491.POSSIBLE WORLDS(ENGLISH,2000),|Mystery|Crime|Sci-Fi|Fantasy|,Dir:-Robert Lepage,*ing:-Tilda Swinton, Tom McCamus, Sean McCann .
കനേഡിയന്‍ ചിത്രമായ Parallel Worlds ,John Mighton രചിച്ച നോവലിന്റെ സിനിമ രൂപം ആണ്.കാനഡയിലെ നാടക കലയില്‍ ശ്രദ്ധേയമായ പേരാണ് Robert Lepage.അദ്ദേഹം ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ജോണര്‍ എന്ന തരം തിരിവില്‍ സിനിമ കാണുന്ന പ്രേക്ഷകനെ ഈ ചിത്രം കുഴപ്പിക്കും.ഒരു ക്രൈം /മിസ്റ്ററി ത്രില്ലര്‍ ആയി തുടങ്ങുന്ന ഈ ചിത്രം പിന്നെ ഫാന്റസിയുടെയും സയന്‍സ് ഫിക്ഷന്റെയും രൂപത്തിലേക്കും മാറും.അപ്പോഴും ചിത്രം കുറെ ചോദ്യങ്ങള്‍ അവശേഷിപ്പിക്കും.സിനിമയെ ഒരു ക്രൈം ത്രില്ലര്‍ ആയി മാത്രം കണ്ടാല്‍ ഇങ്ങനെ ഒരു സംശയം വരില്ലായിരുന്നു.എന്നാല്‍ പ്രേക്ഷകന്‍ അതിനു തയ്യാറായാല്‍ പോലും സിനിമയുടെ Tail End Extension ആകുമ്പോള്‍ വീണ്ടും ചെറിയ സംശയങ്ങള്‍ ഉടലെടുക്കും.
സിനിമയുടെ ആരംഭത്തില്‍ ജോര്‍ജ് ബാര്‍ബര്‍ എന്നയാള്‍ സോഫയില്‍ മരിച്ചു കിടക്കുന്നതായി അയാളുടെ വീട്ടിലെ ജോലിക്കാരന്‍ കാണുന്നു.പോലീസ് വന്നു അന്വേഷണം തുടങ്ങുന്നു.അയാള്‍ കൊല്ലപ്പെട്ട രീതി അവറെ ശരിക്കും കുഴപ്പിക്കുന്നു.കാരണം അയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്ന 1000 ഡോളര്‍ പോലും മോഷ്ടിക്കാത്ത ആ കൊലയാളി ആകെ മൊത്തത്തില്‍ അയാളുടെ അടുക്കല്‍ നിന്നും കവര്‍ന്നത് അയാളുടെ തലച്ചോര്‍ മാത്രം ആയിരുന്നു.ഒരാളുടെ തലച്ചോര്‍ കൊണ്ട് മറ്റൊരാള്‍ക്ക് എന്താണ് ഉപയോഗം?ശരീര ഭാഗങ്ങള്‍ വില്‍ക്കപ്പെടുന്ന മാര്‍ക്കറ്റില്‍ പോലും മരിച്ച ഒരാളുടെ തലച്ചോറിന് വില ഇല്ല.
അടുത്തത് നമ്മള്‍ കാണുന്നത് വേറെ ഒരു ലോകത്ത് ഉള്ള ജോര്‍ജ് ബാര്‍ബറെ ആണ്.ലോകം മുഴുവനും യാത്ര ചെയ്യുന്ന,ഏതെല്ലാം വിദേശ രാജ്യങ്ങളില്‍ പണം നിക്ഷേപിക്കണം എന്ന് വലിയ കമ്പനികളെ ഉപദേശിക്കുന്ന ജോലി ആണ് അയാള്‍ ചെയ്തിരുന്നത്.അതി ബുദ്ധിമാന്‍ ആയ ജോര്‍ജ് ബാര്‍ബര്‍ മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ നടന്ന അഭിമുഖ സംഭാഷണങ്ങളില്‍ നിന്നും അയാളുടെ കഴിവ് പ്രേക്ഷകന്റെ മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്.അയാള്‍ അവിടെ ബാറില്‍ വച്ച് മറ്റൊരു ബാങ്കര്‍ ആയ ജോയ്സ് എന്ന സ്ത്രീയെ പരിചയപ്പെടുന്നു.പിന്നെ കാണിക്കുന്നത് വേറെ ഒരു ലോകം ആണ്.അയാള്‍ അവിടെ ഭക്ഷണം കഴിക്കാന്‍ ആയി റിസേര്‍ച് നടത്തുന്ന ആളുകള്‍ ഇരിക്കുന്ന ഒരു കഫേട്ടേരിയയില്‍ പോകുന്നു.അവിടെ ഭക്ഷണം കഴിക്കുമ്പോള്‍ അയാള്‍ എതിരെ ഇരിക്കുന്ന സ്ത്രീയെ പരിചയപ്പെടുന്നു.അവരുടെ പേരും ജോയ്സ് എന്നായിരുന്നു.
ശരിക്കും മറ്റുള്ള ലോകങ്ങള്‍ ഉണ്ടോ?അതായത് സമാന്തരമായി നമ്മള്‍ എല്ലാം മറ്റു ജീവിതങ്ങള്‍ നയിക്കുന്ന ലോകങ്ങള്‍?വളരെ നല്ല ഒരു ചിന്തയാണ് അത്.പല ലോകങ്ങളിലും പല ജീവിതം,പല വികാരങ്ങള്‍.ജീവിതത്തിലെ വ്യത്യസ്തത എന്ന് പറയുന്നത് ഇതാകും.പ്രത്യേകിച്ചും ഈ വിവരം മനസ്സിലാകുന്ന ഒരാള്‍ക്ക്.ജോര്‍ജിന് അത് അറിയാമായിരുന്നോ? ജോര്‍ജ് യഥാര്‍ത്ഥത്തില്‍ ആരായിരുന്നു?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.സയന്‍സ് ഫിക്ഷനില്‍ നിന്നും ഈ ചിത്രം പലപ്പോഴും ഫാന്റസിയുടെ ലോകത്തും പോകുന്നുണ്ട്.വ്യത്യസ്തം ആയ തീമുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് കണ്ടു നോക്കാവുന്ന ചിത്രം.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment