Monday, 30 August 2021

1414. Hitman's Wife's Bodyguard (English, 2021)

 1414. Hitman's Wife's Bodyguard (English, 2021)

           Action, Comedy

           IMDB: 6.1  RT: 27%



  The Hitman's Bodyguard നിർത്തിയിടത്തു നിന്നും ആണ് Hitman's Wife's Bodyguard ആരംഭിക്കുന്നത്. തന്റെ AAA സെക്യൂരിറ്റി ലൈസൻസ് നഷ്ടപ്പെട്ട മൈക്കിൾ ബ്രൈസ് ( Ryan Reynolds)  മാനസികമായി തകർന്ന നിലയിൽ ആണ്.തന്റെ ജോലിയിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ട അയാൾ ജോലിയിൽ നിന്നും മാറി നിൽക്കുകയാണ്.ഈ സമയം ആണ് മൈക്കിളിനെ അന്വേഷിച്ചു സോണിയ കിൻകെയിഡ് (Salma Hayek) വരുന്നത്. അവളുടെ ഭർത്താവായ ഡാരിയസ് കിൻകെയിഡ് (Samuel L Jackson) ഏൽപ്പിച്ച ഒരു ഉദ്യമവും ആയി ആണ് അവളുടെ വരവ്. അതിനെ തുടർന്ന് ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ ആണ് Hitman's Wife's Bodyguard ന്റെ കഥ.


  ആദ്യ ഭാഗത്തിനെക്കാളും മികച്ചത് എന്നു തോന്നിയ ചിത്രമാണ് എനിക്ക് Hitman's Wife's Bodyguard. സൽമയുടെ സോണിയ എന്ന കഥാപാത്രം പൂന്തു വിളയാടി എന്നു തന്നെ പറയാം.ഒപ്പം റയാനും സമുവലും കൂടി ആയപ്പോൾ deadly combo എന്നു പറയാവുന്ന ഒരു കൂട്ടുകെട്ട്.ചിരിക്കാൻ ഉള്ളതിനൊപ്പം തന്നെ മികച്ച ആക്ഷൻ രംഗങ്ങളും, തരക്കേടില്ലാത്ത ഒരു കഥയും ആയി ആണ് ചിത്രം വരുന്നത്.


  സൽമയുടെ പഴയകാല നായകന്മാരിൽ ഒരാളായ അന്റോണിയോ ബണ്ടാരസും ഒപ്പം ഒരു സർപ്രൈസ് ആയി വന്ന ഇതിഹാസ നടനും കൂടി ആയപ്പോൾ ലെവൽ തന്നെ മാറി. സിനിമയുടെ genre demand ചെയ്ത രീതിയിൽ തന്നെ അവതരിപ്പിക്കപ്പെട്ട ചിത്രമാണ് Hitman's Wife's Bodyguard. ഇത്തരം fun- ride ആയ ആക്ഷൻ സിനിമകളിലെ ലോജിക്കില്ലായ്‌മ ഒക്കെ മാറ്റി വച്ചു നല്ലതു പോലെ ചിരിക്കാൻ ഉള്ള ചിത്രം കൂടി ആണിത്.


  Personally, നല്ലത് പോലെ ഇഷ്ടപ്പെട്ട ഒരു ചിത്രമാണ് Hitman's Wife's Bodyguard.പ്രത്യേകിച്ചും ആദ്യ ഭാഗം ഇഷ്ടപ്പെട്ടവർക്കു ഇതും ഇഷ്ടം ആകും.


@mhviews rating: 3/4

@mhviews1 എന്നു ടെലിഗ്രാമിൽ search ചെയ്താൽ ലിങ്ക് ലഭിക്കും.

More movie suggestions and download link available @www.movieholicviews.blogspot.com


Sunday, 29 August 2021

1413. The Protege ( English, 2021)

 1413. The Protege ( English, 2021)

            Action



IMDB: 6.3, RT : 60


 Protege : വിദഗ്ധനായ ഒരാളുടെ സ്വാധീനം കൊണ്ടു മറ്റൊരാളുടെ ജീവിതത്തിൽ മാറ്റം ഉണ്ടാവുക എന്നു പറയാം. ഇവിടെ അന്ന ആണ് Protege. അന്നയെ സ്വാധീനിച്ചത് മൂഡിയും. മൂഡിയ്ക്ക് അന്നയെ കിട്ടുന്നത് വിയ്റ്റനാമിൽ നിന്നാണ്.ചോര ചിതറിയിരുന്ന വിയ്റ്റനാമിൽ നിന്നും ഒരു ദിവസം അന്ന അയാളുടെ ഒപ്പം കൂടി.അവൾ അയാളുടെ വഴി പിന്തുടർന്നു.അവളും അയാളെ പോലെ ഒരു വാടക കൊലയാളി ആയി.എന്നാൽ ഒരു ദിവസം അയാളെ അവൾക്കു നഷ്ടമായി.അയാളെ അവൾക്കു നഷ്ടപ്പെടുത്തിയവരെ അന്വേഷിച്ചു ഇറങ്ങി തിരിച്ചു.


  അന്നയുടെ രക്തരൂക്ഷിതമായ ആ അന്വേഷണത്തിന്റെ കഥയാണ് The Protege പറയുന്നത്.വിയ്റ്റനാമിന്റെ സൗന്ദര്യത്തിനോടൊപ്പം ചുവന്ന കളറിൽ പിടയുന്ന കുറെയേറെ കൊലപാതകങ്ങൾ ആണ് ഈ ആക്ഷൻ ചിത്രത്തിൽ ഉള്ളത്.മൈക്കിൾ ക്ളീറ്റൻ, മാഗി ക്യൂ, സാമുവൽ എൽ ജാക്സൻ തുടങ്ങി നല്ലൊരു താര നിരയുണ്ട് ചിത്രത്തിന്.ഒപ്പം 2 ബോണ്ട് ചിത്രങ്ങൾ (Golden Eye, Casino Royale) ഒരുക്കിയ മാർട്ടിൻ ക്യാംപ്ബെൽ സംവിധായകൻ ആയിട്ടും.


  കഥയിൽ വലിയ പുതുമ ഒന്നും ഇല്ലായിരുന്നെങ്കിലും ഇടയ്ക്കുള്ള ചെറിയ പ്ലോട്ട് ട്വിസ്റ്റുകൾ നന്നായിരുന്നു.പ്രത്യേകിച്ചും ഈ സിനിമയ്ക്ക് മുന്നേ കണ്ട സിനിമയും ആയി ആ ട്വിസ്റ്റിന് ബന്ധം ഉള്ളത് രസകരം ആയി തോന്നുകയും ചെയ്തു.പക്ഷെ ആക്ഷൻ genre എന്ന നിലയിൽ The Protege ഏറെ മുന്നിൽ ആണ് ആ ചിത്രത്തെക്കാളും.ആ ചിത്രത്തിൽ ഉള്ളത് പോലെ അമനുഷികമായ കഴിവുകൾ ഇവിടെ അന്നയ്ക്കു ഇല്ലായിരുന്നു. മാഗി ക്യൂവിന്റെ അന്ന എന്ന കഥാപാത്രം മികവ് പുലർത്തി.നല്ലൊരു സ്റ്റൈലിഷ് , ആക്ഷൻ ത്രില്ലർ ആണ് The Protege.


 ആക്ഷൻ സിനിമയുടെ ആരാധകർക്ക് ഇഷ്ടമാകും.

ടെലിഗ്രാമിൽ @mhviews1 എന്നു തിരഞ്ഞാൽ ഡൌൺലോഡ് ലിങ്ക് ലഭിയ്ക്കും.

@mhviews rating: 3.5/4 


More movie suggestions and link at www.movieholicviews.blogspot.com

Saturday, 28 August 2021

1412. The Vault (Spanish, 2021)

 1412. The Vault (Spanish, 2021)

           Thriller.



 ബാങ്ക് ഓഫ് സ്‌പെയിനിലെ ആർക്കും തുറക്കാൻ കഴിയാത്ത ലോക്കറിൽ ആണ് വാൾട്ടറിന്റെ കണ്ണ്.അയാൾ സ്വയം വിശേഷിപ്പിക്കുന്നതു താൻ ഒരു 'വേട്ടക്കാരൻ' ആണെന്നാണ്.ധാരാളം പണം കയ്യിൽ ഉണ്ടെങ്കിലും ബാങ്ക് ഓഫ് സ്‌പെയിനിലെ എൻജിനീയറിങ് വിസ്മയം ആയ ലോക്കറിൽ അയാൾക്കായി എന്താണ് ഉണ്ടായിരുന്നത്?ഒരവസരത്തിൽ അയാൾക്ക്‌ ആവശ്യം ഉള്ളത് എടുക്കാനായി കുറച്ചു പേരുടെ സഹായം ആവശ്യമുണ്ടായി.അതിനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് The Vault എന്ന സിനിമ അവതരിപ്പിക്കുന്നത്.


  Heist Movies എന്ന സിനിമ വിഭാഗം ഭൂരിഭാഗവും സ്റ്റൈലിഷ് സിനിമ ആയിരിക്കും.സാധാരണ ആളുകളിൽ നിന്നും കയറി ചിന്തിക്കുന്ന ആളുകളുടെ വിജയം ആകും ഓരോ മോഷണവും.ഇവിടെ വാൾട്ടറിനും അങ്ങനെ ഒരു ടീം ആണ് ഉള്ളത്.അതിൽ ഉള്ള ചിലർ അയാളെ തേടി ചെന്നു മറ്റു ചിലരെYസ്6 അയാൾ തേടി പിടിച്ചു.ഇതിനെല്ലാം മേമ്പൊടി ആയി 2010 ലെ ഫുട്‌ബോൾ ലോക കപ്പിന്റെ പശ്ചാത്തലവും.സിനിമയുടെ ഏറ്റവും വലിയ പോസിറ്റിവ് ആയി തോന്നിയത് ആ ബാക്ഡ്രോപ് ആയിരുന്നു.


  ലോജിക് പ്രശ്നങ്ങൾ പലതും പറഞ്ഞു പഴി കേട്ട ചിത്രം ആണ് The Vault. എന്നാൽ കൂടിയും വളരെ വേഗത്തിൽ കഥ പറഞ്ഞു പോകുന്നത് കൊണ്ടു ആ ലോജിക്കില്ലായ്മ നോക്കി നിൽക്കാൻ ഉള്ള സമയം പ്രേക്ഷകന് നൽകുന്നില്ല.ചീറിയ പ്ലോട്ട് ട്വിസ്റ്റുകളിലൂടെ ഒക്കെ The Vault സഞ്ചരിക്കുമ്പോൾ പല മുൻ Heist സിനിമകളുടെ പരാമർശവും ഓർമപ്പെടുത്തലും ഉണ്ട്.നേരത്തെ പറഞ്ഞ ലോജിക്ക് ഇല്ലായ്മയിലും ഈ  സിനിമയുടെ ക്ളൈമാക്‌സ് ഒരു edge of the seat ത്രില്ലർ ആയി മാറുന്നുണ്ട്.നേരത്തെ അഊച്ചിപ്പൂച്ച 2010 ലെ ലോക കപ്പ് എങ്ങനെ ആകും ഒരു Heist ഐനിമ രൂപപ്പെടുത്തിയിട്ടുണ്ടാവുക? ആ ഒരു സൂചന ആയിരുന്നു സിനിമ കാണാൻ പ്രേരണ നൽകിയത്.അങ്ങനെ ഒരു പ്രേരണ ഉണ്ടെങ്കിൽ The Vault കണ്ടോളൂ. 


 വ്യക്തിപരമായി വളരെയേറെ ഇഷ്ടമായ ചിത്രമാണ് The Vault. ഒരു fast- paced ത്രില്ലർ കാണണം എന്നുണ്ടെങ്കിൽ കാണാം.


സിനിമ Netflix ൽ ലഭ്യമാണ്.


For more movie suggestions and download link, go to www.movieholicviews.blogspot.com

Download link : search @mhviews1  in Telegram

@mhviews rating : 3/4

Friday, 27 August 2021

1411. Stillwater (English,2021)

 1411. Stillwater (English,2021)

          Drama, Mystery.

          IMDB: 6.7, RT: 75%



    ബിൽ ബേക്കറിന്റെ മകൾ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് മാർസെയിൽ. വിദ്യാർഥിനിയായി ഫ്രാൻസിൽ ചെന്ന അലിസൻ അവൾ ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കുന്നു എന്നാണ് പറയുന്നത്.തന്റെ മകളെ രക്ഷിക്കാനായി ഓയിൽ റിഗ്ഗിൽ ജോലി ചെയ്യുന്ന ബിൽ അമേരിക്കയിൽ നിന്നും ഫ്രാൻസിലേക്കു പോകുന്നു. ഫ്രാൻസിലെ മാർസെയിൽ ചെന്നിട്ടുള്ള ബേക്കറിന്റെ ജീവിതവും മകളുടെ കാര്യത്തിൽ എന്താണ് സംഭവിച്ചത് എന്നറിയാൻ ഉള്ള ഒരു പിതാവിന്റെ അന്വേഷണവും ആണ് Stillwater എന്ന ചിത്രം.



  Amanda Knox എന്ന പേര് 2007ൽ അമേരിക്കയിൽ ഏറെ കുപ്രസിദ്ധി നേടിയ ഒന്നായിരുന്നു.അമേരിക്കയിൽ നിന്നും ഇറ്റലിയിലേക്ക് പഠിക്കാൻ പോയി സഹപാഠിയെ കൊന്നു എന്നു പേരിൽ ജയിലിൽ ആയിരുന്നു അവൾ.ഏറെ ഊഹാപോഹങ്ങൾക്കു വഴി തുറന്നിട്ട അമാണ്ടയുടെ കഥ ഇന്നും പല ഡോക്യുമെന്ററികൾക്കും വിഷയമാണ്.ആ കഥ ഒരു ഫിക്ഷണൽ രൂപം ആണ് Stillwater ൽ ഉള്ളത്.


  യഥാർത്ഥത്തിൽ ആലിസൻ കുറ്റം ചെയ്തോ ഇല്ലയോ എന്നതല്ല Stillwater ന്റെ വിഷയം.അത്തരം ഒരു ചിന്താഗതിയിൽ ചിത്രത്തെ സമീപിച്ചാൽ നിരാശ ആയിരിക്കും ഫലം.ഗോട്ടി വളർത്തിയ, ഭൂരിഭാഗം സമയവും തലയിൽ ക്യാപ് അണിഞ്ഞ, മാന്യമായി വസ്ത്രം ധരിച്ച ശാന്ത സ്വഭാവക്കാരൻ ആണ് മാറ്റിന്റെ ബിൽ ബേക്കർ എന്ന കഥാപാത്രം.മുൻപ് തന്റെ ജീവിതത്തിൽ സംഭവിച്ച പാക പിഴകൾ കാരണം അയാൾ തന്റെ കുടുംബത്തിൽ പോലും അനഭിമതനാണ്.


  എന്നാൽ സ്വയം നന്നാകാൻ തീരുമാനിച്ച അയാൾ തനിക്കു ആകെ ഉള്ള മകളുടെ ജീവിതത്തിൽ സംഭവിച്ച 'നിർഭാഗ്യം' മാറ്റാൻ ഉള്ള ശ്രമത്തിൽ ആണ്.മാർസെയിൽ വച്ചു ബിൽ പരിചയപ്പെട്ട മായ എന്ന കുട്ടിയും അവളുടെ നാടക നടിയായ അമ്മയും അയാളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ തുടങ്ങുന്നു.അയാൾക്ക്‌ ഒരു പുതിയ ജീവിതം ലഭിക്കാൻ ഉള്ള സാഹചര്യം ഉണ്ടാകുന്നു.അതിനൊപ്പം മകളുടെ കാര്യത്തിൽ സംഭവിച്ചത് എന്തെന്നുള്ള ഉത്തരം കണ്ടെത്തുന്നതിലുപരി അവളെ മാർസെയിൽ ജയിലിൽ നിന്നും രക്ഷിക്കുക എന്ന ദൗത്യവും ഉണ്ട്.


   ധാരാളം നിരൂപകർ സിനിമയെ എഴുതി തള്ളിയതായി കണ്ടിരുന്നു.എന്നാൽ എനിക്ക് ബിൽ ബേക്കർ എന്ന കഥാപാത്രം മാറ്റിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി ആണ് തോന്നിയത്.വളരെ സാധാരണക്കാരൻ ആയ, ഹീറോയിസം തീരെ കുറവുള്ള, സിനിമയിലെ മുഖ്യകഥാപാത്രം മാത്രം ആണ് അയാൾ.പലപ്പോഴും അയാളുടെ നിസ്സഹായത കാണുമ്പോൾ പ്രേക്ഷകനും വിഷമം വരും.ഇടയ്ക്കു സിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾ പലരും അയാളോട് പെരുമാറുന്നത് കാണുമ്പോൾ അവരോടു ചെറിയ രീതിയിൽ വെറുപ്പ് പോലും തോന്നാം. അയാൾ പലപ്പോഴും അവരാൽ അവിശ്വസിക്കപ്പെട്ടിരുന്നു.


   സിനിമയുടെ സമയ ദൈർഘ്യം ഒരു പ്രശ്നമായി തുടക്കം തോന്നിയെങ്കിലും, ബിൽ ബേക്കറിനോടുള്ള ഇഷ്ടം സിനിമയോട് താൽപ്പര്യം കൂട്ടി.ഏറ്റവും മികച്ച സിനിമ എന്ന അഭിപ്രായം ഇല്ലെങ്കിലും ബില്ലിനോടുള്ള ഇഷ്ടം കാരണം സിനിമയും ഇഷ്ടമായി.


@mhviews rating: 3/4

Download Link: Search for @mhviews1 in Telegram

More movie suggestions and download link @ www.movieholicviews.blogspot.com

Thursday, 26 August 2021

1410. Jolt(English,2021)

 1410. Jolt(English,2021)

          Action.

IMDB:5.5, RT: 41%

OTT Platform: Amazon Prime



'Jolt: ഒരു ഹൈ വോൾട്ടേജ് ആക്ഷൻ സിനിമ'


 കട്ട കലിപ്പുള്ള ഒരു പെണ്കുട്ടി.ചെറുപ്പം മുതൽ അവൾ അങ്ങനെ ആണ്.അവൾ വളർന്നു വലുതാകുമ്പോഴേക്കും അവളുടെ ദേഷ്യത്തിന് ഡോക്റ്ററുമാർ ഒരു പേരും നൽകിയിരുന്നു. Intermittent Explosive Disorder(IED).ചെറിയ കാര്യങ്ങൾക്ക് പോലും വലിയ രീതിയിൽ പ്രതികരിക്കുകയും മറ്റുള്ളവർക്ക് അപകടം ഉണ്ടാക്കുകയും ചെയ്യുന്ന ഒരു അവസ്ഥ. (സിനിമയിൽ അതു നല്ലതു പോലെ exaggerate ചെയ്തിട്ടും ഉണ്ട്.) ഈ അവസ്ഥയിൽ ഉള്ള ആൾ അവസാനം ഒരു "ആത്മാർത്ഥ" പ്രണയത്തിൽ വീഴുകയാണ്.


  എന്നാൽ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾക്കു അപ്പുറം അവളുടെ പ്രണയം അവൾക്കു നഷ്ടമാവുകയാണ്.അതിനു കാരണക്കാരായവരെ അവൾ തേടിയിറങ്ങി. അവളുടെ പ്രണയത്തിന് എന്താണ് സംഭവിച്ചത്?ആരാണ് അതിനു കാരണക്കാർ? കൂടുതൽ അറിയാൻ ചിത്രം കാണുക.


  IED എന്ന behavioral disorder നെ നേരത്തെ പറഞ്ഞത് പോലെ നല്ല രീതിയിൽ exaggerate ചെയ്തിട്ടുണ്ട് സിനിമയിൽ.അതിന്റെ ഫലമായി എല്ലാവർക്കും ഭയം തോന്നുന്ന ആളായി ആണ് കേറ്റിന്റെ ലിൻഡി എന്ന കഥാപാത്രം സ്ക്രീനിൽ വരുന്നത്‌.Revenge എന്ന ഘടകം സിനിമയിൽ വരുമ്പോഴും തുടക്കത്തിൽ ലിൻഡി എന്താണ് എന്ന് കാണിക്കാൻ വേണ്ടി എടുത്ത അതേ effort കാണാൻ സാധിക്കും.അതു കൊണ്ടു തന്നെ നല്ല വേഗതയിൽ കഥ പറഞ്ഞു പോകുന്ന ഒരു high-voltage ആക്ഷൻ ത്രില്ലർ ആണ് Jolt.


 Lady 'John Wick' പരാമർശങ്ങൾ എന്തു മാത്രം യോജിക്കും എന്നതിൽ ഒരു അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും നല്ല engaging ആണ് ചിത്രം. ജോണ് വിക്കിന്റെ ആക്രമണങ്ങൾക്ക് പിന്നിൽ ഇത്തരം ഒരു അവസ്‌ഥ ഇല്ലായിരുന്നു എന്നത് ആണ്  കാരണം.എന്തായാലും ആക്ഷൻ സിനിമ ഫാൻസിന് വേണ്ടി എടുത്ത, ആരോ പറഞ്ഞത് പോലെ ലോജിക് ഒന്നും നോക്കാതെ ഇരുന്നു കാണാൻ വകയുണ്ട് ചിത്രത്തിന്.ഒപ്പം ക്ളൈമാക്സിൽ ഒരു ട്വിസ്റ്റ് കൂടി വരുന്നതോടെ കൂടി കഥയും കുറച്ചു കൂടി രസകരം ആകുന്നു.


 @mhviews rating: 3/4

Monday, 23 August 2021

1409.Blood Red Sky (German, 2021)

 1409.Blood Red Sky (German, 2021)

          Action, Horror

          Imdb: 6.1, RT: 79%



 Nadja എന്ന സ്ത്രീയും അവരുടെ മകനും അമേരിക്കയിലേക്കുള്ള യാത്രയിൽ ആണ്.അവരുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കുള്ള വൈദ്യ സഹായം നേടാൻ വേണ്ടി ആണ് യാത്ര.എന്നാൽ ആ യാത്രയിൽ അവർക്ക് അപ്രതീക്ഷിതമായ ചില കാര്യങ്ങൾ നേരിടേണ്ടി വരുന്നു.അതിലും ഏറെ അവിശ്വസനീയം ആയ കാര്യങ്ങൾ ആണ് Nadja യ്ക്ക് നൽകാൻ ഉണ്ടായിരുന്നത്.അതോടു കൂടി അവർ യാത്ര ചെയ്തിരുന്ന ഫ്‌ളൈറ്റ് രക്തക്കളം ആയി മാറി. Blood Red Sky യുടെ കഥയുടെ ചുരുക്ക രൂപം ഇതാണ്.


   Vampire കൾ വഴി ഉണ്ടാകുന്ന ഹൊറർ സിനിമകൾ ധാരാളം കണ്ടിട്ടുണ്ടാകും. ആ ഒരു വിഭാഗത്തിൽ genre നോട് കൂടുതൽ നീതി പാളിച്ച ഒരു ചിത്രമായി തോന്നി Blood Red Sky. ആദ്യ ഒരു മണിക്കൂറിൽ നടക്കുന്ന സംഭവങ്ങൾ ഭൂരിഭാഗവും മികച്ചു നിന്നു.പക്ഷെ Vampire ആകുന്നതിന്റെ agonies ഒക്കെ അവതരിപ്പിച്ചു, ഫ്‌ളാഷ്ബാക്കിലൂടെ ഇടയ്ക്കു വന്ന കഥ എന്നാൽ ചിത്രത്തിന് ഒരു melodrama യുടെ പരിവേഷവും നൽകി.സിനിമയുടെ മൊത്തത്തിൽ ഉള്ള ഫ്ലോയെ അതു ബാധിച്ചതായി തോന്നി.


  ക്ളൈമാക്സിൽ പോലും അതിന്റെ സ്വാധീനം കാണാൻ സാധിക്കും.ഒരു ഫ്ളൈറ്റിൽ നടക്കുന്ന survival കഥ എന്നതിലുപരി നല്ല ആക്ഷനും സിനിമയ്ക്ക് ആവശ്യമുള്ള ഹൊറർ സീനുകൾ ഒക്കെ ഉള്ളത് കാരണം സിനിമ നിരാശപ്പെടുത്തിയില്ല എന്തായാലും.


  മൊത്തത്തിൽ തരക്കേടില്ലാത്ത ചിത്രമായി തോന്നി Blood Red Sky.

ചിത്രം Netflix ൽ ലഭ്യമാണ്.


@mhviews rating: 2.5/4

Sunday, 22 August 2021

1408. Sweet Girl (English, 2021)

 1408. Sweet Girl (English, 2021)

           Action.




   കഥയിൽ വലിയ കാര്യം ഒന്നുമില്ലാത്ത ഒരു സിനിമയാണ് Sweet Girl. ആക്ഷൻ സിനിമ ഫാൻസിന് വെറുതെ കണ്ടു മറക്കാവുന്ന ഒരു സിനിമ. അമേരിക്കയിലെ മെഡിക്കൽ സിസ്റ്റത്തിൽ ഉള്ള അഴിമതി ആണ് സിനിമയുടെ പ്രമേയം.ഇത്തരം ചിത്രങ്ങൾ പലതും നേരത്തെ തന്നെ വന്നിട്ടുള്ളത് കൊണ്ടു ആണ് കഥയിൽ ഫ്രഷ്നസ് ഇല്ലായ്മ തോന്നിയത്.


  ജേസന്റെ ആക്ഷൻ സ്കിൽസ് ഇതിലും നന്നായി ഉപയോഗിക്കമായിരുന്നു എന്നു തോന്നി പോയി.കഥയിൽ ഉള്ള ചെറിയ ട്വിസ്റ്റ് ആണെങ്കിൽ കൂടിയും വലിയ ഒരു impact ഉണ്ടാക്കുന്നില്ല.ട്വിസ്റ്റ് അപ്രതീക്ഷിതമായി വന്നത് ആണെങ്കിലും forced ആയി കൊണ്ടു വന്നതാണെന്ന് തോന്നി.രണ്ടു മണിക്കൂറിൽ താഴെ ഉള്ള സിനിമ പലപ്പോഴും ബോർ അടിപ്പിക്കുകയും ചെയ്തു.


  ആദ്യം പറഞ്ഞത് പോലെ കണ്ടു മറക്കാവുന്ന ഒരു Netflix സിനിമ ആണ് Sweet Girl.


  @mhviews rating: 2/4

Friday, 20 August 2021

1407. Home (Malayalam, 2021)

 1407. Home (Malayalam, 2021)

           Drama.




   ടിം ബർട്ടൻ സംവിധാനം ചെയ്ത Big Fish എന്ന സിനിമ കാണുന്നത് 2012 ൽ ആണ്. അവിശ്വസനീയമായ കഥകൾ പറയുന്ന സ്വന്തം പിതാവിന്റെ മരണത്തിന് ശേഷം ആ കഥകളുടെ സത്യാവസ്ഥ കണ്ടെത്താൻ ശ്രമിക്കുന്ന മകന്റെ കഥ ആയിരുന്നു Big Fish.ഫാന്റസി വിഭാഗത്തിൽ ഉൾപ്പെടുന്ന കഥ ആണെന്ന് കരുതി കണ്ടിരുന്ന ഞാൻ സിനിമയുടെ ക്ളൈമാക്സിലേക്കു എത്തുമ്പോൾ മനസ്സു നിറഞ്ഞ സന്തോഷത്തോടെ നല്ലതു പോലെ കരയുകയായിരുന്നു.സിനിമ കണ്ടിട്ടു എന്തിനാണ് കരയുന്നത് എന്നു ഭാര്യ ചോദിച്ചിട്ട് ഒന്നും മിണ്ടിയില്ല.കരയാൻ പല കാരണങ്ങളും ഉണ്ടായിരുന്നു.അന്ന് മനസ്സിൽ കരുതിയതാണ് ഇതേ ഫീലിംഗ് കിട്ടുന്ന ഒരു കഥ വേണം എന്നെങ്കിലും സിനിമയ്ക്ക് കഥ എഴുതുമ്പോൾ എന്നു.


   അവസാനം അതേ ഫീൽ തന്ന ഒരു സിനിമ കണ്ടൂ. 'Home'. റോജിൻ തോമസ് എന്ന സംവിധായകന് അതു സാധിച്ചു. മനസ്സു കൊണ്ടു ഏറെ ഇഷ്ടപ്പെടുകയും സിനിമ കണ്ടതിനു ശേഷം നല്ലത് പോലെ കരയുകയും ചെയ്തു.സങ്കടം കൊണ്ടല്ല, വീണ്ടും ഒരു സിനിമ കണ്ടു മനസ്സു നിറഞ്ഞ അവസ്ഥ ആയിരുന്നു.


  പല സുഹൃത്തുക്കളും എഴുതിയ അതേ അഭിപ്രായം ആണുള്ളത് Home നെ കുറിച്ചു. നമ്മളിൽ പലരുടെയും വീട്ടിലേക്കു ഒരു ക്യാമറ തിരിച്ചു വച്ചാൽ പതിയുന്ന അതേ കാഴ്ചകൾ പകർത്തി വച്ചതു പോലെ തോന്നി സിനിമ കണ്ടപ്പോൾ. ഒലിവർ ട്വിസ്റ്റ് എന്ന ഇന്ദ്രൻസിന്റെ കഥാപാത്രവും ഭാര്യയും മക്കളും എല്ലാം നമ്മളിൽ പലർക്കും ലഭിച്ചതോ അല്ലെങ്കിൽ ആഗ്രഹിച്ചതോ ആയ റോളുകൾ ആണ് യഥാർത്ഥ ജീവിതത്തിൽ. 3 മണിക്കൂറിന്റെ അടുത്തുള്ള ഒരു ചിത്രം. അതും ത്രില്ലർ സിനിമകൾ മാത്രം ട്രെൻഡ് ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരിക്കൽ പോലും സിനിമ നിർത്താൻ പോലും തോന്നിക്കാത്ത അത്ര ആഴത്തിൽ പ്രേക്ഷകനെ പിടിച്ചിരുത്തി എന്നു തന്നെ പറയാം. ഒരു സിനിമയുടെ വിജയം എന്നു പറയുന്നത് അതാണ്.


   നമ്മൾ പലരും ജീവിതത്തിൽ കണ്ടു മുട്ടിയിട്ടുള്ള കഥാപാത്രങ്ങൾ ആയതു കൊണ്ട് പുതുമ എന്തെങ്കിലും ഉണ്ടെന്നു തോന്നിയില്ല സിനിമയിലെ കഥാപാത്രങ്ങൾക്ക്.പക്ഷെ അതിലും ഉപരി ജീവിതത്തിൽ നഷ്ടമായ അല്ലെങ്കിൽ കൂടെ ഇല്ലാത്ത പലരെയും കുറിച്ചു സിനിമ ഓർമിപ്പിച്ചു. മഞ്ജു പിള്ളയുടെ 'അമ്മ വേഷം ഒക്കെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഈ അടുത്തു കൂടെ ഇല്ലാതായ അമ്മയെ കുറിച്ചൊക്കെ ഓർത്തു പോയി.ഒപ്പം കുറെ വർഷമായി പോകാൻ സാധിക്കാതെ ഇരുന്ന വീടിനെ കുറിച്ചും.


  സിനിമയിൽ നീരജിന്റെ കഥാപാത്രം പറയുന്നത് പോലെ എന്തും പറയാൻ കഴിയുന്ന നമ്മളെ മുൻവിധികളോടെ കാണാത്തതായി ആരെങ്കിലും ഉണ്ടെങ്കിൽ അവർ ഉള്ളത് നമ്മുടെ എല്ലാം സ്വന്തം വീട്ടിലാണ്. സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ സ്വന്തം വീട്ടിലേക്ക് പോയ ഒരു അനുഭവം ആയിരുന്നു.ജീവിതത്തിൽ ഒരിക്കലും മൈലുകൾ അകലെ ആണെങ്കിൽ പോലും തോന്നാത്ത Home-Sickness സത്യം പറഞ്ഞാൽ Home കണ്ടപ്പോൾ ഉണ്ടായി.എനിക്ക് മാത്രമല്ല, സിനിമ കണ്ട പലർക്കും അങ്ങനെ തന്നെ ആണെന്നാണ് സിനിമ ആസ്വാദന പോസ്റ്റുകൾ പലതും കണ്ടപ്പോൾ തോന്നിയത്.


  സിനിമയിലെ കഥാപാത്രങ്ങൾ എല്ലാവരും തന്നെ മികച്ചു നിന്നൂ.ഇന്ദ്രൻസ് എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച വേഷം ആയിരിക്കും ഈ ചിത്രത്തിലെ. സ്നേഹവും, നിസ്സഹായതയും, വിഷമവും എല്ലാം ബോഡി language ലൂടെ തന്നെ പ്രേക്ഷകനിൽ ആഴത്തിൽ തന്നെ എത്തിക്കാൻ സാധിച്ച മികച്ച അഭിനയം ആയിരുന്നു. ഈ വർഷത്തെ മികച്ച നടനെ തേടി പോകേണ്ട കാര്യമില്ല. 

  

എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളുടെ കൂട്ടത്തിൽ എന്നും ഉണ്ടാകും Home. നന്ദി റോജിൻ തോമസ് ആൻഡ് ടീം.


  A Must Watch!!

  

@mhviews rating : 4/4

Thursday, 19 August 2021

1406. Red Riding Trilogy Part 1: 1974 (English, 2009)

 1406. Red Riding Trilogy Part 1: 1974 (English, 2009)

           Crime.

                     IMDB:7 , RT :86%




   ഒരു പെണ്കുട്ടിയുടെ തിരോധാനം ആണ് Yorkshire കൗണ്ടിയിലെ ചൂടുള്ള വാർത്ത.പോലീസ് അന്വേഷണം നടക്കുന്ന സമയം തന്നെ ആണ് യുവ ജേർണലിസ്റ്റ് ആയ എഡി ഇതിനു മുന്നേ നടന്ന രണ്ടു പെണ്കിട്ടികളുടെ തിരോധാനവുമായി ഇതിനു ബന്ധം ഉണ്ടാകും എന്ന് കണ്ടെത്തൽ നടത്തുന്നത്.പിന്നീട് ആ പെണ്കുട്ടിയുടെ മൃതദേഹം കണ്ടെത്തുമ്പോൾ ശരീരത്തോട് തുന്നി ചേർത്ത ഹംസത്തിന്റെ ചിറകുകൾ തുന്നി ചേർത്തിരുന്നു. വാല് മൃഗീയമായി ബലാൽക്കാരം ചെയ്യപ്പെട്ടിരുന്നു മരണത്തിനു മുന്നേ.


  കേസ് അന്വേഷണം മുന്നോട്ടു പോകുമ്പോൾ ആണ് Yorkshire പൊലീസിലെയും സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്നവരുടെയും അത്യാഗ്രഹത്തിന്റെയും കുറ്റങ്ങളുടെയും കഥകളുടെ ചുരുൾ അഴിയുന്നത്.പണത്തിന് സമൂഹത്തിൽ എത്ര.മാത്രം സ്വാധീനം ചെലുത്താൻ കഴിയും എന്നാണ് എഡി പിന്നീട് പഠിക്കുന്നത്. ഇനി ഒറ്റ ചോദ്യം. ആരാണ് കൊലയാളി?


   ഡേവിഡ് പീസിന്റെ Red Riding Quartet എന്ന നാലു ഭാഗം ഉള്ള നോവലിലെ ആദ്യത്തെയും മൂന്നാമത്തെയും നാലാമത്തെയും നോവലുകൾ ആണ് ചാനൽ 4ൽ സിനിമ ആയി വന്നത്.അതിൽ ആദ്യ ഭാഗം ആണ് 1974 ലെ Yorkshire പൊലീസിന് മുന്നിൽ വന്ന ഈ കേസ്.


  കഥയുടെ തുടക്കം മുതൽ ഒരു സീരിയൽ കില്ലർ ചിത്രം ആണെന്നുള്ള പ്രതീതി ഉണ്ടാകുമെങ്കിലും പിന്നീട് സിനിമ പോയത് മറ്റൊരു വഴിയിലൂടെ ആണ്.നിഗൂഢതകൾ ഓരോ സമയത്തും പ്രേക്ഷകന് മുന്നിൽ ഉത്തരവും ആയി രഹസ്യത്തിന്റെ മറ നീങ്ങുന്നുണ്ടെങ്കിലും കൂടുതലായി കേന്ദ്രീകരിച്ചത് Yorkshire ലെ അധികാരത്തിന്റെ നീണ്ട ഇടനാഴിയിലെ, ഇടനിലക്കരുടെയും നിയമ പാലകരുടെയും  മറ്റും ഇരുണ്ട വശങ്ങളിലേക്ക് ആണ്.


  എനിക്ക് ഒരു ചെറിയ ദൗർബല്യം ഉണ്ടെന്നു പറയുന്ന പ്രബല വ്യക്തി ആണെങ്കിലും, തങ്ങളുടെ അധികാരം ഉപയോഗിച്ചു മോശമായി പലതും ചെയ്യുന്ന നിയമ പാലകർ ആണെങ്കിലും ഈ ഒരു കേസ് അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കു അനുസരിച്ചു മായം ചേർക്കുന്ന സ്ഥലത്തു ആണ് സിനിമ പ്രേക്ഷകനോട് സംസാരിക്കുന്നത്.ഇതു അവസാന ഭാഗങ്ങളിൽ ശരിക്കും chaos ആയി മാറുന്നുണ്ട്.ക്ളൈമാക്സിൽ എഡിയുടെ മനോനില കാണുമ്പോൾ അതു പ്രേക്ഷകനിൽ കൃത്യമായി എത്തുന്നുണ്ട്.


  നേരത്തെ പറഞ്ഞതു തന്നെ ഒന്നു കൂടി പറയുന്നു.കഥ കേൾക്കുമ്പോൾ ഒരു സാധാരണ സീരിയൽ കില്ലർ സിനിമ ആണെന്ന് തോന്നുമെങ്കിലും Red Riding: 1974 അതല്ല.അതിനും അപ്പുറം ഉള്ള ലോകത്തിന്റെ ഏതു കോണിലും കാണാവുന്ന ഒരു ഇരുണ്ട ലോകത്തിന്റെ കഥയാണ്.അതു കൊണ്ടു തന്നെ കൊലപാതകങ്ങളിൽ ചില സംശയങ്ങൾ പ്രേക്ഷകന് വരാൻ സാധ്യതയുണ്ട്.പക്ഷെ പലപ്പോഴും സംഭാഷണങ്ങളിലൂടെയും സൂചനകളിലൂടെയും തന്നെ ആ പ്രശ്നം  പരിഹരിക്കപ്പെടുന്നും ഉണ്ട്


 @mhviews rating: 3.5/4

Download Link: search for @mhviews1 in Telegram

Download link and more movie suggestions @www.movieholicviews.blogspot.com


  

Wednesday, 18 August 2021

1405. Skater Girl (Hindi, 2021)

 1405. Skater Girl (Hindi, 2021)

           Drama

           IMDB: 6.7, RT: 88%




     രണ്ടു സ്ത്രീകളുടെ ജീവിതം ആണ് Skater Girl ൽ അവതരിപ്പിക്കുന്നത്.ഒന്നു തന്റെ വേരുകൾ കണ്ടെത്താൻ രാജസ്ഥാനിലെ ഒരു ഗ്രാമത്തിലേക്ക് ലണ്ടനിൽ നിന്നും വന്ന ജെസിക്ക എന്ന യുവതി. രണ്ടാമതായി പ്രേരണ എന്ന പെണ്കുട്ടിയും.ഇവരുടെ രണ്ടു പേരുടെയും ജീവിതം ഒരേ ദിശയിൽ സഞ്ചരി8യ്ക്കാൻ കാരണം , ഈ സിനിമയിലെ ഒരു കഥാപാത്രമായ, അമേരിക്കൻ പൗരനായ എറിക് പറയുന്ന "എല്ലാ സ്ഥലത്തും വെറുക്കപ്പെടുന്ന" സ്‌കേറ്റ് ബോർഡ്| കാരണമാണ്.


  ഇൻഡ്യയിൽ വളർന്നു വരുന്ന സ്‌കേറ്റിങ് ബോര്ഡുകളോടുള്ള ക്രേസിനെ ആഅപദം ആക്കിയാണ് ചിത്രത്തിന്റെ പ്രധാന കഥ പോകുന്നതെങ്കിലും മറ്റു ചില സാമൂഹിക പ്രശ്നങ്ങളെയും കൈ കാര്യം ചെയ്യുന്നുണ്ട്.ഉദാഹരണത്തിനായി, ജാതിയെ കുറിച്ചു പൊതു സ്ഥലങ്ങളിൽ പറയില്ലെങ്കിലും മനസ്സിൽ ഉള്ള മനുഷ്യർ, ചെറു പ്രായത്തിൽ ഉള്ള പെണ്കുട്ടികളുടെ കല്യാണം, സ്ത്രീകൾക്കി കല്പിച്ചു കൊടുത്തിരിക്കുന്ന ജീവിതം, ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങളിലെ അവസ്ഥ അങ്ങനെ പല കാര്യങ്ങളും വന്നു പോകുന്നു. 


 ഇതെല്ലാം വന്നു പോകുന്നുണ്ടെങ്കിലും സ്വന്തം ഇഷ്ടങ്ങൾ, സ്വപ്നങ്ങൾ; ഇതെല്ലാം സാക്ഷാത്കരിക്കാൻ ഉള്ള മനുഷ്യന്റെ ത്വര ഇല്ലേ?അതിന്റെ തീവ്രത ആണ് സരളമായ ഒരു കഥയിലൂടെ ഈ ചിത്രത്തിൽ. പ്രേരണ ആണെങ്കിലും ജെസിക്ക ആണെങ്കിലും അവർക്ക് ഇന്ത്യൻ സമൂഹം നൽകിയിട്ടുള്ള ഒരു വിലയുണ്ട്.അതാണ് ഈ ചിത്രത്തിലെ conflict cycle ഉണ്ടാക്കുന്നത്.അതിനായി തുനിഞ്ഞിറങ്ങിയ ധാരാളം ആളുകളെയും കാണാം.


  എന്നാൽ പൂർണമായും സ്ത്രീകൾ മാത്രമാണ് എല്ലാം എന്നും പറഞ്ഞു വയ്ക്കുന്നില്ല ഈ ചിത്രത്തിൽ.പകരം, തുല്യമായ രീതിയിൽ സ്ത്രീ- പുരുഷ സമത്വത്തിന്റെ നല്ലൊരു വശവും കാണിക്കുന്നുണ്ട്. ഒരു സ്പോർട്‌സ് ഡ്രാമ എന്നൊന്നും പൂർണമായി വിളിക്കാൻ കഴിയില്ലെങ്കിലും സ്പോർട്സിലൂടെ സ്വന്തം സന്തോഷം കണ്ടെത്തുന്ന ഒരു കൂട്ടം ആളുകളുടെ കഥ എന്ന നിലയിൽ ഒരു പോസിറ്റിവ് വൈബ് ചിത്രം നൽകുന്നതായി തോന്നി.ഒന്നു രണ്ടു സീനുകൾ നല്ല സന്തോഷവും നല്കുന്നുണ്ട്.

  

  വലിയ പ്രശ്നങ്ങൾ ഒന്നും തോന്നാത്ത, തരക്കേടില്ലാത്ത ഒരു ചിത്രമായി ആണ് Skater Girl കണ്ടപ്പോൾ തോന്നിയത്.സ്ഥിരം ഇത്തരം സിനിമകളിലെ ക്ളീഷേകൾ ഇല്ല എന്നല്ല, അതൊക്കെ ഉണ്ടെങ്കിലും ചിത്രത്തിന് പറയാൻ ഉള്ള കഥകൾ ഏറെയാണ്.


ചിത്രം Netflix ൽ ലഭ്യമാണ്.


@mhviews rating: 3/4




1404. Mystic River(English, 2003)

 1404. Mystic River(English, 2003)

            Mystery, Crime.



  കണ്ടു കഴിഞ്ഞാലും പ്രേക്ഷകന്റെ മനസ്സിൽ കഥയും കഥാപാത്രങ്ങളും നിൽക്കുന്നുണ്ടെങ്കിൽ അതാകും ഒരു സിനിമയുടെ ഏറ്റവും വലിയ മികവ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.അല്ല, Mystic River കണ്ടു കഴിഞ്ഞു അങ്ങനെ മറക്കാൻ സാധിക്കുന്ന ചിത്രമാണോ?മൂന്നു സുഹൃത്തുക്കളുടെ കഥയിലൂടെ ആണ് ചിത്രം ആരംഭിക്കുന്നത്. അവരുടെ കുട്ടിക്കാലത്തു ഉണ്ടായ ഒരു സംഭവത്തിനു ശേഷം അവരുടെ ജീവിതം തന്നെ മാറി മറഞ്ഞപ്പോൾ ഒരു തരത്തിൽ അവർ അന്യരായി എന്നു തന്നെ പറയാം.

  

 കൈയ്യൂക്കിന്റെ ബലം കൊണ്ടു എന്തും സാധിക്കാം എന്നു കരുതുന്ന ജിമ്മി(ഷോൻ പെൻ), പോലീസ് ഉദ്യോഗസ്ഥനായ ഷോൻ (കെവിൻ ബേക്കൻ), സാധാരണക്കാരനായ ഡേവ് (ടിം റോബിൻസ്)എന്നിവർ ആണ് ആ സുഹൃത്തുക്കൾ. ഇതിൽ ഡേവ് പലപ്പോഴും ഒരു നൊമ്പരമായിരുന്നു.അന്ന് നടന്ന സംഭവം ഏറ്റവും ബാധിച്ചതും അവനെ ആയിരുന്നു.മുതിർന്നപ്പോഴും അതിന്റെ ട്രോമ അയാളിൽ ഉണ്ടായിരുന്നു. അതു കൊണ്ടു തന്നെ അയാൾ ജീവിതത്തിൽ ഒന്നും ആയില്ല.ഒരാൾക്കൂട്ടത്തിലെ ഒരാൾ എന്ന നിലയിൽ ആയാലും ആ ചെറിയ ടൗണിൽ ജീവിച്ചു.


  ഒരു ചെറിയ ടൗണിന്റെ കഥയാണ് ഡെന്നിസ് ലഹാന്റെ ഇതേ പേരിൽ ഉള്ള നോവലിനെ ആസ്പദമാക്കി ക്ലിന്റ് ഈസ്റ്റവുഡ് അവതരിപ്പിച്ച ചിത്രത്തിന് പറയാൻ ഉള്ളത്.ഒരു പെണ്കുട്ടിയുടെ മരണത്തിന്റെ ദുരൂഹത ആണ് പ്രമേയം എങ്കിലും അതിനോട് അനുബന്ധിച്ചു മുൻ സുഹൃത്തുക്കൾ ആയ 3 പേരുടെ ജീവിതവും അതിൽ വിഷയമായി വരുന്നു.ആ കേസ് അന്വേഷിക്കുന്നത് അവരിൽ ഷോൻ ആണ്. മരിച്ചത് ജിമ്മിയുടെ മകളും.അതിൽ ഡേവ് എങ്ങനെ വരുന്നു എന്നത് ചിത്രം കണ്ട് കഴിയുമ്പോൾ പ്രേക്ഷകന് മനസ്സിലാകും.


  കേറ്റ് വിൻസ്‌ലറ്റിന്റെ HBO സീരീസ് ആയ Mare of Easttown മായി നല്ല സാമ്യം ഉണ്ട് Mystic River നും .കഥയിലെ ദുരൂഹമായ പശ്ചാത്തലം മാത്രമല്ല, ഒരു കൊച്ചു ടൗണിലെ എല്ലാവരെയും പരസ്പ്പരം അറിയാവുന്ന സെറ്റപ്പ് , ക്ളൈമാക്സിൽ ഉള്ള വിദൂരമായതെങ്കിലും എവിടെയൊക്കെയോ ഓർമ വരുന്ന കണ്ടെത്തൽ ഒക്കെ സീരീസ് കണ്ടു കഴിഞ്ഞപ്പോൾ Mystic River നെ ഓർമിപ്പിച്ചു എന്നു തന്നെ പറയാം.


  ഒരു പക്ഷെ എന്റെ ഒരു തോന്നൽ ആയിരിക്കാം.എന്നാലും Mystic River, Mare of Easttown ഒക്കെ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ തോന്നിയത് ഒരേ വികാരം ആയിരുന്നു.വല്ലാത്ത ഒരു മരവിപ്പിനോടൊപ്പം കഥാപാത്രങ്ങൾ പലരും കൂടെ ഉള്ളത് പോലെ തോന്നിയിരുന്നു.പ്രത്യേകിച്ചു ഡേവ്, മേർ എന്നിവർ. വെറുതെ ആലങ്കാരികം ആയി പറഞ്ഞതല്ല, അങ്ങനെ ഒരു തോന്നൽ മനസ്സിൽ ഉണ്ടായിരുന്നു കുറച്ചു നേരമെങ്കിലും. ഡേവ്, മേർ എന്നിവർ അവരുടെ പ്രിയപ്പെട്ടവരുടെ, പരിചയക്കാരുടെ മുന്നിൽ പല രീതിയിലും തെറ്റിദ്ധരിക്കപ്പെട്ടവർ ആണെന്നുള്ള കാര്യത്തിന്റെ ഇടയിലും മേർ എന്ന കഥാപാത്രത്തിന് ഒരു പരിധി വരെ ആ ചങ്ങലയിൽ നിന്നും പുറത്തു വരാൻ സാധിച്ചു.എന്നാൽ ഡേവിനോ?


  Mystic River , മിസ്റ്ററി സിനിമകളിലെ മികച്ച ഒരു ക്ലാസിക് തന്നെ ആണ്. പുരസ്‌ക്കാരങ്ങൾ ഏറെ നേടിയെങ്കിലും ഏതു കാലത്തും ആ കഥയിൽ ഒരു ഫ്രഷ്നസ് തോന്നും. വർഷങ്ങൾക്കു മുൻപ് കണ്ടപ്പോൾ ഉള്ള അതേ താല്പര്യത്തോടെ ആണ് ഈ അടുത്തു കണ്ടപ്പോഴും സിനിമ ഇരുന്നു കണ്ടത്. ദുരൂഹതകൾക്കും അപ്പുറം മനുഷ്യന്റെ ജീവിതം ഓരോ സംഭവങ്ങളിലൂടെയും എങ്ങനെ ഒക്കെ മാറി മറിയും എന്നതിന് വലിയ ഒരു ഉദാഹരണം ആണ്  Mystic River.അതു കൊണ്ടു തന്നെ കഥാപാത്രങ്ങളോടും ആ ഒരു ഇഷ്ടം ഉണ്ടാകും, എന്നും.


 @mhviews rating: Must Watch!!


Download Link: Search for @mhviews1 in Telegram


More movie suggestions and download link @www.movieholicviews.blogspot.com

Tuesday, 17 August 2021

1403. Burke & Hare (English, 2010)

 1403. Burke & Hare (English, 2010)

           Black Comedy, Crime.



  16 ആളുകളുടെ തിരോധാനം ആണ് ആ സമയം ഉണ്ടായത്.പോലീസ് അന്വേഷണം ആരംഭിച്ചു.ഒരു തെളിവും ഇല്ലാതെ പല ആളുകളും അപ്രത്യക്ഷരായി. West Port Murders എന്ന പേരിൽ കുപ്രസിദ്ധി നേടിയ കൊലപാതക പരമ്പരയുടെ ആരംഭം ഇവിടെ ആയിരുന്നു.


 Supply, Demand നേക്കാളും കുറഞ്ഞാൽ എന്താണ് ചെയ്യുക?ഒരു വഴി ആവശ്യം ഉള്ള വസ്തുവിന്റെ പ്രൊഡക്ഷൻ കൂട്ടാം എന്നതാണ്.എന്നാൽ ആവശ്യം ഉള്ള വസ്തു ശവ ശരീരങ്ങൾ ആകുമ്പോഴോ?അവിടെയാണ് പ്രശ്നം.

  യഥാർത്ഥത്തിൽ അങ്ങനെ ഒരു സംഭവം ഉണ്ടായി.1828 ൽ സ്‌കോട്ലാന്റിലെ എഡിൻബറോ ആധുനിക വൈദ്യശാസ്ത്രത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന സമയം ആയിരുന്നു.അനാറ്റമി എന്ന വിഷയത്തിൽ പ്രഗൽഭരായ പല ഡോക്റ്ററുമാരും അവിടത്തെ കോളേജുകളിൽ ആണ് പഠിച്ചിരുന്നത്, അതും ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ.

  അവിടെ ആണ് ഈ Supply-  Demand പ്രശ്നം വരുന്നതും.പഠിക്കാനായി വരുന്നവർക്ക് പരിശീലിക്കാൻ ആവശ്യത്തിനു മൃതദേഹങ്ങൾ ഇല്ല.ഇവിടെയാണ് പല ബിസിനസുകളും ചെയ്തു പൊട്ടി പോയ Burke, Hare എന്നിവർ വരുന്നത്.

   അവരുടെ ജീവിതത്തിൽ ഉള്ള ഒരു പിടിവള്ളി ആണ് ഈ Supply- Demand Ratio.അതെങ്ങനെ അവരുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നു എന്നത് ആണ് സിനിമയുടെ കഥ.കുപ്രസിദ്ധമായ ഈ സംഭവ കഥയിൽ ബ്ലാക്ക് കോമഡിയുടെ സാധ്യതകൾ ഉൾപ്പെടുത്തി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

   ഇത്തരം ഒരു സംഭവത്തിൽ മരണത്തെ ബ്ളാക് കോമഡി ആയി അവതരിപ്പിച്ചത് പല നിരൂപകർക്കും ഒരു പോരായ്മ ആയി തോന്നിയിരുന്നു.ഇതേ വിഷയത്തിൽ ധാരാളം സിനിമകൾ വന്നിട്ടുണ്ടെങ്കിലും , സ്‌ലാഷർ/ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ബി ഗ്രേഡ് ചിത്രങ്ങൾ വരെ അതിൽ ഉണ്ടായിരുന്നു.

  സംവിധായകനായ ജോണ് ലൻഡിസ് ഏകദേശം പത്തു വർഷങ്ങൾക്കു ചെയ്ത സിനിമ എന്ന നിലയിൽ പ്രതീക്ഷകൾ ഏറെ ഉണ്ടായിരുന്നെങ്കിലും സിനിമയ്ക്ക് തിരഞ്ഞെടുത്ത സബ്ജക്റ്റ് ,അതിനെ അവതരിപ്പിച്ച രീതിയിൽ ഒക്കെ പലർക്കും എതിരഭിപ്രായം ഉണ്ടായിരുന്നു.

 ഒരു പ്രേക്ഷകന് എന്ന നിലയിൽ വായിച്ചറിഞ്ഞു മാത്രം പരിചയം ഉള്ള ഒരു കഥയുടെ ദൃശ്യാവിഷ്‌ക്കാരം എന്ന നിലയിൽ ഉള്ള കൗതുകം ആണ് എന്നെ ഈ സിനിമയുടെ അടുക്കൽ എത്തിച്ചത്.

 എന്നാൽ ഒരു ഏകദേശധാരണ ഉള്ളത് കൊണ്ടാണോ എന്നറിയില്ല, സിനിമ മോശമായി തോന്നിയില്ല.ഒരു ഹാസ്യ നാടകം എങ്ങനെ ഉണ്ടാകും?അതേ ഫോർമാറ്റിൽ ആണ് ഈ ചിത്രവും.ഇത്രയും ഡാർക് ആയ സ്ഥലങ്ങളിൽ പോലും നന്നായി തന്നെ ഹാസ്യത്തിന്റെ സാധ്യതകൾ ഉൾപ്പെടുത്തിയത് impressive ആയി തോന്നി.അതു സിനിമയുടെ അവസാനം വരെയും ഉണ്ടായിരുന്നു താനും.

 സിനിമയുടെ അവസാന ഭാഗത്ത് കാണിക്കുന്ന സംഭവങ്ങളിൽ നിന്നും എഡിൻബറോയിലെ കോളേജുകളുടെ പ്രാധാന്യം മനസ്സിലാകും.


IMDB rating: 6.6/10,   RT: 33%

@mhviews rating:3/4

Download Link available @mhviews1 search in Telegram.


Download link and more movie suggestions @www.movieholicviews.blogspot.com

Monday, 16 August 2021

1402. The Double Hour(Italian, 2009)

 1402. The Double Hour(Italian, 2009)

           Crime,Mystery.

           IMDB: 6.6/10, RT: 82%




 "23:23" കയ്യിലെ വാച്ചിൽ നോക്കി Guido അതിനെ "Double Hour" എന്നു വിശേഷിപ്പിച്ചു.അതെന്താണ് എന്നു സോണിയ അയാളോട് ചോദിച്ചപ്പോൾ വാൽനക്ഷത്രം കാണുമ്പോൾ മനസ്സിൽ വിചാരിക്കുന്ന സംഭവങ്ങൾ നടക്കും എന്നല്ലേ വിശ്വാസം?അതു പോലെ ഒന്ന് എന്നയാൾ മറുപടി നൽകി.എപ്പോഴെങ്കിലും കാര്യങ്ങൾ മനസ്സിൽ വിചാരിച്ചത് പോലെ നടന്നിട്ടുണ്ടോ എന്നവൾ ചോദിച്ചപ്പോൾ 'ഇല്ല' എന്ന മറുപടി ആണവൾ നൽകിയത്.


  എന്നാൽ ഈ Double Hour എന്നതു ഒരു സമസ്യ ആയി മാറുന്നുണ്ട് പിന്നീട്.സിനിമയുടെ അവസാനത്തിൽ പ്രേക്ഷകനെ വലിയ ഒരു ചോദ്യത്തിലേക്കും എത്തിക്കുന്നുണ്ട് ഈ Double Hour എന്നതിന്.ഒരു പ്രണയം, മോഷണം, നിഗൂഢത.ഇത്രയും ആണ് സിനിമയിൽ ഉള്ളത്.വലിയ ബഹളങ്ങൾ ഇല്ലാത്ത ഒരു ചിത്രം.എന്നാൽ പിന്നീട് സ്വഭാവം മാറുകയും ചെയ്യുന്നു.

   ഒരു Speed Dating ക്ലബിൽ വച്ചു പരിചയപ്പെടുന്ന Guido, സോണിയ എന്നിവർ പിന്നീട് പ്രണയത്തിൽ ആകുന്നു.എന്നാൽ കഥ മുന്നോട്ട് നീങ്ങുമ്പോൾ യാഥാർഥ്യവും ,സമാന്തരമായ കാര്യങ്ങളും ചേരുമ്പോൾ ഒരു സൈക്കോളജിക്കൽ ത്രില്ലർ ആയി മാറുന്നു.പിന്നീട് ക്ളൈമാക്സിലും പ്രേക്ഷകന് ഇതു കാണുവാൻ സാധിക്കും.


  'Giuseppe Capotondi' യുടെ ആദ്യ ചിത്രമാണ് The Double Hour.നേരിട്ടു പ്രേക്ഷകന് സംവദിക്കാവുന്ന ഒരു കഥയിലൂടെ തന്നെ സിനിമയുടെ എല്ലാ ഭാഗങ്ങളും പ്രേക്ഷകന് മനസ്സിലാക്കി കൊടുക്കാൻ സാധിക്കുകയും, അതിനു ശേഷം ക്ളൈമാക്സിൽ ഒരു ചോദ്യ ചിഹ്നത്തിൽ കഥ നിർത്തിയിട്ടു ഇതിൽ കൂടുതൽ എന്തെങ്കിലും ഉണ്ടാകുമോ എന്നൊരു സംശയവും ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.ഒരു പക്ഷെ ഒരു സാധാരണ ക്ളൈമാക്‌സ് ആയി മാറുന്നിടത്തു നിന്നും tail- end ൽ കാണിക്കുന്ന സംഭവങ്ങൾ ആദ്യം പറഞ്ഞ double hour ഉം ആയി കൂട്ടി വായിക്കണം എന്നു മാത്രം.അതിൽ ഒരു പക്ഷെ വഞ്ചനയുടെയും പ്രതികരത്തിന്റെയും കഥ കാണുവാൻ സാധിച്ചേക്കാം.കൂടുതൽ ചിന്തകൾ പ്രേക്ഷകനിൽ ഉണ്ടാകുന്നതും അവിടെയാണ്.നല്ലൊരു സൈക്കോളജിക്കൽ ത്രില്ലർ!!


Download link available by searching @mhviews1 in Telegram

 @mhviews rating: 3/4

More movie suggestions and download link available @www.movieholicviews.blogspot.ca


1401.Homicide (English, 1991)

 1401.Homicide (English, 1991)

          Crime, Drama.

          IMDB:7/10 , RT : 91%



  ഒരു ജൂതൻ ആയിരുന്നിട്ടും തന്റെ മത വിശ്വാസങ്ങൾക്ക് യാതൊരു പ്രാധാന്യവും കൊടുക്കാത്ത ആളായിരുന്നു ബോബി ഗോൾഡ്‌ എന്ന പൊലീസ് ഉദ്യോഗസ്ഥൻ.കുപ്രസിദ്ധമായ മയക്കു മരുന്നു കേസ് അന്വേഷണങ്ങളിൽ പ്രധാന സ്ഥാനം ഉണ്ടായിരുന്നു അയാൾക്ക്‌.എന്നാൽ ഒരു ദിവസം ആകസ്മികമായി അയാളോട് ഒരു കൊലപാതക കേസ് അന്വേഷിക്കാൻ പോലീസ് ചീഫ് ആവശ്യപ്പെടുന്നു.

   മരിച്ച വ്യക്തി ഒരു ജൂത വനിതയാണ്.അവരുടെ മക്കളുടെ സമ്മർദ്ദം മൂലമാണ് പോലീസ് ചീഫിന് അങ്ങനെ ആവശ്യപ്പെടേണ്ടി വരുന്നത്.അതിനു വ്യക്തമായ ഒരു കാരണവും ഉണ്ടായിരുന്നു.തീരെ താൽപ്പര്യം ഇല്ലാതിരുന്നിട്ടും ബോബി ആ കേസ് അന്വേഷണം ഏറ്റെടുക്കുന്നു.എന്നാൽ ഈ അന്വേഷണം അയാളുടെ ജീവിതം ഒന്നോടെ മാറ്റുകയാണ്.അയാൾ ഇതു വരെ ജീവിതത്തിൽ പാലിച്ചിരുന്ന, അയാളുടെ ശരികൾ പലതും മാറുന്നു.അയാൾ അന്വേഷണത്തിനോടൊപ്പം അയാളുടെ സ്വത്വം കൂടി കണ്ടെത്തേണ്ട അവസ്ഥയിൽ ആണ്.

   Homicide ഒരു ക്ലാസിക് ക്രൈം ഡ്രാമ ആണെന്ന് പറയാം.കുറ്റാന്വേഷണം, ആളുകളെ തെറ്റിദ്ധരിക്കുക, ആളുകളാൽ പറ്റിക്കപ്പെടുക,പിന്നീട് അതിന്റെ അനന്തര ഫലങ്ങൾ നേരിടുക.പല ക്രൈം ഡ്രാമകളിലും അനുവർത്തിച്ചു വരുന്ന ഒരു pattern ഇതിൽ കാണാം.അതിലും ഉപരി തന്റെ വ്യക്തിത്വം എന്താണ് എന്ന് അറിയാവുന്ന ആൾ നേരിടുന്ന ഒരു transformation ഉണ്ട്.ബോബിയ്ക്ക് അതു എങ്ങനെ സംഭവിക്കുന്നു എന്നതും അത്ഭുതത്തോടെ മാത്രമേ കാണാൻ കഴിയൂ.അയാൾ പലപ്പോഴും അയാൾ പുതുതായി കണ്ടെത്തിയ ജീവിതം നയിക്കാൻ അപേക്ഷിക്കുന്നുണ്ട് പലരോടും.എന്നാൽ അതിനു ധാരാളം വിട്ടു വീഴ്ചകൾക്ക് വഴങ്ങേണ്ടി വരുകയും ചെയ്യുന്നു.

 ജൂത മത സമൂഹത്തിനെതിരെ നല്ല രീതിയിൽ പലയിടത്തു നിന്നും ആക്രമണങ്ങൾ നടക്കുന്ന ഒരു കാലത്തു നടന്ന കഥയായത് കൊണ്ടു ഇപ്പോൾ അധികം പ്രസക്തി ഉണ്ടാകില്ല ഈ കഥയ്ക്ക്.കാരണം, അന്നുള്ളതിലും വച്ചു അവർ ഏറെ ശക്തരാണ്.ലോകത്തിലെ നിർണായക ശക്തി ആയി മാറുന്നതിനും മുന്നേ '90 കളിൽ അവർ അനുഭവിച്ച അരക്ഷിതാവസ്‌ഥയും അതിനെതിരെ അവർ പ്രതികരിക്കുന്നതും എല്ലാം ഈ സിനിമയിലെ വിഷയങ്ങൾ ആണ്.ഒപ്പം ആ സംഭവങ്ങൾ ഇതിൽ ഒന്നും ഇടപെടാതെ ഇരുന്ന മനുഷ്യനെ എങ്ങനെ മാറ്റി എന്നതും.

 

ഡേവിഡ് മാമറ്റിന്റെ മികച്ച അവതരണവും,ജോ മോന്റെനയുടെ അഭിനയ പ്രകടനവും എല്ലാം മികച്ചതായിരുന്നു.സിനിമ ഇറങ്ങിയ സമയം നിരൂപകർ ഭൂരിഭാഗവും സിനിമയെ പ്രശംസിച്ചിരുന്നു. 


@mhviews rating: 3.5/4


Download link: t.me/mhviews1


 More movie suggestions and download link available @www.movieholocviews.blogspot.ca

1400. Mare of Easttown (English, 2021)

 1400. Mare of Easttown (English, 2021)

           Crime (HBO Limited Series)



   മേർ ശിഹാൻ ഈസ്റ്റ് ടൗണിന്റെ സ്വന്തം ഡിറ്റക്ട്ടീവ്‌ ആയിരുന്നു. ആരോ ഒളിഞ്ഞു നോക്കുന്നു എന്നു പറഞ്ഞു അതിരാവിലെ വിളിക്കുന്ന സ്ത്രീയ്ക്ക് കാര്യങ്ങൾ പറയാൻ പോലും വിശ്വാസം ഉള്ള ഒരാൾ മേർ ആയിരിക്കണം.അതിനു ഒരു കാരണം അവർ മേറിനെ അത്രയും പരിചയം ഉള്ളത് കൊണ്ടായിരിക്കണം.

   

   ഈസ്റ്റ് ടൌൺ പോലുള്ള ചെറിയ ടൗണുകൾ അമേരിക്കയിലും കാനഡയിലും ഒക്കെ സാധാരണം ആണ്.നമ്മുടെ നാട്ടിലെ പഴയ നന്മ വറ്റാത്ത ഗ്രാമങ്ങൾ പോലെ, എല്ലാവരും പരസ്പ്പരം അറിയുന്ന, ഒരു കുടുംബത്തിലെ മാറിയ സാഹചര്യങ്ങൾ പോലും പ്രതീക്ഷിക്കുന്നതിനും അപ്പുറം ആളുകളെ ബാധിക്കുന്ന ഒരു ചെറിയ ടൗണ് ആണ് ഈ ഈസ്റ്റ് ടൗണ്.ഒരു മൂന്നു വർഷം അത്തരം ഒരു ടൗണിൽ ജീവിച്ചത് കൊണ്ടു അത്തരം സാഹചര്യങ്ങൾ പരിചിതമാണ് എനിക്ക്.അതു കൊണ്ടു തന്നെ വല്ലാത്തൊരു മാനസിക ബന്ധം തോന്നി ഈസ്റ്റ് ടൗണിനോടും. 

   

   സീരീസ് കണ്ടു തുടങ്ങിയപ്പോൾ Brad Ingelsby എഴുതിയ കഥാപാത്രങ്ങൾ പലരും പരിചിത മുഖങ്ങൾ ആയി മാറി.ഇടയ്ക്കു കുട്ടികളെ ആരെയെങ്കിലും കാണാതെ ആകുമ്പോൾ Amber Alert നൽകി അവരെ കണ്ടെത്താൻ കൂട്ടമായി പോകുന്ന കാഴ്ചകൾ ഒക്കെ പല സിനിമ/സീരീസുകളിൽ കണ്ടിട്ടുണ്ടെങ്കിലും അതു  യഥാർത്ഥത്തിൽ നടക്കുന്ന സംഭവങ്ങൾ ആണെന്നുള്ള അറിവ് ഉണ്ടായത് ആ ചെറിയ ടൗണിൽ ജീവിച്ചപ്പോൾ ആയിരുന്നു.ഈസ്റ്റ്ടൗണും അത്തരത്തിൽ ഒന്നായിരുന്നു.

   

  നേരത്തെ പറഞ്ഞതു പോലെ ഓരോ സംഭവങ്ങളും ഇത്തരം ഒരു ടൗണിൽ ഉണ്ടാക്കുന്ന impact ഭയങ്കരം ആയിരിക്കും.അത്തരത്തിൽ ഉള്ള ചില സംഭവങ്ങൾ ഈസ്റ്റ് ടൗണിൽ ഉണ്ടാവുകയാണ്.നേരത്തെ നടന്ന, ഇപ്പോഴും ജനങ്ങളെ വിഷമിപ്പിക്കുന്ന കാര്യങ്ങളുമായി അതിനെ താരതമ്യം ചെയ്യാൻ പലരും ഉണ്ടാകും.വ്യക്തി ബന്ധങ്ങളുടെ പേരിൽ ഒരു പരിധിയ്ക്കും അപ്പുറം ആളുകളോട് മറുപടി പറയേണ്ടിയും വരും.

  

  മേർ അങ്ങനെ ഒരു അവസ്ഥയിൽ ആണ്. എറിൻ എന്ന പെണ്കുട്ടിയുടെ മൃതദേഹം കാട്ടിനുള്ളിൽ കണ്ടെത്തി.ഒരു കുട്ടിയുടെ അമ്മയായ അവളെ അതിനു മുന്നേ കുറച്ചു ആളുകൾ ഉപദ്രവിച്ചു എന്നതിന് സാക്ഷികളും ഉണ്ട്.ചോദ്യങ്ങൾ ഏറെ ഉയരുകയാണ്.എറിനെ ആരാണ് കൊലപ്പെടുത്തിയത്?പെട്ടെന്ന് തന്നെ പലരും സംശയത്തിന്റെ പരിധിയിൽ വരുന്നു. ഒരു ചീറിയ ടൌൺ ആയത് കൊണ്ട് തന്നെ അവൾ കൊല്ലപ്പെടുന്നതിനു മുന്നേ അവളെ കണ്ടവരും ഏറെയാണ്.


  എന്നാൽ മുൻകാല സംഭവങ്ങളുടെ പേരിൽ മേറിന്റെ ഡിറ്റക്ട്ടീവ്‌ എന്ന കഴിവിനെ പലരും അവിശ്വസിക്കുന്നു.പിന്നീട് അന്വേഷണത്തിന് അവരുടെ ഒപ്പം ഒരു പാർട്ണറും ചേരുന്നു. മേർ ഈ കൊലപാതകത്തിന്റെ പിന്നിൽ ആരാണെന്നു കണ്ടെത്തുമോ, അതോ?


  ഒരു സ്ലോ പോയിസണ് പോലെ പ്രേക്ഷകന്റെ മനസ്സിൽ കയറാൻ കഴിയുന്ന കഥയും കുറെയേറെ കഥാപാത്രങ്ങളും ആണ് Mare of Easttown ബലം.ഒരു ത്രില്ലർ സീരീസിന്റെ ഫോർമാറ്റ് അല്ലെങ്കിലും ദുരൂഹതകൾ ഓരോന്നായി അഴിഞ്ഞു തുടങ്ങുമ്പോൾ പതിയെ കഥാപാത്രങ്ങളെ കുറിച്ചു വ്യക്തത വരുന്നുണ്ട്.അതു അവസാന എപ്പിസോഡ് വരെ ആകാംക്ഷ നില നിർത്താൻ സാധിക്കുന്നുണ്ട്.ഏകദേശം അഞ്ചാം എപ്പിസോഡ് ആയപ്പോൾ കഥ തീർന്നൂ എന്നു കരുതിയിരുന്നിടത്തു നിന്ന് ഏഴാം എപ്പിസോഡിൽ എത്തിയപ്പോൾ ആണ് ദുരൂഹതകൾ കുറെയേറെ ഉണ്ടെന്നു മനസ്സിലായത്.


  Pure Class ആണെന്ന് ഉള്ള അഭിപ്രായം ആണ് Easttown ലെ മേറിന്റെ കഥ പറഞ്ഞ HBO സീരീസിനെ കുറിച്ചു പറയാൻ ഉള്ളത്. കഥാപാത്രങ്ങൾ പലതും മനസ്സിൽ നിന്നിരുന്നു സീരീസ് കഴിയുമ്പോഴും.പ്രത്യേകിച്ചും മാനസികമായി സങ്കീർണതകൾ ഏറെയുള്ള കഥാപാത്രമായി കേറ്റ് വിൻസ്‌ലറ്റിന്റെ മേർ മികച്ചു നിന്നൂ.വളരെയേറെ ഇഷ്ടപ്പെട്ട സീരീസുകളിൽ ഒന്നാണ് Mare of Easttown ഇപ്പോൾ.


@mhviews rating: 4/4

Tuesday, 10 August 2021

1399. The Innocent (Spanish, 2021)

 1399. The Innocent (Spanish, 2021)

            Mystery.



  Oriol Paulo- Harlan Coben. 

      Netflix കാലത്തു ഏറ്റവും വലിയ കൂട്ടുക്കെട്ടിൽ ഒന്നു ആണ് ഇതെന്ന് നിസംശയം പറയാം. രണ്ടു പേരുടെയും മുൻകാല വർക്കുകൾക്ക് ഒക്കെ ധാരാളം ആരാധകരും ഉണ്ട്.ഒരു മിസ്റ്ററി സീരീസ്/സിനിമ സ്നേഹിയെ സംബന്ധിച്ചു ഏറ്റവും മികച്ച കൂട്ടുക്കെട്ടു എന്നു തന്നെ പറയാം. അവർ ഒന്നിച്ച സ്പാനിഷ് പരമ്പര ആയ The Innocent ഈ വാദത്തിനോട് നന്നായി യോജിക്കുന്നും ഉണ്ട്. വളരെ സങ്കീർണമായ ഒരു കഥയുമായി ആണ് The Innocent പ്രേക്ഷകന്റെ മുന്നിൽ വരുന്നത്.

         

    ജീവിതത്തിൽ പൊയ്മുഖങ്ങൾ അണിഞ്ഞവർ ധാരാളം ഉണ്ടാകും.ചിലരുടെ ജീവിതക്കാലത്തിൽ തന്നെ അവർ അണിഞ്ഞിരുന്ന മുഖമൂടികൾ  അഴിഞ്ഞു വീഴാറുണ്ട് എന്നത് ഒരു യാഥാർഥ്യമായിരിക്കേ തന്നെ ഈ മുഖമൂടി നൽകുന്ന സംരക്ഷണം കാരണം നിഷ്ക്കളങ്കർ ആയി ജീവിക്കാൻ സാധിക്കുന്നവരും ഉണ്ട്.ഒരു അർത്ഥത്തിൽ നമ്മളിൽ ഭൂരിഭാഗവും അങ്ങനെ ആയിരിക്കാം അല്ലെ?


          Netflix Series

          No. of Episodes: 8

ചെറുപ്പത്തിൽ അറിയാതെ ചെയ്ത ഒരു തെറ്റ് കാരണം ആണ് Mateo Vidal 4 വർഷക്കാലം ജയിൽ ശിക്ഷ അനുഭവിച്ചത്‌.സ്വന്തം ജീവിതം അയാൾ കുടുംബത്തിന്റെ ഒപ്പം നല്ല രീതിയിൽ കൊണ്ടു പോകാൻ ശ്രമിക്കുമ്പോൾ ആണ് അയാളുടെ ജീവിതത്തിൽ പല കാര്യങ്ങളും സംഭവിക്കുന്നത്.ചില കാര്യങ്ങൾ ചിന്തകൾക്കും അപ്പുറം ഉള്ളവയായിരുന്നു.അതിനെല്ലാം തുടക്കം കുറിച്ചത് ഒരു കന്യാ സ്ത്രീ മഠത്തിൽ നടന്ന കൊലപാതകവും ഏകദേശം ആ സമയത്തോട് അനുബന്ധിച്ചു അയാളുടെ ഭാര്യയുടെ തിരോധാനവും ആയിരുന്നു.


   ഒരു സാധാരണ കഥ പ്രതീക്ഷിച്ചു പോയാൽ നിരാശ ആയിരിക്കും ഫലം.കാരണം നേരത്തെ പറഞ്ഞ പൊയ്മുഖങ്ങൾ തന്നെ.നമ്മൾ സ്‌ക്രീനിൽ കണ്ടിരുന്ന കഥാപാത്രങ്ങളുടെയെല്ലാം നേരെ ക്യാമറ ഫോക്കസ് ചെയ്യുമ്പോൾ പ്രേക്ഷകന്റെ മുന്നിൽ ദുരൂഹതകൾ ഓരോന്നായി അവതരിപ്പിക്കുകയാണ്. അതിന്റെ പിന്നിൽ ഉള്ള രഹസ്യങ്ങൾ കണ്ടെത്താനായി ഓരോ എപ്പിസോഡ് കഴിയുമ്പോഴും കൂടുതൽ കുരുക്കിൽ അകപ്പെട്ട് പോകുന്ന അവസ്ഥ ആണ് പ്രേക്ഷകന് ഉണ്ടാവുക.


  സീരീസിലെ ഒട്ടു മിയ്ക്ക കഥാപാത്രങ്ങളുടെയും അവസ്ഥ ഇതാണ്.ഹാർലൻ കൊബേന്റെ Netflix സീരീസുകളിൽ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ് സ്‌ക്രീനിൽ വരുന്ന ഓരോ കഥാപാത്രത്തിനും നൽകുന്ന വ്യക്തിത്വവും അതിന്റെ ഒപ്പം കഥയുടെ ഗതിയെ അവർ സ്വാധീനിക്കുന്ന രീതിയും.വളരെ ഇഷ്ടമാണ് ശരിക്കും ആ ഒരു അവതരണ രീതി.ഇത്തരം സീരീസുകൾ അതു കൊണ്ടു തന്നെ കാണുന്ന സമയവും, കണ്ടു കഴിഞ്ഞാലും കഥാപാത്രങ്ങൾ മനസ്സിൽ നിൽക്കുകയും ചെയ്യും.ഒരു പക്ഷെ കഥ ഊഹിച്ചു വരുമ്പോൾ ഓരോ കഥാപാത്രത്തിനും അതിൽ സ്ഥാനം ഉണ്ടാവുകയും പിന്നീട് അതിൽ നിന്നും വ്യത്യസ്തമായി ഒരു കഥാഗതി ഉണ്ടാകുന്നത് കൊണ്ടു ആകാം.


   The Innocent അങ്ങനെ ഒരു സീരീസ് തന്നെയാണ്. സങ്കീർണമായ ജീവിതാവസ്ഥകളിലൂടെ പോകുന്ന ഒരു കൂട്ടം മനുഷ്യർ.അവരുടെ പൊയ്മുഖങ്ങൾ നൽകുന്ന സംരക്ഷണ വലയത്തിൽ നിന്നും അവർ ചാടുമ്പോൾ ഉണ്ടാകുന്ന സംഘർഷങ്ങൾ ഉണ്ട്, അതു നന്നായി.പ്രേക്ഷകനിൽ എത്തിക്കാൻ Oriol Paulo യ്ക്ക് കഴിയുകയും ചെയ്തു എന്ന് തോന്നി.


  Out of Nowhere എന്ന് പറയാൻ കഴിയുന്ന രീതിയിൽ ഒരു മാന്ത്രികന്റെ സാമർഥ്യത്തോടെ ആണ് ഈ സീരീസിലെ പല സംഭവങ്ങളും അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് അഭിപ്രായം.8 എപ്പിസോഡ് ക്ഷമയോടെ തന്നെ കണ്ടു ഇരിക്കണം.കാരണം അവസാന എപിതാക്കോഡിലെ അവസാന രംഗത്തു പോലും ഉണ്ടാകും പ്രേക്ഷകനെ കാത്ത്‌ ഇരിക്കുന്ന ദുരൂഹതകളുടെ ഉത്തരം.അവസാനം Mateo Videl ന് എന്താകും സംഭവിച്ചിട്ടുണ്ടാവുക? ആകാംക്ഷ തോന്നുന്നുണ്ടെങ്കിൽ അൽപ്പ നേരം മാറ്റി വയ്ക്കുക.നിരാശപ്പെടേണ്ടി വരില്ല.


  എനിക്ക് നല്ല രീതിയിൽ തന്നെ ഇഷ്ടമായി.


@mhviews rating: 4/4






 

Monday, 9 August 2021

1398. Falling Down(English, 1993)

 1398. Falling Down(English, 1993)

           Action, Crime



  അന്നയാൾക്ക് ഒരേ ഒരു ലക്ഷ്യം ആണ് ഉണ്ടായിരുന്നത്.തന്റെ മകളുടെ പിറന്നാളിന് അവളെ കാണാൻ പോവുക.എന്നാൽ അവിടെ എത്തി ചേരാൻ വേണ്ടി അയാൾ ചെയ്തതോ?അതറിഞ്ഞാൽ നിങ്ങൾ ഞെട്ടും. വേണ്ട.ലിങ്ക് ഒന്നും തുറന്നു നോക്കേണ്ട. Falling Down എന്ന സിനിമ കാണുക.

  

  കഴിഞ്ഞ വർഷം ഇറങ്ങിയ Unhinged സിനിമ ഓർമയില്ലേ?ഒരു road-rage ൽ തുടങ്ങിയ പ്രശ്നം എത്ര മാത്രം സീരിയസ് ആയി മാറി എന്നു? ശരിക്കും Falling Down എന്ന സിനിമയ്ക്ക് homage  നൽകിയ ചിത്രമായി ആണ് Unhinged കണ്ടപ്പോൾ തോന്നിയത്.Unhinged ന്റെ ഒരു extreme ലെവൽ എന്നു പറയാം Falling Down നെ കുറിച്ചു.അതു പോലെ കഥാപാത്ര രൂപീകരണത്തിൽ മൈക്കൽ ഡഗ്ലസിന്റെ കഥാപാത്രം റസൽ ക്രോവിനെക്കാളും മികച്ചു നിന്നു എന്നും തോന്നി.ഇക്കാലത്തു ഇങ്ങനെ ഒരു സിനിമ കഥയ്ക്ക് അനുയോജ്യമായ നിലയിൽ ആണെങ്കിൽ കൂടിയും പല കാര്യങ്ങളും ഒരു പക്ഷെ Political Correctness എന്ന ലേബലിൽ അവതരിപ്പിക്കാൻ സാധിക്കില്ലായിരുന്നു.


  തന്റെ പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കണ്ടെത്താൻ കഴിയാതെ ഒരു റേസിസ്റ്റ് ആയി പലപ്പോഴും മാറുകയും, ആളുകളെ ചെറിയ കാരണങ്ങൾ പോലും തന്നോടുള്ള അപമാനമായി കരുതി ആക്രമണം നടത്തുകയും ആളുകളെ കൊന്നൊടുക്കാൻ പോലും മടിയില്ലാത്ത, സാമൂഹികമായി ഒരു പ്രതിബദ്ധതയും ഇല്ലാത്ത, സ്വന്തം കാര്യങ്ങൾക്ക് വേണ്ടി ജീവിച്ചു, ആ ജീവിതം ആണ് ശരി എന്ന് കരുതി അവസാനം താൻ ഒരു പരാജയം ആണെന്ന് മനസ്സിലാക്കുമ്പോൾ  chaotic രീതികളും ആയി ഇറങ്ങിയ കഥാപാത്രമായി മൈക്കൽ ഡഗ്ളസ് അരങ്ങു തകർത്തു എന്നു പറയാം.

  

  ഒരു വെള്ള ഷർട്ടും ടൈയും അണിഞ്ഞ , മാന്യതയുടെ മുഖമുദ്ര ഉള്ള ഒരു വെള്ളക്കാരൻ, അയാളുടെ ഉള്ളിൽ ഉള്ള ദുഷിച്ച ചിന്താഗതി എല്ലാം പുറത്തു വരുമ്പോൾ അപകടത്തിൽ ആയതു ഒരു ചെറിയ പട്ടണം ആയിരുന്നു.


 റോബർട്ട് ടുവലിന്റെ സെർജൻറ് പ്രേന്റർഗാസ്റ്റ്മികച്ചു നിന്നൂ.അവസാന ദിവസം ജോലിക്കു വന്ന അയാൾക്ക്‌ ഉണ്ടാകുന്ന transformation മികച്ചതും ആയിരുന്നു.ധാരാളം കാര്യങ്ങൾ Falling Down സംസാരിക്കുന്നുണ്ട്.പ്രത്യേകിച്ചും തൊണ്ണൂറുകളിൽ അമേരിക്കയിൽ നില നിന്നിരുന്ന ഒരു ഇക്കോ സിസ്റ്റം, പിന്നീട് അത് എന്തു മാത്രം മാറിയിട്ടുണ്ടെന്നു സിനിമ കാണുമ്പോൾ മനസ്സിലാകും.


  നേരത്തെ പറഞ്ഞതു പോലെ, തങ്ങളുടെ ജീവിതത്തിലെ പരാജയങ്ങൾക്കു മറ്റുള്ളവരെ ഉത്തരവാദികൾ ആക്കുന്ന ധാരാളം ആളുകളെ കണ്ടിട്ടുണ്ട്. അവർക്കൊക്കെ ഒരു വഴി മാത്രമേ ഉള്ളൂ അവസാനം എന്നു അടിവരയിടുക ആണ് ക്ളൈമാക്‌സ് പോലും. ചിത്രം കാണുക. മികച്ച ഒരു സിനിമ ആയി തോന്നി.


@mhviews rating:4/4


Download link: t.me/mhviews1


More movie suggestions and download link @www.movieholicviews.blogspot.com

Sunday, 8 August 2021

1397. The Spanish Prisoner(English, 1997)

 1397. The Spanish Prisoner(English, 1997)

           Mystery.



'ട്വിസ്റ്റുകളുടെയും സസ്പെന്സിന്റെയും മാലപ്പടക്കം'- The Spanish Prisoner


   'Spanish Prisoner' എന്നു വ്യാപകമായി അറിയപ്പെടുന്ന scam മായി നമ്മളിൽ പലരും പരിചിതരാകും.ഓർമയില്ലേ മെയിലുകളിൽ വയ്ക്കുന്ന ആഫ്രിക്കയിലെ ധനികരായ കുടുംബത്തെ കൊലപ്പെടുത്തി എന്നും അവരുടെ സ്വത്ത് വകകൾ രാജ്യത്തിനു പുറത്തു എത്തിയിട്ടു ഉണ്ടെന്നും,അതു കസ്റ്റംസിന് നിന്നും പുറത്തേക്ക് കൊണ്ടു വരാൻ കാശ് അടയ്ക്കാനും അതിന്റെ ഒരു പങ്ക് നമുക്ക് എടുക്കാം എന്നും പറഞ്ഞു വരുന്ന junk e-mail കൾ?

   

  അതിന്റെ യഥാർത്ഥ കഥ സ്‌പെയിനിൽ ആണ് തുടക്കം.സമാനമായ സാഹചര്യത്തിൽ സ്‌പെയിനിൽ ധനികരായ കുടുംബത്തിലെ സുന്ദരിയായ പെണ്ക്കുട്ടിയെയും അവളുടെ  സ്വത്തുക്കളും കയ്യിൽ എത്താൻ പണം മുടക്കുക എന്ന scam.ഇതിൽ തട്ടി വീണ ധാരാളം ആളുകൾ ഉണ്ടായിരുന്നത്രെ.ആദ്യകാല scam കളിൽ പ്രധാനി ആയിരുന്നു ഇതു.


  The Spanish Prisoner എന്ന ചിത്രത്തിന്റെ പേര് ഇങ്ങനെ ആകാൻ കാരണം എന്താകും?സിനിമ കണ്ടു നോക്കാം. ചിത്രത്തെ കുറിച്ചു ചെറിയ ഒരു മുഖവുര തരാം.തൊണ്ണൂറുകളിൽ കോർപ്പറേറ്റ് സെറ്റപ്പിൽ നടക്കുന്ന കഥയാണ് ചിത്രത്തിന് ഉള്ളത്.മാർക്കറ്റിൽ വിലയേറിയ ഒരു 'പ്രോസസ്' കണ്ടു പിടിക്കുന്ന റോസ് എന്ന കോർപ്പറേറ്റ് എന്ജിനീയർക്കു തന്റെ പുതിയ കണ്ടു പിടുത്തം എന്താണ് നൽകിയതെന്ന് ചിത്രം പറയും.


  സസ്പെന്സും, ട്വിസ്റ്റുകളും ധാരാളം ഉള്ള ചിത്രത്തിൽ പ്രേക്ഷകന് ചിന്തിക്കുന്നതിലും അപ്പുറം ആണ് കഥയും കഥാപാത്രങ്ങളും മാറുന്നത്.തുടക്കത്തിൽ വലിയ പ്രത്യേകതകൾ ഇല്ലാതെ ചിത്രം സഞ്ചരിക്കുമെങ്കിലും മാലപ്പടക്കം പോലെ പുറകെ വരുന്ന ട്വിസ്റ്റുകൾക്കു മുന്നോടി ആയുള്ള പശ്ചാത്തലം ഉണ്ടാക്കിയെടുക്കുക ആണ് എന്ന് പിന്നീട് ആണ് മനസ്സിലാവുക.ഈ പ്രക്രിയ ക്ളൈമാക്സിൽ വരെ തുടരുന്നു.

  

  ഒരു സസ്പെൻസ്/ട്വിസ്റ്റ് ചിത്രം കാണാൻ ഉള്ള മൂഡിൽ ആണെങ്കിൽ മറ്റൊന്നും നോക്കണ്ട The Spanish Prisoner കണ്ടു നോക്കൂ.പരിചിതരല്ലാത്ത അഭിനേതാക്കൾ കൂടി ആകുമ്പോൾ കഥാപാത്രങ്ങളെ കുറിച്ചു ഒരു സംശയവും ഉണ്ടാവുകയും ഇല്ല. പരിചിതരല്ലാത്ത അഭിനേതാക്കൾ തന്നെ ആയിരുന്നു സിനിമയുടെ സപസപൻസ് element ഇത്രയും കൂട്ടിയതും. മിസ്റ്ററി സിനിമകളിലെ under-rated ചിത്രമാണെന്ന് old-school രീതിയിൽ എടുത്ത ഈ ചിത്രത്തെ പറയാം.കാരണം, പ്രേക്ഷകന് തോന്നിയ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം ലഭിക്കുന്നുണ്ട്.സ്പൂണ് ഫീഡിങിലൂടെ അല്ലെങ്കിലും കഥയിൽ തന്നെ ഉത്തരങ്ങൾ ലഭിക്കുന്ന രീതിയിൽ ആണ് അവതരണം.


@mhviews rating: 3.5/4

@mhviews1 എന്നു ടെലിഗ്രാമിൽ സേർച്ച് ചെയ്താൽ ഡൌൺലോഡ് ലിങ്ക് ലഭിയ്ക്കും.

കൂടുതൽ സിനിമ സജഷനും ഡൗണ്ലോഡ് ലിങ്കിനും www.movieholicviews.blogspot.com സന്ദർശിക്കുക.

Saturday, 7 August 2021

1396. The Suicide Squad (English, 2021)

 1396. The Suicide Squad (English, 2021)

            Action.



  പ്രത്യേകിച്ചു പറയാൻ ഒന്നുമില്ല.സിനിമ റിലീസ് ആയതു മുതൽ കേട്ട അഭിപ്രായങ്ങളോട് പൂർണമായും യോജിക്കുന്നു.മികച്ച ഒരു ആക്ഷൻ ചിത്രം ആയാണ് The Suicide Squad കണ്ടപ്പോൾ തോന്നിയത്.തുടക്കം മുതലുള്ള ആക്ഷൻ സീനുകൾ പലതും R-rated ആണെന്ന് ഉള്ളപ്പോൾ പോലും അതിൽ മിക്സ് ചെയ്തിരിക്കുന്ന തമാശയുടെ ശകലങ്ങൾ സിനിമയെ മൊത്തത്തിൽ ഒരു fun-ride ആക്കി മാറ്റുന്നുണ്ട്.

  

  ഹാർലി ക്വിൻ മാർഗറ്റ് റോബിയുടെ സിഗ്നേച്ചർ വേഷങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. Birds of Prey സിനിമ കണ്ടത് മുതൽ മാർഗറ്റ് റോബിയുടെ ഹാർലി ക്വിൻ ആരാധകൻ ആണ്.ഇവിടെ പ്രതീക്ഷകൾ തെറ്റിച്ചില്ല.ഫുൾ അഴിഞ്ഞാട്ടം ആയിരുന്നു എക്സൻട്രിക്‌ ആയ വില്ലത്തി.

  പിന്നെ പറയേണ്ടത് പീസ്‌മേക്കർ ആയി വന്ന ജോണ് സീനയെ കുറിച്ചാണ്.സിനിമയിൽ ഉള്ളത്രയും ഭാഗം പീസ്‌മേക്കറും ഗംഭീരമാക്കി. കിംഗ്‌ ഷാർക്കും അതു പോലെ ഒന്നായിരുന്നു.സിൽവസ്റ്റർ സ്റ്റലോണ് ശബ്ദം നൽകിയ കഥാപാത്രവും ഈ ലീഗിൽ ചേർക്കാൻ പറ്റിയത് ആയിരുന്നു.

  

  ലോകത്തെ രക്ഷിക്കാൻ ഇറങ്ങിയ സൂപ്പർ വില്ലന്മാർക്ക് സാധാരണ സൂപ്പർ ഹീറോ സിനിമകളിലെ പോലെ നന്മ മരങ്ങൾ അല്ലായിരുന്നെങ്കിലും സിനിമയുടെ പ്രധാന വഴിതിരിവുകളിൽ ഏതൊരു സൂപ്പർ ഹീറോ ചിത്രം പോലെയും ആകുന്നുണ്ട്. എന്തായാലും ചിത്രം തിയറ്റർ വാച് ആവശ്യപ്പെടുന്ന ഒന്നായി തോന്നി.

  

  ശാന്തതയ്ക്കു ഒന്നും സ്ഥാനം ഇല്ലാത്ത, ഫുൾ കളർഫുൾ ആയ ഒരു full- throttle ആക്ഷൻ ചിത്രം തിയറ്ററിൽ കാണുന്നതാണ് അതിന്റെ ഭംഗി.കുറെ നാളുകൾക്കു ശേഷം തിയറ്ററുകൾ തുറക്കുമ്പോൾ, തിയറ്ററിൽ പോയി കാണാൻ പറ്റിയ ചിത്രമാണ് The Suicide Squad.


 @mhviews rating: 4/4

1395. Miss & Mrs. Cops (Korean, 2019)

 1395. Miss & Mrs. Cops (Korean, 2019)

          Comedy, Action.



  വർഷങ്ങൾക്കു മുൻപ് സ്ത്രീകൾക്കായി നിർമിച്ച പോലീസ് യൂണിറ്റിലെ പ്രഗത്ഭയായ ഡിറ്റക്ട്ടീവ്‌ ആയിരുന്നു മി-യങ്.എന്നാൽ കാലങ്ങൾ മുന്നോട്ട് പോയി കുടുംബം ഒക്കെ ആയപ്പോൾ അവൾ ഡെസ്ക് ജോബിൽ ഒതുങ്ങി.എപ്പോൾ വേണമെങ്കിലും ജോലി പോകാം എന്ന് സാധ്യതയുള്ള ഒരു അപ്രധാനമായ ജോലി.


 മി-യങ്ങിൽ നിന്നും പ്രചോദനം കൊണ്ടു ജി-ഹൈ എന്ന പെണ്ക്കുട്ടി പോലീസിൽ ചേർന്നിരുന്നു.മി-യങ് വിവാഹം ചെയ്തിരിക്കുന്നത് അവളുടെ സഹോദരനെ ആണ്. ജി-ഹൈയുടെ ആക്രമണ സ്വഭാവം കാരണം അവളും മി-യങ്ങിന്റെ ഒപ്പം ആണ് ജോലി.


 സാധാരണമായ അവരുടെ ദിവസങ്ങളിൽ അസാധാരണമായ ഒന്നു സംഭവിക്കുന്നു.പോലീസ് സ്റ്റേഷനിൽ എത്തി അവരെ ഒരു കത്ത് ഏൽപ്പിച്ച യുവതി ഒരു വണ്ടി ഇടിച്ചു അപകടത്തിലായി.എന്താണ് അവൾക്കു സംഭവിച്ചത് എന്നു മനസ്സിലാകാതെ അവർ അന്വേഷണം തുടങ്ങി.ഒരു കേസ് ഉണ്ടെന്നു പോലീസിൽ ഉള്ള മറ്റുള്ളവർ വിശ്വസിക്കാത്ത സമയത്തു ഒരു കേസന്വേഷണം.അതും ആർക്കും താൽപ്പര്യം ഇല്ലാത്ത രണ്ടു പേർ സ്വയം നടത്തുന്നു.


 ഈ സംഭവതിനു പിന്നിൽ ഉള്ള കഥയാണ് Miss & Mrs. Cops അവതരിപ്പിക്കുന്നത്. ഇത്തരം കോമഡി സിനിമകളിലെ സ്ഥിരം രീതി തന്നെ ആണ് ഈ ചിത്രവും പിന്തുടരുന്നത്.ചില സീനുകൾ ഒക്കെ രസകരം ആയിരുന്നെങ്കിലും കുറെയേറെ നന്നാക്കാൻ ഉള്ള സാധ്യത ഉപേക്ഷിച്ചതായി തോന്നി.പ്രത്യേകിച്ചും എല്ലാവരും എഴുതി തള്ളിയവർ നേട്ടങ്ങൾ ഉണ്ടാകുമ്പോൾ ഉള്ള goosebumps സീൻ ഒക്കെ നഷ്ടമായത് പോലെ തോന്നി.ഇത്തരം സിനിമകളുടെ വലിയ ഒരു ഘടകം ഇത്തരം സീനുകൾ ആണ്.


   സ്ത്രീകൾക്ക് നേരെയുള്ള അനീതി, അതു പോലെ അവരെ ചൂഷണം ചെയ്യുന്ന സംഭവങ്ങൾ ഒക്കെ ആണ് സിനിമയുടെ മൊത്തത്തിൽ ഉള്ള പ്രമേയമെങ്കിലും ഒരു ശരാശരി അനുഭവം ആയി തോന്നി ചിത്രം.മോശം ആണെന്നുള്ള അഭിപ്രായമില്ല.പക്ഷെ എന്തോ അങ്ങു പൂർണമായി തൃപ്തി നൽകിയതും ഇല്ല. 


@mhviews rating: 2.5/4

Download link: search @mhviews1 in Telegram.

More movie suggestions and download link @www.movieholicviews.blogspot.com

Wednesday, 4 August 2021

1394. Time (English, 2021)

 1394. Time (English, 2021)

           Drama.

           No. of Episodes: 3

           Streaming Platform: BBC iPlayer



  ജയിൽ സംവിധാനത്തിലെ പാക പിഴകൾ എക്കാലത്തും സജീവമായി ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്.വികസിത രാജ്യങ്ങൾ ആയാലും അല്ലെങ്കിലും നീതിയുടെ അളവ് കോലിൽ ശിക്ഷിക്കപ്പെടുന്ന ആളുകളും അവിടത്തെ സാഹചര്യങ്ങളും ചർച്ച വിഷയം ആകുന്നു.പക്ഷെ തെറ്റുകൾ ചെയ്ത കുറ്റവാളികൾ ആയതു കൊണ്ട് അവർ എത്ര മാത്രം നീതി അർഹിക്കുന്നു എന്നതും ചിന്തിക്കേണ്ടത് ആണ്.


  Time അങ്ങനെ ഒരു സീരീസ് ആണ്.3 എപ്പിസോഡ് മാത്രമുള്ള, മാർക് കോബ്ഡൻ എന്ന അധ്യാപകൻ അയാളുടെ ഒരു തെറ്റിനു മറ്റൊരാളുടെ ജീവൻ പകരം നഷ്ടമാവുകയും അതിനു അയാൾ പശ്ചാത്തപിക്കുന്നതും ആണ് കഥ.അയാളോടൊപ്പം കുറെയേറെ കഥാപാത്രങ്ങൾ ഉണ്ട്. 'ഇപ്പോഴും അവർ കാണാറുണ്ട്' എന്നു മനസ്സിൽ കുറ്റബോധം തോന്നുന്നവർ.ജയിലിൽ ഉള്ള എല്ലാവരും ഇത്തരത്തിൽ പശ്ചാത്തപിക്കുന്നു എന്നു പറഞ്ഞു വയ്ക്കുന്നില്ല.പകരം വിരലിൽ എണ്ണാവുന്ന കുറച്ചു ആളുകൾ മാത്രം ആണ് ആ അവസ്ഥയിലൂടെ കടന്ന് പോകുന്നത് എന്നും കാണിക്കുന്നു.


  എറിക് മക്നെല്ലി എന്ന ജയിൽ ഓഫീസറുടെ കഥ ഇതിലും വ്യത്യസ്തമാണ്.തന്റെ മകന് വേണ്ടി അയാളുടെ 22 വർഷത്തെ സർവീസ് പണയം വയ്‌ക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. Time ഒരു ത്രില്ലർ സീരീസ് അല്ല.പകരം ജയിലിൽ അടയ്ക്കപ്പെട്ട ചിലരുടെ മാനസിക വ്യാപരത്തിലൂടെ കടന്നു പോകുന്ന ചില സന്ദർഭങ്ങൾ പ്രേക്ഷകന്റെ മുന്നിൽ വച്ചു അവരുമായി സംവദിക്കുക എന്നത് മാത്രമാണ് നടക്കുന്നത്.


 ഇതിൽ ചിലരിൽ കുറ്റബോധം ഉണ്ടാകാം, ചിലർക്ക് അതിലുപരി ജീവിതത്തിൽ ചെയ്ത തെറ്റുകളിൽ നിന്നും ഇടയാക്കപ്പെട്ടവരുടെ ആശ്രിതരിൽ നിന്നും ക്ഷമ ചോദിക്കാൻ ഉള്ള മനസ്ഥിതി ഉണ്ടാകാം; അല്ലെങ്കിൽ അതിന് കഴിയാത്തവരും ഉണ്ടാകാം.


  ധാരാളം ത്രില്ലർ സീരീസുകളുടെ ഇടയിൽ വന്ന Time, BBC യുടെ iPlayer ൽ ഈ വർഷം ഏറ്റവും അധികം ആളുകൾ കണ്ട സീരീസുകളിൽ ഒന്നായി മാറി.പ്രത്യേകിച്ചും കഥയും കഥാപാത്രങ്ങളും എല്ലാം പ്രതീക്ഷകൾക്കും അപ്പുറം നന്നായിരുന്നു എന്നു തന്നെ പറയാം.പല ക്രിട്ടിക്‌സും Jimmy McGovern ന്റെ കഥ എഴുത്തിനെ 'മാജിക്' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.


  എന്നെ സംബന്ധിച്ചു, ഒരു ജയിൽ കഥ എന്ന നിലയിൽ ത്രില്ലർ ആയിരിക്കും എന്ന് കരുതി കണ്ടു തുടങ്ങിയെങ്കിലും ഓരോ എപ്പിസോഡും ഒന്നിന് പുറകെ ഒന്നായി കാണാൻ ഉള്ള ആഗ്രഹം കൂട്ടിയ സീരീസ് ആയി മാറി Time. ജയിലിൽ Time എന്നതിന് ജീവിതത്തിന്റെ ഒപ്പം വില ഉണ്ടെന്നു മനസ്സിലാക്കിയ കുറച്ചു പേരുടെ കഥ കണ്ടു നോക്കൂ.ഇഷ്ടമായേക്കാം.


 @mhviews rating: 3.5/4

Download Link: Search @mhviews1 in Telegram

More movie sugestions and link available  @www.movieholicviews.blogspot.ca

Monday, 2 August 2021

1393. Mimi (Hindi, 2021)

 1393. Mimi (Hindi, 2021)

          Comedy, Drama



  Surrogacy അഥവാ വാടക ഗർഭം പ്രമേയം ആയ സിനിമകൾ വരുമ്പോഴെല്ലാം അതു അവസാനിക്കുന്നത് ഒരു പ്രത്യേക ജംഗ്ഷനിൽ ആണ്.വാടകയ്ക്ക് തന്റെ ഗർഭപാത്രം നൽകിയ സ്ത്രീയും കുട്ടിയും തമ്മിൽ ഉള്ള ബന്ധം ആകും ഈ പറഞ്ഞ ജംഗ്ഷൻ.മിമി എന്ന സിനിമയും ഈ ജംഗ്ഷനിൽ തന്നെ എത്തുന്നുണ്ട്.എന്നാൽ കഥയുടെ ഒഴുക്കിൽ വളരെ നന്നായി തന്നെ അവസാനിപ്പിച്ച സിനിമ ആയിട്ടാണ് തോന്നിയത്.


 കുട്ടികൾ ഉണ്ടാകാൻ സാധ്യത ഇല്ലാത്ത അമേരിക്കൻ ദമ്പതികൾക്ക് വേണ്ടി തന്റെ ഗർഭപാത്രം വാടകയ്ക്ക് നൽകാൻ സിനിമ മോഹിയായ മിമി തീരുമാനിക്കുകയാണ്.അതിനായി അവൾക്കു വലിയ ഒരു തുകയും ലഭിക്കും.ഒരു പക്ഷെ അവളുടെ സിനിമ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുന്ന ഒന്ന്‌.എന്നാൽ കഥയിൽ ചില അപ്രതീക്ഷിതമായ ഘടകങ്ങൾ വരുന്നതോട് കൂടി സിനിമയുടെ മൊത്തത്തിൽ ഉള്ള കോമഡി സ്വഭാവം മാറുകയാണ്.


 അതേ, സിനിമ നല്ല കോമഡി ആയിരുന്നു ഒരു പരിധി വരെ.കൃതിയുടെ മിമി എന്ന കഥാപാത്രം ഈ അടുത്തു ഹിന്ദി സിനിമയിൽ കണ്ട നല്ലൊരു കോമഡി സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ ആയി തോന്നി.പങ്കജ് സ്ഥിരമായി ചെയ്യുന്ന പോലെ തന്നെ തന്റെ റോൾ ഭംഗിയാക്കി.മറ്റുള്ള അഭിനേതാക്കളും നന്നായി അഭിനയിച്ചപ്പോൾ കോമഡി ഒക്കെ വർക്-ഔട്ട് ആയതു പോലെ തോന്നി.


 സിനിമയുടെ ക്ളൈമാക്സിലേക്കു പോകുമ്പോൾ പ്രേക്ഷകനെ പോലെ കഥാപാത്രങ്ങളും ആശയ കുഴപ്പത്തിൽ ആയിരുന്നു.എന്നാൽ ആ ആശയ കുഴപ്പം മാറ്റി വലിയ തരക്കേടില്ലാതെ അതു അവസാനിപ്പിച്ചപ്പോൾ മനസ്സും നിറഞ്ഞിരുന്നു.


@mhviews rating: 3/4


ചിത്രം Netflix ൽ ലഭ്യമാണ്.

Sunday, 1 August 2021

1392. Thittam Irandu: Plan B (Tamil,2021)

 1392. Thittam Irandu: Plan B (Tamil,2021)

           Mystery



  സിനിമയുടെ മൊത്തത്തിൽ ഉള്ള സ്വഭാവത്തെ കുറിച്ചു ധാരാളം അഭിപ്രായങ്ങൾ വായിച്ചതിനു ശേഷം ആണ് സിനിമ കാണാൻ അവസരം ലഭിച്ചത്.ഒരു കൊറിയൻ/തായ് സിനിമയുടെ കഥ ആണ് പ്രമേയം എന്നറിഞ്ഞിട്ടും തുടക്കം മുതൽ ഉള്ള സീനുകളിൽ സിനിമ ഒളിപ്പിച്ചു വച്ച മിസ്റ്ററി എന്താണെന്ന് അറിയാമായിരുന്നിട്ടും 'തിട്ടം ഇരണ്ടു' നിരാശ നൽകിയില്ല എന്നത് വലിയ ഒരു കാര്യം തന്നെയാണ്.

 

 തന്റെ ബാല്യകാല സുഹൃത്തിന്റെ തിരോധാനം അന്വേഷിക്കാൻ വന്ന ആതിര എന്ന പൊലീസ് ഉദ്യോഗസ്ഥ. അവരുടെ അന്വേഷണത്തിന് ഒപ്പം പാരലൽ ആയി ഒരു പ്രണയവും.മുൻപ് സൂചിപ്പ കൊറിയൻ സിനിമ കാണാത്തവരെ സംബന്ധിച്ചു കുറ്റാന്വേഷണം ആണെങ്കിൽ പലപ്പോഴും പാളി പോകുന്ന പോലെയും തോന്നുന്നുണ്ട്.സിനിമ കാണുമ്പോൾ തന്നെ പ്രേക്ഷകന് അങ്ങനെ ഒക്കെ തോന്നാം.


  എന്നാൽ പിന്നീട് പല കാര്യങ്ങളും നമ്മൾ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ പോലും അനാവരണം ചെയ്യപ്പെടുമ്പോൾ ചിലതിനൊക്കെ ഉത്തരം ലഭിക്കുന്നതും ഉണ്ട്.അതിലും ഏറെ ഇഷ്ടപ്പെട്ടത് execution ലെ ചെറിയ ഒരു പിഴവ് പോലും പ്രേക്ഷകനിൽ കഥ എത്തിക്കാൻ കഴിയാത്ത രീതിയിൽ അനുഭവപ്പെടുമായിരുന്നു എന്നതായിരുന്നു.എന്നാൽ സ്പൂണ്- ഫീഡിങ് ആണെന്ന് ആക്ഷേപിച്ചാലും 'എന്താണ് സിനിമ കൊണ്ടു ഉദ്ദേശിച്ചത്?' എന്ന ചോദ്യത്തിന് അവസരം നൽകാതെ തിട്ടം ഇരണ്ടു അവസാനിച്ചു എന്നത് പ്രശംസനീയം ആണ്.


  കൊറിയൻ/തായ് സിനിമകൾ കണ്ടിട്ടുള്ളവരാണെങ്കിൽ കൂടിയും കഥ അവതരിപ്പിച്ച രീതി ഒന്നു കൊണ്ടു മാത്രം നിരാശരാകേണ്ടി വരില്ല എന്നാണ് അഭിപ്രായം.അതു പോലെ ഈ രണ്ടു സിനിമയും കാണാത്തവരെ സംബന്ധിച്ചു വലിയ ട്വിസ്റ്റും ആകും സിനിമ നൽകുന്നത്.


 കഴിയുമെങ്കിൽ കാണുക.


@mhviews rating: 3/4