494.AN ETHICS LESSON(KOREAN,2013),|Crime|Thriller|,Dir:-Myung-rang Park,*ing:-Jin-woong Jo, Tae-hoon Kim, Do Won Kwak.
ഒരു കൊലപാതകം.അതുമായി ബന്ധപ്പെട്ട അഞ്ചു പേര്‍.വ്യത്യസ്തമായ സ്വഭാവം ഉള്ളവര്‍ ആയിരുന്നു ഈ അഞ്ചു പേരും.കൂടുതലും ഇരുണ്ട വെളിച്ചത്തില്‍ ആണ് അവരുടെ സ്വഭാവം ഉള്‍പ്പെടുന്നത്.നാട്ടില്‍ സഭ്യം ആണെന്ന് കരുതുന്ന എല്ലാത്തിന്റെയും എതിര്‍ വശം ആണ് ഇവരുടെ സ്വഭാവ രീതികള്‍.പ്രത്യേകിച്ചും നല്ല വശങ്ങള്‍ ഒന്നും അവതരിപ്പിക്കാത്ത കഥാപാത്രങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ ആ രീതിയില്‍ നോക്കുമ്പോള്‍ നായക കഥാപാത്രം എന്നുള്ളത് ഈ ചിത്രത്തിന് അന്യം ആണ്.ഒരു സിനിമയുടെ യാഥാസ്ഥിക കാഴ്ചപ്പാടില്‍ നിന്നും നോക്കുമ്പോള്‍ ആ ഒരു ഭാഗം എങ്ങനെ പ്രേക്ഷകന്‍ സ്വീകരിക്കും എന്നത് അബുസരിച്ചു ഇരിക്കും ഈ സിനിമയുടെ ആസ്വാദനം.
പോലീസ് ഉദ്യോഗസ്ഥന്‍ ആയ ജുംഗ് ഹൂന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്.അയാളുടെ പ്രധാന വിനോദം എന്ന് പറയുന്നത് അടുത്ത ഫ്ലാറ്റില്‍ ഉള്ള സുന്ദരിയായ ,മോഡല്‍ ആകാന്‍ ആഗ്രഹം ഉള്ള കോളേജ് വിദ്യാര്‍ഥിനിയുടെ മുറിയില്‍ അയാള്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലൂടെ അവളെ രഹസ്യമായി നിരീക്ഷിക്കുക എന്നതാണ്.അവളുടെ സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്തു അത് അയാളുടെ കാമുകി അയാളോട് സംസാരിച്ചതാണ് എന്ന രൂപത്തില്‍ അവതാരിപ്പിക്കാന്‍ ശ്രമിക്കുന്നു.പുതിയ ഫോട്ടോഗ്രാഫറുടെ മുന്നില്‍ തന്‍റെ ഷൂട്ട് കഴിഞ്ഞ അവള്‍ അന്ന് രാത്രി മുറിയില്‍ എത്തി ചേര്‍ന്നത് പ്രൊഫസറും അവളുടെ കാമുകനും ആയ കിം സൂ വിനോടൊപ്പം ആണ്.എന്നാല്‍ അന്നു രാത്രി അവള്‍ കൊല്ലപ്പെടുന്നു.കൊലപാതകവും കൊല ചെയ്ത ആള്‍ എന്ന് സംശയിക്കുന്ന വ്യക്തിയേയും ജുംഗ് ഹൂന് അറിയാം.എന്നാല്‍ ആ വിവരം പോലീസില്‍ അവതരിപ്പിക്കാന്‍ കഴിയില്ല.കാരണം-അനധികൃതം ആയി വച്ചിരിക്കുന്ന ക്യാമറകള്‍ അയാളെ കൂടി പ്രതിക്കൂട്ടില്‍ ആക്കും എന്നത് തന്നെ,
എന്നാല്‍ പോലീസിനു സാഹചര്യ തെളിവുകള്‍ വച്ച് കൊലപാതകി എന്ന് സംശയിക്കുന്ന ആളെ പിടി കിട്ടുന്നു.ഈ സമയം ആണ് പുതിയ രണ്ടു കഥാപാത്രങ്ങളുടെ വരവ്.കൊലപാതകവും ആയി ബന്ധം ഉള്ള ആളുകള്‍.ഓരോരുത്തര്‍ക്കും അവരുടെതായ കാരണങ്ങള്‍ ഉണ്ട് ഈ കൊലപാതകവും ആയി ബന്ധിപ്പിക്കുന്നത്.നേരത്തെ പറഞ്ഞത് പോലെ നായക കഥാപാത്രം എന്നൊരു വ്യക്തിയെ ചൂണ്ടി കാണിക്കാനും സാധിക്കില്ല.കാരണം അവരുടെ എല്ലാം പ്രവൃത്തികളില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നത് തന്നെ.നിഗൂഡം ആയ രഹസ്യങ്ങള്‍ ഒന്നും ചിത്രം അവതരിപ്പിക്കുന്നില്ല.എന്നാല്‍ ആ ഒരു രീതിയിലേക്ക് ആണ് ചിത്രം പോകുന്നത് എന്ന തോന്നല്‍ ഉണ്ടാക്കുന്നും ഉണ്ട്.ഇവിടെ മോശം ആളുകളും മരിച്ച ആളും മാത്രമേ ഉള്ളൂ.ആരാണ് യഥാര്‍ത്ഥ കൊലപാതകി?കാരണം എന്ത്?എങ്ങനെ ആണ് ഈ അഞ്ചു പേര്‍ ഈ കൊലപാതകം ആയി ബന്ധപ്പെട്ടിരിക്കുന്നു?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment