495.CANADIAN BACON(ENGLISH,1995),|Comedy|,Dir:-Michael Moore,*ing:-John Candy, Alan Alda, Rhea Perlman .
Canadian Bacon എന്ന സിനിമയുടെ തീം ഇന്നത്തെ ലോകത്തില്‍ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഉള്ള ബന്ധത്തെക്കുറിച്ച് ഉള്ള സിനിമയായി എടുത്താല്‍ എവിടെ നിന്നെങ്കിലും ഒരു വിവാദം പൊട്ടി മുളയ്ക്കാന്‍ ഉള്ള സാധ്യത കൂടുതല്‍ ഉള്ളതാണ്.അമേരിക്കന്‍ ദേശീയത എന്നത് പലപ്പോഴും ട്രോള്‍ ഒക്കെ ആയി മാറുമ്പോള്‍ ആ രീതിയില്‍ തന്നെയുള്ള കളിയാക്കലുകളും പരിഹാസവും ഒക്കെ മറ്റു രാജ്യങ്ങളെ കുറിച്ച് ആകാറുണ്ട്.ലോക ശക്തി ആണെന്നുള്ള അമേരിക്കയുടെ ധാരണ അവരുടെ സിനിമകളില്‍ പലപ്പോഴും "The Big American Dream" ല്‍ ജീവിക്കുന്ന ഇതിഹാസങ്ങളെ ഉണ്ടാക്കാറും ഉണ്ട്.എന്നാല്‍ ഈ ചിത്രം അതില്‍ നിന്നും എല്ലാം വ്യത്യസ്തം ആണ്."Satire" ആയാണ് ഈ സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്.അയല്‍ രാജ്യങ്ങളായ അമേരിക്ക ,കാനഡ എന്നീ രാജ്യങ്ങളിലെ ജനങ്ങളെയും അവരുടെ രീതികളെയും രാഷ്ട്രീയ നിലപാടുകളെയും എല്ലാം നല്ല രീതിയില്‍ തന്നെ ഈ ചിത്രം പരിഹസിച്ചിരിക്കുന്നു.
വ്യത്യസ്ത സ്വഭാവം ഉള്ള രണ്ടു അയല്‍ രാജ്യങ്ങള്‍.ഒന്ന് രാഷ്ട്രീയ ലക്ഷ്യങ്ങളും അവരുടെ ലോകത്തിനു മേലുള്ള മേല്‍ക്കോയ്മയും കാണിക്കാന്‍ വെമ്പല്‍ കൊല്ലുന്ന അമേരിക്ക.മറ്റൊന്ന് ആരെയും ദ്രോഹിക്കാതെ സമാധാനം മാത്രം ആഗ്രഹിച്ചു കഴിയുന്ന എപ്പോഴും "I am Sorry" എന്ന വാക്ക് കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യമായ കാനഡയും.അമേരിക്കന്‍ പ്രസിഡന്‍റ് ആടുത്ത തവണയും ബാലറ്റ് പെട്ടിയില്‍ തന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കാന്‍ ഇറങ്ങുകയാണ്.കുട്ടികളുടെ പഠനം ആണ് യുദ്ധത്തെക്കാളും പ്രധാനം എന്ന് കരുതുന്ന പ്രസിഡന്റ് ആ കാരണം കൊണ്ട് തന്നെ പോളുകളില്‍ പുറകില്‍ ആണ്.ശീത യുദ്ധം കഴിഞ്ഞ സമയം ആയതിനാല്‍ പ്രത്യക്ഷത്തില്‍ ശത്രുക്കള്‍ ആരും ഇല്ല.റഷ്യ പലതായി പിരിയുകയും ചെയ്യുന്നതോടെ അവര്‍ക്ക് ആവശ്യം ജനങ്ങളെ ആവേശത്തില്‍ ആക്കാന്‍ ദേശീയതയില്‍ ഊന്നിയ ഒരു യുദ്ധം അല്ലെങ്കില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ ആണെന്ന് പ്രസിഡന്റ്‌ന്‍റെ അനുചരന്മാര്‍ അറിയിക്കുന്നു.
അമേരിക്കായ് യുദ്ധം ചെയ്യുന്നതില്‍ നിന്നും പിന്മാറിയതോടെ അപകടത്തില്‍ ആയതു ആയുധ വ്യാപാരം ചെയ്യുന്നവര്‍ ആയിരുന്നു.എല്ലാവരും കൂടി അമേരിക്കയ്ക്ക് പുതിയ ഒരു ശത്രുവിനെ ഉണ്ടാക്കി എടുക്കാന്‍ നോക്കുന്നു.ഇത്തവണ അവര്‍ തിരഞ്ഞെടുത്തത് കാനഡ ആയിരുന്നു.എന്ത് പറഞ്ഞാലും പ്രശ്നമില്ല തങ്ങളുടെ നാട്ടിലെ ബിയര്‍ കൊള്ളില്ല എന്ന് മാത്രം പറഞ്ഞാല്‍ ദേഷ്യം വരുന്ന കാനഡ അമേരിക്കയുടെ ശത്രു ആകാന്‍ കുറച്ചു പേര്‍ ശ്രമിക്കുമ്പോള്‍ ആണ് സാധാരണക്കാരായ ഒരു കൂട്ടം ആളുകള്‍ അണിയറയില്‍ ഒരുങ്ങുന്ന രഹസ്യം ഒന്നും മനസ്സിലാകാതെ കാനഡയോട് യുദ്ധം ചെയ്യാനായി തീരുമാനിക്കുന്നത്.രസകരം ആണ് ചിത്രം.പ്രത്യേകിച്ചും രണ്ടു രാജ്യങ്ങളുടെ മേല്‍പ്പറഞ്ഞ സ്വഭാവ വിശേഷങ്ങള്‍ കൂടി കൂട്ടുമ്പോള്‍ തങ്ങളെക്കാളും താഴെ നിലവാരം ഉള്ളൂ എന്ന് കരുതുന്ന കാനഡയെ എതിര്‍ക്കുന്ന രീതി ഒക്കെ ശരിക്കും തമാശയായി തീരുന്നുണ്ട്.അത് പോലെ തന്നെ അമേരിക്കകാരുടെ സ്വഭാവവും.തികച്ചും ഫിക്ഷണല്‍ ആയ ഒരു നല്ല കോമഡി ചിത്രം ആണ് Canadian Bacon.കഥ എന്ന രീതിയില്‍ നോക്കിയാല്‍ ഒന്നും ഇല്ലെങ്കിലും ഈ സംഭവങ്ങള്‍ ഒക്കെ ഒരു കോമഡി സ്ക്കിറ്റ് കാണുന്ന രീതിയില്‍ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രം ആണ്.
More movie suggestions @www.movieholicviews.blogspot.com

No comments:
Post a Comment