Wednesday 1 April 2020

1179. Yeh Saali Aashiqui (Hindi, 2019)



1179.  Yeh Saali Aashiqui (Hindi, 2019)
            Crime, Thriller

    ഒരു പ്രണയ കഥയ്ക്ക് സംഭവിച്ച മാറ്റം : Yeh Saali Aashiqui

  സാഹിലും മിട്ടീയും സഹപാഠികൾ ആണ്.സ്വാഭാവികം ആയും ഒരു ഇന്ത്യൻ സിനിമ ആകുമ്പോൾ അവർ പ്രണയത്തിൽ ആകുമല്ലോ, പാട്ടുകൾ ഒക്കെ ഉണ്ടാകുമല്ലോ.അവരങ്ങനെ പ്രണയിച്ചു പോകുമല്ലോ? പോകുമോ? ഇല്ല.ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്.ജീവിതത്തിലെ ഭീകരമായ ഒരു turning point ആണ് സാഹിലിന് സംഭവിച്ചത്.അവന്റെ ജീവിതം തന്നെ അപകടത്തിൽ ആകുന്നു.എന്താണ് ഇവിടെ സംഭവിച്ചത്?

  മീറ്റിയുടെ ക്രൂരനായ ബന്ധുക്കൾ സാഹിലിന് പണി കൊടുത്തോ?അതോ കോടീശ്വരൻ ആയ സാഹിലിന് ബന്ധുക്കൾ ഇറങ്ങിയോ?അതോ സാഹിലും ഇന്ത്യൻ പട്ടാളവും ആയി ബന്ധം?ഹേ!!എന്തിനാണ് ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്?ഹിന്ദി സിനിമയും ക്ളീഷേകളിൽ നിന്നും മാറി ചിന്തിക്കുക ആണ്. അതു കൊണ്ടു എന്താണ് സംഭവിച്ചത് എന്നറിയാൻ ചിത്രം കാണുക.


   ആദ്യം പേര് കണ്ടപ്പോഴും പാട്ടുകൾ കേട്ടപ്പോഴും കരുതിയത് ഒരു റൊമാന്റിക് സിനിമ ആണെന്നാണ്.എന്നാൽ പ്രിന്റ് ഇറങ്ങിയത്തിനു ശേഷം ആണ് കഥയുടെ synopsis കണ്ടത്.ട്വിസ്റ്റുകളും സസ്പെന്സും ഉള്ള സിനിമ ആണെന്ന്.തുടക്കത്തിൽ പ്രണയം മാത്രം ആയപ്പോൾ പറ്റിക്കപ്പെട്ടോ എന്നു സംശയിച്ചു.എന്നാൽ പക്ഷേ സംഭവിച്ചത് വേറെ ആയിരുന്നു.

  കഥയുടെ ഗതി തന്നെ മാറുന്നു.സമയാസമയം ട്വിസ്റ്റും, സസ്പെന്സും എല്ലാം കൂടി വന്നു തുടങ്ങുന്നു.സിനിമയുടെ സ്വഭാവം തന്നെ മാറുന്നു.അവസാനം സിനിമ തീരുന്നത് വരെ അതായിരുന്നു അവസ്ഥ. അപ്രതീക്ഷമായ കഥാഗതി ആയിരുന്നു.

   നായകനായി അഭിനയിച്ചത് അമരീഷ്‌ പൂരിയുടെ കൊച്ചു മകൻ വർധൻ പൂരി ആയിരുന്നു.എന്നാൽ അഭിനയം അത്ര ഇഷ്ടപ്പെട്ടില്ല.ആ റോൾ കുറേക്കൂടി നന്നായി അഭിനയിച്ചിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ.നായിക  ശിവലീഖ ഒബ്‌റോയ്‌ തരക്കേടില്ലായിരുന്നു.

  കഥയെ കുറിച്ചു ഒന്നും പറയുന്നില്ല.പക്ഷെ ഒരു നല്ല ത്രില്ലറിന് ഉള്ള വക എന്തായാലും ഉണ്ട്.താൽപ്പര്യം ഉള്ളവർക്ക് കണ്ടു നോക്കാം.

NB: ഫെമിനിസ്റ്റുകൾ അൽപ്പം അകലം പാലിക്കുക.സിനിമയുടെ ഫെമിസ്‌നിസ്റ്റ് റീവ്യൂ ഒക്കെ മോശം ആയിരുന്നു.അതാണ്.


MH Views Rating :2.75/5

 സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് www.movieholicviews.blogspot.ca എന്ന ലിങ്കിൽ ലഭ്യമാണ്

No comments:

Post a Comment