489.KUNJIRAMAYANAM(MALAYALAM,2015),Dir:-basil Joseph,*ing:-Vineeth Srinivasan,Dhyan Sreenivasan,Aju Varghese.
മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ഓണക്കാല റിലീസുകളും ആയി എത്തിയപ്പോള്‍ "കുഞ്ഞിരാമയണം" എന്ന കുഞ്ഞു സിനിമയുടെ വിധി എന്താകും എന്ന് പലരും സംശയിച്ചിരുന്നു.എന്നാല്‍ മികച്ച സിനിമ എന്ന അഭിപ്രായങ്ങള്‍ നേടാതെ ഭിന്നാഭിപ്രായം വന്നപ്പോള്‍ മികച്ചു നിന്നത് "കുഞ്ഞിരാമയണം" എന്ന കറുത്ത കുതിര ആയിരുന്നു."വിനീത് ശ്രീനിവാസന്‍ സ്ക്കൂള്‍ ഓഫ് മൂവീസില്‍"നിന്നും വന്ന ബേസി ല്‍ ആദ്യമായി സിനിമയുടെ സംവിധായകന്‍ ആയി ഈ ചിത്രത്തിലൂടെ മാറി എങ്കിലും യൂടൂബില്‍ ഉള്ള ഷോര്‍ട്ട് ഫിലിംസില്‍ വളരെയധികം ശ്രദ്ധ ആകര്‍ഷിച്ച രണ്ടു ഷോര്‍ട്ട് ഫിലിംസിന്‍റെ സംവിധായകന്‍ എന്ന നിലയില്‍ പരിചിതന്‍ ആയി കേരളത്തില്‍.അത് കൊണ്ട് തന്നെ ബേസിലിന്റെ സിനിമയ്ക്ക് പ്രതീക്ഷയും ഉണ്ടായിരുന്നു കുറച്ചു പേര്‍ക്ക് എങ്കിലും.എന്നാല്‍ സൂപ്പര്‍ താരങ്ങള്‍ ആരുമില്ല ചിത്രത്തില്‍ എന്നുള്ളത് ആരാധകരെ ആകര്‍ഷിച്ചില്ല.എങ്കില്‍ പോലും ചിത്രം കുടുംബങ്ങള്‍ ഏറ്റെടുത്തു തുടങ്ങിയതിന്‍റെ സൂചനകള്‍ തിയറ്റരുകളില്‍ ഇപ്പോള്‍ കാണാം.
കുഞ്ഞിരാമായണത്തിന്‍റെ കഥ എന്ന് പറയാവുന്നത് ബാലരമ/ബാലഭൂമി യില്‍ അവതരിപ്പിക്കുന്ന ഫിക്ഷന്‍ കഥകളോട് സമാനമാണ്.ദേശം എന്ന സാങ്കല്‍പ്പിക ഗ്രാമം.നന്മയും കുശുമ്പും ഉള്ള നാട്ടുകാര്‍.പുരോഗതി അധികം ഒന്നും കടന്നു കൂടിയിട്ടില്ലാത്ത ആ ഗ്രാമവാസികള്‍ കാലാകാലങ്ങളായി പലതരം വിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ ആയിരുന്നു.സിനിമയില്‍ നായക കഥാപാത്രം എന്ന് ആരെ വേണമെങ്കിലും വിളിക്കാവുന്ന സാഹചര്യം ആയിരുന്നു കഥയില്‍.നൊസ്റ്റാള്‍ജിയയില്‍ തന്നെ കുഞ്ഞിരാമായണവും തുടങ്ങി.ഒരു കാലത്ത് അന്നത്തെ കൗമാരക്കാരുടെ ഏറ്റവും വലിയ ഭയം ആണ് സിനിമയുടെ കഥയുടെ ആരംഭം.അവിടെ നിന്നും തുടങ്ങിയ കഥ സിനിമ അവസാനിക്കുമ്പോഴും പ്രാധാന്യത്തോടെ അവിടെ തന്നെ ഉണ്ട്.
കോമഡി സ്ക്കിറ്റ് പോലെ ഉള്ള അവതരണം പല രംഗങ്ങളിലും പ്രേക്ഷകനെ ചിരിപ്പിക്കുന്നുണ്ടായിരുന്നു.സാധാരണ ഗതിയില്‍ ഉള്ള ഒരു വരിയില്‍ പറയാവുന്ന കഥയില്‍ നിന്നും സങ്കീര്‍ണം ആകുന്നുണ്ട് പലപ്പോഴും കഥാഗതിയില്‍.കോമഡിയിലൂടെ സസ്പന്‍സ് അവതരിപ്പിക്കുക എന്ന ഉദ്ദേശം ആണെങ്കില്‍ അത് തരക്കേടില്ലാതെ വിജയവും ആയിട്ടുണ്ട്.വിനീത് ശ്രീനിവാസന്‍,ധ്യാന്‍ എന്നിവരുടെ അഭിനയത്തെ കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ വന്നിരുന്നു എങ്കിലും ഒരു ചിത്രകഥ പോലെ അവതരിപ്പിച്ച ചിത്രത്തിന് അനുയോജ്യര്‍ ആയിരുന്നു അവര്‍.അജു,നീരജ് ദീപക്,മാമുക്കോയ എന്ന് വേണ്ട മിക്ക കഥാപാത്രങ്ങള്‍ക്കും സിനിമയില്‍ ആവശ്യത്തിനു പ്രാധാന്യം ഉണ്ടായിരുന്നു.ഓണ റിലീസുകളില്‍ മെച്ചം കുഞ്ഞിരാമായണം ആണെന്ന് സിനിമയ്ക്ക് ശേഷം മറ്റുള്ള ചിത്രങ്ങളും കണ്ടു തീര്‍ത്തവര്‍ പറയുന്നുണ്ടായിരുന്നു.അത് കൊണ്ട് തന്നെ അഭിപ്രായത്തില്‍ ഈ ചിത്രം ഓണക്കാല ചിത്രങ്ങളിലെ വിജയി ആണെന്ന് കരുതാം.
കുഞ്ഞിരാമായണം എന്നെ ചിരിപ്പിച്ചു.എനിക്ക് ചിത്രം ഇഷ്ടമായി.എന്റെ റേറ്റിംഗ് 3/5!!
More movie views @www.movieholicviews.blogspot.com
No comments:
Post a Comment