486.SOUTHPAW(ENGLISH,2015),|Sports|Action|Drama|,Dir:-Antoine Fuqua,*ing:-Jake Gyllenhaal, Rachel McAdams, Oona Laurence
സ്പോര്‍ട്സ് മുഖ്യ പ്രമേയം ആയി വരുന്ന ചിത്രങ്ങളില്‍ ഉപയോഗിക്കുന്ന ഒരു സ്ഥിരം ഫോര്‍മുല ഉണ്ട്.മികച്ച കരിയര്‍ ഉള്ള നായക കഥാപാത്രം/കഥാപാത്രങ്ങള്‍.പിന്നീട് അവരുടെ കരിയറിലെ മോശം സമയം ,അവിടെ നിന്നും ഉള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവയുടെ ഒരു മിശ്രിതം ആയിരിക്കും ഈ ചിത്രങ്ങള്‍.ഒരു പരിധി വരെ സിനിമയുടെ ക്ലൈമാക്സ് എന്താണെന്ന് ഊഹിക്കാവുന്ന ചിത്രങ്ങള്‍ ആണ് ഭൂരിഭാഗം സ്പോര്‍ട്സ് ചിത്രങ്ങളും.പക്ഷെ പിന്നെയും പിന്നെയും ഇത്തരം ഫോര്‍മുല ചിത്രങ്ങള്‍ പ്രേക്ഷകന്‍റെ അടുക്കല്‍ എത്തുകയും അതിനെ സ്വീകരിക്കുകയും ചെയ്യുന്നത് വിജയിക്കുന്ന കഥാപാത്രത്തോട് ഉള്ള സ്നേഹം കൊണ്ടായിരിക്കണം.
ഒരു ഉദാഹരണം ആണ് Undisputed 2 ലെ വില്ലന്‍ കഥാപാത്രം ആയ യൂറി ബോയ്ക്ക എന്ന സ്കോട്ട് അട്കിന്സിന്റെ വില്ലന്‍ കഥാപാത്രത്തെ വെറുത്തവര്‍ മൂന്നാം ഭാഗം വന്നപ്പോള്‍ ആ കഥാപാത്രത്തെ ഇഷ്ടപ്പെട്ടതിന് കാരണം.മേല്‍പ്പറഞ്ഞ രീതിയിലാണ് ആ കഥാപാത്രം മൂന്നാം ഭാഗത്തില്‍ അവതരിപ്പിക്കപ്പെട്ടത്.ശരിക്കും ഇത്തരം സിനിമകളില്‍ കഥാപാത്ര സൃഷ്ടി ആകാം കഥാപാത്രങ്ങളെ പ്രേക്ഷകന് കൂടുതല്‍ പരിചിതം ആക്കാന്‍ കാരണം.മാത്രമല്ല പരാജയത്തില്‍ നിന്നും ഉയിര്‍ത്തു എണീക്കുന്ന കഥാ പാത്രങ്ങളോട് ഉള്ള അനുകമ്പയും ഇതില്‍ ഒരു ഘടകം ആയിരിക്കും.Southpaw എന്ന ചിത്രത്തിലും ഇത്തരം രീതി തന്നെ ആണ് പിന്തുടര്‍ന്നിരിക്കുന്നത്.
ജേക് ഗില്ലന്ഹാള്‍ അവതരിപ്പിച്ച ബില്ലി ഹോപ് എന്ന കഥാപാത്രം തന്റെ 43 ബോക്സിംഗ് മത്സരത്തിലും വിജയി ആയിരുന്നു.പ്രൊഫഷനല്‍ ബോക്സിങ്ങിലെ ലോക ചാമ്പ്യന്‍ ആണ് ബില്ലി.ബില്ലിയുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു അയാള്‍ വിശ്വസിച്ച സുഹൃത്തുക്കളും ഭാര്യ ആയ മൌറീനും.ആഡംബര പൂര്‍ണം ആയ അവരുടെ ജീവിതത്തില്‍ ഒരിക്കല്‍ ദുരിതങ്ങള്‍ സംഭവിക്കുന്നു.ഒപ്പം ഉണ്ടായിരുന്നവര്‍ അയാളെ ഉപേക്ഷിച്ചു പോകുന്നു.മകള്‍ ആയ ലെയലയെ പോലും അയാളുടെ അടുക്കല്‍ നിന്നും അകറ്റുന്ന സംഭവങ്ങള്‍ ഉണ്ടായി.ബോക്സിംഗ് മത്സരത്തില്‍ ദേഷ്യവും വാശിയും മാത്രമാണ് അപകടകരമായ രീതിയില്‍ ജയിക്കുന്ന ബില്ലിയുടെ മത്സരങ്ങളിലെ ഏറ്റവും വലിയ ശക്തിയും.തെരുവില്‍ നിന്നും മികച്ച ജീവിതം കെട്ടിപ്പെടുത്തിയ അയാള്‍ക്ക് സ്വന്തമായി ഉണ്ടായിരുന്ന എല്ലാം നഷ്ടം ആയപ്പോള്‍ ജീവിതം തിരിച്ചു പിടിക്കാന്‍ ഉള്ള ശ്രമം ആണ് ബാക്കി ചിത്രം.ജേക്,വിറ്റ്ടേക്കര്‍ എന്നിവരുടെ മികച്ച അഭിനയം കൂടി ആയപ്പോള്‍ കണ്ടിരിക്കാവുന്ന ഒരു നല്ല ഫോര്‍മുല ബോക്സിംഗ് ചിത്രം ആയി Southpaw മാറി.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment