1393. Mimi (Hindi, 2021)
Comedy, Drama
Surrogacy അഥവാ വാടക ഗർഭം പ്രമേയം ആയ സിനിമകൾ വരുമ്പോഴെല്ലാം അതു അവസാനിക്കുന്നത് ഒരു പ്രത്യേക ജംഗ്ഷനിൽ ആണ്.വാടകയ്ക്ക് തന്റെ ഗർഭപാത്രം നൽകിയ സ്ത്രീയും കുട്ടിയും തമ്മിൽ ഉള്ള ബന്ധം ആകും ഈ പറഞ്ഞ ജംഗ്ഷൻ.മിമി എന്ന സിനിമയും ഈ ജംഗ്ഷനിൽ തന്നെ എത്തുന്നുണ്ട്.എന്നാൽ കഥയുടെ ഒഴുക്കിൽ വളരെ നന്നായി തന്നെ അവസാനിപ്പിച്ച സിനിമ ആയിട്ടാണ് തോന്നിയത്.
കുട്ടികൾ ഉണ്ടാകാൻ സാധ്യത ഇല്ലാത്ത അമേരിക്കൻ ദമ്പതികൾക്ക് വേണ്ടി തന്റെ ഗർഭപാത്രം വാടകയ്ക്ക് നൽകാൻ സിനിമ മോഹിയായ മിമി തീരുമാനിക്കുകയാണ്.അതിനായി അവൾക്കു വലിയ ഒരു തുകയും ലഭിക്കും.ഒരു പക്ഷെ അവളുടെ സിനിമ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുന്ന ഒന്ന്.എന്നാൽ കഥയിൽ ചില അപ്രതീക്ഷിതമായ ഘടകങ്ങൾ വരുന്നതോട് കൂടി സിനിമയുടെ മൊത്തത്തിൽ ഉള്ള കോമഡി സ്വഭാവം മാറുകയാണ്.
അതേ, സിനിമ നല്ല കോമഡി ആയിരുന്നു ഒരു പരിധി വരെ.കൃതിയുടെ മിമി എന്ന കഥാപാത്രം ഈ അടുത്തു ഹിന്ദി സിനിമയിൽ കണ്ട നല്ലൊരു കോമഡി സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ ആയി തോന്നി.പങ്കജ് സ്ഥിരമായി ചെയ്യുന്ന പോലെ തന്നെ തന്റെ റോൾ ഭംഗിയാക്കി.മറ്റുള്ള അഭിനേതാക്കളും നന്നായി അഭിനയിച്ചപ്പോൾ കോമഡി ഒക്കെ വർക്-ഔട്ട് ആയതു പോലെ തോന്നി.
സിനിമയുടെ ക്ളൈമാക്സിലേക്കു പോകുമ്പോൾ പ്രേക്ഷകനെ പോലെ കഥാപാത്രങ്ങളും ആശയ കുഴപ്പത്തിൽ ആയിരുന്നു.എന്നാൽ ആ ആശയ കുഴപ്പം മാറ്റി വലിയ തരക്കേടില്ലാതെ അതു അവസാനിപ്പിച്ചപ്പോൾ മനസ്സും നിറഞ്ഞിരുന്നു.
@mhviews rating: 3/4
ചിത്രം Netflix ൽ ലഭ്യമാണ്.
No comments:
Post a Comment