1397. The Spanish Prisoner(English, 1997)
Mystery.
'ട്വിസ്റ്റുകളുടെയും സസ്പെന്സിന്റെയും മാലപ്പടക്കം'- The Spanish Prisoner
'Spanish Prisoner' എന്നു വ്യാപകമായി അറിയപ്പെടുന്ന scam മായി നമ്മളിൽ പലരും പരിചിതരാകും.ഓർമയില്ലേ മെയിലുകളിൽ വയ്ക്കുന്ന ആഫ്രിക്കയിലെ ധനികരായ കുടുംബത്തെ കൊലപ്പെടുത്തി എന്നും അവരുടെ സ്വത്ത് വകകൾ രാജ്യത്തിനു പുറത്തു എത്തിയിട്ടു ഉണ്ടെന്നും,അതു കസ്റ്റംസിന് നിന്നും പുറത്തേക്ക് കൊണ്ടു വരാൻ കാശ് അടയ്ക്കാനും അതിന്റെ ഒരു പങ്ക് നമുക്ക് എടുക്കാം എന്നും പറഞ്ഞു വരുന്ന junk e-mail കൾ?
അതിന്റെ യഥാർത്ഥ കഥ സ്‌പെയിനിൽ ആണ് തുടക്കം.സമാനമായ സാഹചര്യത്തിൽ സ്‌പെയിനിൽ ധനികരായ കുടുംബത്തിലെ സുന്ദരിയായ പെണ്ക്കുട്ടിയെയും അവളുടെ സ്വത്തുക്കളും കയ്യിൽ എത്താൻ പണം മുടക്കുക എന്ന scam.ഇതിൽ തട്ടി വീണ ധാരാളം ആളുകൾ ഉണ്ടായിരുന്നത്രെ.ആദ്യകാല scam കളിൽ പ്രധാനി ആയിരുന്നു ഇതു.
The Spanish Prisoner എന്ന ചിത്രത്തിന്റെ പേര് ഇങ്ങനെ ആകാൻ കാരണം എന്താകും?സിനിമ കണ്ടു നോക്കാം. ചിത്രത്തെ കുറിച്ചു ചെറിയ ഒരു മുഖവുര തരാം.തൊണ്ണൂറുകളിൽ കോർപ്പറേറ്റ് സെറ്റപ്പിൽ നടക്കുന്ന കഥയാണ് ചിത്രത്തിന് ഉള്ളത്.മാർക്കറ്റിൽ വിലയേറിയ ഒരു 'പ്രോസസ്' കണ്ടു പിടിക്കുന്ന റോസ് എന്ന കോർപ്പറേറ്റ് എന്ജിനീയർക്കു തന്റെ പുതിയ കണ്ടു പിടുത്തം എന്താണ് നൽകിയതെന്ന് ചിത്രം പറയും.
സസ്പെന്സും, ട്വിസ്റ്റുകളും ധാരാളം ഉള്ള ചിത്രത്തിൽ പ്രേക്ഷകന് ചിന്തിക്കുന്നതിലും അപ്പുറം ആണ് കഥയും കഥാപാത്രങ്ങളും മാറുന്നത്.തുടക്കത്തിൽ വലിയ പ്രത്യേകതകൾ ഇല്ലാതെ ചിത്രം സഞ്ചരിക്കുമെങ്കിലും മാലപ്പടക്കം പോലെ പുറകെ വരുന്ന ട്വിസ്റ്റുകൾക്കു മുന്നോടി ആയുള്ള പശ്ചാത്തലം ഉണ്ടാക്കിയെടുക്കുക ആണ് എന്ന് പിന്നീട് ആണ് മനസ്സിലാവുക.ഈ പ്രക്രിയ ക്ളൈമാക്സിൽ വരെ തുടരുന്നു.
ഒരു സസ്പെൻസ്/ട്വിസ്റ്റ് ചിത്രം കാണാൻ ഉള്ള മൂഡിൽ ആണെങ്കിൽ മറ്റൊന്നും നോക്കണ്ട The Spanish Prisoner കണ്ടു നോക്കൂ.പരിചിതരല്ലാത്ത അഭിനേതാക്കൾ കൂടി ആകുമ്പോൾ കഥാപാത്രങ്ങളെ കുറിച്ചു ഒരു സംശയവും ഉണ്ടാവുകയും ഇല്ല. പരിചിതരല്ലാത്ത അഭിനേതാക്കൾ തന്നെ ആയിരുന്നു സിനിമയുടെ സപസപൻസ് element ഇത്രയും കൂട്ടിയതും. മിസ്റ്ററി സിനിമകളിലെ under-rated ചിത്രമാണെന്ന് old-school രീതിയിൽ എടുത്ത ഈ ചിത്രത്തെ പറയാം.കാരണം, പ്രേക്ഷകന് തോന്നിയ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം ലഭിക്കുന്നുണ്ട്.സ്പൂണ് ഫീഡിങിലൂടെ അല്ലെങ്കിലും കഥയിൽ തന്നെ ഉത്തരങ്ങൾ ലഭിക്കുന്ന രീതിയിൽ ആണ് അവതരണം.
@mhviews rating: 3.5/4
@mhviews1 എന്നു ടെലിഗ്രാമിൽ സേർച്ച് ചെയ്താൽ ഡൌൺലോഡ് ലിങ്ക് ലഭിയ്ക്കും.
കൂടുതൽ സിനിമ സജഷനും ഡൗണ്ലോഡ് ലിങ്കിനും www.movieholicviews.blogspot.com സന്ദർശിക്കുക.
ഇഷ്ട്ടപ്പെട്ട കഥയാണിത്
ReplyDelete