Friday 28 December 2018

995.The Interview(English,1998)



995.The Interview(English,1998)
       Thriller,Mystery

    "വീട്ടില്‍ ഇരുന്നു ഉറങ്ങിക്കൊണ്ടിരുന്ന ആളെ വന്നു പോലീസുകാര്‍ പിടിച്ചു കൊണ്ട് പോവുക.താന്‍ ചെയ്ത കുറ്റം എന്താണെന്ന് പോലും അറിയാതെ അയാളെ ചോദ്യം ചെയ്യാന്‍ തുടങ്ങുക.ഇടയ്ക്ക് മോശമായ സംസാരം.അതിനൊപ്പം കുറ്റവാളിയോട് എന്നത് പോലത്തെ സംസാരവും.ചുരുക്കത്തില്‍ 'ഭരണക്കൂട ഭീകരത' ആയി പോലും വ്യാഖ്യാനിക്കാന്‍ കഴിയുന്ന അവസ്ഥ.ഒരു പൗരന്റെ അവകാശങ്ങള്‍ക്ക് മേല്‍ ഉള്ള കടന്നു കയറ്റം"

    The Interview എന്ന ചിത്രത്തില്‍ കസേരയില്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിക്കൊണ്ടിരുന്ന ഫ്ലെമിംഗ് എന്ന യുവാവിന്‍റെ അവസ്ഥയെ പ്രേക്ഷകനും ആദ്യം അങ്ങനെ ആകും തോന്നുക.എന്നാല്‍ സംഭവങ്ങള്‍ അതിനും അപ്പുറം ആണ്.ഒരു കാര്‍ മോഷണ കേസ് ആണ് ഇവിടെ അയാളെ കൊണ്ടെത്തിക്കുന്നത്.സന്ദര്‍ഭം,സമയം എല്ലാം അയാള്‍ക്ക്‌ പ്രതികൂലം ആണ്.എന്തിനു,അയാളുടെ എഴുത്തു പോലും.പലപ്പോഴും ഫ്ലെമിംഗ് പല രീതിയിലും സമ്മര്‍ദ്ദത്തില്‍ അകപ്പെടുന്നു.പ്രധാനമായും താന്‍ എന്തിനാണ് അവിടെ ഇരിക്കുന്നത് എന്നും,അതിനൊപ്പം പോലീസ് പറയുന്ന ഈ കഥയിലെ തനിക്കുള്ള പങ്കു എന്താണെന്നും മനസ്സിലാകാതെ അയാള്‍ കുഴയുന്നു.കുറച്ചു മാസങ്ങളായി ജോലി നഷ്ടപ്പെട്ട അയാളുടെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോയി.തനിക്കു ഇപ്പോള്‍ സ്വന്തമായി ഒന്നുമില്ല എന്ന സത്യം തിരിച്ചറിഞ്ഞ അയാളെ കൊണ്ട് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു ഇത്.

    എന്നാല്‍?പോലീസ് എന്തിനാണ് അയാളെ അവിടെ കൊണ്ട് വന്നത്?അതാണ്‌ സിനിമയുടെ കഥ.തുടക്കത്തിലേ അമ്പരപ്പ് മാറുമ്പോള്‍ പ്രേക്ഷകന്റെ മുന്നില്‍ ഉള്ളത് മികച്ച മിസ്റ്ററി ചിത്രങ്ങളില്‍ ഒന്നാണ്."12 Angry Man" പോലെ ഉള്ള ചിത്രങ്ങളില്‍ ഉണ്ടായിരുന്ന ഒരു റൂമില്‍ നടക്കുന്ന സംഭവങ്ങളിലെ 'Australian Under-rated Masterpiece" എന്ന് ഈ ചിത്രത്തെ വിളിക്കാന്‍ ആണ് ഇഷ്ടം.ഹ്യൂഗോയുടെ 'ഫ്ലെമിംഗ്' എന്ന കഥാപാത്രം യഥാര്‍ത്ഥത്തില്‍ കഥയിലേക്ക് ഉള്ള ഒന്നും കണ്ണുകളില്‍ കൂടി പോലും നല്‍കുന്നില്ല.അയാളുടെ പിന്നീടുള്ള അഭിനയവും അങ്ങനെ തന്നെ.അത്രയ്ക്കും Calm,Composed ആയ ഒരാള്‍ അത്തരം ഒരു സാഹചര്യത്തില്‍ ചെലുത്തുന്ന സ്വാധീനം ഉണ്ട്.അത് അയാളുടെ ഭയത്തെ സൂചിപ്പിക്കുമെങ്കിലും ഈ ചിത്രത്തില്‍ വലിയ ഒരു ഘടകം ആയിരുന്നു.മൊബൈല്‍ ഫോണുകള്‍ ഓക്കെ ഇത്രയും പ്രശസ്തം ആകുന്നതിനു മുന്നേ ഉള്ള കാലഘട്ടം ആയതു കൊണ്ട് 20 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ടെക്നോളജി ആണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതും.കാലഘട്ടത്തെ മനസ്സിലാക്കി,കഥയുടെ ആ നിഗൂഡത ആസ്വദിച്ചാല്‍ ചിത്രം ഉറപ്പായും ഇഷ്ടമാകും.

  'ഫ്ലെമിംഗിന് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ആഗ്രഹം ഉണ്ടോ.സിനിമ കണ്ടു നോക്കൂ'

More movie suggestions @www.movieholicviews.blogspot.com

  ചിത്രം "നെറ്റ്ഫ്ലിക്സില്‍"  ലഭ്യമാണ്!!

 സിനിമയുടെ കുഴപ്പമില്ലാത്ത ഒരു പ്രിന്‍റ് എന്റെ ടെലിഗ്രാം ചാനലില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്.

സിനിമയുടെ ലിങ്ക്: t.me/mhviews


No comments:

Post a Comment

1835. Oddity (English, 2024)