1409.Blood Red Sky (German, 2021)
Action, Horror
Imdb: 6.1, RT: 79%
Nadja എന്ന സ്ത്രീയും അവരുടെ മകനും അമേരിക്കയിലേക്കുള്ള യാത്രയിൽ ആണ്.അവരുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കുള്ള വൈദ്യ സഹായം നേടാൻ വേണ്ടി ആണ് യാത്ര.എന്നാൽ ആ യാത്രയിൽ അവർക്ക് അപ്രതീക്ഷിതമായ ചില കാര്യങ്ങൾ നേരിടേണ്ടി വരുന്നു.അതിലും ഏറെ അവിശ്വസനീയം ആയ കാര്യങ്ങൾ ആണ് Nadja യ്ക്ക് നൽകാൻ ഉണ്ടായിരുന്നത്.അതോടു കൂടി അവർ യാത്ര ചെയ്തിരുന്ന ഫ്‌ളൈറ്റ് രക്തക്കളം ആയി മാറി. Blood Red Sky യുടെ കഥയുടെ ചുരുക്ക രൂപം ഇതാണ്.
Vampire കൾ വഴി ഉണ്ടാകുന്ന ഹൊറർ സിനിമകൾ ധാരാളം കണ്ടിട്ടുണ്ടാകും. ആ ഒരു വിഭാഗത്തിൽ genre നോട് കൂടുതൽ നീതി പാളിച്ച ഒരു ചിത്രമായി തോന്നി Blood Red Sky. ആദ്യ ഒരു മണിക്കൂറിൽ നടക്കുന്ന സംഭവങ്ങൾ ഭൂരിഭാഗവും മികച്ചു നിന്നു.പക്ഷെ Vampire ആകുന്നതിന്റെ agonies ഒക്കെ അവതരിപ്പിച്ചു, ഫ്‌ളാഷ്ബാക്കിലൂടെ ഇടയ്ക്കു വന്ന കഥ എന്നാൽ ചിത്രത്തിന് ഒരു melodrama യുടെ പരിവേഷവും നൽകി.സിനിമയുടെ മൊത്തത്തിൽ ഉള്ള ഫ്ലോയെ അതു ബാധിച്ചതായി തോന്നി.
ക്ളൈമാക്സിൽ പോലും അതിന്റെ സ്വാധീനം കാണാൻ സാധിക്കും.ഒരു ഫ്ളൈറ്റിൽ നടക്കുന്ന survival കഥ എന്നതിലുപരി നല്ല ആക്ഷനും സിനിമയ്ക്ക് ആവശ്യമുള്ള ഹൊറർ സീനുകൾ ഒക്കെ ഉള്ളത് കാരണം സിനിമ നിരാശപ്പെടുത്തിയില്ല എന്തായാലും.
മൊത്തത്തിൽ തരക്കേടില്ലാത്ത ചിത്രമായി തോന്നി Blood Red Sky.
ചിത്രം Netflix ൽ ലഭ്യമാണ്.
@mhviews rating: 2.5/4
No comments:
Post a Comment