1392. Thittam Irandu: Plan B (Tamil,2021)
Mystery
സിനിമയുടെ മൊത്തത്തിൽ ഉള്ള സ്വഭാവത്തെ കുറിച്ചു ധാരാളം അഭിപ്രായങ്ങൾ വായിച്ചതിനു ശേഷം ആണ് സിനിമ കാണാൻ അവസരം ലഭിച്ചത്.ഒരു കൊറിയൻ/തായ് സിനിമയുടെ കഥ ആണ് പ്രമേയം എന്നറിഞ്ഞിട്ടും തുടക്കം മുതൽ ഉള്ള സീനുകളിൽ സിനിമ ഒളിപ്പിച്ചു വച്ച മിസ്റ്ററി എന്താണെന്ന് അറിയാമായിരുന്നിട്ടും 'തിട്ടം ഇരണ്ടു' നിരാശ നൽകിയില്ല എന്നത് വലിയ ഒരു കാര്യം തന്നെയാണ്.
തന്റെ ബാല്യകാല സുഹൃത്തിന്റെ തിരോധാനം അന്വേഷിക്കാൻ വന്ന ആതിര എന്ന പൊലീസ് ഉദ്യോഗസ്ഥ. അവരുടെ അന്വേഷണത്തിന് ഒപ്പം പാരലൽ ആയി ഒരു പ്രണയവും.മുൻപ് സൂചിപ്പ കൊറിയൻ സിനിമ കാണാത്തവരെ സംബന്ധിച്ചു കുറ്റാന്വേഷണം ആണെങ്കിൽ പലപ്പോഴും പാളി പോകുന്ന പോലെയും തോന്നുന്നുണ്ട്.സിനിമ കാണുമ്പോൾ തന്നെ പ്രേക്ഷകന് അങ്ങനെ ഒക്കെ തോന്നാം.
എന്നാൽ പിന്നീട് പല കാര്യങ്ങളും നമ്മൾ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ പോലും അനാവരണം ചെയ്യപ്പെടുമ്പോൾ ചിലതിനൊക്കെ ഉത്തരം ലഭിക്കുന്നതും ഉണ്ട്.അതിലും ഏറെ ഇഷ്ടപ്പെട്ടത് execution ലെ ചെറിയ ഒരു പിഴവ് പോലും പ്രേക്ഷകനിൽ കഥ എത്തിക്കാൻ കഴിയാത്ത രീതിയിൽ അനുഭവപ്പെടുമായിരുന്നു എന്നതായിരുന്നു.എന്നാൽ സ്പൂണ്- ഫീഡിങ് ആണെന്ന് ആക്ഷേപിച്ചാലും 'എന്താണ് സിനിമ കൊണ്ടു ഉദ്ദേശിച്ചത്?' എന്ന ചോദ്യത്തിന് അവസരം നൽകാതെ തിട്ടം ഇരണ്ടു അവസാനിച്ചു എന്നത് പ്രശംസനീയം ആണ്.
കൊറിയൻ/തായ് സിനിമകൾ കണ്ടിട്ടുള്ളവരാണെങ്കിൽ കൂടിയും കഥ അവതരിപ്പിച്ച രീതി ഒന്നു കൊണ്ടു മാത്രം നിരാശരാകേണ്ടി വരില്ല എന്നാണ് അഭിപ്രായം.അതു പോലെ ഈ രണ്ടു സിനിമയും കാണാത്തവരെ സംബന്ധിച്ചു വലിയ ട്വിസ്റ്റും ആകും സിനിമ നൽകുന്നത്.
കഴിയുമെങ്കിൽ കാണുക.
@mhviews rating: 3/4
No comments:
Post a Comment