496.ULIDAVARU KANDANTHE(KANNADA,2014),|Crime|Mystery|,Dir:-Rakshit Shetty,*ing:-Kishore, Rakshit Shetty, Tara .
ഒരു കാലത്ത് മികച്ച സിനിമകളുടെ വാര്‍ഷിക കണക്കെടുപ്പില്‍ ഇന്ത്യയില്‍ തന്നെ മുന്‍ നിരയില്‍ ഉണ്ടായിരുന്ന സിനിമ ഭാഷ ആയിരുന്നു കന്നഡ.എന്നാല്‍ പിന്നീട് നിലവാര തകര്‍ച്ചയും ചില മോശം പ്രവണതകളും അവര്‍ക്ക് ഭീഷണി ആയി മാറി.സിനിമയില്‍ മസാല ചേര്‍ക്കാന്‍ ഉള്ള ശ്രമം തെലുങ്ക് സിനിമയെ രക്ഷിച്ചു എങ്കിലും തെലുങ്ക്,തമിഴ് സിനിമകളുടെ ഒപ്പം നില്‍ക്കാന്‍ നടത്തിയ ഓട്ടം അവരെ ദോഷമായി ബാധിച്ചു.കര്‍ണാടകയില്‍ ഉള്ളവര്‍ തന്നെ കന്നഡ സിനിമകള്‍ കാണാത്ത അവസ്ഥയിലേക്ക് മാറി.ഹിന്ദി സിനിമകളിലേക്കും ഹിന്ദിയുടെ സ്വാധീനം ജനങ്ങളിലേക്ക് പടര്‍ന്നതും ഒരു കാരണമായി.എന്നാല്‍ ഇടയ്ക്കിടെ നല്ല സിനിമകള്‍ക്കായുള്ള അവരുടെ ശ്രമങ്ങള്‍ നിശബ്ദം ആയി നടന്നിരുന്നു."ലൂസിയ" എന്ന സിനിമ കര്‍ണാടകയില്‍ ഉള്ള ആളുകള്‍ക്ക് എത്ര മാത്രം പരിചിതം ആണെന്ന് അറിയില്ലെങ്കിലും മറ്റു ഭാഷകളില്‍ ഒക്കെ സിനിമ ശ്രദ്ധേയം ആയി മാറി.Found Footage ചിത്രം ആയ "6-5=2" ഒക്കെ കന്നഡ സിനിമയുടെ അടുത്തുള്ള നിലവാര തകര്‍ച്ചയുടെ ഇടയില്‍ വ്യത്യസ്തത പരീക്ഷിച്ച ചിത്രം ആയിരുന്നു.ഉപേന്ദ്രയെ പോലെ ഉള്ളവര്‍ ഒക്കെ ഈ പുത്തന്‍ ഉണര്‍വിന്റെ സമയത്ത് അല്‍പ്പം Eccentric എന്ന് തോന്നാവുന്ന തീമുകളും ആയി തിരിച്ചു വരവ് നടത്താനും ശ്രമിക്കുന്നുണ്ട് .
"Cannes Film Festival" ല്‍ പ്രദര്‍ശിപ്പിക്കുകയും നല്ല അഭിപ്രായങ്ങളും നേടിയ ചിത്രം ആയിരുന്നു "Ulidavaru Kandanthe"."As Seen By The Rest" എന്ന അര്‍ത്ഥം ഉള്ള സിനിമയുടെ പേര് പോലെ തന്നെയാണ് ഈ ചിത്രത്തിന്‍റെ കഥയും.നോണ്‍-ലീനിയര്‍ ആഖ്യാന ശൈലിയില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം ജന്മാഷ്ടമി ദിവസം " മാല്‍പ്പേ " എന്ന കടലോര ഗ്രാമത്തില്‍ നടന്ന സംഭവങ്ങള്‍ ആണ് കാണിക്കുന്നത്.റെജിന എന്ന പത്രപ്രവര്‍ത്തക തന്റെ പുതിയ ഫീച്ചര്‍ ആയി തിരഞ്ഞെടുത്തത് അന്ന് നടന്ന സംഭവങ്ങളുടെ സത്യം അറിഞ്ഞുള്ള ഒരു യാത്ര ആയിരുന്നു.ആറു ഭാഗങ്ങളായി അവള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന കഥ ഒരു പത്ര പ്രവര്‍ത്തക എന്ന നിലയില്‍ റെജിനയുടെ കാഴ്ചപ്പാടില്‍ നിന്നും അവതരിപ്പിക്കുന്നതിനു പകരം അന്നത്തെ ആ സംഭവങ്ങളില്‍ എന്തെങ്കിലും രീതിയില്‍ ബന്ധം ഉള്ള ആളുകളുടെ കാഴ്ചപ്പാടില്‍ നിന്നും ആണ് അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.
അതിനായി മാല്‍പ്പയില്‍ എത്തിയ റെജീന ,റിച്ചി എന്ന അവിടത്തെ കുപ്രസിദ്ധ ഗുണ്ടയുടെ ജീവിതവും അയാളുമായി ബന്ധം ഉള്ളവരെയും എല്ലാം കണ്ടെത്തുന്നു.റിച്ചിയുടെ ഭൂത കാലം റെജിനയ്ക്ക് പരിചിതം ആയിരുന്നു ഒരു പരിധി വരെ.എന്നാല്‍ റിച്ചി എന്ന ആരോടും പ്രത്യേക അനുകമ്പ ഇല്ലാത്ത ആളുടെ ജീവിതത്തില്‍ അയാള്‍ കാരണം വിഷമിക്കുകയും അയാളെ മുതലെടുക്കുകയും ചെയ്ത പല കഥാപാത്രങ്ങളെയും ആണ് പിന്നീട് കാണാന്‍ ശ്രമിക്കുന്നത്,അന്ന് ആ ഗ്രാമത്തില്‍ എന്താണ് സംഭവിച്ചത്?പലരുടെയും വീക്ഷണ കോണിലൂടെ അന്ന് നടന്ന സംഭവങ്ങളുടെ രഹസ്യം റെജിന കണ്ടെത്തുമോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക. സംവിധായകന്‍ ആയ രക്ഷിത് ഷെട്ടി ആണ് റിച്ചിയെ അവതരിപ്പിച്ചിരിക്കുന്നത്.Rashomon മായി സാദൃശ്യം ഈ സിനിമയ്ക്ക് അതിന്‍റെ അവതരണ രീതിയില്‍ കാണാന്‍ സാധിക്കും.പ്രത്യേകിച്ചും പലരുടെയും കണ്ണിലൂടെ അവതരിപ്പിക്കുന്ന രംഗങ്ങള്‍ ഒക്കെ.എങ്കില്‍ കൂടിയും കന്നഡ സിനിമയിലെ തന്നെ വ്യത്യസ്തമായ രീതിയില്‍ ഉള്ള ചിത്രങ്ങളുടെ ഇടയില്‍ തന്നെ ആകും ഈ ചിത്രത്തിന്‍റെ സ്ഥാനവും.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment