Wednesday 18 August 2021

1405. Skater Girl (Hindi, 2021)

 1405. Skater Girl (Hindi, 2021)

           Drama

           IMDB: 6.7, RT: 88%




     രണ്ടു സ്ത്രീകളുടെ ജീവിതം ആണ് Skater Girl ൽ അവതരിപ്പിക്കുന്നത്.ഒന്നു തന്റെ വേരുകൾ കണ്ടെത്താൻ രാജസ്ഥാനിലെ ഒരു ഗ്രാമത്തിലേക്ക് ലണ്ടനിൽ നിന്നും വന്ന ജെസിക്ക എന്ന യുവതി. രണ്ടാമതായി പ്രേരണ എന്ന പെണ്കുട്ടിയും.ഇവരുടെ രണ്ടു പേരുടെയും ജീവിതം ഒരേ ദിശയിൽ സഞ്ചരി8യ്ക്കാൻ കാരണം , ഈ സിനിമയിലെ ഒരു കഥാപാത്രമായ, അമേരിക്കൻ പൗരനായ എറിക് പറയുന്ന "എല്ലാ സ്ഥലത്തും വെറുക്കപ്പെടുന്ന" സ്‌കേറ്റ് ബോർഡ്| കാരണമാണ്.


  ഇൻഡ്യയിൽ വളർന്നു വരുന്ന സ്‌കേറ്റിങ് ബോര്ഡുകളോടുള്ള ക്രേസിനെ ആഅപദം ആക്കിയാണ് ചിത്രത്തിന്റെ പ്രധാന കഥ പോകുന്നതെങ്കിലും മറ്റു ചില സാമൂഹിക പ്രശ്നങ്ങളെയും കൈ കാര്യം ചെയ്യുന്നുണ്ട്.ഉദാഹരണത്തിനായി, ജാതിയെ കുറിച്ചു പൊതു സ്ഥലങ്ങളിൽ പറയില്ലെങ്കിലും മനസ്സിൽ ഉള്ള മനുഷ്യർ, ചെറു പ്രായത്തിൽ ഉള്ള പെണ്കുട്ടികളുടെ കല്യാണം, സ്ത്രീകൾക്കി കല്പിച്ചു കൊടുത്തിരിക്കുന്ന ജീവിതം, ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങളിലെ അവസ്ഥ അങ്ങനെ പല കാര്യങ്ങളും വന്നു പോകുന്നു. 


 ഇതെല്ലാം വന്നു പോകുന്നുണ്ടെങ്കിലും സ്വന്തം ഇഷ്ടങ്ങൾ, സ്വപ്നങ്ങൾ; ഇതെല്ലാം സാക്ഷാത്കരിക്കാൻ ഉള്ള മനുഷ്യന്റെ ത്വര ഇല്ലേ?അതിന്റെ തീവ്രത ആണ് സരളമായ ഒരു കഥയിലൂടെ ഈ ചിത്രത്തിൽ. പ്രേരണ ആണെങ്കിലും ജെസിക്ക ആണെങ്കിലും അവർക്ക് ഇന്ത്യൻ സമൂഹം നൽകിയിട്ടുള്ള ഒരു വിലയുണ്ട്.അതാണ് ഈ ചിത്രത്തിലെ conflict cycle ഉണ്ടാക്കുന്നത്.അതിനായി തുനിഞ്ഞിറങ്ങിയ ധാരാളം ആളുകളെയും കാണാം.


  എന്നാൽ പൂർണമായും സ്ത്രീകൾ മാത്രമാണ് എല്ലാം എന്നും പറഞ്ഞു വയ്ക്കുന്നില്ല ഈ ചിത്രത്തിൽ.പകരം, തുല്യമായ രീതിയിൽ സ്ത്രീ- പുരുഷ സമത്വത്തിന്റെ നല്ലൊരു വശവും കാണിക്കുന്നുണ്ട്. ഒരു സ്പോർട്‌സ് ഡ്രാമ എന്നൊന്നും പൂർണമായി വിളിക്കാൻ കഴിയില്ലെങ്കിലും സ്പോർട്സിലൂടെ സ്വന്തം സന്തോഷം കണ്ടെത്തുന്ന ഒരു കൂട്ടം ആളുകളുടെ കഥ എന്ന നിലയിൽ ഒരു പോസിറ്റിവ് വൈബ് ചിത്രം നൽകുന്നതായി തോന്നി.ഒന്നു രണ്ടു സീനുകൾ നല്ല സന്തോഷവും നല്കുന്നുണ്ട്.

  

  വലിയ പ്രശ്നങ്ങൾ ഒന്നും തോന്നാത്ത, തരക്കേടില്ലാത്ത ഒരു ചിത്രമായി ആണ് Skater Girl കണ്ടപ്പോൾ തോന്നിയത്.സ്ഥിരം ഇത്തരം സിനിമകളിലെ ക്ളീഷേകൾ ഇല്ല എന്നല്ല, അതൊക്കെ ഉണ്ടെങ്കിലും ചിത്രത്തിന് പറയാൻ ഉള്ള കഥകൾ ഏറെയാണ്.


ചിത്രം Netflix ൽ ലഭ്യമാണ്.


@mhviews rating: 3/4




No comments:

Post a Comment

1818. Lucy (English, 2014)