490.PATHOLOGY(ENGLISH,2008),|Thriller|Crime|,Dir:-Marc Schölermann,*ing:-Alyssa Milano, Milo Ventimiglia, Keir O'Donnell.
കൊലപതകങ്ങളിലെ "ചെസ്സ്" കളി എന്ന് പറയാം പൂര്‍ണത ഉള്ള കൊലപാതകങ്ങള്‍ക്ക്.കുറ്റകൃത്യം,കുറ്റവാളി എന്നിവയെ പരിഷ്കൃത സമൂഹം കണ്ടെത്തുന്നത് കൊലയാളി അവശേഷിപ്പിച്ച തെളിവുകളില്‍ നിന്നും ആയിരിക്കും.ഈശ്വരന്‍ പോലും പരിപൂര്‍ണന്‍ അല്ല എന്ന അഭിപ്രായം ഉള്ളത് പോലെ തന്നെ ഏറ്റവും ബുദ്ധിപൂര്‍വ്വം ആയ കൊലപാതകം നടത്താന്‍ മാത്രം പൂര്‍ണത ആര്‍ക്കും ഇല്ലന്നാണ് പലരും അഭിപ്രായപ്പെടുന്നത്.Perfect Crime പ്രമേയം ആക്കി ചിത്രങ്ങള്‍ പലതും വന്നിട്ടും ഉണ്ട്.ആല്‍ഫ്രഡ് ഹിച്ച്കോക്ക് സിനിമകള്‍ ആയ Rope,Strangers on a Train,Dial M For Murder തുടങ്ങി പല ചിത്രങ്ങളിലും ഈ വിഷയം പ്രമേയം ആയിട്ടുണ്ട്.റിക്കാര്‍ഡോ ടാരിന്‍ ചിത്രങ്ങളിലും ഈ വിഷയം പ്രമേയം ആയി വന്നിട്ടുണ്ട്.പ്രത്യേകിച്ചും Aura,Thesis ona Homicide തുടങ്ങിയവ.Spoorloos ,Elevator to the Gallows ,Double Indemnity തുടങ്ങി ധാരാളം ചിത്രങ്ങള്‍ ഈ പ്രമേയം ആയി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
ഒരു കൊലപാതകം അതിന്‍റെ പൂര്‍ണതയില്‍ നടത്തുക എന്നത് ഒരു മനുഷ്യന് ഒരിക്കലും കാരണം അല്ലെങ്കില്‍ കാരനക്കാരനെ കണ്ടെത്താന്‍ സാധിക്കാത്ത അത്ര വിദഗ്ധമായി നടത്തുക എന്നതാണ്.അതേ സമയം കൊലപാതകങ്ങളുടെ കാരണങ്ങള്‍ കണ്ടു പിടിക്കാന്‍ ശാസ്ത്രീമായി സഹായിക്കുന്ന ഒരു കൂട്ടര്‍ ഉണ്ട്.ഫോറന്‍സിക് വിദഗ്ധര്‍.ശരീര ശാസ്ത്രം അറിയുന്നതിന് പുറമേ കൊലപാതകത്തിന് കാരണമായ വസ്തുക്കള്‍ എന്താണ് എന്ന് കണ്ടെത്തുന്നതില്‍ ആണ് അവരുടെ വൈദഗ്ധ്യം.ടെഡ് ഗ്രേ സമര്‍ത്ഥന്‍ ആയ ഫോറന്‍സിക് വിടഥന്‍ ആയിരുന്നു.പഠനത്തിനു ശേഷം ടെഡ് ഫോറന്‍സിക് സയന്‍സിനെ കുറിച്ച് കൂടുതല്‍ പഠിക്കാനായാണ് തന്റെ കാമുകിയുടെ അടുക്കല്‍ നിന്ന് പോലും മാറി അവിടെ എത്തുന്നത്.
മരണത്തിന്റെ കാരണങ്ങള്‍ അതി വിദഗ്ധമായി റിവേര്‍സ് ആയി സംഭവങ്ങള്‍ അപഗ്രഥിക്കുക എന്ന രീതിയില്‍ അവര്‍ ജോലി ചെയ്യുമ്പോള്‍ ആണ് ജേക്ക് എന്ന മറ്റൊരു ഡോക്റ്റര്‍ ഗ്രേയെ കണ്ടു മുട്ടുന്നത്.സ്വന്തം ബുദ്ധി ശക്തിയില്‍ അഭിമാനം കൊള്ളുന്ന അവര്‍ തങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ബുദ്ധിമാന്‍ ആയ ആളെ കണ്ടെത്താന്‍ ഉള്ള ശ്രമം നടത്തുന്നു.അതിനായി കണ്ടെത്തിയ രീതി ഇതായിരുന്നു.പൂര്‍ണതയുള്ള,ആര്‍ക്കും കാരണം കണ്ടെത്താന്‍ ആകാത്ത ഒരു കൊലപാതകം.മരണത്തെ പിന്നോട്ട് അപഗ്രഥിക്കാന്‍ ഉള്ള കഴിവ് ഉള്ള അവരുടെ നീക്കങ്ങള്‍ പലപ്പോഴും അപകടകരം ആയിരുന്നു.അവരുടെ ഇടയില്‍ നടക്കുന്ന പൂര്‍ണതയ്ക്കായി ഉള്ള അന്വേഷണം ആണ് ബാക്കി ഉള്ള ചിത്രം.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment