Friday 27 August 2021

1411. Stillwater (English,2021)

 1411. Stillwater (English,2021)

          Drama, Mystery.

          IMDB: 6.7, RT: 75%



    ബിൽ ബേക്കറിന്റെ മകൾ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് മാർസെയിൽ. വിദ്യാർഥിനിയായി ഫ്രാൻസിൽ ചെന്ന അലിസൻ അവൾ ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കുന്നു എന്നാണ് പറയുന്നത്.തന്റെ മകളെ രക്ഷിക്കാനായി ഓയിൽ റിഗ്ഗിൽ ജോലി ചെയ്യുന്ന ബിൽ അമേരിക്കയിൽ നിന്നും ഫ്രാൻസിലേക്കു പോകുന്നു. ഫ്രാൻസിലെ മാർസെയിൽ ചെന്നിട്ടുള്ള ബേക്കറിന്റെ ജീവിതവും മകളുടെ കാര്യത്തിൽ എന്താണ് സംഭവിച്ചത് എന്നറിയാൻ ഉള്ള ഒരു പിതാവിന്റെ അന്വേഷണവും ആണ് Stillwater എന്ന ചിത്രം.



  Amanda Knox എന്ന പേര് 2007ൽ അമേരിക്കയിൽ ഏറെ കുപ്രസിദ്ധി നേടിയ ഒന്നായിരുന്നു.അമേരിക്കയിൽ നിന്നും ഇറ്റലിയിലേക്ക് പഠിക്കാൻ പോയി സഹപാഠിയെ കൊന്നു എന്നു പേരിൽ ജയിലിൽ ആയിരുന്നു അവൾ.ഏറെ ഊഹാപോഹങ്ങൾക്കു വഴി തുറന്നിട്ട അമാണ്ടയുടെ കഥ ഇന്നും പല ഡോക്യുമെന്ററികൾക്കും വിഷയമാണ്.ആ കഥ ഒരു ഫിക്ഷണൽ രൂപം ആണ് Stillwater ൽ ഉള്ളത്.


  യഥാർത്ഥത്തിൽ ആലിസൻ കുറ്റം ചെയ്തോ ഇല്ലയോ എന്നതല്ല Stillwater ന്റെ വിഷയം.അത്തരം ഒരു ചിന്താഗതിയിൽ ചിത്രത്തെ സമീപിച്ചാൽ നിരാശ ആയിരിക്കും ഫലം.ഗോട്ടി വളർത്തിയ, ഭൂരിഭാഗം സമയവും തലയിൽ ക്യാപ് അണിഞ്ഞ, മാന്യമായി വസ്ത്രം ധരിച്ച ശാന്ത സ്വഭാവക്കാരൻ ആണ് മാറ്റിന്റെ ബിൽ ബേക്കർ എന്ന കഥാപാത്രം.മുൻപ് തന്റെ ജീവിതത്തിൽ സംഭവിച്ച പാക പിഴകൾ കാരണം അയാൾ തന്റെ കുടുംബത്തിൽ പോലും അനഭിമതനാണ്.


  എന്നാൽ സ്വയം നന്നാകാൻ തീരുമാനിച്ച അയാൾ തനിക്കു ആകെ ഉള്ള മകളുടെ ജീവിതത്തിൽ സംഭവിച്ച 'നിർഭാഗ്യം' മാറ്റാൻ ഉള്ള ശ്രമത്തിൽ ആണ്.മാർസെയിൽ വച്ചു ബിൽ പരിചയപ്പെട്ട മായ എന്ന കുട്ടിയും അവളുടെ നാടക നടിയായ അമ്മയും അയാളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ തുടങ്ങുന്നു.അയാൾക്ക്‌ ഒരു പുതിയ ജീവിതം ലഭിക്കാൻ ഉള്ള സാഹചര്യം ഉണ്ടാകുന്നു.അതിനൊപ്പം മകളുടെ കാര്യത്തിൽ സംഭവിച്ചത് എന്തെന്നുള്ള ഉത്തരം കണ്ടെത്തുന്നതിലുപരി അവളെ മാർസെയിൽ ജയിലിൽ നിന്നും രക്ഷിക്കുക എന്ന ദൗത്യവും ഉണ്ട്.


   ധാരാളം നിരൂപകർ സിനിമയെ എഴുതി തള്ളിയതായി കണ്ടിരുന്നു.എന്നാൽ എനിക്ക് ബിൽ ബേക്കർ എന്ന കഥാപാത്രം മാറ്റിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായി ആണ് തോന്നിയത്.വളരെ സാധാരണക്കാരൻ ആയ, ഹീറോയിസം തീരെ കുറവുള്ള, സിനിമയിലെ മുഖ്യകഥാപാത്രം മാത്രം ആണ് അയാൾ.പലപ്പോഴും അയാളുടെ നിസ്സഹായത കാണുമ്പോൾ പ്രേക്ഷകനും വിഷമം വരും.ഇടയ്ക്കു സിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾ പലരും അയാളോട് പെരുമാറുന്നത് കാണുമ്പോൾ അവരോടു ചെറിയ രീതിയിൽ വെറുപ്പ് പോലും തോന്നാം. അയാൾ പലപ്പോഴും അവരാൽ അവിശ്വസിക്കപ്പെട്ടിരുന്നു.


   സിനിമയുടെ സമയ ദൈർഘ്യം ഒരു പ്രശ്നമായി തുടക്കം തോന്നിയെങ്കിലും, ബിൽ ബേക്കറിനോടുള്ള ഇഷ്ടം സിനിമയോട് താൽപ്പര്യം കൂട്ടി.ഏറ്റവും മികച്ച സിനിമ എന്ന അഭിപ്രായം ഇല്ലെങ്കിലും ബില്ലിനോടുള്ള ഇഷ്ടം കാരണം സിനിമയും ഇഷ്ടമായി.


@mhviews rating: 3/4

Download Link: Search for @mhviews1 in Telegram

More movie suggestions and download link @ www.movieholicviews.blogspot.com

No comments:

Post a Comment

1818. Lucy (English, 2014)