Friday 19 July 2019

1073.Don't Hang Up(English,2016)


1073.Don't Hang Up(English,2016)
         Thriller


    കാനഡയിൽ വന്ന സമയം മുതൽ Region Preference വച്ചാണോ എന്നു അറിയില്ല,ഇവിടെ ഉള്ള ലോക്കൽ ആയുള്ള ധാരാളം പേജുകൾ സജഷൻ ആയി വരാറുണ്ട്.അതിൽ പലതിലും കണ്ടിരുന്ന ഒരു സംഭവം ആണ് പഴയ 'തരികിട' പോലത്തെ പരിപാടിയുടെ കുറെ കൂടി extreme ആയ സംഭവങ്ങൾ ഉള്ള പേജുകൾ.Extreme എന്നു പറയുമ്പോൾ ഒരു മര്യാദയും ഇല്ലാതെ തന്നെ അന്യന്റെ പ്രൈവസിയിൽ ഒക്കെ കയറി prank ചെയ്യുന്ന പരിപാടിയുടെ extreme.ചിലപ്പോൾ വീട്ടുകാരെ ആകാം.ഫ്രെണ്ട്സിനെ ആകാം.അതൊക്കെ pre-planned ആണെന്നു തോന്നാറുണ്ട് പലപ്പോഴും.പക്ഷെ Vlogger ആയും Youtuber ആയും ഒക്കെ ലൈക്സിന്റെ,ഹിറ്റ്‌സിന്റെ ഒക്കെ പെരുമഴയിൽ ഉള്ള കുറെ മനുഷ്യർ.അവർക്ക് അവരുടെ സുഖം!!

  ഇത്രയും പറഞ്ഞു വന്നത്,ഇങ്ങനെ ചെയ്യുന്നവർക്ക് അവരുടെ അതേ അളവിൽ,അല്ലെങ്കിൽ അതിൽ കൂടുതലായി തിരിച്ചു കിട്ടിയാൽ എന്തു സംഭവിക്കും? "Don't Hang Up" എന്ന ബ്രിട്ടീഷ് പറയുന്നത് അത്തരം ഒരു കഥയാണ്.സാം ഒരു ദിവസം വൈകുന്നേരം,വീട്ടിൽ മാതാപിതാക്കൾ പുറത്തു പോയ സമയം സുഹൃത്തായ ബ്രാഡിയും ആയി പതിവ് രീതിയിൽ ആളുകളെ പറ്റിക്കാൻ തുടങ്ങുന്നു.യഥാർത്ഥത്തിൽ വലിയ ഒരു ഗ്യാംഗ് ആണ് അവർ ഈ പരിപാടിയിൽ.പക്ഷെ അന്ന് ഇവർ മാത്രം ആണ് ഉണ്ടായിരുന്നത്.

   ആ സമയത്താണ് തിരിച്ചു ഒരു കോൾ വരുന്നത്.അൽപ്പം അപകടം പിടിച്ച ഒരു കളിയുടെ തുടക്കം.പിന്നീട് പല രീതിയിലും ആ ഫോണ് കോൾ വിളിച്ച ആൾ ഇവരെ നിയന്ത്രിക്കുന്നു.ഇതു യഥാർഥത്തിൽ ഒരു prank call ആണോ അതോ ഇതിനു പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശം?

  ക്ലാസിക് ചിത്രം ആയി ഒന്നും എടുക്കണ്ട ഒന്നല്ല ഇതു.പകരം അതു ഉൾപ്പെടുന്ന ഴോൻറെയിൽ ഉള്ള തരക്കേടില്ലാത്ത ചിത്രം.കുഴപ്പമില്ലാത്ത കഥയും,ട്വിസ്റ്റുകളും എല്ലാം.കണ്ടു നോക്കാവുന്ന ഒന്നാണ്.


  More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക്  : t.me/mhviews

No comments:

Post a Comment

1835. Oddity (English, 2024)