506.FIVE FINGERS(ENGLISH,2006),|Thriller|Mystery|,Dir:-Laurence Malkin,*ing:-Mimi Ferrer, Laurence Fishburne, Touriya Haoud
തിയറ്ററില്‍ നിന്നും കാര്യമായി ഒന്നും നേടാന്‍ ആകാത്ത ചിത്രം ആയിരുന്നു Five Fingers.പക്ഷേ ആ ഒരു statement വിശ്വസിച്ചു ഈ ചിത്രം കാണാതെ ഇരുന്നാല്‍ നഷ്ടപ്പെടുന്നത് തില്ലര്‍/മിസ്റ്ററി ജോനറില്‍ ഉള്ള ഒരു തരക്കേടില്ലാത്ത ചിത്രം ആണ്.ഒരു പക്ഷെ മാര്‍ക്കറ്റിങ്ങില്‍ പറ്റിയ പ്രശ്നങ്ങള്‍ വല്ലതും ആകും ഈ ചിത്രം തീരെ ശ്രദ്ധിക്കപ്പെടാതെ പോയതിനു കാരണം.കാരണം,ഒരു ചിത്രം നിര്‍മിച്ച ജോനറിനോട് നീതി പുലര്‍ത്തുകയും സിനിമ കാണുമ്പോള്‍ മോശം അല്ല എന്ന അഭിപ്രായം വരുകയും ചെയ്യുന്ന ചിത്രങ്ങളുടെ ഇത്തരത്തില്‍ ഉള്ള തിരോധാനം അത്ഭുതം ഉളവാക്കും.ഈ ചിത്രത്തിന് ഉണ്ടായിരുന്നത് പത്തു നിര്‍മാതാക്കള്‍ ആയിരുന്നു.ഒരു പക്ഷെ ചിത്രത്തിന്‍റെ ഈ ദുരവസ്ഥയ്ക്ക് കാരണവും അതാകാം എന്ന് തോന്നി.
ഇനി സിനിമയുടെ കഥയിലേക്ക്.മാര്‍ട്ടിന്‍ ഹോളണ്ട് പൗരന്‍ ആണ്.മോറോക്കയില്‍ നിന്നും ഉള്ള കാമുകിയും ആയി അയാള്‍ ജീവിക്കുന്നു.മാര്‍ട്ടിന്‍ ഒരു ബാങ്കര്‍ ആണ്.അയാളുടെ ഏറ്റവും വലിയ സ്വപ്നം ആണ് ആ Food Programme.മോറോക്കയില്‍ ഉള്ള കഷ്ടപ്പാട് അനുഭവിക്കുന്ന കുട്ടികള്‍ക്കായി അയാള്‍ നടത്തുന്ന ഒരു പരിപാടി.കയ്യില്‍ ഉള്ളത് ഒരു മില്യന്‍ ഡോളര്‍ ആണ്.കാമുകിയോട് വിട പറഞ്ഞ ശേഷം മോറോക്കയില്‍ എത്തിയ മാര്‍ട്ടിന്‍ ഗാവിന്‍ എന്ന ഗൈഡിനെ ആണ് കൂടെ കൂട്ടുന്നത്.മാര്‍ട്ടിന്‍ അവിടെ വച്ച് ഒരു ഫോണ്‍ കോള്‍ ചെയ്യുന്നു.പിന്നീട് മാര്‍ട്ടിനും ഗവിനും തീവ്രവാദികളുടെ പിടിയില്‍ ആകുന്നു.അവരുടെ ആക്രമണത്തില്‍ ബോധം പോയ മാര്‍ട്ടിന്‍ പിന്നീട് കണ്ണ് തുറക്കുമ്പോള്‍ അയാളുടെയും ഗവിന്റെയും കൈ കെട്ടി ഇട്ടിരിക്കുകയാണ് ഒരു കസേരയില്‍ ഉറപ്പിച്ചതിനു ശേഷം.ഒപ്പം അവരുടെ കണ്ണും കെട്ടിയിട്ടുണ്ട്.
ആരാണ് അവരെ തട്ടി കൊണ്ട് പോയവര്‍?അവരുടെ യഥാര്‍ത്ഥ ഉദ്ദേശം എന്ത്?ശരിക്കും കണ്ണിന്റെ മുന്നില്‍ നടക്കുന്ന കാഴ്ചകളെ ചിലപ്പോള്‍ നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല.അതാണ് ഇവിടെയും സംഭവിക്കുന്നത്.പ്രത്യേകിച്ചും അവസാന സീനിലെ ട്വിസ്റ്റ്!! ആ ഒരു കാര്യത്തിലേക്ക് അധികം ചിന്തകള്‍ പോകാന്‍ ഉള്ള സാധ്യത കുറവും ആണ്.ആ ഒരു മുറിയില്‍ നടക്കുന്ന സംഭാഷണങ്ങളും ഉദ്ധേശ ലക്ഷ്യങ്ങളും ആണ് ചിത്രം ബാക്കി അവതരിപ്പിക്കുന്നത്..തരക്കേടില്ലാത്ത ഒരു സിനിമയും അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റും ആണ് ഈ മിസ്റ്ററി/ത്രില്ലര്‍ ചിത്രം നല്‍കുന്നത്.
MOre movie suggestions@www.movieholicviews.blogspot.com

MOre movie suggestions
No comments:
Post a Comment