Friday 5 July 2019

1067.The Gangster, The Cop, The Devil(Korean,2019)


1067.The Gangster, The Cop, The Devil(Korean,2019)
           Crime,Thriller


        ഒരു ഗ്യാങിന്റെ തലവനെ സംബന്ധിച്ചു ഏറ്റവും നാണക്കേട് ആണ് അയാളെ ആക്രമിച്ച ആൾ രക്ഷപ്പെടുക എന്നത്.അതു പോലെ മറ്റൊരു നാണക്കേട് ആണ് പോലീസിനെ കബളിപ്പിച്ചു കൊലപാതകങ്ങൾ ചെയ്യുന്ന കൊലപാതകി.അയാളെ നമുക്ക്‌ ചെകുത്താൻ എന്നു വിളിക്കാം.സമൂഹത്തിന്റെ ഇരുണ്ട ഇടനാഴിയിൽ പരസ്പ്പരം പോരടിക്കുന്ന ഗുണ്ടാ സംഘങ്ങളുടെയും പോലീസിന്റെയും പൊതു ശത്രു ആയി ഒരാൾ.ഒരു സീരിയൽ കില്ലർ!!!ചെകുത്താന്റെ പ്രതിരൂപം ആയ ഒരാൾ.അയാളെ മറ്റു രണ്ടു കൂട്ടരും എങ്ങനെ ആകും നേരിടുക?

  "The Gangster, The Cop, The Devil".ഈ അടുത്തു ഇറങ്ങിയ കൊറിയൻ ആക്ഷൻ ത്രില്ലർ  ചിത്രങ്ങളിലെ മികച്ചത് എന്നു പറയേണ്ടി വരും.മാ-ഡോംഗ്-സിയോക്,കിം-മോ-യുൾ എന്നിവർ ഉൾപ്പെടുന്ന താര നിര കൂടി ചേരുമ്പോൾ ഒരു മാസ്,ആക്ഷൻ ത്രില്ലറിന് ചേരുന്ന എല്ലാം ചിത്രത്തിൽ ഉണ്ടായിരുന്നു.പ്രത്യേകിച്ചും  കൊറിയക്കാർ ഏറ്റവും ഭംഗിയായി അവതരിപ്പിക്കുന്ന പരമ്പര കൊലയാളി ചിത്രത്തിൽ ഇത്തരത്തിൽ ഒരു വശം കൂടി ഉൾപ്പെടുത്തിയതോടെ സിനിമ വേറെ ലെവൽ ആയി.പ്രത്യേകിച്ചും ക്ളൈമാക്‌സ് ഒരു അഞ്ചു മിനിറ്റ്.Goosebumps!!മാ-ഡോംഗ്-സിയോക്കിന്റെ സ്‌ക്രീൻ പ്രസൻസ് മൊത്തത്തിൽ ആ രംഗങ്ങൾക്ക് വേറെ മാനം നൽകി.കോടതിയിൽ "When Ma-Dong-Seyok did a Sallu" എന്നു തോന്നിക്കുന്ന സീൻ ഒക്കെ.ശരിക്കും ഒരു "Korean Macho  Hunk" എന്നൊക്കെ വിളിക്കാം അയാളെ.

  സാധാരണ രീതിയിൽ ഉള്ള കഥ.പ്രത്യേകിച്ചു മാറ്റങ്ങൾ ഒന്നും ഇല്ല.പക്ഷെ അവതരണ രീതി ആണ് മികച്ചു നിന്നതു. Modus Operandi ഒക്കെ.കാരണം കഥയിൽ ഈ വഴിത്തിരിവ് ഉണ്ടാകാൻ ഈ രീതി നല്ലതു പോലെ workout ചെയ്തു.പ്രത്യേകിച്ചും BGM ഒക്കെ സീനുകളിൽ മികച്ചു നിന്നു.ഒരു സീരിയൽ കില്ലർ സിനിമ എന്നതിലുപരി മൂന്നു വ്യത്യസ്ത കതപത്രങ്ങൾ തമ്മിൽ ഉള്ള മത്സരം,അവരുടെ ഈഗോകൾ,അതിൽ നിന്നെല്ലാം ഉടലെടുക്കുന്ന അവരുടെ പക.ഇതെല്ലാം execute ചെയ്യുന്ന വിധം.ഒരു അവസരത്തിൽ തുല്യ ശക്തികൾ പോലും ആകുന്ന അവരിൽ എന്നാൽ പരസ്പ്പരം ഉള്ള സഹകരണത്തോടെ അല്ലാതെ വിജയം ഉണ്ടാകില്ല.ആ സത്യാവസ്ഥ മനസ്സിലാകുന്നത് വരെ കഥാപാത്രങ്ങൾ നടത്തുന്ന പരസ്പ്പരം ഉള്ള Mind Games ഉം നന്നായിരുന്നു.

  ശരിക്കും excited ആയി സിനിമ അവസാനത്തോട് അടുത്തപ്പോൾ.പ്രത്യേകിച്ചു നമ്മുടെ ഗുണ്ടാ തലവന്റെ ഒരു ചിരി ഉണ്ട്.ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ ഒക്കെ ഒന്നു ചീകി വൃത്തിയാക്കി എടുത്താൽ മൾട്ടി സ്റ്റാറർ സിനിമയ്ക്കുള്ള വകയുണ്ട്.കൂടുതൽ സാധ്യതകൾ ഉള്ള കഥ ആയതു കൊണ്ട് തന്നെ.നന്നായി ഇഷ്ടപ്പെട്ടൂ "The Gangster, The Cop, The Devil".കൊറിയൻ ത്രില്ലർ സിനിമ സ്നേഹികൾക്ക് ഇഷ്ടം ആകും എന്നു വിശ്വസിക്കുന്നു.

More movie suggestions @www.movieholicviews.blogspot.ca

സിനിമയുടെ ടെലിഗ്രാം ലിങ്ക് : t.me/mhviews

No comments:

Post a Comment

1835. Oddity (English, 2024)