1402. The Double Hour(Italian, 2009)
Crime,Mystery.
IMDB: 6.6/10, RT: 82%
"23:23" കയ്യിലെ വാച്ചിൽ നോക്കി Guido അതിനെ "Double Hour" എന്നു വിശേഷിപ്പിച്ചു.അതെന്താണ് എന്നു സോണിയ അയാളോട് ചോദിച്ചപ്പോൾ വാൽനക്ഷത്രം കാണുമ്പോൾ മനസ്സിൽ വിചാരിക്കുന്ന സംഭവങ്ങൾ നടക്കും എന്നല്ലേ വിശ്വാസം?അതു പോലെ ഒന്ന് എന്നയാൾ മറുപടി നൽകി.എപ്പോഴെങ്കിലും കാര്യങ്ങൾ മനസ്സിൽ വിചാരിച്ചത് പോലെ നടന്നിട്ടുണ്ടോ എന്നവൾ ചോദിച്ചപ്പോൾ 'ഇല്ല' എന്ന മറുപടി ആണവൾ നൽകിയത്.
എന്നാൽ ഈ Double Hour എന്നതു ഒരു സമസ്യ ആയി മാറുന്നുണ്ട് പിന്നീട്.സിനിമയുടെ അവസാനത്തിൽ പ്രേക്ഷകനെ വലിയ ഒരു ചോദ്യത്തിലേക്കും എത്തിക്കുന്നുണ്ട് ഈ Double Hour എന്നതിന്.ഒരു പ്രണയം, മോഷണം, നിഗൂഢത.ഇത്രയും ആണ് സിനിമയിൽ ഉള്ളത്.വലിയ ബഹളങ്ങൾ ഇല്ലാത്ത ഒരു ചിത്രം.എന്നാൽ പിന്നീട് സ്വഭാവം മാറുകയും ചെയ്യുന്നു.
ഒരു Speed Dating ക്ലബിൽ വച്ചു പരിചയപ്പെടുന്ന Guido, സോണിയ എന്നിവർ പിന്നീട് പ്രണയത്തിൽ ആകുന്നു.എന്നാൽ കഥ മുന്നോട്ട് നീങ്ങുമ്പോൾ യാഥാർഥ്യവും ,സമാന്തരമായ കാര്യങ്ങളും ചേരുമ്പോൾ ഒരു സൈക്കോളജിക്കൽ ത്രില്ലർ ആയി മാറുന്നു.പിന്നീട് ക്ളൈമാക്സിലും പ്രേക്ഷകന് ഇതു കാണുവാൻ സാധിക്കും.
'Giuseppe Capotondi' യുടെ ആദ്യ ചിത്രമാണ് The Double Hour.നേരിട്ടു പ്രേക്ഷകന് സംവദിക്കാവുന്ന ഒരു കഥയിലൂടെ തന്നെ സിനിമയുടെ എല്ലാ ഭാഗങ്ങളും പ്രേക്ഷകന് മനസ്സിലാക്കി കൊടുക്കാൻ സാധിക്കുകയും, അതിനു ശേഷം ക്ളൈമാക്സിൽ ഒരു ചോദ്യ ചിഹ്നത്തിൽ കഥ നിർത്തിയിട്ടു ഇതിൽ കൂടുതൽ എന്തെങ്കിലും ഉണ്ടാകുമോ എന്നൊരു സംശയവും ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.ഒരു പക്ഷെ ഒരു സാധാരണ ക്ളൈമാക്‌സ് ആയി മാറുന്നിടത്തു നിന്നും tail- end ൽ കാണിക്കുന്ന സംഭവങ്ങൾ ആദ്യം പറഞ്ഞ double hour ഉം ആയി കൂട്ടി വായിക്കണം എന്നു മാത്രം.അതിൽ ഒരു പക്ഷെ വഞ്ചനയുടെയും പ്രതികരത്തിന്റെയും കഥ കാണുവാൻ സാധിച്ചേക്കാം.കൂടുതൽ ചിന്തകൾ പ്രേക്ഷകനിൽ ഉണ്ടാകുന്നതും അവിടെയാണ്.നല്ലൊരു സൈക്കോളജിക്കൽ ത്രില്ലർ!!
Download link available by searching @mhviews1 in Telegram
@mhviews rating: 3/4
More movie suggestions and download link available @www.movieholicviews.blogspot.ca
നല്ലൊരു സൈക്കോളജിക്കൽ ത്രില്ലർ...
ReplyDelete