Wednesday 18 August 2021

1404. Mystic River(English, 2003)

 1404. Mystic River(English, 2003)

            Mystery, Crime.



  കണ്ടു കഴിഞ്ഞാലും പ്രേക്ഷകന്റെ മനസ്സിൽ കഥയും കഥാപാത്രങ്ങളും നിൽക്കുന്നുണ്ടെങ്കിൽ അതാകും ഒരു സിനിമയുടെ ഏറ്റവും വലിയ മികവ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.അല്ല, Mystic River കണ്ടു കഴിഞ്ഞു അങ്ങനെ മറക്കാൻ സാധിക്കുന്ന ചിത്രമാണോ?മൂന്നു സുഹൃത്തുക്കളുടെ കഥയിലൂടെ ആണ് ചിത്രം ആരംഭിക്കുന്നത്. അവരുടെ കുട്ടിക്കാലത്തു ഉണ്ടായ ഒരു സംഭവത്തിനു ശേഷം അവരുടെ ജീവിതം തന്നെ മാറി മറഞ്ഞപ്പോൾ ഒരു തരത്തിൽ അവർ അന്യരായി എന്നു തന്നെ പറയാം.

  

 കൈയ്യൂക്കിന്റെ ബലം കൊണ്ടു എന്തും സാധിക്കാം എന്നു കരുതുന്ന ജിമ്മി(ഷോൻ പെൻ), പോലീസ് ഉദ്യോഗസ്ഥനായ ഷോൻ (കെവിൻ ബേക്കൻ), സാധാരണക്കാരനായ ഡേവ് (ടിം റോബിൻസ്)എന്നിവർ ആണ് ആ സുഹൃത്തുക്കൾ. ഇതിൽ ഡേവ് പലപ്പോഴും ഒരു നൊമ്പരമായിരുന്നു.അന്ന് നടന്ന സംഭവം ഏറ്റവും ബാധിച്ചതും അവനെ ആയിരുന്നു.മുതിർന്നപ്പോഴും അതിന്റെ ട്രോമ അയാളിൽ ഉണ്ടായിരുന്നു. അതു കൊണ്ടു തന്നെ അയാൾ ജീവിതത്തിൽ ഒന്നും ആയില്ല.ഒരാൾക്കൂട്ടത്തിലെ ഒരാൾ എന്ന നിലയിൽ ആയാലും ആ ചെറിയ ടൗണിൽ ജീവിച്ചു.


  ഒരു ചെറിയ ടൗണിന്റെ കഥയാണ് ഡെന്നിസ് ലഹാന്റെ ഇതേ പേരിൽ ഉള്ള നോവലിനെ ആസ്പദമാക്കി ക്ലിന്റ് ഈസ്റ്റവുഡ് അവതരിപ്പിച്ച ചിത്രത്തിന് പറയാൻ ഉള്ളത്.ഒരു പെണ്കുട്ടിയുടെ മരണത്തിന്റെ ദുരൂഹത ആണ് പ്രമേയം എങ്കിലും അതിനോട് അനുബന്ധിച്ചു മുൻ സുഹൃത്തുക്കൾ ആയ 3 പേരുടെ ജീവിതവും അതിൽ വിഷയമായി വരുന്നു.ആ കേസ് അന്വേഷിക്കുന്നത് അവരിൽ ഷോൻ ആണ്. മരിച്ചത് ജിമ്മിയുടെ മകളും.അതിൽ ഡേവ് എങ്ങനെ വരുന്നു എന്നത് ചിത്രം കണ്ട് കഴിയുമ്പോൾ പ്രേക്ഷകന് മനസ്സിലാകും.


  കേറ്റ് വിൻസ്‌ലറ്റിന്റെ HBO സീരീസ് ആയ Mare of Easttown മായി നല്ല സാമ്യം ഉണ്ട് Mystic River നും .കഥയിലെ ദുരൂഹമായ പശ്ചാത്തലം മാത്രമല്ല, ഒരു കൊച്ചു ടൗണിലെ എല്ലാവരെയും പരസ്പ്പരം അറിയാവുന്ന സെറ്റപ്പ് , ക്ളൈമാക്സിൽ ഉള്ള വിദൂരമായതെങ്കിലും എവിടെയൊക്കെയോ ഓർമ വരുന്ന കണ്ടെത്തൽ ഒക്കെ സീരീസ് കണ്ടു കഴിഞ്ഞപ്പോൾ Mystic River നെ ഓർമിപ്പിച്ചു എന്നു തന്നെ പറയാം.


  ഒരു പക്ഷെ എന്റെ ഒരു തോന്നൽ ആയിരിക്കാം.എന്നാലും Mystic River, Mare of Easttown ഒക്കെ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ തോന്നിയത് ഒരേ വികാരം ആയിരുന്നു.വല്ലാത്ത ഒരു മരവിപ്പിനോടൊപ്പം കഥാപാത്രങ്ങൾ പലരും കൂടെ ഉള്ളത് പോലെ തോന്നിയിരുന്നു.പ്രത്യേകിച്ചു ഡേവ്, മേർ എന്നിവർ. വെറുതെ ആലങ്കാരികം ആയി പറഞ്ഞതല്ല, അങ്ങനെ ഒരു തോന്നൽ മനസ്സിൽ ഉണ്ടായിരുന്നു കുറച്ചു നേരമെങ്കിലും. ഡേവ്, മേർ എന്നിവർ അവരുടെ പ്രിയപ്പെട്ടവരുടെ, പരിചയക്കാരുടെ മുന്നിൽ പല രീതിയിലും തെറ്റിദ്ധരിക്കപ്പെട്ടവർ ആണെന്നുള്ള കാര്യത്തിന്റെ ഇടയിലും മേർ എന്ന കഥാപാത്രത്തിന് ഒരു പരിധി വരെ ആ ചങ്ങലയിൽ നിന്നും പുറത്തു വരാൻ സാധിച്ചു.എന്നാൽ ഡേവിനോ?


  Mystic River , മിസ്റ്ററി സിനിമകളിലെ മികച്ച ഒരു ക്ലാസിക് തന്നെ ആണ്. പുരസ്‌ക്കാരങ്ങൾ ഏറെ നേടിയെങ്കിലും ഏതു കാലത്തും ആ കഥയിൽ ഒരു ഫ്രഷ്നസ് തോന്നും. വർഷങ്ങൾക്കു മുൻപ് കണ്ടപ്പോൾ ഉള്ള അതേ താല്പര്യത്തോടെ ആണ് ഈ അടുത്തു കണ്ടപ്പോഴും സിനിമ ഇരുന്നു കണ്ടത്. ദുരൂഹതകൾക്കും അപ്പുറം മനുഷ്യന്റെ ജീവിതം ഓരോ സംഭവങ്ങളിലൂടെയും എങ്ങനെ ഒക്കെ മാറി മറിയും എന്നതിന് വലിയ ഒരു ഉദാഹരണം ആണ്  Mystic River.അതു കൊണ്ടു തന്നെ കഥാപാത്രങ്ങളോടും ആ ഒരു ഇഷ്ടം ഉണ്ടാകും, എന്നും.


 @mhviews rating: Must Watch!!


Download Link: Search for @mhviews1 in Telegram


More movie suggestions and download link @www.movieholicviews.blogspot.com

1 comment:

  1. ദുരൂഹതകൾക്കും അപ്പുറം മനുഷ്യന്റെ ജീവിതം ഓരോ സംഭവങ്ങളിലൂടെയും എങ്ങനെ ഒക്കെ മാറി മറിയും എന്നതിന് വലിയ ഒരു ഉദാഹരണം ആണ് Mystic River.

    ReplyDelete

1818. Lucy (English, 2014)