക്ക് ആ കൊലയാളി എന്ത് വില ആണ്‌ അയാൾ കൊടുത്തിട്ടുണ്ടാവുക? അയാളുടെ കൊലപാതകങ്ങൾക്ക് പിന്നിൽ ഉള്ള യഥാർത്ഥ കാരണങ്ങൾ പോലും കണ്ടു പിടിക്കാൻ സാധിച്ചില്ല എന്നത് അയാളുടെ ജീവിത കഥ ലോകത്തിൽ യഥാർത്ഥത്തിൽ ജീവിച്ചിരുന്ന ഏതൊരു കൊലയാളിയേക്കാളും മറ്റുള്ളവരെ ഭയപ്പെടുത്തുന്നു. വളരെ eerie ആയ ഒരു അന്തരീക്ഷം ആണ്‌ സിനിമയിൽ ആ സംഭവങ്ങൾ അവതരിപ്പിക്കുമ്പോൾ ഉള്ളത്. ഒരു തരം മരവിപ്പ് തോന്നും അതിലെ പല സംഭവങ്ങളും.


എഡ്ഢി റെഡ്മയന്റെ അഭിനയത്തെ കുറിച്ച് കൂടുതൽ ഒന്നും പറയേണ്ട ആവശ്യമില്ലല്ലോ. അയാൾ ആ കഥാപാത്രമായി ജീവിക്കുക ആയിരുന്നു. പ്രത്യേകിച്ചും ക്ലൈമാക്സിലേക്ക് പോകുന്ന രംഗങ്ങളിൽ. അസാധ്യ അഭിനയം. നമ്മൾ കാണുന്നത് സിനിമ അല്ല. പകരം യഥാർത്ഥത്തിൽ നമ്മുടെ എല്ലാം കണ്മുന്നിൽ നമ്മൾ അറിയാതെ നടന്ന കൊലപാതകങ്ങൾ ആണെന്ന് ഓർക്കുമ്പോൾ ഉള്ള വികാരം ഉണ്ടല്ലോ? അതെന്തു മാത്രം ഭയാനകം ആണ്‌?


  ഇത്തരം ഒരു വിഷയം ആയതു കൊണ്ട് തന്നെ പതിഞ്ഞ രീതിയിൽ ആണ്‌ ചിത്രം പോകുന്നത്. കഥ എല്ലാവർക്കും അറിയാവുന്നത് കൊണ്ട് തന്നെ സമയം എടുത്തു കഥാപാത്രങ്ങളെ അനുഭവിച്ചു അറിയാൻ ഉള്ള സമയം ആണ്‌ സ്‌ക്രീനിൽ നിന്നും ലഭിക്കുന്നത്. ചിത്രം പറയാൻ ഉദ്ദേശിച്ച സംഭവം നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.


Long term care ൽ ജോലി ചെയ്യുന്ന ഭാര്യയും ആയിട്ടാണ് സിനിമ കണ്ടത്. അവിടെ നടക്കുന്ന പല സംഭവങ്ങളും സിനിമയും ആയി റിലേറ്റ് ചെയ്താണ് കണ്ടത്. അത് കൊണ്ട് തന്നെ നല്ലൊരു അനുഭവം ആയിരുന്നു സിനിമ.


കണ്ടു നോക്കൂ. കണ്ടിട്ട് ഉള്ളവരുടെ അഭിപ്രായം എന്താണ്??


Telegram download link: t.me/mhviews1

No comments:

Post a Comment