502.EVEREST(ENGLISH,2015),|Adventure|Drama|,Dir:-Baltasar Kormákur,*ing:-Jake Gyllenhaal,Jason Clarke, Ang Phula Sherpa, Thomas M. Wright
എവറസ്റ്റ്-മനുഷ്യന് ഭൂമിയില്‍ എത്താവുന്ന ദൂരത്തിന്റെ പാരമ്യം ആണ്.ആ ഉയര്‍ച്ചയെ കീഴടക്കാന്‍ മനുഷ്യന്‍ എന്നും ശ്രമിക്കുന്നുണ്ട് അതില്‍ വിജയിക്കാറും ഉണ്ട്.ശബരിമല കയറാന്‍ കഷ്ടപ്പെടുന്ന എന്നെ പോലെ ഉള്ളവര്‍ക്കൊക്കെ ആ ഉയരം ഒക്കെ താല്‍പ്പര്യം ഇല്ല എന്ന് പറഞ്ഞു ഉപേക്ഷിച്ച മട്ടാണ്.എന്നാല്‍ ചിലരുണ്ട് പര്‍വതാരോഹണം ഹരമായി കാണുന്നവര്‍.എത്ര പര്‍വതങ്ങള്‍ കീഴടക്കിയാലും അവരുടെ എല്ലാം മുന്നില്‍ ഉള്ളത് ഒറ്റ ലക്‌ഷ്യം മാത്രം.Everest !!
1996 ല്‍ എവറസ്റ്റ്കീ ഴടക്കാന്‍ എത്തിയ ഒരു കൂട്ടം പര്‍വതാരോഹകര്‍ അവരുടെ ലക്ഷ്യത്തോട് അടുക്കുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തിന് ആധാരം.ഈ പ്രമേയം ആധാരമാക്കി Cliffhanger,Vertical Limit തുടങ്ങി ധാരാളം ചിത്രങ്ങള്‍ വരുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ അതില്‍ പലതും വീര പരിവേഷം ഉള്ള കഥാപാത്രങ്ങള്‍ ആയിരുന്നു.Nanga Parbat പോലെ ഉള്ള ചിത്രങ്ങളെ വിസ്മരിക്കുകയല്ല.എന്നാലും ഈ ചിത്രം വേറെ ഒരു തരത്തില്‍ ഉള്ളതാണ്.3D കാഴ്ചയില്‍ ഉയരങ്ങള്‍ പേടി ഉള്ളവര്‍ക്ക് ചെറു ഭയം ഉണ്ടാക്കുന്ന സീനുകള്‍ ആവശ്യത്തിനു ഉണ്ട്.അത് പോലെ തന്നെ അപകടകരമായ സാഹചര്യത്തില്‍ ഉള്ള യാത്രയും.
ലോകത്തിന്റെ പല ഭാഗത്തില്‍ നിന്നും വന്നവര്‍.അവുടെ എല്ലാം ആഗ്രഹം ഒന്നാണ്.ഏവര്സ്റ്റ് കൊടുമുടിയുടെ മുകളില്‍ എത്തുക എന്നത്.അപകടകരമായ സാഹചര്യങ്ങളെ നേരിടാന്‍ ഒരുങ്ങി തന്നെ ആണ് അവര്‍ യാത്ര തിരിക്കുന്നത്.എന്നാല്‍ ആ യാത്ര അവര്‍ക്കായി കരുതി വച്ചത് എന്തായിരുന്നു?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.സിനിമയുടെ അവസാനം ജേതാക്കളെ കണ്ടു കയ്യടിക്കുന്ന ശീലം ഉണ്ടെങ്കില്‍ ഈ ചിത്രം നിരാശ ആയിരിക്കും നല്‍കുക.ജേക് ഗില്ലെന്ഹാല്‍ ഒക്കെ കഥാപാത്രങ്ങള്‍ ആയി വരുമ്പോള്‍ അങ്ങനെ പ്രതീക്ഷിക്കാന്‍ പ്രേക്ഷകന് ആകുമല്ലോ.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment