Thursday, 24 September 2015

507.LIFE OF JOSUTTY(MALAYALAM,2015)

507.LIFE OF JOSUTTY(MALAYALAM,2015),Dir:-Jeethu Joseph,*ing:-Dileep,Rachana,Jyothi Krishna,Aqsa Bhatt.

    സസ്പന്‍സ് ഇല്ല ,ട്വിസ്റ്റ്‌ ഇല്ല,ദൃശ്യം , മെമ്മറീസ് എന്നിവയൊന്നും ഇല്ല ജീത്തൂ ജോസഫിന്റെ "ലൈഫ് ഓഫ് ജോസൂട്ടിയില്‍ " പകരം ഉള്ളത് ജോസൂട്ടി എന്ന നാട്ടിന്‍പുറത്തുക്കാരന്റെ സന്തോഷങ്ങളും വിശ്വാസങ്ങളും ദു:ഖങ്ങളും ആണ്.ഇടയ്ക്ക്   ജീത്തൂ ജോസഫിന്‍റെ "ആല്‍ഫ്രെഡ് ഹിച്ച്കോക്ക്" സാനിധ്യവും.   ജോസൂട്ടി പച്ചയായ മനുഷ്യന്‍ ആണ്.അപ്പനെ വളരെയധികം വിശ്വസിക്കുകയും ബഹുമാനിക്കുകയും ,അമ്മയുടെ ഒപ്പം ദൈവ വിശ്വാസം പങ്കിടുന്ന,സുഹൃത്തുക്കളോടൊപ്പം ജീവിതത്തിലെ സന്തോഷങ്ങളും ദു:ഖങ്ങളും പങ്കിടുന്ന ഒരു സാധാരണ കട്ടപ്പനക്കാരന്‍ ഗ്രാമവാസി.ജീവിതത്തിലെ നന്മകളെയും തിന്മകളെയും ജോസൂട്ടി പലപ്പോഴുമായി നേരിട്ട് അറിയുന്നുണ്ട്.സാധാരണക്കാരന്റെ സാധാരണമായ ജീവിതം ആണ് ചുരുക്കത്തില്‍ ജോസൂട്ടിക്ക് ഉള്ളത്.

  കഥയിലേക്ക് പോവുകയാണെങ്കില്‍ കാലാകാലങ്ങളായി ജീവിതത്തില്‍ വലിയ മെച്ചം ഒന്നും ഇല്ലാതെ ജീവിക്കുന്ന നായകന്‍ ചെയ്യുന്നത് മാത്രം ആണ് ജോസൂട്ടിയും ജീവിതത്തിലെ ഒരു നിര്‍ണായക നിമിഷത്തില്‍ ചെയ്യുന്നുള്ളൂ.ആദ്യ പ്രണയം മുതല്‍ തുടങ്ങുന്നു ജോസൂട്ടിയുടെ ജീവിതം.പ്രണയങ്ങള്‍ പല ഘട്ടങ്ങളായി കാലത്തിനനുസരിച്ച് മാറുന്നും  ഉണ്ട്,"പ്രേമത്തിലെ" ജോര്‍ജിനെ പോലെ.എന്നാല്‍ ഇതല്‍പ്പം വ്യത്യസ്തം ആണ്.വിധി ജോസൂട്ടിയെ എത്തിച്ചത് അയാള്‍ ഒരിക്കലും സ്വപ്നം കാണാത്ത നാട്ടിലേക്കും അതിലും അവിശ്വസനീയം ആയ ജീവിതത്തിലേക്കും ആയിരുന്നു.തിരിച്ചറിവുകള്‍ വന്നപ്പോഴേക്കും ജോസൂട്ടിയിലെ നന്മ നിറഞ്ഞ നിഷ്ക്കളങ്കന്‍ ആയ മനുഷ്യന് എന്ത് പറ്റുന്നു?ജോസൂട്ടിയുടെ മനസാക്ഷി ആരാണ് കവര്‍ന്നെടുത്തത്?ചോദ്യങ്ങള്‍ പലതുണ്ടെങ്കിലും ജോസൂട്ടിയുടെ ഉത്തരം ഒന്നായിരുന്നു.അവന്റെ അപ്പനില്‍ നിന്നും പഠിച്ചത്.ജീവിതത്തെ ഒരു പാഠം ആയും ജീവിത പരീക്ഷണങ്ങളെ പരീക്ഷയായും കാണാന്‍ ആണ്.ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉള്ള ഒരാള്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് എന്ത് മാത്രം മാറും എന്നും ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

  ചിലരെങ്കിലും അവിശ്വസനീയം ആയ കഥയാണ് ചിത്രത്തിന് എന്ന് പറഞ്ഞു കേട്ടിരുന്നു.എന്നാല്‍ ജോസൂട്ടിയെ പോലെ പല രാജ്യത്തും ജീവിക്കുന്ന കുറച്ചു ജോസൂട്ടികള്‍ ഉണ്ടെന്നുള്ള കഥകള്‍ പലപ്പോഴും കേട്ടിരുന്നു.അത് കൊണ്ട് തന്നെ ആ ഭാഗങ്ങള്‍ ഒന്നും അവിശ്വസനീയം ആയി തോന്നിയും ഇല്ല.ന്യൂസീലാന്റ് പോലെ ഉള്ള പ്രകൃതി രമണീയം ആയ സ്ഥലത്തിനെ അതിന്‍റെ ഭംഗിയോടെ തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു.ഹരീഷ് പെരടിയുടെ അച്ഛന്‍ കഥാപാത്രം ഇടയ്ക്കൊക്കെ നൊമ്പരം ആയി മാറി.ചിരിപ്പിക്കാന്‍ ആയി വന്ന നോബിയും പാഷാണം ഷാജിയും ഒക്കെ അവര്‍ക്ക് കഴിയുന്ന രീതിയില്‍ തന്നെ ആ കടമ നിര്‍വഹിച്ചിട്ടും ഉണ്ട്.ഗ്രാമീണന്‍ ആയ ജോസൂട്ടിയെ ആദ്യ പകുതിയിലും ലോകത്തിന്‍റെ മറ്റൊരു കോണില്‍ ഉള്ള ജോസൂട്ടി ആയും ദിലീപ് നല്ല പ്രകടനം ആയിരുന്നു.തന്റെ "അയല്‍വക്കത്ത്‌ ഉള്ള പയ്യന്‍" എന്ന പ്രതിച്ഛായ ഈ സിനിമയിലും ദിലീപ് നന്നായി ഉപയോഗിച്ചു.

   ജീവിതം പലപ്പോഴും പലര്‍ക്കും നല്‍കുന്നത് അപ്രതീക്ഷിതം ആയ വഴിത്തിരിവുകള്‍ ആയിരിക്കും.അത് കൊണ്ട് തന്നെ ജോസൂട്ടിയുടെ ജീവിതത്തിലെ ക്ലീഷേകള്‍ മാറ്റി നിര്‍ത്തിയാല്‍ ആ ഒരു സാഹചര്യം നേരിടേണ്ടി വരുന്ന അയാളെ പോലെ ഉള്ള ഒരാള്‍ ചെയ്യുന്നത് മാത്രമേ ജോസൂട്ടിയും ചെയ്തിട്ടുള്ളൂ.ജോസൂട്ടി മാത്രമല്ല.ചിത്രത്തിലെ പല കഥാപാത്രങ്ങളും അങ്ങനെ തന്നെ.ആരുടെ ഭാഗത്ത്‌ ആണ് ശരി/തെറ്റ് എന്ന് പ്രേക്ഷകനെ ചിന്തിപ്പിക്കുകയും ജീവിതത്തിനു ഓരോ ന്യായീകരണങ്ങള്‍ നല്‍കാനും സിനിമയില്‍ ശ്രദ്ധിച്ചിട്ടുണ്ട്.ദിലീപ് എന്ന നടന്‍റെ പ്രധാന കാണികളായ കുടുംബ പ്രേക്ഷകര്‍ തിയറ്ററില്‍ കയറിയാല്‍ ബോക്സോഫീസിലും ചിത്രത്തിന് മികച്ച വിജയം നേടാം.പറഞ്ഞു വരുന്നത് ജീത്തൂ ജോസഫിന്‍റെ ത്രില്ലറുകള്‍ പ്രതീക്ഷിച്ചു വരുന്ന  അല്ലെങ്കില്‍ അവിശ്വസനീയം ആയ കഥ എന്ന് പറയുന്ന ഒരു വിഭാഗത്തിന് ചിത്രം ഇഷ്ടപ്പെടാന്‍  സാധ്യത കുറവാണ്.എന്നാലും സിനിമാറ്റിക് സംഭവങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഈ സംഭവങ്ങള്‍ ഒക്കെ പലപ്പോഴും സംഭവിക്കാന്‍ സാധ്യത ഉള്ളതും ആണ്.

ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന റേറ്റിംഗ് 3.5/5 !!

More movie suggestions @www.movieholicviews.blogspot.com

506.FIVE FINGERS(ENGLISH,2006)

506.FIVE FINGERS(ENGLISH,2006),|Thriller|Mystery|,Dir:-Laurence Malkin,*ing:-Mimi Ferrer, Laurence Fishburne, Touriya Haoud

    തിയറ്ററില്‍ നിന്നും കാര്യമായി ഒന്നും നേടാന്‍ ആകാത്ത ചിത്രം ആയിരുന്നു Five Fingers.പക്ഷേ ആ ഒരു statement വിശ്വസിച്ചു ഈ ചിത്രം കാണാതെ ഇരുന്നാല്‍ നഷ്ടപ്പെടുന്നത് തില്ലര്‍/മിസ്റ്ററി ജോനറില്‍ ഉള്ള ഒരു തരക്കേടില്ലാത്ത ചിത്രം ആണ്.ഒരു പക്ഷെ മാര്‍ക്കറ്റിങ്ങില്‍ പറ്റിയ പ്രശ്നങ്ങള്‍ വല്ലതും ആകും ഈ ചിത്രം തീരെ ശ്രദ്ധിക്കപ്പെടാതെ പോയതിനു കാരണം.കാരണം,ഒരു ചിത്രം നിര്‍മിച്ച ജോനറിനോട് നീതി പുലര്‍ത്തുകയും സിനിമ കാണുമ്പോള്‍ മോശം അല്ല എന്ന അഭിപ്രായം വരുകയും ചെയ്യുന്ന ചിത്രങ്ങളുടെ ഇത്തരത്തില്‍ ഉള്ള തിരോധാനം അത്ഭുതം ഉളവാക്കും.ഈ ചിത്രത്തിന് ഉണ്ടായിരുന്നത് പത്തു നിര്‍മാതാക്കള്‍ ആയിരുന്നു.ഒരു പക്ഷെ ചിത്രത്തിന്‍റെ ഈ ദുരവസ്ഥയ്ക്ക് കാരണവും അതാകാം എന്ന് തോന്നി.

   ഇനി സിനിമയുടെ കഥയിലേക്ക്.മാര്‍ട്ടിന്‍ ഹോളണ്ട് പൗരന്‍ ആണ്.മോറോക്കയില്‍ നിന്നും ഉള്ള കാമുകിയും ആയി അയാള്‍ ജീവിക്കുന്നു.മാര്‍ട്ടിന്‍ ഒരു ബാങ്കര്‍ ആണ്.അയാളുടെ ഏറ്റവും വലിയ സ്വപ്നം ആണ് ആ Food Programme.മോറോക്കയില്‍ ഉള്ള കഷ്ടപ്പാട് അനുഭവിക്കുന്ന കുട്ടികള്‍ക്കായി അയാള്‍ നടത്തുന്ന ഒരു പരിപാടി.കയ്യില്‍ ഉള്ളത് ഒരു മില്യന്‍ ഡോളര്‍ ആണ്.കാമുകിയോട് വിട പറഞ്ഞ ശേഷം മോറോക്കയില്‍ എത്തിയ മാര്‍ട്ടിന്‍ ഗാവിന്‍ എന്ന ഗൈഡിനെ ആണ് കൂടെ കൂട്ടുന്നത്‌.മാര്‍ട്ടിന്‍ അവിടെ വച്ച് ഒരു ഫോണ്‍ കോള്‍ ചെയ്യുന്നു.പിന്നീട് മാര്‍ട്ടിനും ഗവിനും തീവ്രവാദികളുടെ പിടിയില്‍ ആകുന്നു.അവരുടെ ആക്രമണത്തില്‍ ബോധം പോയ മാര്‍ട്ടിന്‍ പിന്നീട് കണ്ണ് തുറക്കുമ്പോള്‍ അയാളുടെയും ഗവിന്റെയും കൈ കെട്ടി ഇട്ടിരിക്കുകയാണ് ഒരു കസേരയില്‍ ഉറപ്പിച്ചതിനു ശേഷം.ഒപ്പം അവരുടെ കണ്ണും കെട്ടിയിട്ടുണ്ട്.

  ആരാണ് അവരെ തട്ടി കൊണ്ട് പോയവര്‍?അവരുടെ യഥാര്‍ത്ഥ ഉദ്ദേശം എന്ത്?ശരിക്കും കണ്ണിന്റെ മുന്നില്‍ നടക്കുന്ന കാഴ്ചകളെ ചിലപ്പോള്‍ നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല.അതാണ്‌ ഇവിടെയും സംഭവിക്കുന്നത്‌.പ്രത്യേകിച്ചും അവസാന സീനിലെ ട്വിസ്റ്റ്!! ആ ഒരു കാര്യത്തിലേക്ക് അധികം ചിന്തകള്‍ പോകാന്‍ ഉള്ള സാധ്യത കുറവും ആണ്.ആ ഒരു മുറിയില്‍ നടക്കുന്ന സംഭാഷണങ്ങളും ഉദ്ധേശ ലക്ഷ്യങ്ങളും ആണ് ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌..തരക്കേടില്ലാത്ത ഒരു സിനിമയും അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റും ആണ് ഈ മിസ്റ്ററി/ത്രില്ലര്‍ ചിത്രം നല്‍കുന്നത്.

  MOre movie suggestions @www.movieholicviews.blogspot.com

Monday, 21 September 2015

505.ENNU NINTE MOIDEEN(MALAYALAM,2015)

505.ENNU NINTE MOIDEEN(MALAYALAM,2015),Dir:-R. S. Vimal,*ing:-Prithvi Raj,Tovino Thomas,Parvathy Menon.

  അവിശ്വസനീയം ആയിരുന്നു യഥാര്‍ത്ഥത്തില്‍ മൊയ്ദീന്‍-കാഞ്ചന എന്നിവരുടെ പ്രണയം.ഒരു പക്ഷെ ഇങ്ങനെയും ഒരു പ്രണയം ഉണ്ടായിരുന്നോ എന്ന് അവര്‍ക്ക് ശേഷം വന്ന തലമുറ ചോദിച്ചിരിക്കാം,എന്തായാലും ഈ തലമുറയ്ക്ക് ശരിക്കും അത്ഭുതം ആണ് അവരുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍.അത് തന്നെ ആകാം അവരുടെ കഥ ഒരു സിനിമ ആയി മാറാനുള്ള കാരണവും.സിനിമയില്‍ നടക്കുന്നത് ജീവിതത്തില്‍ സംഭവിക്കാവുന്നതിലും നാടകീയം ആണ്.എന്നാല്‍ ജീവിതത്തില്‍ തന്നെ ഒരു സിനിമയ്ക്കുള്ള വക ഒരുക്കിയ പരിശുദ്ധമായ പ്രണയം ആയിരുന്നു ആ കോഴിക്കോട്ടുകാരുടെ.ആനുകാലികങ്ങളിലും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും ആഘോഷിക്കപ്പെട്ടിരുന്ന കഥ സിനിമ ആയി മാറിയപ്പോഴും പുതുമുഖ സംവിധായകന്‍ ചെയ്ത ചിത്രം ആണെന്ന് പറയാന്‍ കഴിയാത്ത അത്ര മികവോടെ ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.R S വിമല്‍ എന്ന സംവിധായകന് മലയാളത്തില്‍ ഇനിയും ഭാവി ഉണ്ടെന്നു തോന്നി.

    സമ്പന്നരായ രണ്ടു കുടുംബങ്ങള്‍.പരസ്പ്പരം സൗഹൃദത്തില്‍ കഴിഞ്ഞ അ കുടുംബങ്ങളുടെ ഇടയില്‍ ഒരു വില്ലനായാണ് മൊയ്ദീന്‍-കാഞ്ചന പ്രണയം വരുന്നത്,അന്നത്തെ സാമൂഹിക അവസ്ഥ അവരുടെ ബന്ധത്തിന് അദൃശ്യമായ വിലക്ക് കല്‍പ്പിച്ചിരുന്നു.എന്നാല്‍ സുഹൃത്തുക്കള്‍ക്കിടയില്‍ നല്ല പേരുള്ള രണ്ടു പേര്‍,അതും യാഥാസ്ഥിക മാമൂലുകളെ വക വയ്ക്കാത്ത രണ്ടു പേരുടെ പ്രണയം കൂടി ആയപ്പോള്‍ അതില്‍ ധീരതയും സഹന ശക്തിയും ത്യാഗവും എല്ലാം ഇടകലര്‍ന്നു വന്നൂ.ക്ലാസിക് പ്രണയ കഥ ആണ് അവരുടെ,നല്ല രീതിയില്‍ അവതരിപ്പിക്കുക കൂടി ചെയ്തപ്പോള്‍ ചിത്രം "ഇന്‍സ്റ്റന്റ് ക്ലാസിക് ബോക്സ് ഓഫീസ് ഹിറ്റ്‌" ആകുകയും ചെയ്തു.പ്രണയത്തിനെ എങ്ങനെ സമീപിക്കുന്നു എന്നത് ഓരോ ആളുടെയും മനസ്സിന്റെ അവസ്ഥ അനുസരിച്ചിരിക്കും,ഇവിടെ മൊയ്ദീനും കാഞ്ചനയും ചിന്തിച്ചിരുന്നത് ഏകദേശം ഒരു പോലെ ആയിരുന്നു.അവര്‍ക്ക് ഒന്നിക്കാന്‍ ധാരാളം അവസരങ്ങള്‍ ഉണ്ടായിരുന്നിട്ടും അവര്‍ മറ്റു ചിലതിനും കൂടി പ്രാധാന്യം കൊടുത്തു.ആത് കൊണ്ട് തന്നെ അവിടെ പ്രണയം പൈങ്കിളി ആയി മാറിയില്ല.ഇവിടെ പല അവസരങ്ങളിലും വിധി മാത്രം ആണ് അവര്‍ക്ക് വില്ലനായി വന്നത്.

  ചില ഭാഗങ്ങളില്‍ ഒക്കെ പശ്ചാത്തല സംഗീതം പോലും മികവിലേക്ക് ഉയര്‍ന്നു.കേള്‍ക്കാന്‍ ഇമ്പം ഉള്ള ഗാനങ്ങളും നല്ല ക്യാമറ വര്‍ക്കുകളും .അതിനൊപ്പം ടോവിനോയുടെയും നായിക പാര്‍വതിയുടെയും മികച്ച അഭിനയം കൂടി ആയപ്പോള്‍ ചിത്രത്തിന്‍റെ നിലവാരം തന്നെ മാറി.പ്രിത്വി രാജ് മൊയ്ദീനെ നല്ല രീതിയില്‍ തന്നെ സ്ക്രീനില്‍ അവതരിപ്പിച്ചു.എന്നാല്‍ കാഞ്ചനയുടെ കാര്യങ്ങള്‍ കൂടി വിശദമായി കാണിച്ചതോടെ പാര്‍വതിയുടെ അഭിനയം കൂടുതല്‍ ആളുകള്‍ക്കും ഇഷ്ടം ആയി.

  "പ്രേമം" എന്ന ചിത്രവും ആയി ഇതിനെ താരതമ്യം ചെയ്യാന്‍ ഒരിക്കലും കഴിയില്ല.അതിനു ശ്രമിക്കുന്നത് പോലും മണ്ടത്തരം ആണ്.രണ്ടു ചിത്രവും അത് അവതരിപ്പിച്ച രീതികളില്‍ മികവ് പുലര്‍ത്തിയവ ആണ്."പ്രേമം" എന്ന ചിത്രം അവതരിപ്പിച്ചത് സാധാരണ ഒരാളുടെ ജീവിതത്തില്‍ നടക്കാന്‍ സാധ്യതയുള്ള,പല പ്രായത്തില്‍ ഉള്ള പ്രണയം ആയിരുന്നു,ആ പ്രണയത്തിന്റെ തീവ്രത പ്രായവും ആയി ബന്ധിച്ചിരിക്കും.എന്നാല്‍ "എന്ന് നിന്റെ മൊയ്ദീനിലെ" പ്രണയം UNIQUE ആണ്.കാന്ച്ചനയും-മൊയ്ദീനും ആയി അവര്‍ മാത്രമേ കാണൂ.മൊയ്ദീന്റെ രാഷ്ട്രീയം ചിത്രത്തില്‍ അവതരിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കാണിച്ചില്ല എന്ന് തോന്നി.ഒരു പക്ഷെ സിനിമയുടെ ജോണര്‍ എന്താണെന്നുള്ള വ്യക്തമായ ധാരണയുടെ പുറത്തു ആയിരിക്കും ഈ രീതിയില്‍ അവതരിപ്പിച്ചത്.ഈ അടുത്ത കാലത്ത് ഇറങ്ങിയ മികച്ച പ്രണയ ചിത്രങ്ങളില്‍ ഒന്നാണ് "എന്ന് നിന്‍റെ മൊയ്ദീന്‍".അറിയാതെ കണ്ണ് നിറഞ്ഞു പോകുന്ന രംഗങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ സിനിമ കഴിഞ്ഞു ഇറങ്ങുമ്പോള്‍ മനസ്സിന് ഒരു ഭാരവും കാണും.

  നല്ല ഒരു മലയാള ചിത്രംആണ് "എന്ന് നിന്റെ മൊയ്ദീന്‍".ഈ ചിത്രത്തിന് ഞാന്‍ കൊടുക്കുന്ന മാര്‍ക്ക് 4/5.

  More movie suggestions @www.movieholicviews.blogspot.com

504.MIRACLE OF GIVING FOOL(KOREAN,2008)

504.MIRACLE OF GIVING FOOL(KOREAN,2008),|Drama|Comedy|,Dir:-Jeong-kwon Kim,*ing:-Tae-hyun Cha, Ji-won Ha, Sulli Choi

    "A Man Who Was Superman","Miracle on Cell No 7" തുടങ്ങിയ കൊറിയന്‍ ചിത്രങ്ങള്‍ കണ്ടു കഴിഞ്ഞപ്പോള്‍ ആകെ ഒരു ഫീല്‍ ആയിരുന്നു.ചില സിനിമകള്‍ അങ്ങനെയാണ്.പ്രേക്ഷകനെ കൂടി വിഷമിപ്പിക്കും.A Man Who Was Superman കണ്ടപ്പോള്‍ ആ കഥാപാത്രത്തോട് കൂടുതല്‍ ഇഷ്ടം തോന്നിയിരുന്നു.പ്രത്യേകിച്ചും ക്ലൈമാക്സ് ഒക്കെ.പെട്ടന്ന് എന്തോ നഷ്ടം വന്നത് പോലെ ഒരു തോന്നല്‍ ഉണ്ടായിരുന്നു.അതെ ഗണത്തില്‍ പെടുന്ന ഒരു കൊച്ചു സുന്ദര ചിത്രം ആണ് "Miracle of Giving Fool".

   സിയൂംഗ് ആണ് ആ ഗ്രാമത്തിലെ വിഡ്ഢിപ്പട്ടത്തിനു അര്‍ഹന്‍.അവനു നേരെ നടക്കാന്‍ പോലും അറിയില്ലായിരുന്നു.എന്ത് കണ്ടാലും  അവന്‍ ചിരിക്കും.അവനു സന്തോഷം വരുമ്പോഴും ദു:ഖം വരുമ്പോഴും ഉള്ള ഒരേ വികാരം അതായിരുന്നു.കുളിക്കാതെ,നല്ല വേഷം ധരിക്കാതെ,ഷൂ പോലും ധരിക്കാന്‍ അറിയാത്ത സിയൂംഗിനു ആകെ അറിയാവുന്നത് മുട്ട,ബ്രെഡ്‌ എന്നിവ ഉപയോഗിച്ച് ടോസ്റ്റ്‌ ഉണ്ടാക്കാന്‍ ആയിരുന്നു.അവന്റെ കൂടെ താമസിക്കുന്നത് അവനെ തീരെ ഇഷ്ടമില്ലാത്ത സഹോദരി ആയിരുന്നു.സഹോദരിയുടെ സ്ക്കൂളിന്റെ അടുത്താണ് സിയൂംഗ് ആ ടോസ്റ്റ്‌ കട നടത്തിയിരുന്നത്.സ്ക്കൂളിലെ പെണ്‍ക്കുട്ടികള്‍ അവിടെ നിന്നും ഭക്ഷണം വാങ്ങിയിരുന്നെങ്കിലും സിയൂംഗിന്റെ സഹോദരി അവനോടൊപ്പം ടോസ്റ്റിനെയും വെറുത്തു.

  എന്നാല്‍ അവന്‍ എല്ലാ ദിവസവും ആരെയോ പ്രതീക്ഷിച്ചു ഇരുപ്പുണ്ടായിരുന്നു.ഒരു ദിവസം അവന്‍ പ്രതീക്ഷിച്ച ആള്‍ അങ്ങ് അകലെ നിന്നും ആ ഗ്രാമത്തില്‍ എത്തി.ആദ്യം ഭയത്തോടെ ആണെങ്കിലും സിയൂംഗ് ആ അതിഥിയോട് സംസാരിക്കുന്നു.പഴയക്കാല സിയൂംഗിന്റെ ജീവിത കഥയില്‍ പുതുതായി വന്ന ആള്‍ക്ക് സ്ഥാനം ഉണ്ട്.സിയൂംഗിന്റെ സുഹൃത്തായിരുന്നു സാംഗ് സൂ.പുതിയ അതിഥിയും ഇവരുടെ മൂന്നു പേരുടെയും ജീവിതത്തെ ബന്ധിപ്പിക്കുന്ന ഒന്നുണ്ട്.എന്താണ് അത്?സിയൂംഗ് ചിത്രത്തിന്‍റെ അവസാനം ഒരു നനഞ്ഞ ഓര്‍മ ആയി മാറും.മരിച്ചവരുടെ ലോകത്തില്‍ നിന്നും അച്ഛനും അമ്മയും നക്ഷത്രങ്ങളുടെ രൂപത്തില്‍ രാത്രിക്കാലങ്ങളില്‍ അവനെ കാണാന്‍ എത്തും എന്ന് കരുതിയിരുന്ന സിയൂംഗിന്റെ ജീവിതം ആണ് "Miracle of Giving Fool".

   More movie suggestions @www.movieholicviews.blogspot.com

Saturday, 19 September 2015

503.A SCANNER DARKLY(ENGLISH,2006)

503.A SCANNER DARKLY(ENGLISH,2006),|Animation|Sci-Fi|Thriller|,Dir:-Richard Linklater,*ing:-Keanu Reeves, Winona Ryder, Robert Downey Jr. ,Woody Harrelson.

  ഭാവിയില്‍ ഉള്ള അമേരിക്കയില്‍ നടക്കുന്ന ഫിക്ഷണല്‍ സംഭവങ്ങള്‍ ആണ് Philip K. Dick എഴുതിയ നോവലിനെ ആസ്പദം ആക്കി റിച്ചാര്‍ഡ് ലിങ്ക്ലെട്ടര്‍ സംവിധാനം ചെയ്ത A Scanner Darkly എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.ലോകം വളരെയ്ടഹികം പുരോഗമിച്ചെങ്കിലും കുറ്റ കൃത്യങ്ങളുടെ എണ്ണം കൂടുന്നതിനോടൊപ്പം ആളുകള്‍ ലഹരിക്ക്‌ അടിമ ആകുന്ന സംഭവങ്ങളും കൂടുന്നു.ആദ്യം ആ ലഹരി സുഖം മാത്രം നല്‍കുകയും പിന്നീട് തലച്ചോറും കാഴ്ചയും എല്ലാം ലഹരി ഉപയോഗിക്കുന്നവരില്‍ വേറെ രീതികളില്‍ പ്രവൃത്തിച്ചു തുടങ്ങും.

 സബ്സ്റ്റന്‍സ് D എന്ന പേരില്‍ അറിയപ്പെടുന്ന ഗുളികകള്‍ ഉപയോഗിക്കുന്നവരെയും അത് വില്‍ക്കുന്നവരെയും പിടിക്കൂടാന്‍ അമേരിക്കന്‍ നിയമ വിഭാഗം തീരുമാനിക്കുന്നു.ആ ഉദ്യമത്തിനായി അവര്‍ under- cover ആയി പോലീസുകാരെ നിയോഗിക്കുന്നുണ്ട്.ആധുനിക സൗകര്യങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ അവരുടെ വിവരങ്ങള്‍ ആര്‍ക്കും ലഭ്യം ആകില്ല.പ്രത്യേകിച്ചും അവരുടെ മേധാവികളുടെ മുന്നിലും ലോകത്തിനു മുന്നിലും വരുമ്പോള്‍ ഉപയോഗിക്കുന്ന ലോകത്തിലെ ഒരു വിധം മനുഷ്യരുടെ സ്വഭാവ -രൂപങ്ങളെ പ്രതിധാനം ചെയ്യുന്ന സ്യൂട്ട് ഇടുമ്പോള്‍.

  ബോബ് ആര്‍ക്ട്ടര്‍ പോലീസിന്‍റെ കണ്ണിലെ കരടാണ്.സബ്സ്റ്റന്‍സ് D യുടെ മുഖ്യ വിതരണക്കാരന്‍ അല്ലെങ്കില്‍ അവരുമായി ബന്ധം ഉള്ള ആളാണെന്നു പോലീസ് അയാളെ സംശയിക്കുന്നു.അയാളുടെ ഒപ്പം ഉള്ളത് സുഹൃത്തുക്കള്‍ ആയ ബാരിസ്,എര്‍നീ,ഡോണ എന്നിവര്‍ ആണ്.ഇവര്‍ പലരും സബ്സ്റ്റന്‍സ് D യുടെ അടിമകള്‍ ആണ്.പോലീസ് അവരെ കര്‍ശനമായി നിരീക്ഷിക്കുന്നു.ആ സമയം ആണ് അവരില്‍ ഒരാള്‍ ആര്‍ക്ട്ടര്‍ വെറും മയക്കു മരുന്ന് ബിസിനസ് മാത്രമല്ല നടത്തുന്നത് എന്നും അതില്‍ വലിയ വിധംസ്വക പ്രവൃത്തികള്‍ നടത്തുന്ന ആളാണെന്നും പറഞ്ഞു ഒരാള്‍ പോലീസിനെ സമീപിക്കുന്നത്.ആരാണ് അയാള്‍?എന്തായിരുന്നു അയാളുടെ ലക്‌ഷ്യം?ആരാണ് ആര്‍ക്ട്ടര്‍ യഥാര്‍ത്ഥത്തില്‍?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക. Interpolated Rotoscope എന്ന അനിമേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഒരു ത്രില്ലറില്‍ നിന്നും മാറി ഈ ചിത്രം കൂടുതല്‍ സംസാരിക്കുന്നുണ്ട്.ലഹരികളുടെ ഉപയോഗം മനുഷ്യനെ എങ്ങനെ മാറ്റുന്നു എന്ന്-അതിനു അടിമപ്പെട്ടു കഴിഞ്ഞാല്‍.

  More movie suggestions @www.movieholicviews.blogspot.com


502.EVEREST(ENGLISH,2015)

502.EVEREST(ENGLISH,2015),|Adventure|Drama|,Dir:-Baltasar Kormákur,*ing:-Jake Gyllenhaal,Jason Clarke, Ang Phula Sherpa, Thomas M. Wright

   എവറസ്റ്റ്-മനുഷ്യന് ഭൂമിയില്‍ എത്താവുന്ന ദൂരത്തിന്റെ പാരമ്യം ആണ്.ആ ഉയര്‍ച്ചയെ കീഴടക്കാന്‍ മനുഷ്യന്‍ എന്നും ശ്രമിക്കുന്നുണ്ട് അതില്‍ വിജയിക്കാറും ഉണ്ട്.ശബരിമല കയറാന്‍ കഷ്ടപ്പെടുന്ന എന്നെ പോലെ ഉള്ളവര്‍ക്കൊക്കെ ആ ഉയരം ഒക്കെ താല്‍പ്പര്യം ഇല്ല എന്ന് പറഞ്ഞു ഉപേക്ഷിച്ച മട്ടാണ്.എന്നാല്‍ ചിലരുണ്ട് പര്‍വതാരോഹണം ഹരമായി കാണുന്നവര്‍.എത്ര പര്‍വതങ്ങള്‍ കീഴടക്കിയാലും അവരുടെ എല്ലാം മുന്നില്‍ ഉള്ളത് ഒറ്റ ലക്‌ഷ്യം മാത്രം.Everest !!

  1996 ല്‍ എവറസ്റ്റ്കീ ഴടക്കാന്‍ എത്തിയ ഒരു കൂട്ടം പര്‍വതാരോഹകര്‍ അവരുടെ ലക്ഷ്യത്തോട് അടുക്കുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തിന് ആധാരം.ഈ പ്രമേയം ആധാരമാക്കി Cliffhanger,Vertical Limit തുടങ്ങി ധാരാളം ചിത്രങ്ങള്‍ വരുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ അതില്‍ പലതും വീര പരിവേഷം ഉള്ള കഥാപാത്രങ്ങള്‍ ആയിരുന്നു.Nanga Parbat പോലെ ഉള്ള ചിത്രങ്ങളെ വിസ്മരിക്കുകയല്ല.എന്നാലും ഈ ചിത്രം വേറെ ഒരു തരത്തില്‍ ഉള്ളതാണ്.3D കാഴ്ചയില്‍ ഉയരങ്ങള്‍ പേടി ഉള്ളവര്‍ക്ക് ചെറു ഭയം ഉണ്ടാക്കുന്ന സീനുകള്‍ ആവശ്യത്തിനു ഉണ്ട്.അത് പോലെ തന്നെ അപകടകരമായ സാഹചര്യത്തില്‍ ഉള്ള യാത്രയും.

  ലോകത്തിന്റെ പല ഭാഗത്തില്‍ നിന്നും വന്നവര്‍.അവുടെ എല്ലാം ആഗ്രഹം ഒന്നാണ്.ഏവര്സ്റ്റ് കൊടുമുടിയുടെ മുകളില്‍ എത്തുക എന്നത്.അപകടകരമായ സാഹചര്യങ്ങളെ നേരിടാന്‍ ഒരുങ്ങി തന്നെ ആണ് അവര്‍ യാത്ര തിരിക്കുന്നത്.എന്നാല്‍ ആ യാത്ര അവര്‍ക്കായി കരുതി വച്ചത് എന്തായിരുന്നു?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.സിനിമയുടെ അവസാനം ജേതാക്കളെ കണ്ടു കയ്യടിക്കുന്ന ശീലം ഉണ്ടെങ്കില്‍ ഈ ചിത്രം നിരാശ ആയിരിക്കും നല്‍കുക.ജേക് ഗില്ലെന്ഹാല്‍ ഒക്കെ കഥാപാത്രങ്ങള്‍ ആയി വരുമ്പോള്‍ അങ്ങനെ പ്രതീക്ഷിക്കാന്‍ പ്രേക്ഷകന് ആകുമല്ലോ.

  More movie suggestions @www.movieholicviews.blogspot.com

501.THE TAKING OF PELHAM ONE TWO THREE(ENGLISH,1974)

501.THE TAKING OF PELHAM ONE TWO THREE(ENGLISH,1974),|Crime|Action|Thriller|,Dir:-Joseph Sargent,*ing:-Walter Matthau, Robert Shaw, Martin Balsam

   മോര്‍ട്ടന്‍ ഫ്രീഗുഡ് എഴുതിയ നോവലിനെ അവലംബിച്ച് എടുത്ത ചിത്രം ആണ് The Taking of Pelham 123.ഹൈ  ജാക്ക് ചെയ്ത പ്ലെയിനുകളുടെ കഥകള്‍ സിനിമയായി വരാറുണ്ട്.ഒരു പക്ഷെ ചിന്തിച്ചു നോക്കുമ്പോള്‍ ഏറ്റവും അപകടകരമായ ഹൈ ജാക്ക് എന്നൊക്കെ പ്ലെയിനുകളെ തട്ടിക്കൊണ്ടു പോകുന്നതിനെ കുറിച്ച് പറയാം.എന്നാല്‍ പെട്ടന്ന് മനസ്സില്‍ തോന്നാത്ത ഒരു തരം ഹൈ ജാക്കിംഗ് ആണ് ഒരു ബസ് അല്ലെങ്കില്‍ ട്രയിന്‍ അതും അല്ലെങ്കില്‍ കാറൊക്കെ തട്ടി കൊണ്ട് പോകുന്നത്.മനുഷ്യര്‍ക്ക്‌ പെട്ടന്ന് അത്തരം ഒരു പ്രവൃത്തി നടത്തുന്ന ആളെ പിടികൂടാന്‍ ഈ സന്ദര്‍ഭങ്ങളില്‍ എല്ലാം സാധിക്കും എന്നത് തന്നെ ആണ് കാരണം.

  ന്യൂ യോര്‍ക്കിലെ ആ സബ് വേയില്‍ എന്നാല്‍ അന്ന് നടന്നത് മുന്‍ വിധികളെ തെറ്റിച്ചു കൊണ്ടുള്ള ഒരു ഹൈ ജാക്കിംഗ് ആയിരുന്നു.ആയുധധാരികളായ ,വേഷം മാറി വന്ന നാല് പേര്‍.ബ്ലൂ ,ഗ്രീന്‍,ഗ്രേ ,ബ്രൌണ്‍ എന്നീ പേരുകള്‍ ആണ് അവര്‍ ആ ഹൈ ജാക്കിങ്ങില്‍ പേരായി ഉപയോഗിച്ചത്.സബ് വേ ട്രെയിന്‍ നിയന്ത്രിക്കുന്നവരും  ജോലിക്കാരും ഒന്നും ഇങ്ങനെ ഒരെണ്ണം  ചിന്തിച്ചിട്ട് പോലും ഇല്ലായിരുന്നു. ഇങ്ങനെ ഒരു  സംഭവത്തെ കുറിച്ച് കേട്ട് കേള്‍വി പോലും ഇല്ലായിരുന്നു അവര്‍ക്കും.ട്രയിനിന്റെ ആദ്യ കാര്‍ മാത്രം തട്ടി എടുത്ത അവര്‍ അത് നിയന്ത്രിക്കുകയും അതിലെ 17 യാത്രക്കാരെ ബന്ദി ആക്കുകയും  ചെയ്തു.ഈ സമയം റെയില്‍വേ പോലീസിലെ ഉദ്യോഗസ്ഥന്‍ ആയ ഗാര്‍ബര്‍ അവരോടു സംസാരിക്കുന്നു.ഒരേ ഒരു  ആവശ്യമേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ.

   ഒരു കോടി ഡോളര്‍ അവര്‍ക്ക് നല്‍കുക.എന്നാല്‍ അത് അവരുടെ കയ്യില്‍ എത്തിക്കാന്‍ കുറച്ചു നിബന്ധനകളും ഉണ്ടായിരുന്നു.അത് അക്ഷരം പ്രതി ചെയ്തില്ലെങ്കില്‍ നഷ്ടം ആകാന്‍ പോകുന്നത് അ ട്രെയിനിലെ യാത്രക്കാരുടെ ജീവന്‍ ആണ്.ആ യാത്രക്കാരെ സഹായിക്കാന്‍ ആര്‍ക്കു സാധിക്കും?ന്യൂ യോര്‍ക്ക്‌ മേയര്‍ അവരുടെ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കും?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.ഒരു റാംബോ സ്റ്റൈല്‍ അല്ലെങ്കില്‍ അമാനുഷിക പരിവേഷം ഉള്ള നായകന്‍ ആളുകളെ രക്ഷിക്കാന്‍ ആയി വരുന്ന ഇത്തരം തീമുകളില്‍ നിന്നും വ്യത്യസ്തം ആയിരുന്നു ആ കാലത്ത് ഇറങ്ങിയ ഈ survival ചിത്രം.ഇത്തരം സിനിമകളുടെ വിഭാഗത്തിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നാണ് ഇത്.പിന്നീട് ടെലിവിഷന്‍ റീമേക്ക് ആയും 2009 ല്‍ ഒരു മുഴുനീള സിനിമയായും ഇത് റീമേക്ക് ചെയ്തിരുന്നു.ക്ലൈമാക്സിലെ ആ സീന്‍ നന്നായിരുന്നു.പ്രവചനാത്മകംആയ ഒരു ചിത്രം ആയിരുന്നെങ്കില്‍ കൂടിയും നേരത്തെ പറഞ്ഞ രീതിയില്‍ ഉള്ള പാത്ര സൃഷ്ടി ഇല്ലാത്തതു ആണ് ഈ ചിത്രത്തിന്‍റെ മേന്മയും.

More movie suggestions @www.movieholicviews.blogspot.com

Tuesday, 15 September 2015

500.RIFIFI(FRENCH,1955)

500.RIFIFI(FRENCH,1955),|Crime|Thriller|,Dir:-Jules Dassin,*ing:-Jean Servais, Carl Möhner, Robert Manuel

  Auguste Le Breton എഴുതിയ അതെ പേരില്‍ ഉള്ള നോവലിന്റെ സിനിമ രൂപം ആണ് French/Noir /Crime ചിത്രം ആയ RIFIFI.ആധുനിക Heist ചിത്രങ്ങളുടെ തുടക്കം എന്ന് പറയാവുന്ന ഈ ഫ്രഞ്ച് ചിത്രം ആണ് ആ ജോണറില്‍ ഉള്ള ചിത്രങ്ങളിലെ ഏറ്റവും മികച്ചതായി നിരൂപകര്‍ കരുതുന്നതും.Heist ചിത്രങ്ങള്‍ അവതരിപ്പിക്കാന്‍ ഈ കാലത്ത് വലിയ ബട്ജറ്റ് ആവശ്യമായി വരുമ്പോള്‍ RIFIFI നിര്‍മ്മിച്ചത്‌ വളരെയധികം താഴ്ന്ന ചിലവില്‍  ആയിരുന്നു.സംവിധായകന്‍ ആയ ദാസിന്‍ തന്റെ സിനിമ ജീവിതത്തിലെ മോശം സമയത്ത് കൂടി കടന്നു പോകുന്ന സമയം ആണ് ഈ ചിത്രം ഒരുക്കാനായി അവസരം ലഭിക്കുന്നത്.

   Ocean's Eleven പരമ്പര പോലെ ഉള്ള ചിത്രങ്ങള്‍ക്ക് പ്രചോദനം ആവുകയും ചെയ്ത ചിത്രം  അതല്ലാതെ  ലോകമാകമാനം കൊള്ളയ്ക്ക് കള്ളന്മാര്‍  ഉപയോഗിക്കുന്ന ഹാന്‍ഡ്‌ ബുക്ക് ആയി ചിത്രത്തെ പലരും കണക്കാക്കുന്നുണ്ട്.വളരെയധികം സൂക്ഷ്മതയോടെ അവതരിപ്പിച്ച ഈ ചിത്രത്തിലെ മോഷണ രംഗം തന്നെ ആണ് ഈ സിനിമയുടെ ഹൈലൈറ്റ്.CCTV ക്യാമറ ഇല്ലായിരുന്നു ആ കാലത്ത് എന്ന് വാദിക്കാമെങ്കിലും അന്നത്തെ പരിമിത സാഹചര്യങ്ങളില്‍ ഉള്ള ടെക്നോളജിയെ തങ്ങള്‍ക്കു തകര്‍ക്കാന്‍ കഴിയും എന്ന് കാണിച്ച ആദ്യ പകുതി ആണ് ചിത്രത്തിന്‍റെ പ്രധാന ഭാഗം.ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ സ്റ്റെഫാനോസിസ് തന്‍റെ ജീവിതം തകര്‍ന്നതിന്റെ നിരാശയില്‍ ആണ്.മോഷണ കുറ്റത്തിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ച അയാള്‍ അതിനൊപ്പം തന്നെ വിട്ടു പോയ കാമുകിയോടുള്ള അമര്‍ശത്തിലും ആണ്.ഈ സമയം ആണ് ജോ.മരിയോ,സെസാര്‍ എന്നിവര്‍ ഒരുക്കുന്ന മോഷണ പദ്ധതിയില്‍ ഒപ്പം ചേരാന്‍ സ്റ്റെഫാനോസിസിനെ ക്ഷണിക്കുന്നത്.ആദ്യം താല്‍പ്പര്യം ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞ സ്റ്റെഫാന്‍ എന്നാല്‍ പിന്നീട് അവരോടൊപ്പം ചേരുന്നു.

   പലതരം വിശകലനങ്ങള്‍ സുരക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നടത്തിയാണ് അവര്‍ അസാധ്യം എന്ന് കരുതുന്നു ഒരു മോഷണത്തിന്റെ രൂപ രേഖ  തയ്യാറാക്കുന്നത്.ഈ ഭാഗത്തില്‍ ഉള്ള നിശബ്ധമായ മോഷണ ശ്രമം പ്രേക്ഷകനെ ശരിക്കും ത്രില്‍ അടിപ്പിക്കും.ചെയ്യുന്നത് കൊള്ള ആണെങ്കിലും അത് നന്നായി ചെയ്യണം ആ കഥാപാത്രങ്ങള്‍ എന്ന് ആശിക്കുന്ന അവസ്ഥ.എന്നാല്‍ ഒരു Heist ല്‍ മാത്രമായി ചിത്രം ഒതുങ്ങുന്നില്ല.ഒരു കൊള്ളയ്ക്കും അപ്പുറം ജീവിതങ്ങള്‍ ബാക്കിയുണ്ട്.അതിനെ ഒപ്പം കൂട്ടാന്‍ പിന്നീട് ശ്രമിക്കുന്ന കഥാപാത്രങ്ങള്‍ അവരുടെ വേട്ടക്കാരുടെ അടുക്കല്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള ശ്രമത്തില്‍ ആണ്.ചിത്രത്തിന്‍റെ സുപ്രധാനമായ ഭാഗം ഇതാണെന്ന് പറയാം.കാന്‍സില്‍ മികച്ച സംവിധായകനുള്ള പുരസ്ക്കാരം 1955 ല്‍ ദാസിന്‍ ഈ ചിത്രത്തിലൂടെ കരസ്ഥം ആക്കിയിരുന്നു.തീര്‍ച്ചയായും കണ്ടിരിക്കണ്ട ചിത്രങ്ങളില്‍ ഒന്നാണ് RIFIFI.

More movie suggestions @www.movieholicviews.blogspot.com

499.SHADOW OF A DOUBT(ENGLISH,1943)

499.SHADOW OF A DOUBT(ENGLISH,1943),|Crime|Mystery|Thriller|,Dir:-Alfred Hitchcock,*ing:-Teresa Wright, Joseph Cotten, Macdonald Carey.

   "ചാര്‍ളി-ചാര്‍ളി".ഒരാള്‍ ഷാര്‍ലറ്റ് "ചാര്‍ളി" ന്യൂട്ടണ്‍,മറ്റെയാള്‍ അവളുടെ അമ്മാവന്‍ ആയ ചാള്‍സ് "ചാര്‍ളി" ഓക്കേലേ. ഷാര്‍ലറ്റ് അമേരിക്കയിലെ ഒരു സാധാരണ നഗരത്തില്‍ ആണ് ജീവിക്കുന്നത്.മൂന്നു കുട്ടികളില്‍ മൂത്തവളായ ഷാര്‍ലറ്റ് നിരാശയില്‍ ആണ്.ജീവിതത്തിനു ഒരു അര്‍ത്ഥം ഇല്ലാതെ ആയതു പോലെ അവള്‍ക്കു തോന്നുന്നു.ഒരേ കാര്യങ്ങള്‍ തന്നെ എല്ലാ ദിവസവും ചെയ്യുമ്പോള്‍ തോന്നുന്ന ഒരു വിരസത ആണ് അവള്‍ക്കു.ബാങ്കര്‍ ആയ പിതാവും,വീട്ടിലെ ജോലിത്തിരക്കുകളില്‍ ഏര്‍പ്പെടുന്ന അവളുടെ അമ്മയും ആണ് അവള്‍ക്കു ഉള്ളത്.ഷാര്‍ലറ്റ് ,അവളുടെ സഹോദരിയായ വായനയില്‍ ആണ് തന്‍റെ ജീവിതം എന്ന് കരുതുന്ന ആന്‍ ,കണക്കുകളില്‍ ഹരം പിടിച്ച അനുജന്‍ റോജര്‍ എന്നിവരും കൂടി ആയപ്പോള്‍ അവരവരുടെ ലോകങ്ങളിലേക്ക് ഒതുങ്ങി കൂടിയ തന്റെ വേണ്ടപ്പെട്ടവര്‍  ബന്ധങ്ങള്‍ക്ക് അര്‍ഹിച്ച വില നല്‍കുന്നില്ല  എന്നവള്‍ക്ക് തോന്നുന്നു.

  അവളുടെ അമ്മാവനായ ചാള്‍സിനെ വീട്ടിലേക്കു വരുത്തിയാല്‍ എന്തെങ്കിലും മാറ്റം ജീവിതത്തില്‍ ഉണ്ടാകും എന്ന് അവള്‍ കരുതുന്നു.ചാള്‍സിനു ടെലിഗ്രാം ചെയ്യാന്‍ പോയപ്പോള്‍ ആണ് അവരെ സന്ദര്‍ശിക്കാനായി ചാള്‍സ് വരുന്നുണ്ട് എന്ന വാര്‍ത്ത ഷാര്‍ലറ്റ് അറിയുന്നത്.ചാള്‍സ് വരുന്നതില്‍ ഏറ്റവും അധികം സന്തോഷിച്ചത്‌ ഷാര്‍ലറ്റ് ആയിരുന്നു.ലോകത്തെ കുറിച്ച് തന്നെ വ്യത്യസ്തം ആയ കാഴ്ചപ്പാടുള്ള അവളുടെ അമ്മാവനെ അവള്‍ക്കു ഇഷ്ടവും ബഹുമാനവും ആയിരുന്നു.എന്നാല്‍ അല്‍പ്പ ദിവസങ്ങള്‍ക്കുള്ളില്‍  ചാള്‍സ് അവര്‍ കരുതുന്നത് പോലത്തെ ആളല്ല എന്ന് മനസ്സിലാക്കുന്നു.സര്‍ക്കാരില്‍ നിന്നും വീടുകളെ തിരഞ്ഞെടുത്തു നടത്തുന്ന സര്‍വേ അവളുടെ കാഴ്ചപ്പാടുകളെ മാറ്റുന്നു.ആരാണ് ചാള്‍സ്?ഷാര്‍ലറ്റ് തന്റെ അനുമാനങ്ങള്‍ ശരി ആണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ അമ്മാവനോടുള്ള സ്നേഹവും ഒപ്പം ചാള്‍സിനെ കുറിച്ചുള്ള സംശയം അറിഞ്ഞാല്‍ സഹോദരനെ വളരെയധികം സ്നേഹിക്കുന്ന അമ്മ അതെങ്ങനെ സഹിക്കും എന്നത് അവളുടെ മുന്നില്‍ ഒരു ചോദ്യ ചിഹ്നം ആണ്.ചാള്‍സ് ആണോ ഷാര്‍ലറ്റ് ആണോ ശരി?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  Perfect Murder എന്ന തീം ഹിച്ച്കോക്ക് ചിത്രങ്ങളില്‍ പലപ്പോഴുമായി ഉപയോഗപ്പെടുത്താറുണ്ട്.ഒരു കുറ്റ കൃത്യം തെളിയിക്കപ്പെടുന്ന വരെ അത് കുറ്റ കൃത്യം ആയി നിയമം കണക്കാക്കില്ല എന്ന വ്യവസ്ഥിതി നില നില്‍ക്കുമ്പോള്‍ ബുദ്ധിമാന്മാരായ കുറ്റവാളികള്‍ foolproof ആയ കൊലപാതക സാധ്യതകള്‍ അന്വേഷിക്കുന്നു.ഈ ചിത്രത്തില്‍ തന്നെ അത്തരം കൊലപാതകങ്ങളെ കുറിച്ച് സംസാരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന കഥാപാത്രങ്ങള്‍ ആയി ഷാര്ലട്ടിന്റെ പിതാവിനെയും അയാളുടെ സുഹൃത്തായ ഹെര്‍ബിയും സംസാരിക്കുന്നുണ്ട്.ചിത്രത്തിന്‍റെ അവസാനം പോലും അത്തരം ഒരു സാധ്യതയില്‍ ആണ് ക്ലൈമാക്സ് അവസാനിപ്പിക്കുന്നതും.സ്ഥിരം ഹിച്ച്കോക്ക് ചിത്രങ്ങളിലെ പോലെ കുറ്റ കൃത്യം എവിടെ നിന്നും ആരംഭിക്കുന്നു എന്നതിന് പകരം അതിനു ശേഷം ഉള്ള കഥയാണ് അവതരിപ്പിച്ചിരിക്കുന്നത്.United States National Film Registry യില്‍ പരിരക്ഷിക്കണ്ട സിനിമ പ്രിന്ടുകളുടെ ഒപ്പം ഇടം പിടിച്ചിട്ടുണ്ട് ഈ ചിത്രവും.ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ അവതരിപ്പിച്ച നല്ല ഒരു ത്രില്ലര്‍ ആണ് Shadow of A Doubt.മികച്ച കഥയ്ക്ക്‌ ഉള്ള അക്കാദമി  പുരസ്ക്കാര നാമനിര്‍ദേശം ഈ ചിത്രത്തിലൂടെ Gordon McDonell  നു ലഭിച്ചിരുന്നു.

  More movie views @www.movieholicviews.blogspot.com 

Monday, 14 September 2015

498.A BAREFOOT DREAM(KOREAN,2010)

498.A BAREFOOT DREAM(KOREAN,2010),|Sports|Drama|,Dir:-Tae-gyun Kim,*ing:-Gabriel Da Costa, Junior Da Costa, Zefancy Diaz

    ലോക ഭൂപടത്തിലെ ചെറിയ രാജ്യമായ കിഴാക്കാന്‍ തിമൂര്‍ ധാരാളം ആഭ്യന്തര പ്രശ്നങ്ങള്‍ നേരിടുന്ന കൊച്ചു രാജ്യമാണ്.പോര്‍ച്ചുഗലും ഇന്തോനേഷ്യയും അവരുടെ ഭാഗം ആയി കരുതിയിരുന്ന ഈ കുഞ്ഞു രാജ്യം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സ്വാതന്ത്ര്യം കിട്ടിയ ആദ്യ  സ്വന്തന്ത്ര രാഷ്ട്രം ആയി മാറി.ദാരിദ്ര്യവും വിദ്യാഭ്യാസമില്ലയ്മയും ആ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് തന്നെ ദോഷകരമായി മാറി.ആഭ്യന്തര കലാപങ്ങള്‍ കൂടി ആയപ്പോള്‍ എല്ലാം പൂര്‍ണമായി.ലോകത്തിലെ ദരിദ്ര രാഷ്ട്രങ്ങളുടെ ഇടയില്‍ സ്ഥാനം പിടിച്ച രാഷ്ട്രം ആണ് കിഴക്കന്‍ തിമൂര്‍.എന്നാല്‍ ഈ കൊച്ചു രാജ്യം അപ്രതീക്ഷിതമായി സ്വപ്ന സമാന നേട്ടം ഒന്ന് നേടിയിരുന്നു.അതും ഫുട്ബോളില്‍ അന്താരാഷ്ട്രതലത്തില്‍ നേടിയ ജൂനിയര്‍ കപ്പുകളില്‍ ഒന്നിലൂടെ.സീനിയര്‍ ടീം ഫിഫ് റാങ്കിങ്ങില്‍ പുറകില്‍ ആണെങ്കിലും മികച്ച ഒരു ജൂനിയര്‍ നിര അവര്‍ക്ക് ഉണ്ടായി.സ്വപ്ന സമാനമായ ആ കഥയാണ് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കി നിര്‍മിച്ച ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്‌.

  കിം എന്ന പഴയക്കാല കൊറിയന്‍ ഫുട്ബോള്‍ കളിക്കാരന്‍ ജീവിക്കാനായി നടത്തിയ ബിസിനസ് എല്ലാം പരാജയപ്പെട്ടപ്പോള്‍ ആണ് ആ ഇടയ്ക്ക്  സ്വാതന്ത്ര്യം ലഭിച്ച കിഴക്കന്‍ ടിമൂറില്‍ ഉള്ള കച്ചവട സാധ്യതകളെ കുറിച്ച് അറിഞ്ഞത്.എന്നാല്‍ പ്രതീക്ഷകളുമായി  അവിടെ എത്തിയ കിം നിരാശനായി.ദാരിദ്ര്യവും ആക്രമണങ്ങളും കൂടി ചേര്‍ന്ന ആ രാജ്യത്തു അയാള്‍ക്ക്‌ ചെയ്യാനായി ഒന്നും ഇല്ല എന്ന് തോന്നി.ബിസിനസിലെ പരാജയത്തിനു പുറമേ കുടുംബ ജീവിതവും കിമ്മിന് പരാജയം ആയിരുന്നു.എന്നാല്‍ യുദ്ധക്കെടുതികളുടെ ഇടയിലും ഫുട്ബോള്‍ കളിയില്‍ ആനന്ദം കണ്ടെത്തിയിരുന്ന അവിടത്തെ ജനതയ്ക്ക് വേണ്ടി കിം ഒരു സ്പോര്‍ട്സ് സ്റ്റോര്‍ ആരംഭിക്കുന്നു.എന്നാല്‍ പണമില്ലാത്തത് കാരണം ആരും ഒന്നും വാങ്ങിക്കാതെ ആയപ്പോള്‍ ദിവസം ഒരു ഡോളര്‍ നല്‍കണം എന്ന വ്യവസ്ഥയില്‍ ഫുട്ബോള്‍ കമ്പക്കരായ അവിടത്തെ കുട്ടികള്‍ക്ക് സ്പോര്‍ട്സ് ഉപകരണങ്ങള്‍ നല്‍കുന്നു.ബിസിനസ് ലക്‌ഷ്യം ആക്കി തുടങ്ങിയ പദ്ധതി ആയിരുന്നു എങ്കിലും ആ നീക്കം കിമ്മിനും പ്രതീക്ഷ നഷ്ടപ്പെട്ട ഒരു ജനതയ്ക്കും പുത്തന്‍ ഉണര്‍വായി മാറുന്നത് എങ്ങനെ ആണെന്നാണ്‌ ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.

  പരസ്പ്പരം പോരടിക്കുന്ന കുടുംബങ്ങളും അവരുടെ കുട്ടികളും ഉള്‍പ്പെടുന്ന ഒരു ടീമിനെ ഒന്നിച്ചു കൊണ്ട് പോകാന്‍ ഉള്ള കഴിവ് കിമ്മിന് ഇല്ലായിരുന്നു.എന്നാല്‍ സ്വപ്ന സാദൃശ്യമായ ഒരു ശക്തി അവരുടെ സ്വപ്നങ്ങളെ പൂവണിയിക്കുന്നു.പ്രവചനാധീതം ആകും സ്പോര്‍ട്സ് ചിത്രങ്ങളിലെ ക്ലൈമാക്സ് .എന്നിരുന്നാലും മികച്ച പ്രകടനവുമായി സ്ക്രീനില്‍ നിറഞ്ഞ കുട്ടികളും അവരുടെ സാമൂഹിക അവസ്ഥയും എല്ലാം നേരില്‍ കാണുന്ന പോലെ മുന്നില്‍ വരുമ്പോള്‍ ക്ലീഷേകള്‍ പോലും ആസ്വാദ്യകരം ആയി മാറുന്നു.പതിവ് പോലെ സന്തോഷം കൊണ്ട് പ്രേക്ഷകനെ കരയിപ്പിച്ചു സന്തോഷിപ്പിക്കാന്‍ ഈ ചിത്രത്തിന്‍റെ അവസാനവും കഴിയുന്നു.2010 ലെ ഓസ്ക്കാര്‍ പുരസ്ക്കാരങ്ങളില്‍ കൊറിയയില്‍ നിന്നും ഉള്ള നോമിനേഷന്‍ ആയിരുന്നു ഈ ചിത്രം വിദേശഭാഷാ വിഭാഗത്തില്‍.എന്നാല്‍ ചിത്രം ഫൈനല്‍ റൗണ്ടില്‍ കടന്നില്ല.സ്പോര്‍ട്സ് ചിത്രങ്ങളില്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് ഇഷ്ടമാകും ഈ ചിത്രം എന്ന് കരുതുന്നു.

More movie suggestions @www.movieholicviews.blogspot.com

497.COURT(MARATHI,2014)

497.COURT(MARATHI,2014),|Drama|,Dir:-Chaitanya Tamhane,*ing:-Usha Bane, Vivek Gomber, Pradeep Joshi.

  2015 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രം ആണ് "കോര്‍ട്ട്".അസാധാരണമാം വിധം സാധാരണം ആണ് ഈ ചിത്രം.ഒരു നേര്‍ രേഖയില്‍ അല്ലെങ്കില്‍ ഇടയ്ക്കിടെ ഒഴുക്കിന്റെ വേഗം കൂട്ടിയും കുറച്ചും കൊണ്ട് പോകുന്ന ഒരു കഥയ്ക്ക്‌ പകരം ഈ ചിത്രം പിന്തുടര്‍ന്നത്‌ കുറച്ചു ആളുകളുടെ ജീവിതം ആണ്.ആളുകള്‍ എന്ന് പറഞ്ഞാല്‍ അധികാരത്തിന്റെയും ആദര്‍ശങ്ങളുടെയും ഭാരം മാറ്റി വച്ചാല്‍ വെറും സാധാരണക്കാര്‍ ആയ ഇന്ത്യക്കാരുടെ കഥ.ഇന്ത്യന്‍ ജനതയെ മൊത്തം അല്ല ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.പകരം ഇന്ത്യന്‍ നിയമ വ്യവസ്ഥിതിയും നിയമത്തിന്‍റെ നിസ്സംഗതയും മുന്‍ വിധികളോടെ പൗരന്മാരെ കാണുന്ന സാമൂഹിക വ്യവസ്ഥയെ ആണ്.സിനിമ അവതരിപ്പിച്ചിരിക്കുന്നത് Plain ആയ അത്തരം ഒരു കാഴ്ച ആണ്.അതിനു മറ്റൊരു മുഖം ഉണ്ടോ എന്ന് പ്രേക്ഷകന് അന്വേഷിക്കവുന്നതും ആണ്.

    നാരായണ്‍ കാംബ്ലെ ദളിത്‌ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ആണ് ജീവിക്കുന്നത്.ഒഴിവു നേരങ്ങളില്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുകയും കവിത,നാടകം എന്നിവയിലൂടെ ഒക്കെ ദളിത്‌ വിഭാഗത്തെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന നാരായണ്‍ കാംബ്ലയെ പോലീസ് അയാള്‍ നടത്തുന്ന ഒരു പരിപാടിയുടെ ഇടയില്‍ വച്ച് അറസ്റ്റ് ചെയ്യുന്നു.കുറ്റം ആയി പറഞ്ഞത് അടുത്ത ദിവസങ്ങളില്‍ മരിച്ച മാലിന്യ നിര്‍മാര്‍ജന തൊഴിലാളിയുടെ മരണത്തില്‍ അയാളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്നതായിരുന്നു.ദളിത്‌ വിഭാഗങ്ങള്‍ക്ക് വേണ്ടി കേസ് വാദിക്കുന്ന വിനയ് വോറ കേസ് ഏറ്റെടുക്കുന്നു.

  ഈ സംഭവം സിനിമയിലേക്ക് ഉള്ള ഒരു ജാലകം മാത്രം ആണ്.വര്‍ഷങ്ങളായി സമൂഹത്തിനു പ്രശ്നം ഉണ്ടാക്കും എന്ന് ഭയക്കുന്ന ഭരണകൂടം അല്ലെങ്കില്‍ പോലീസ് നടത്തുന്ന പ്രവൃത്തികളുടെ ഇരയാണ് നാരായണ്‍ കാംബ്ലെ എന്ന് ചിത്രത്തില്‍ നിന്നും മനസ്സിലാകുന്നുണ്ട്.തീവ്ര വിഭാഗങ്ങളില്‍ പ്രവൃത്തിച്ചിരുന്ന അയാള്‍ വര്‍ഷങ്ങളായി തന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തി എങ്കിലും പോലീസ് അയാളുടെ പുറകെ ഉണ്ട്.

   നേരത്തെ പറഞ്ഞത് പോലെ ഒരു ജനല്‍ തുറന്നു കൊടുത്തിട്ട് സിനിമയുടെ ഉദ്ദേശം മനസ്സിലാക്കുന്നത്‌ ഒരു തരം സ്വഭാവ പഠനങ്ങളിലൂടെ ആണ്.പ്രത്യേകിച്ചും ജഡ്ജ്,അഭിഭാഷക എന്നിവര്‍.അവര്‍ക്ക് കേസ് എന്നത് വെറും ഒരു തൊഴില്‍  മാത്രം ആണ്.പോലീസും പ്രവൃത്തിക്കുന്നത് അങ്ങനെ തന്നെ.നിസംഗതയോടെ രാജ്യത്തെ പ്രധാന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പെരുമാറുന്നു.നാരായണ്‍ കാംബ്ലെ എന്നത് ഒരു പ്രതീകം മാത്രം ആണ് ഇവിടെ.ദളിത്‌ വര്‍ഗ നേതാവായി ചിത്രീകരിച്ചിരിക്കുന്നു എങ്കിലും ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ പ്രതിനിധി ആണ് നാരായണ്‍.പ്രത്യേകിച്ചും അയാളുടെ മൌലിക അവകാശങ്ങള്‍ പലപ്പോഴിം ലംഘിക്കുന്നതായി കാണുന്നു.അതും നാട്ടിലെ നിയമ വ്യവസ്ഥതയുടെ മുന്നില്‍ വച്ച് തന്നെ.

  പഴകിയ നിയമങ്ങള്‍,കോടതിയുടെ പരമാധികാരം  വസ്ത്രധാരണ രീതിയ്ക്ക് പോലും ബാധകം ആക്കി കൊണ്ട് അവതരിപ്പിക്കുന്നത്‌ മുതല്‍ ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവര്‍ വരെ ശിക്ഷണ നടപടികളില്‍ ഭാഗം ആകുന്നുണ്ട്.എന്നാല്‍ പൌരനെ ബാധിക്കുന്ന വലിയ സംഭവങ്ങള്‍ പോലും ലഘൂകരിക്കുന്ന ന്യായാധിപന്‍ ചെറിയ വിഷയത്തില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതില്‍ കഥ അവസാനിക്കുന്നു.ഈ കഥ നമുക്കെല്ലാം പരിചിതം ആണ്.ഗര്‍ജിക്കുന്ന സിംഹങ്ങള്‍ ഒക്കെ കോടതികളില്‍ കാണുന്നത് സിനിമകളിലും അല്ലെങ്കില്‍ അമാനുഷിക പരിഗണന ലഭിച്ച വക്കീലന്മാരിലും ആണെന്ന് തോന്നും ഈ ചിത്രം കണ്ടാല്‍.ഇത്തരം ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രത്തിന് നല്‍കിയ പുരസ്ക്കാരം ആരുടേയും കണ്ണ് തുറപ്പിക്കുകയോ മാറ്റങ്ങള്‍ ഉണ്ടാക്കുകയോ ഇല്ല.എന്നാലും ഒരു സിനിമ എന്ന നിലയില്‍ ഒരു വ്യത്യസ്തമായ അനുഭവം ആണ്.

More movie suggestions @www.movieholicviews.blogspot.com

Sunday, 13 September 2015

496.ULIDAVARU KANDANTHE(KANNADA,2014)

496.ULIDAVARU KANDANTHE(KANNADA,2014),|Crime|Mystery|,Dir:-Rakshit Shetty,*ing:-Kishore, Rakshit Shetty, Tara .

   ഒരു കാലത്ത് മികച്ച സിനിമകളുടെ വാര്‍ഷിക കണക്കെടുപ്പില്‍ ഇന്ത്യയില്‍ തന്നെ മുന്‍ നിരയില്‍ ഉണ്ടായിരുന്ന സിനിമ ഭാഷ ആയിരുന്നു കന്നഡ.എന്നാല്‍ പിന്നീട് നിലവാര തകര്‍ച്ചയും ചില മോശം പ്രവണതകളും അവര്‍ക്ക് ഭീഷണി ആയി മാറി.സിനിമയില്‍ മസാല ചേര്‍ക്കാന്‍ ഉള്ള ശ്രമം തെലുങ്ക്‌ സിനിമയെ രക്ഷിച്ചു എങ്കിലും തെലുങ്ക്‌,തമിഴ് സിനിമകളുടെ ഒപ്പം നില്‍ക്കാന്‍ നടത്തിയ ഓട്ടം അവരെ ദോഷമായി ബാധിച്ചു.കര്‍ണാടകയില്‍ ഉള്ളവര്‍ തന്നെ കന്നഡ സിനിമകള്‍ കാണാത്ത അവസ്ഥയിലേക്ക് മാറി.ഹിന്ദി സിനിമകളിലേക്കും ഹിന്ദിയുടെ സ്വാധീനം ജനങ്ങളിലേക്ക് പടര്‍ന്നതും ഒരു കാരണമായി.എന്നാല്‍ ഇടയ്ക്കിടെ നല്ല സിനിമകള്‍ക്കായുള്ള അവരുടെ ശ്രമങ്ങള്‍ നിശബ്ദം ആയി നടന്നിരുന്നു."ലൂസിയ" എന്ന സിനിമ കര്‍ണാടകയില്‍ ഉള്ള ആളുകള്‍ക്ക് എത്ര മാത്രം പരിചിതം ആണെന്ന് അറിയില്ലെങ്കിലും മറ്റു ഭാഷകളില്‍ ഒക്കെ സിനിമ ശ്രദ്ധേയം ആയി മാറി.Found Footage ചിത്രം ആയ "6-5=2" ഒക്കെ കന്നഡ സിനിമയുടെ അടുത്തുള്ള നിലവാര തകര്‍ച്ചയുടെ ഇടയില്‍ വ്യത്യസ്തത പരീക്ഷിച്ച ചിത്രം ആയിരുന്നു.ഉപേന്ദ്രയെ പോലെ ഉള്ളവര്‍ ഒക്കെ ഈ പുത്തന്‍ ഉണര്‍വിന്റെ സമയത്ത് അല്‍പ്പം Eccentric എന്ന് തോന്നാവുന്ന തീമുകളും ആയി തിരിച്ചു വരവ് നടത്താനും ശ്രമിക്കുന്നുണ്ട് .

  "Cannes Film Festival" ല്‍ പ്രദര്‍ശിപ്പിക്കുകയും നല്ല അഭിപ്രായങ്ങളും നേടിയ ചിത്രം ആയിരുന്നു "Ulidavaru Kandanthe"."As Seen By The Rest" എന്ന അര്‍ത്ഥം ഉള്ള സിനിമയുടെ പേര് പോലെ തന്നെയാണ് ഈ ചിത്രത്തിന്‍റെ കഥയും.നോണ്‍-ലീനിയര്‍  ആഖ്യാന ശൈലിയില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം  ജന്മാഷ്ടമി ദിവസം " മാല്‍പ്പേ " എന്ന കടലോര ഗ്രാമത്തില്‍ നടന്ന സംഭവങ്ങള്‍ ആണ് കാണിക്കുന്നത്.റെജിന എന്ന പത്രപ്രവര്‍ത്തക തന്റെ പുതിയ ഫീച്ചര്‍ ആയി തിരഞ്ഞെടുത്തത് അന്ന് നടന്ന സംഭവങ്ങളുടെ സത്യം അറിഞ്ഞുള്ള ഒരു യാത്ര ആയിരുന്നു.ആറു ഭാഗങ്ങളായി അവള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന കഥ ഒരു പത്ര പ്രവര്‍ത്തക എന്ന നിലയില്‍ റെജിനയുടെ കാഴ്ചപ്പാടില്‍ നിന്നും അവതരിപ്പിക്കുന്നതിനു പകരം അന്നത്തെ ആ സംഭവങ്ങളില്‍ എന്തെങ്കിലും രീതിയില്‍ ബന്ധം ഉള്ള ആളുകളുടെ കാഴ്ചപ്പാടില്‍ നിന്നും ആണ് അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.

   അതിനായി  മാല്‍പ്പയില്‍ എത്തിയ റെജീന ,റിച്ചി എന്ന അവിടത്തെ കുപ്രസിദ്ധ ഗുണ്ടയുടെ ജീവിതവും അയാളുമായി ബന്ധം ഉള്ളവരെയും എല്ലാം കണ്ടെത്തുന്നു.റിച്ചിയുടെ ഭൂത കാലം റെജിനയ്ക്ക് പരിചിതം ആയിരുന്നു ഒരു പരിധി വരെ.എന്നാല്‍ റിച്ചി എന്ന ആരോടും പ്രത്യേക അനുകമ്പ ഇല്ലാത്ത ആളുടെ ജീവിതത്തില്‍ അയാള്‍ കാരണം വിഷമിക്കുകയും അയാളെ മുതലെടുക്കുകയും ചെയ്ത പല കഥാപാത്രങ്ങളെയും ആണ് പിന്നീട് കാണാന്‍ ശ്രമിക്കുന്നത്,അന്ന് ആ ഗ്രാമത്തില്‍ എന്താണ് സംഭവിച്ചത്?പലരുടെയും വീക്ഷണ കോണിലൂടെ അന്ന് നടന്ന സംഭവങ്ങളുടെ രഹസ്യം റെജിന കണ്ടെത്തുമോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.  സംവിധായകന്‍  ആയ രക്ഷിത് ഷെട്ടി ആണ് റിച്ചിയെ അവതരിപ്പിച്ചിരിക്കുന്നത്.Rashomon മായി സാദൃശ്യം ഈ സിനിമയ്ക്ക് അതിന്‍റെ അവതരണ രീതിയില്‍ കാണാന്‍ സാധിക്കും.പ്രത്യേകിച്ചും പലരുടെയും കണ്ണിലൂടെ അവതരിപ്പിക്കുന്ന രംഗങ്ങള്‍ ഒക്കെ.എങ്കില്‍ കൂടിയും കന്നഡ സിനിമയിലെ തന്നെ വ്യത്യസ്തമായ രീതിയില്‍ ഉള്ള ചിത്രങ്ങളുടെ ഇടയില്‍ തന്നെ ആകും  ഈ ചിത്രത്തിന്‍റെ സ്ഥാനവും.

  More movie suggestions @www.movieholicviews.blogspot.com

495.CANADIAN BACON(ENGLISH,1995)

495.CANADIAN BACON(ENGLISH,1995),|Comedy|,Dir:-Michael Moore,*ing:-John Candy, Alan Alda, Rhea Perlman .

   Canadian Bacon എന്ന സിനിമയുടെ തീം ഇന്നത്തെ  ലോകത്തില്‍ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഉള്ള ബന്ധത്തെക്കുറിച്ച് ഉള്ള സിനിമയായി എടുത്താല്‍ എവിടെ നിന്നെങ്കിലും ഒരു വിവാദം പൊട്ടി മുളയ്ക്കാന്‍ ഉള്ള സാധ്യത കൂടുതല്‍ ഉള്ളതാണ്.അമേരിക്കന്‍ ദേശീയത എന്നത് പലപ്പോഴും ട്രോള്‍ ഒക്കെ ആയി മാറുമ്പോള്‍ ആ രീതിയില്‍ തന്നെയുള്ള കളിയാക്കലുകളും പരിഹാസവും ഒക്കെ മറ്റു രാജ്യങ്ങളെ കുറിച്ച് ആകാറുണ്ട്.ലോക ശക്തി ആണെന്നുള്ള അമേരിക്കയുടെ ധാരണ അവരുടെ സിനിമകളില്‍ പലപ്പോഴും "The Big American Dream" ല്‍ ജീവിക്കുന്ന ഇതിഹാസങ്ങളെ ഉണ്ടാക്കാറും ഉണ്ട്.എന്നാല്‍ ഈ ചിത്രം അതില്‍ നിന്നും എല്ലാം വ്യത്യസ്തം ആണ്."Satire" ആയാണ് ഈ സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്.അയല്‍ രാജ്യങ്ങളായ അമേരിക്ക ,കാനഡ എന്നീ രാജ്യങ്ങളിലെ ജനങ്ങളെയും അവരുടെ രീതികളെയും രാഷ്ട്രീയ നിലപാടുകളെയും എല്ലാം നല്ല രീതിയില്‍ തന്നെ ഈ ചിത്രം പരിഹസിച്ചിരിക്കുന്നു.

   വ്യത്യസ്ത സ്വഭാവം ഉള്ള രണ്ടു അയല്‍ രാജ്യങ്ങള്‍.ഒന്ന് രാഷ്ട്രീയ  ലക്ഷ്യങ്ങളും അവരുടെ ലോകത്തിനു മേലുള്ള മേല്‍ക്കോയ്മയും കാണിക്കാന്‍ വെമ്പല്‍ കൊല്ലുന്ന അമേരിക്ക.മറ്റൊന്ന് ആരെയും ദ്രോഹിക്കാതെ സമാധാനം മാത്രം ആഗ്രഹിച്ചു കഴിയുന്ന എപ്പോഴും "I am Sorry" എന്ന വാക്ക് കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യമായ കാനഡയും.അമേരിക്കന്‍ പ്രസിഡന്‍റ് ആടുത്ത തവണയും ബാലറ്റ് പെട്ടിയില്‍ തന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കാന്‍ ഇറങ്ങുകയാണ്.കുട്ടികളുടെ പഠനം ആണ് യുദ്ധത്തെക്കാളും പ്രധാനം എന്ന് കരുതുന്ന പ്രസിഡന്റ്‌ ആ കാരണം കൊണ്ട് തന്നെ പോളുകളില്‍ പുറകില്‍ ആണ്.ശീത യുദ്ധം കഴിഞ്ഞ സമയം ആയതിനാല്‍ പ്രത്യക്ഷത്തില്‍ ശത്രുക്കള്‍ ആരും ഇല്ല.റഷ്യ പലതായി പിരിയുകയും ചെയ്യുന്നതോടെ അവര്‍ക്ക് ആവശ്യം ജനങ്ങളെ ആവേശത്തില്‍ ആക്കാന്‍ ദേശീയതയില്‍ ഊന്നിയ ഒരു യുദ്ധം അല്ലെങ്കില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ ആണെന്ന് പ്രസിഡന്റ്‌ന്‍റെ അനുചരന്മാര്‍ അറിയിക്കുന്നു.

   അമേരിക്കായ്‌ യുദ്ധം ചെയ്യുന്നതില്‍ നിന്നും പിന്മാറിയതോടെ അപകടത്തില്‍ ആയതു ആയുധ വ്യാപാരം ചെയ്യുന്നവര്‍ ആയിരുന്നു.എല്ലാവരും കൂടി അമേരിക്കയ്ക്ക് പുതിയ ഒരു ശത്രുവിനെ ഉണ്ടാക്കി എടുക്കാന്‍ നോക്കുന്നു.ഇത്തവണ അവര്‍ തിരഞ്ഞെടുത്തത് കാനഡ ആയിരുന്നു.എന്ത് പറഞ്ഞാലും പ്രശ്നമില്ല തങ്ങളുടെ നാട്ടിലെ ബിയര്‍ കൊള്ളില്ല എന്ന് മാത്രം പറഞ്ഞാല്‍ ദേഷ്യം വരുന്ന കാനഡ അമേരിക്കയുടെ ശത്രു ആകാന്‍ കുറച്ചു പേര്‍ ശ്രമിക്കുമ്പോള്‍ ആണ് സാധാരണക്കാരായ ഒരു കൂട്ടം ആളുകള്‍ അണിയറയില്‍ ഒരുങ്ങുന്ന രഹസ്യം ഒന്നും മനസ്സിലാകാതെ കാനഡയോട് യുദ്ധം ചെയ്യാനായി തീരുമാനിക്കുന്നത്.രസകരം ആണ് ചിത്രം.പ്രത്യേകിച്ചും രണ്ടു രാജ്യങ്ങളുടെ മേല്‍പ്പറഞ്ഞ സ്വഭാവ വിശേഷങ്ങള്‍ കൂടി കൂട്ടുമ്പോള്‍ തങ്ങളെക്കാളും താഴെ നിലവാരം ഉള്ളൂ എന്ന് കരുതുന്ന കാനഡയെ എതിര്‍ക്കുന്ന രീതി ഒക്കെ ശരിക്കും തമാശയായി തീരുന്നുണ്ട്.അത് പോലെ തന്നെ അമേരിക്കകാരുടെ സ്വഭാവവും.തികച്ചും ഫിക്ഷണല്‍ ആയ ഒരു നല്ല കോമഡി ചിത്രം ആണ് Canadian Bacon.കഥ എന്ന രീതിയില്‍ നോക്കിയാല്‍ ഒന്നും ഇല്ലെങ്കിലും ഈ സംഭവങ്ങള്‍ ഒക്കെ ഒരു കോമഡി സ്ക്കിറ്റ്  കാണുന്ന രീതിയില്‍ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രം ആണ്.

  More movie suggestions @www.movieholicviews.blogspot.com

Friday, 11 September 2015

494.AN ETHICS LESSON(KOREAN,2013)

494.AN ETHICS LESSON(KOREAN,2013),|Crime|Thriller|,Dir:-Myung-rang Park,*ing:-Jin-woong Jo, Tae-hoon Kim, Do Won Kwak.

  ഒരു കൊലപാതകം.അതുമായി ബന്ധപ്പെട്ട അഞ്ചു പേര്‍.വ്യത്യസ്തമായ സ്വഭാവം ഉള്ളവര്‍ ആയിരുന്നു ഈ അഞ്ചു പേരും.കൂടുതലും ഇരുണ്ട വെളിച്ചത്തില്‍ ആണ് അവരുടെ സ്വഭാവം ഉള്‍പ്പെടുന്നത്.നാട്ടില്‍ സഭ്യം ആണെന്ന് കരുതുന്ന എല്ലാത്തിന്റെയും  എതിര്‍ വശം ആണ് ഇവരുടെ  സ്വഭാവ രീതികള്‍.പ്രത്യേകിച്ചും നല്ല വശങ്ങള്‍ ഒന്നും അവതരിപ്പിക്കാത്ത കഥാപാത്രങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ ആ രീതിയില്‍ നോക്കുമ്പോള്‍ നായക കഥാപാത്രം എന്നുള്ളത് ഈ ചിത്രത്തിന് അന്യം ആണ്.ഒരു സിനിമയുടെ യാഥാസ്ഥിക കാഴ്ചപ്പാടില്‍ നിന്നും നോക്കുമ്പോള്‍ ആ ഒരു ഭാഗം എങ്ങനെ പ്രേക്ഷകന്‍ സ്വീകരിക്കും എന്നത് അബുസരിച്ചു ഇരിക്കും ഈ സിനിമയുടെ ആസ്വാദനം.

   പോലീസ് ഉദ്യോഗസ്ഥന്‍ ആയ ജുംഗ് ഹൂന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്.അയാളുടെ പ്രധാന വിനോദം എന്ന് പറയുന്നത് അടുത്ത ഫ്ലാറ്റില്‍ ഉള്ള സുന്ദരിയായ ,മോഡല്‍ ആകാന്‍ ആഗ്രഹം ഉള്ള കോളേജ് വിദ്യാര്‍ഥിനിയുടെ മുറിയില്‍ അയാള്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലൂടെ അവളെ രഹസ്യമായി  നിരീക്ഷിക്കുക എന്നതാണ്.അവളുടെ സംഭാഷണങ്ങള്‍ എഡിറ്റ്‌ ചെയ്തു അത് അയാളുടെ കാമുകി അയാളോട് സംസാരിച്ചതാണ് എന്ന രൂപത്തില്‍ അവതാരിപ്പിക്കാന്‍ ശ്രമിക്കുന്നു.പുതിയ ഫോട്ടോഗ്രാഫറുടെ മുന്നില്‍ തന്‍റെ ഷൂട്ട്‌ കഴിഞ്ഞ അവള്‍ അന്ന് രാത്രി മുറിയില്‍ എത്തി ചേര്‍ന്നത്‌ പ്രൊഫസറും അവളുടെ കാമുകനും ആയ കിം സൂ വിനോടൊപ്പം ആണ്.എന്നാല്‍ അന്നു രാത്രി അവള്‍ കൊല്ലപ്പെടുന്നു.കൊലപാതകവും കൊല ചെയ്ത ആള്‍ എന്ന് സംശയിക്കുന്ന വ്യക്തിയേയും ജുംഗ് ഹൂന് അറിയാം.എന്നാല്‍ ആ വിവരം പോലീസില്‍ അവതരിപ്പിക്കാന്‍ കഴിയില്ല.കാരണം-അനധികൃതം ആയി വച്ചിരിക്കുന്ന ക്യാമറകള്‍ അയാളെ കൂടി പ്രതിക്കൂട്ടില്‍ ആക്കും എന്നത് തന്നെ,

 എന്നാല്‍ പോലീസിനു സാഹചര്യ തെളിവുകള്‍ വച്ച് കൊലപാതകി എന്ന് സംശയിക്കുന്ന ആളെ പിടി കിട്ടുന്നു.ഈ സമയം ആണ് പുതിയ രണ്ടു കഥാപാത്രങ്ങളുടെ വരവ്.കൊലപാതകവും ആയി ബന്ധം ഉള്ള ആളുകള്‍.ഓരോരുത്തര്‍ക്കും അവരുടെതായ കാരണങ്ങള്‍ ഉണ്ട് ഈ കൊലപാതകവും ആയി ബന്ധിപ്പിക്കുന്നത്.നേരത്തെ പറഞ്ഞത് പോലെ നായക കഥാപാത്രം എന്നൊരു വ്യക്തിയെ ചൂണ്ടി കാണിക്കാനും സാധിക്കില്ല.കാരണം അവരുടെ എല്ലാം പ്രവൃത്തികളില്‍  പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നത് തന്നെ.നിഗൂഡം ആയ രഹസ്യങ്ങള്‍ ഒന്നും ചിത്രം അവതരിപ്പിക്കുന്നില്ല.എന്നാല്‍ ആ ഒരു രീതിയിലേക്ക് ആണ് ചിത്രം പോകുന്നത് എന്ന തോന്നല്‍ ഉണ്ടാക്കുന്നും ഉണ്ട്.ഇവിടെ മോശം ആളുകളും മരിച്ച ആളും മാത്രമേ ഉള്ളൂ.ആരാണ് യഥാര്‍ത്ഥ കൊലപാതകി?കാരണം എന്ത്?എങ്ങനെ ആണ് ഈ അഞ്ചു പേര്‍ ഈ കൊലപാതകം ആയി ബന്ധപ്പെട്ടിരിക്കുന്നു?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  More movie suggestions @www.movieholicviews.blogspot.com

   

Thursday, 10 September 2015

493.DOUBLE BARREL(MALAYALAM,2015)

493.DOUBLE BARREL(MALAYALAM,2015),Dir:-Lijo Jose Pellissery,*ing:-Prithviraj,Indrajith,Arya.

  "ഡബിള്‍ ബാരല്‍ ",ഓണ റിലീസുകളിലെ ബോക്സ്  ഓഫീസ് ദുരിതം ആയി മാറിക്കൊണ്ടിരിക്കുന്ന സമയത്ത് ആണ് അത് ട്രിം ചെയ്തു പ്രദര്‍ശിപ്പിക്കുന്നു എന്ന് അറിഞ്ഞത്.എന്തായാലും ട്രിം ചെയ്തിട്ടും തിയറ്ററില്‍ കൈ അടിക്കാനോ ഒന്നും ആളുണ്ടായിരുന്നില്ല.(ട്രിം ചെയ്യാത്ത വേര്‍ഷന്‍ ഞാന്‍ കണ്ടിട്ടും ഇല്ല).ഇത് ഈ സിനിമയുടെ തിയറ്ററിലെ അവസ്ഥ.ലിജോ ജോസ് പെല്ലിശ്ശേരി എന്ന പ്രതിഭയുള്ള സംവിധായകന്‍ അവതരിപ്പിച്ച വ്യത്യസ്ത "മലയാള" ചിത്രം മാത്രം ആയി "ഡബിള്‍ ബാരല്‍" മാറുന്നു.അതിന്‍റെ കാരണങ്ങള്‍ പലതാകാം.ആരുടേയും കുറ്റം അല്ല.പ്രേക്ഷകന്റെയോ സംവിധായകന്റെയോ ഭാഗത്ത്‌ തെറ്റുകള്‍ക്ക് സ്ഥാനം ഇല്ല.ഭൂരി ഭാഗം വരുന്ന പ്രേക്ഷകര്‍ ,അതും Entertainment എന്ന വാക്കിനു രസിപ്പിക്കുക എന്ന അര്‍ത്ഥം മാത്രം കാണുന്ന പ്രേക്ഷകന്‍റെ ആസ്വാദന നിലവാരത്തെക്കുറിച്ച് തെറ്റ് പറഞ്ഞ് ഈ സിനിമയുടെ പരാജയത്തെ കാണാന്‍ സാധിക്കില്ല.

  സംവിധായകന്‍ ഒരുക്കിയത് മലയാളത്തിലെ പുതിയ പരീക്ഷണ രീതിയില്‍ ഉള്ള ചിത്രം ആയിരുന്നു."എമിര്‍ കുസ്റ്റൂരിക്ക","ഗയ് റിച്ചീ " പോലുള്ള സംവിധായകരുടെ സിനിമകളില്‍,ചില ലിത്വാനിയന്‍ ചിത്രങ്ങളില്‍    കാണുന്ന തരം പശ്ചാത്തലവും ഒക്കെ ഒരുക്കി ഉള്ള ചിത്രം.എന്നാല്‍ ഈ തീമിന് മലയാളികളും ആയി എന്ത് മാത്രം ബന്ധിപ്പിക്കാന്‍ കഴിഞ്ഞു എന്ന ചോദ്യത്തില്‍ ആണ് ഈ ചിത്രം നേരിട്ട ബോക്സോഫീസ് പരാജയത്തിന്‍റെ കാരണം വ്യക്തം ആവുക.ഈ ക്രൂവിനെ തന്നെ വച്ച് ഒരു സാധാ   ഡോണ്‍,രത്നം,പലതരം കഥാപാത്രങ്ങള്‍ക്ക് പകരം സാധാരണക്കാര്‍ ആയ മലയാളികള്‍ ഒക്കെ മതിയായിരുന്നു.ചിത്രം രക്ഷപ്പെട്ടേനെ.അവസാനം "മാഡ് മാക്സ്" ഒന്നും ആകേണ്ട ആവശ്യവും ഇല്ലായിരുന്നു.എന്നാല്‍ ഫോര്‍മുല ചിത്രങ്ങളില്‍ പുതുമകള്‍ ഒന്നും ഇല്ല എന്ന് മനസ്സിലാക്കിയ സംവിധായകന്‍ മലയാളം സംസാരിക്കുന്ന വ്യത്യസ്തമായ പരീക്ഷണം തന്നെ ആണ് നടത്തിയത്.

  മലയാള ചിത്രങ്ങളില്‍ അധികം കണ്ടിട്ടില്ലാത്ത കോമിക് കഥകളിലെ പോലുള്ള കഥാപാത്രങ്ങള്‍.അടിയില്ല ,വെടി മാത്രം എന്ന് പറയുമ്പോള്‍ പൊട്ടുന്ന വെടികള്‍ക്കു പോലും ഒരു കോമിക്  ടച്ച്‌.മലയാളത്തില്‍ നിന്നും ഉള്ള ഹോളിവുഡ് നിലവാരം ഉള്ള സിനിമ എന്നൊന്നും ആരും പറയില്ല എന്നാലും.കാരണം വിദേശ ഭാഷകളില്‍ ഇത്തരം ചിത്രങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഡയലോഗുകളില്‍ പോലും സിനിമയുടെ മൂഡ്‌ ഉണ്ടാക്കാവുന്ന സഹായം അതാത് ഭാഷകള്‍ നല്‍കും.എന്നാല്‍ മട്ടാഞ്ചേരി,തിരോന്തരം,തൃശൂര്‍ ഭാഷകളില്‍ മാത്രം അധോലോകം ഒക്കെ അവതരിപ്പിക്കാന്‍ പോകുമ്പോള്‍ ഭാഷ ഒരു പ്രശ്നം ആകുന്നുണ്ട്  ഈ മൂഡില്‍ ഉള്ള ചിത്രത്തിന്.ഇതേ സിനിമ ലോകത്തെങ്ങും ഇല്ലാത്ത ഭാഷയില്‍ ടബ്ബ് ചെയ്തു മലയാളം സബ് ടൈറ്റില്‍ വച്ച് ഇറക്കിയിരുന്നെങ്കില്‍ തന്നെ വേറെ output ആയേനെ.കാരണം മനസ്സിലാകാത്ത ഭാഷകളില്‍ പോലും ഇത്തരം സിനിമകള്‍ കാണുമ്പോള്‍ കഥാപാത്രങ്ങള്‍ പഞ്ച് ആയി ഉപയോഗിക്കുന്ന വാക്കുകള്‍ ഒക്കെ കേള്‍ക്കാന്‍  ഒരു ഇതുണ്ട്.മലയാള ഭാഷയില്‍ പലതും പൈങ്കിളി ആയി പോവുകയും ചെയ്യും.

    പുരാതനക്കാലം മുതല്‍ മൂല്യം ഏറിയ രത്നത്തിന്റെ കഥ അവതരിപ്പിച്ച ചിത്രം,ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്താണ് പ്രതീക്ഷിച്ചത് അതൊക്കെ ആണ് സ്ക്രീനിലും കാണാന്‍ സാധിച്ചത്.അത് കൊണ്ട് തന്നെ ഇറങ്ങാനോ,ഉറങ്ങാനോ തോന്നിയും  ഇല്ല തിയറ്ററില്‍ നിന്ന്.സങ്കീര്‍ണമായ കഥയൊന്നും ഇല്ല ചിത്രത്തിന്.തികച്ചും പ്ലെയിന്‍ ആയ കഥ.ഒരു സിനിമ...അതിലെ വ്യത്യസ്ഥത കണ്ടു കണ്ണൊന്നും തള്ളിയില്ല എങ്കിലും എനിക്ക് നല്ലൊരു സിനിമ ആയിട്ട് തന്നെ ഈ ട്രിം വേര്‍ഷന്‍ തോന്നി.റേറ്റിംഗ് ഒന്നും  നടത്തിയിട്ട് ഒന്നും ആകില്ല എന്നറിയാം.എന്നാലും തിയറ്ററില്‍ നിന്നും കാണുന്ന സിനിമയ്ക്ക് അതൊക്കെ  ഇടാം എന്ന് കരുതുന്നു.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 3/5.ഇതെന്റെ സ്വന്തം അഭിപ്രായം മാത്രം ആണ്.സോഷ്യല്‍ മീഡിയ  റേറ്റിംഗ് കണ്ടു സിനിമ കാണണോ വേണ്ടയോ  എന്ന്  തീരുമാനിക്കാനും മാത്രം മണ്ടന്മാര്‍ അല്ല മലയാളി പ്രേക്ഷകര്‍ എന്നും അറിയാം.ഇത് ടോറന്റ് ഹിറ്റ്‌ ആകുംമോ എന്ന് പോലും പ്രവചിക്കാന്‍  ആകുന്നില്ല.എന്നാലും  ഒരു അഭിപ്രായം ഉണ്ട്.ഒരു അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇങ്ങനത്തെ ഒരു സിനിമ ഇറങ്ങി എന്ന് അന്നത്തെ cHuNkZz,pOpPiNzZ,sMoKiEzZ ഒക്കെ പറയുമായിരിക്കും.

More movie suggestions @www.movieholicviews.blogspot.com

Monday, 7 September 2015

492.AND THEN THERE WERE NONE(ENGLISH,1945)

492.AND THEN THERE WERE NONE(ENGLISH,1945),|Crime|Thriller|Mystery|,Dir:-René Clair ,*ing:-Barry Fitzgerald, Walter Huston, Louis Hayward .

  അഗത ക്രിസ്റ്റിയുടെ ഇതേ പേരില്‍ ഉള്ള നോവലിന്‍റെ ആദ്യ സിനിമ ആവിഷ്ക്കാരം  ആണ് 1945 ല്‍ ഇറങ്ങിയ ഈ ചിത്രം.കഥയില്‍ ഉടന്നീളം നിഗൂഡത നില നിര്‍ത്തിയ ഈ ചിത്രത്തിന്‍റെ കഥ അഗത നോവല്‍  ആക്കി ഇറക്കിയപ്പോള്‍ അത് അവരുടെ മികച്ച കൃതികളില്‍ ഒന്നായി മാറി.അവര്‍ ഏറ്റവും ബുദ്ധിമുട്ടി എഴുതിയ കഥയും ഈ നോവല്‍ ആണെന്ന് പറയപ്പെടുന്നു.ഈ കഥ തന്നെ നാല് പ്രാവശ്യം ആണ് സിനിമ ആയി മാറിയത്. Ten Little Indians എന്ന പേരില്‍ ആണ് മറ്റു മൂന്നു പ്രാവശ്യവും റിലീസ് ആയതു.ഒരു കൂട്ടം മനുഷ്യര്‍ അടച്ചിട്ട മുറിയില്‍ അല്ലെങ്കില്‍ സ്ഥലങ്ങളില്‍  എത്തുന്ന കഥകള്‍ ആസ്പദം ആക്കി ചിത്രങ്ങള്‍ പിന്നീട് ധാരാളം വന്നിട്ടുണ്ടെങ്കിലും അത്തരം ഒരു ആശയത്തില്‍ വന്ന ആദ്യക്കാല ചിത്രങ്ങളില്‍ ഒന്നാണ് And Then There Were None.

  എട്ടു പേര്‍ ഒരു ബോട്ടില്‍ ആണ് ആ ദ്വീപിനെ ലക്‌ഷ്യം ആക്കി യാത്ര ചെയ്തത്.U N ഓവന്‍ എന്ന ആള്‍ വാരാന്ത്യത്തില്‍ നടത്തുന്ന സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ആണ് അവര്‍ യാത്ര ആകുന്നതു,അവിടെ എത്തി ചേര്‍ന്ന ആളുകള്‍ അവിടത്തെ ജോലിക്കാരായ തോമസ്‌,എതേല്‍ എന്നിവരെ കാണുന്നു.അവര്‍ക്ക് ആവശ്യമായ താമസ സൗകര്യങ്ങള്‍ അവര്‍ ഒരുക്കി കൊടുക്കുന്നു.തോമസ്‌-എതേല്‍ ദമ്പതികള്‍ ആ ബംഗ്ലാവില്‍ അന്ന് രാവിലെ ആണ് ഒരു ഏജന്‍സി വഴി എത്തി ചേര്‍ന്നത്‌.Mr & Mrs. ഓവന്‍ വരാനായി അവര്‍ കാത്തിരുന്നു.വൈകിട്ടത്തെ ഭക്ഷണ സമയം അവര്‍ അവിടെ എത്തി ചേരും എന്നും ലണ്ടനിലെ ഗതാഗത കുരുക്കില്‍ അവര്‍ അകപ്പെട്ടു പോയി എന്ന് അറിയിച്ചതായി തോമസ്‌ അവരെ അറിയിക്കുന്നു.

   അല്‍പ്പ സമയം കഴിഞ്ഞു ഭക്ഷണം കഴിക്കാന്‍ അവര്‍ തുടങ്ങിആതിഥേയര്‍ ഇല്ലാതെ തന്നെ,അവിടെ വട്ടത്തില്‍ നില്‍ക്കുന്ന 10 ചെറിയ ഇന്ത്യക്കാരുടെ പ്രതിമ അവര്‍ എല്ലാവരും കാണുന്നു.അതിനെ കുറിച്ചുള്ള പാട്ടിനെ കുറിച്ച് അവര്‍ സംസാരിക്കുന്നു.10 റെഡ് ഇന്ത്യന്‍സ് മരിക്കുന്നതിനെ കുറിച്ചായിരുന്നു ആ പാട്ട്.അല്‍പ്പ സമയം കഴിഞ്ഞ് അവിടെ ഇരുന്ന ഗ്രാമഫോണ്‍ റെക്കോര്ഡ് തോമസ്‌ പ്രവര്‍ത്തിപ്പിക്കുന്നു.അതില്‍ അവര്‍ ഓവന്റെ സംഭാഷണം കേട്ടൂ.അവിടെ ഉണ്ടായിരുന്ന പത്തു പേരുടെയും ജീവിതത്തില്‍ അവര്‍ അറിഞ്ഞോ അറിയാതയോ ചെയ്ത കുറ്റങ്ങളെ കുറിച്ചായിരുന്നു അത്.അവര്‍ പരിഭ്രാന്തര്‍ ആകുന്നു.അവിടെ നിന്നും  രക്ഷപ്പെടുന്നതിനെ  കുറിച്ച് ആലോചിക്കുന്നു.എന്നാല്‍ അടുത്ത തിങ്കളാഴ്ച മാത്രമേ അടുത്ത ബോട്ട് തിരിച്ചു ഉള്ളൂ എന്നവര്‍ മനസ്സിലാക്കുന്നു.പ്രധാന സംഭവം അവര്‍ ആരും ഇത് വരെ ഒവനെ കണ്ടിട്ടില്ല എന്നതായിരുന്നു.സുഹൃത്തുക്കളുടെ സുഹൃത്ത്‌ എന്ന നിലയില്‍ ആണ് സമൂഹത്തില്‍ പല തുറകളില്‍ ജോലി ചെയ്യുന്ന അവര്‍ എത്തുന്നത്‌.അന്ന് രാത്രി അവിടെ ആദ്യ മരണം നടക്കുന്നു.പിന്നീടും മരണങ്ങള്‍ നടക്കുന്നു.ഓരോ മരണത്തിനു ശേഷവും റെഡ് ഇന്ത്യന്‍സിന്റെ ആ പ്രതിമയിലെ ഓരോ റെഡ് ഇന്ത്യനെയും പൊട്ടിച്ചതായി കാണാം.അതിലും ഭീകരം ആയിരുന്നു അവര്‍ കണ്ടെത്തിയ മറ്റൊരു രഹസ്യം.വേറെ ഒരു മനുഷ്യക്കുഞ്ഞ് പോലും ഇല്ലാത്ത ആ ദ്വീപിലെ കൊലയാളി അവരുടെ കൂട്ടത്തില്‍ തന്നെ ഉള്ള ഒരാള്‍ ആയിരുന്നു എന്ന രഹസ്യം.

  എന്താകും ഇനി അവിടെ സംഭവിക്കുക?പരസ്പ്പരം ഉള്ള വിശ്വാസം എല്ലാവര്‍ക്കും നഷ്ടം ആകുന്നു.ആരാണ് ആവരുടെ ഇടയില്‍ ഉള്ള കൊലയാളി?അങ്ങനെ ഒരാള്‍ ഉണ്ടോ??അതോ മരണത്തിനു വേറെ എന്തെങ്കിലും കാരണങ്ങള്‍?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.മികച്ച മിസ്റ്ററി/ത്രില്ലര്‍ ആണ് ഈ ചിത്രം.ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഇത്തരം ചിത്രങ്ങള്‍ കാണാന്‍ തന്നെ നല്ല രസം ആണ്.ഒരുതരം ദുരൂഹത കറുപ്പിന്റെയും വെളുപ്പിന്റെയും ഏറ്റ കുറച്ചില്‍ കാരണം ഉണ്ടാകുന്നത് കാണുമ്പോള്‍ തന്നെ പ്രേക്ഷകനും ആ സിനിമയുടെ ഭാഗം ആകുന്നു.

  More movie suggestions @www.movieholicviews.blogspot.com

Sunday, 6 September 2015

491.POSSIBLE WORLDS(ENGLISH,2000)

491.POSSIBLE WORLDS(ENGLISH,2000),|Mystery|Crime|Sci-Fi|Fantasy|,Dir:-Robert Lepage,*ing:-Tilda Swinton, Tom McCamus, Sean McCann .

   കനേഡിയന്‍ ചിത്രമായ Parallel Worlds ,John Mighton രചിച്ച നോവലിന്റെ സിനിമ രൂപം ആണ്.കാനഡയിലെ നാടക കലയില്‍ ശ്രദ്ധേയമായ  പേരാണ് Robert Lepage.അദ്ദേഹം ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ജോണര്‍ എന്ന തരം തിരിവില്‍ സിനിമ കാണുന്ന പ്രേക്ഷകനെ ഈ ചിത്രം കുഴപ്പിക്കും.ഒരു ക്രൈം /മിസ്റ്ററി ത്രില്ലര്‍ ആയി തുടങ്ങുന്ന ഈ ചിത്രം പിന്നെ ഫാന്റസിയുടെയും സയന്‍സ് ഫിക്ഷന്റെയും രൂപത്തിലേക്കും മാറും.അപ്പോഴും ചിത്രം കുറെ ചോദ്യങ്ങള്‍ അവശേഷിപ്പിക്കും.സിനിമയെ ഒരു ക്രൈം ത്രില്ലര്‍ ആയി മാത്രം കണ്ടാല്‍ ഇങ്ങനെ ഒരു സംശയം വരില്ലായിരുന്നു.എന്നാല്‍ പ്രേക്ഷകന്‍ അതിനു തയ്യാറായാല്‍ പോലും സിനിമയുടെ Tail End Extension ആകുമ്പോള്‍ വീണ്ടും ചെറിയ സംശയങ്ങള്‍ ഉടലെടുക്കും.

   സിനിമയുടെ ആരംഭത്തില്‍ ജോര്‍ജ് ബാര്‍ബര്‍ എന്നയാള്‍ സോഫയില്‍ മരിച്ചു കിടക്കുന്നതായി അയാളുടെ വീട്ടിലെ ജോലിക്കാരന്‍ കാണുന്നു.പോലീസ് വന്നു അന്വേഷണം തുടങ്ങുന്നു.അയാള്‍ കൊല്ലപ്പെട്ട രീതി അവറെ ശരിക്കും കുഴപ്പിക്കുന്നു.കാരണം അയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്ന 1000 ഡോളര്‍ പോലും മോഷ്ടിക്കാത്ത ആ കൊലയാളി ആകെ മൊത്തത്തില്‍ അയാളുടെ അടുക്കല്‍ നിന്നും കവര്‍ന്നത് അയാളുടെ തലച്ചോര്‍ മാത്രം ആയിരുന്നു.ഒരാളുടെ തലച്ചോര്‍ കൊണ്ട് മറ്റൊരാള്‍ക്ക് എന്താണ് ഉപയോഗം?ശരീര ഭാഗങ്ങള്‍ വില്‍ക്കപ്പെടുന്ന മാര്‍ക്കറ്റില്‍ പോലും മരിച്ച ഒരാളുടെ തലച്ചോറിന് വില ഇല്ല.

  അടുത്തത് നമ്മള്‍ കാണുന്നത് വേറെ ഒരു ലോകത്ത് ഉള്ള ജോര്‍ജ് ബാര്‍ബറെ ആണ്.ലോകം മുഴുവനും യാത്ര ചെയ്യുന്ന,ഏതെല്ലാം വിദേശ രാജ്യങ്ങളില്‍ പണം നിക്ഷേപിക്കണം എന്ന് വലിയ കമ്പനികളെ ഉപദേശിക്കുന്ന ജോലി ആണ് അയാള്‍ ചെയ്തിരുന്നത്.അതി ബുദ്ധിമാന്‍ ആയ ജോര്‍ജ് ബാര്‍ബര്‍ മറ്റൊരു കമ്പനിയിലേക്ക്  മാറാന്‍ നടന്ന അഭിമുഖ സംഭാഷണങ്ങളില്‍ നിന്നും അയാളുടെ കഴിവ് പ്രേക്ഷകന്റെ മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്.അയാള്‍ അവിടെ ബാറില്‍ വച്ച് മറ്റൊരു ബാങ്കര്‍ ആയ ജോയ്സ് എന്ന സ്ത്രീയെ പരിചയപ്പെടുന്നു.പിന്നെ കാണിക്കുന്നത് വേറെ ഒരു ലോകം ആണ്.അയാള്‍ അവിടെ ഭക്ഷണം കഴിക്കാന്‍ ആയി റിസേര്‍ച് നടത്തുന്ന ആളുകള്‍ ഇരിക്കുന്ന ഒരു കഫേട്ടേരിയയില്‍ പോകുന്നു.അവിടെ ഭക്ഷണം കഴിക്കുമ്പോള്‍ അയാള്‍ എതിരെ ഇരിക്കുന്ന സ്ത്രീയെ പരിചയപ്പെടുന്നു.അവരുടെ പേരും ജോയ്സ് എന്നായിരുന്നു.

  ശരിക്കും മറ്റുള്ള ലോകങ്ങള്‍ ഉണ്ടോ?അതായത് സമാന്തരമായി നമ്മള്‍ എല്ലാം മറ്റു ജീവിതങ്ങള്‍ നയിക്കുന്ന ലോകങ്ങള്‍?വളരെ നല്ല ഒരു ചിന്തയാണ് അത്.പല ലോകങ്ങളിലും പല ജീവിതം,പല വികാരങ്ങള്‍.ജീവിതത്തിലെ വ്യത്യസ്തത എന്ന് പറയുന്നത് ഇതാകും.പ്രത്യേകിച്ചും ഈ വിവരം മനസ്സിലാകുന്ന ഒരാള്‍ക്ക്‌.ജോര്‍ജിന് അത് അറിയാമായിരുന്നോ? ജോര്‍ജ് യഥാര്‍ത്ഥത്തില്‍ ആരായിരുന്നു?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.സയന്‍സ് ഫിക്ഷനില്‍ നിന്നും ഈ ചിത്രം പലപ്പോഴും ഫാന്റസിയുടെ ലോകത്തും പോകുന്നുണ്ട്.വ്യത്യസ്തം ആയ തീമുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് കണ്ടു നോക്കാവുന്ന ചിത്രം.

More movie suggestions @www.movieholicviews.blogspot.com

Saturday, 5 September 2015

490.PATHOLOGY(ENGLISH,2008)

490.PATHOLOGY(ENGLISH,2008),|Thriller|Crime|,Dir:-Marc Schölermann,*ing:-Alyssa Milano, Milo Ventimiglia, Keir O'Donnell.

  കൊലപതകങ്ങളിലെ "ചെസ്സ്‌" കളി എന്ന് പറയാം പൂര്‍ണത ഉള്ള കൊലപാതകങ്ങള്‍ക്ക്.കുറ്റകൃത്യം,കുറ്റവാളി എന്നിവയെ പരിഷ്കൃത സമൂഹം കണ്ടെത്തുന്നത് കൊലയാളി അവശേഷിപ്പിച്ച തെളിവുകളില്‍ നിന്നും ആയിരിക്കും.ഈശ്വരന്‍ പോലും പരിപൂര്‍ണന്‍ അല്ല എന്ന അഭിപ്രായം ഉള്ളത് പോലെ തന്നെ ഏറ്റവും ബുദ്ധിപൂര്‍വ്വം ആയ കൊലപാതകം നടത്താന്‍ മാത്രം പൂര്‍ണത ആര്‍ക്കും ഇല്ലന്നാണ്‌ പലരും അഭിപ്രായപ്പെടുന്നത്.Perfect Crime പ്രമേയം ആക്കി ചിത്രങ്ങള്‍ പലതും വന്നിട്ടും ഉണ്ട്.ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക് സിനിമകള്‍ ആയ Rope,Strangers on a Train,Dial M For Murder തുടങ്ങി പല ചിത്രങ്ങളിലും ഈ വിഷയം പ്രമേയം ആയിട്ടുണ്ട്‌.റിക്കാര്‍ഡോ ടാരിന്‍ ചിത്രങ്ങളിലും ഈ വിഷയം പ്രമേയം ആയി വന്നിട്ടുണ്ട്.പ്രത്യേകിച്ചും Aura,Thesis ona Homicide തുടങ്ങിയവ.Spoorloos ,Elevator to the Gallows ,Double Indemnity തുടങ്ങി ധാരാളം ചിത്രങ്ങള്‍ ഈ പ്രമേയം ആയി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

  ഒരു കൊലപാതകം അതിന്‍റെ പൂര്‍ണതയില്‍ നടത്തുക എന്നത് ഒരു മനുഷ്യന് ഒരിക്കലും കാരണം അല്ലെങ്കില്‍ കാരനക്കാരനെ  കണ്ടെത്താന്‍ സാധിക്കാത്ത അത്ര വിദഗ്ധമായി നടത്തുക എന്നതാണ്.അതേ സമയം കൊലപാതകങ്ങളുടെ കാരണങ്ങള്‍ കണ്ടു പിടിക്കാന്‍ ശാസ്ത്രീമായി സഹായിക്കുന്ന ഒരു കൂട്ടര്‍ ഉണ്ട്.ഫോറന്‍സിക് വിദഗ്ധര്‍.ശരീര ശാസ്ത്രം അറിയുന്നതിന് പുറമേ കൊലപാതകത്തിന് കാരണമായ വസ്തുക്കള്‍ എന്താണ് എന്ന് കണ്ടെത്തുന്നതില്‍ ആണ് അവരുടെ വൈദഗ്ധ്യം.ടെഡ് ഗ്രേ സമര്‍ത്ഥന്‍ ആയ ഫോറന്‍സിക് വിടഥന്‍ ആയിരുന്നു.പഠനത്തിനു ശേഷം ടെഡ് ഫോറന്‍സിക് സയന്‍സിനെ കുറിച്ച് കൂടുതല്‍ പഠിക്കാനായാണ് തന്റെ കാമുകിയുടെ അടുക്കല്‍ നിന്ന് പോലും മാറി അവിടെ എത്തുന്നത്‌.

  മരണത്തിന്റെ കാരണങ്ങള്‍ അതി വിദഗ്ധമായി റിവേര്‍സ് ആയി സംഭവങ്ങള്‍ അപഗ്രഥിക്കുക എന്ന രീതിയില്‍ അവര്‍ ജോലി ചെയ്യുമ്പോള്‍ ആണ് ജേക്ക് എന്ന മറ്റൊരു ഡോക്റ്റര്‍ ഗ്രേയെ കണ്ടു മുട്ടുന്നത്.സ്വന്തം ബുദ്ധി ശക്തിയില്‍ അഭിമാനം കൊള്ളുന്ന അവര്‍ തങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ബുദ്ധിമാന്‍ ആയ ആളെ കണ്ടെത്താന്‍ ഉള്ള ശ്രമം നടത്തുന്നു.അതിനായി കണ്ടെത്തിയ രീതി ഇതായിരുന്നു.പൂര്‍ണതയുള്ള,ആര്‍ക്കും കാരണം കണ്ടെത്താന്‍ ആകാത്ത ഒരു കൊലപാതകം.മരണത്തെ പിന്നോട്ട് അപഗ്രഥിക്കാന്‍ ഉള്ള കഴിവ് ഉള്ള അവരുടെ നീക്കങ്ങള്‍ പലപ്പോഴും അപകടകരം ആയിരുന്നു.അവരുടെ ഇടയില്‍ നടക്കുന്ന പൂര്‍ണതയ്ക്കായി ഉള്ള അന്വേഷണം ആണ് ബാക്കി ഉള്ള ചിത്രം.

  More movie suggestions @www.movieholicviews.blogspot.com

489.KUNJIRAMAYANAM(MALAYALAM,2015)


489.KUNJIRAMAYANAM(MALAYALAM,2015),Dir:-basil Joseph,*ing:-Vineeth Srinivasan,Dhyan Sreenivasan,Aju Varghese.

  മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ഓണക്കാല റിലീസുകളും ആയി എത്തിയപ്പോള്‍ "കുഞ്ഞിരാമയണം" എന്ന കുഞ്ഞു സിനിമയുടെ വിധി എന്താകും എന്ന് പലരും സംശയിച്ചിരുന്നു.എന്നാല്‍ മികച്ച സിനിമ എന്ന അഭിപ്രായങ്ങള്‍ നേടാതെ ഭിന്നാഭിപ്രായം വന്നപ്പോള്‍ മികച്ചു നിന്നത് "കുഞ്ഞിരാമയണം" എന്ന കറുത്ത കുതിര ആയിരുന്നു."വിനീത് ശ്രീനിവാസന്‍ സ്ക്കൂള്‍ ഓഫ് മൂവീസില്‍"നിന്നും വന്ന ബേസി ല്‍ ആദ്യമായി സിനിമയുടെ സംവിധായകന്‍ ആയി ഈ ചിത്രത്തിലൂടെ മാറി എങ്കിലും യൂടൂബില്‍ ഉള്ള ഷോര്‍ട്ട് ഫിലിംസില്‍ വളരെയധികം ശ്രദ്ധ ആകര്‍ഷിച്ച രണ്ടു ഷോര്‍ട്ട് ഫിലിംസിന്‍റെ സംവിധായകന്‍ എന്ന നിലയില്‍ പരിചിതന്‍ ആയി കേരളത്തില്‍.അത് കൊണ്ട് തന്നെ ബേസിലിന്റെ സിനിമയ്ക്ക് പ്രതീക്ഷയും ഉണ്ടായിരുന്നു കുറച്ചു പേര്‍ക്ക് എങ്കിലും.എന്നാല്‍ സൂപ്പര്‍ താരങ്ങള്‍ ആരുമില്ല ചിത്രത്തില്‍ എന്നുള്ളത് ആരാധകരെ ആകര്‍ഷിച്ചില്ല.എങ്കില്‍ പോലും ചിത്രം കുടുംബങ്ങള്‍ ഏറ്റെടുത്തു തുടങ്ങിയതിന്‍റെ സൂചനകള്‍ തിയറ്റരുകളില്‍ ഇപ്പോള്‍ കാണാം.

  കുഞ്ഞിരാമായണത്തിന്‍റെ കഥ എന്ന് പറയാവുന്നത് ബാലരമ/ബാലഭൂമി യില്‍ അവതരിപ്പിക്കുന്ന ഫിക്ഷന്‍ കഥകളോട് സമാനമാണ്.ദേശം എന്ന സാങ്കല്‍പ്പിക ഗ്രാമം.നന്മയും കുശുമ്പും ഉള്ള നാട്ടുകാര്‍.പുരോഗതി അധികം ഒന്നും കടന്നു കൂടിയിട്ടില്ലാത്ത ആ ഗ്രാമവാസികള്‍ കാലാകാലങ്ങളായി പലതരം വിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ ആയിരുന്നു.സിനിമയില്‍ നായക കഥാപാത്രം എന്ന് ആരെ വേണമെങ്കിലും വിളിക്കാവുന്ന സാഹചര്യം ആയിരുന്നു കഥയില്‍.നൊസ്റ്റാള്‍ജിയയില്‍ തന്നെ കുഞ്ഞിരാമായണവും തുടങ്ങി.ഒരു കാലത്ത് അന്നത്തെ കൗമാരക്കാരുടെ ഏറ്റവും വലിയ ഭയം ആണ് സിനിമയുടെ കഥയുടെ ആരംഭം.അവിടെ നിന്നും തുടങ്ങിയ കഥ സിനിമ അവസാനിക്കുമ്പോഴും പ്രാധാന്യത്തോടെ അവിടെ തന്നെ ഉണ്ട്.

  കോമഡി സ്ക്കിറ്റ് പോലെ ഉള്ള അവതരണം പല രംഗങ്ങളിലും പ്രേക്ഷകനെ ചിരിപ്പിക്കുന്നുണ്ടായിരുന്നു.സാധാരണ ഗതിയില്‍ ഉള്ള ഒരു വരിയില്‍ പറയാവുന്ന കഥയില്‍ നിന്നും സങ്കീര്‍ണം ആകുന്നുണ്ട് പലപ്പോഴും കഥാഗതിയില്‍.കോമഡിയിലൂടെ സസ്പന്‍സ് അവതരിപ്പിക്കുക എന്ന ഉദ്ദേശം ആണെങ്കില്‍ അത് തരക്കേടില്ലാതെ വിജയവും ആയിട്ടുണ്ട്‌.വിനീത്  ശ്രീനിവാസന്‍,ധ്യാന്‍ എന്നിവരുടെ അഭിനയത്തെ കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ വന്നിരുന്നു എങ്കിലും ഒരു ചിത്രകഥ പോലെ അവതരിപ്പിച്ച ചിത്രത്തിന് അനുയോജ്യര്‍ ആയിരുന്നു അവര്‍.അജു,നീരജ് ദീപക്,മാമുക്കോയ എന്ന് വേണ്ട മിക്ക കഥാപാത്രങ്ങള്‍ക്കും സിനിമയില്‍ ആവശ്യത്തിനു പ്രാധാന്യം ഉണ്ടായിരുന്നു.ഓണ റിലീസുകളില്‍ മെച്ചം കുഞ്ഞിരാമായണം ആണെന്ന് സിനിമയ്ക്ക് ശേഷം മറ്റുള്ള ചിത്രങ്ങളും കണ്ടു തീര്‍ത്തവര്‍ പറയുന്നുണ്ടായിരുന്നു.അത് കൊണ്ട് തന്നെ അഭിപ്രായത്തില്‍ ഈ ചിത്രം  ഓണക്കാല ചിത്രങ്ങളിലെ വിജയി ആണെന്ന് കരുതാം.

കുഞ്ഞിരാമായണം എന്നെ ചിരിപ്പിച്ചു.എനിക്ക് ചിത്രം ഇഷ്ടമായി.എന്റെ റേറ്റിംഗ് 3/5!!

More movie views @www.movieholicviews.blogspot.com

488.IDEALISTEN(DANISH,2015)

488.IDEALISTEN(DANISH,2015),|Thriller|,Dir:-Christina Rosendahl,*ing:-Peter Plaugborg, Søren Malling, Thomas Bo Larsen.


   ജനങ്ങള്‍ അറിയേണ്ടത് എന്താണെന്ന് സര്‍ക്കാരുകള്‍ തീരുമാനിക്കുമ്പോള്‍ ആണ് ജനാധിപത്യം എന്ന വാക്കിനു അര്‍ത്ഥം ഇല്ലാതെ ആകുന്നതു.ഈ പ്രവൃത്തി പലതരം രാഷ്ട്രീയ പ്രേരിതം അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രധാന കാരണങ്ങള്‍ കൊണ്ടാകാം.വലിയ നുണകള്‍ പടച്ചു വിടുന്ന രാഷ്ട്രീയക്കാരോടൊപ്പം ബ്യൂറോക്രാട്ടുകളും കൂടി ചേരുമ്പോള്‍ വഞ്ചിക്കപ്പെടുന്നത് രാഷ്ട്ര ബോധം ഉള്ള സാധാരണക്കാര്‍ ആകും.രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകത്തെ മറ്റൊരു വന്‍ യുദ്ധത്തിലേക്ക് തിരിച്ചു വിടുമായിരുന്ന സംഭവങ്ങള്‍ ആയിരുന്നു ശീത യുദ്ധ സമയത്ത് ലോക രാഷ്ട്രങ്ങള്‍ നടത്തിയിരുന്നത്.Based on a True Story എന്ന ടാഗുമായി വന്ന ഈ ചിത്രം അന്ന് ഡെന്മാര്‍ക്കില്‍ നടന്ന സുപ്രധാനമായ ഒരു വിഷയത്തെ ആണ് ഫിക്ഷന്‍ ആയി അവതരിപ്പിക്കുന്നത്‌.

  "Thulegate" political scandal എന്ന പേരില്‍ കുപ്രസിദ്ധി നേടിയ സംഭവങ്ങളുടെ തുടക്കം 1968 ല്‍ നടന്ന അമേരിക്കന്‍ ബോംബര്‍ വിമാനം ആയ B-52 തകര്‍ന്നു വീഴുന്നതോടെ ആണ്.ഡെന്മാര്‍ക്കിന്റെ കീഴില്‍ ആയിരുന്ന ഗ്രീന്‍ ലാന്‍ഡില്‍ ആയിരുന്നു സംഭവം.നാല് ഹൈഡ്രജന്‍ ബോംബുകളുമായി തകര്‍ന്നു വീണ ആ വിമാനത്തെ കുറിച്ച് പരക്കെ ദുരൂഹതകള്‍ ഉണ്ടായിരുന്നു.പ്രത്യേകിച്ചും ആണവ ആയുധങ്ങളോട് പിന്തിരിഞ്ഞു നില്‍ക്കുന്ന അല്ലെങ്കില്‍ നില്‍ക്കുന്നു എന്ന തോന്നല്‍ ഉളവാക്കുന്ന സര്‍ക്കാര്‍ ഭരിക്കുമ്പോള്‍.വിമാനം തകര്‍ന്നു വീണപ്പോള്‍ ഉണ്ടായ ആണവ വികീരണങ്ങള്‍ പ്രാധാന്യത്തോടെ കാണണം എന്നൊരു കൂട്ടം വാദിച്ചപ്പോള്‍ അത് പ്രത്യേക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല എന്ന് അധികൃതര്‍ തീര്‍പ്പ് കല്‍പ്പിച്ചു.

  എന്നാല്‍ പോള്‍ ബ്രിങ്ക് എന്ന റേഡിയോ ജേര്‍ണലിസ്റ്റ് ഈ വിഷയത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് ഇറങ്ങി തിരിക്കുന്നു.ഭരണകൂട രഹസ്യമായി മാറിയ  ഈ സംഭവങ്ങളെ പൊതു സമൂഹത്തില്‍ അവതരിപ്പിക്കുന്നു.പോള്‍ ബ്രിങ്ക് നടത്തിയ അന്വേഷണം പലരെയും ഭയപ്പെടുത്തുന്നു.അയാള്‍ തനിക്കു കിട്ടുന്ന വിവരങ്ങള്‍ എല്ലാം വീഡിയോ ആയും ഓഡിയോ ആയും രേഖയാക്കുന്നു,പോള്‍ ബ്രിങ്ക് നടത്തിയ അന്വേഷണത്തിന്റെ കഥയാണ് ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌.ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍,അതും നടന്ന സംഭവങ്ങളെ ആസ്പദം ആക്കി അവതരിപ്പിച്ചപ്പോള്‍ ഒരു ഡോക്യുമെന്‍ററി ആയി മാറാതെ ഒരു സിനിമ എന്ന നിലയില്‍ നല്ല ത്രില്ലര്‍ ആയി മാറി എന്നതാണ് ഈ ചെറിയ ബട്ജറ്റ് ഉപയോഗിച്ച് നിര്‍മിച്ച ചിത്രത്തിന്‍റെ മേന്മ.

ഇനി സിനിമ പറയാത്ത കഥ :

  പോള്‍ ബ്രിങ്ക് താന്‍ കണ്ടെത്തിയ വിവരങ്ങള്‍ "Thule case - lying Universe" എന്ന പുസ്തകത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.ലോകത്തിലെ വന്‍ ശക്തി ആയ അമേരിക്കയെ പോലും അവരും ഡെന്മാര്‍ക്ക്‌ എന്ന രാജ്യവും ആയി ഉണ്ടായിരുന്നു എന്ന് പറയുന്ന രഹസ്യ  ഉടമ്പടിയുടെ പേരില്‍ വിറപ്പിച്ച പോള്‍ ബ്രിങ്ക് മരിച്ചതും ദുരൂഹമായിരുന്നു.49 ആം വയസ്സില്‍ പോള്‍ അന്തരിക്കുമ്പോള്‍ അയാളുടെ മരണം ആരൊക്കെയോ ആഗ്രഹിച്ചിരുന്നതായി സംശയിക്കാം.

More movie views @www.movieholicviews.blogspot.com

Wednesday, 2 September 2015

487.ITIRAZIM VAR(TURKISH,2014)

487.ITIRAZIM VAR(TURKISH,2014),|Mystery|Thriller|Crime|,Dir:-Onur Ünlü,*ing:-Serkan Keskin, Hazal Kaya, Öner Erkan .

  ഈ ചിത്രത്തിന്‍റെ Synopsis ആദ്യമായി വായിച്ചപ്പോള്‍ കണ്ടത് "പള്ളിയിലെ ഇമാം കേസ് അന്വേഷിക്കുന്ന കഥ എന്നതായിരുന്നു".ടര്‍ക്കിയില്‍ പോലീസിനു സമാനമായ സ്ഥാനം കേസ് അന്വേഷണത്തില്‍ പള്ളിയിലെ ഇമാമിന് ഉണ്ടോ എന്ന് ആദ്യം ഇത് വായിച്ചപ്പോള്‍ ചിന്തിച്ചു.എന്നാല്‍ പള്ളിയിലെ ഇമാം ഒരു കേസിന്‍റെ ഭാഗമായി മാറുന്നത് എങ്ങനെയാണ് എന്നത് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു എന്ന് പിന്നീട് മനസ്സിലായി.ടര്‍ക്കിഷ് സിനിമകള്‍ കൂടുതലും ഡ്രാമ.കോമഡി ചിത്രങ്ങള്‍ ആണ്.എന്നാല്‍ ഇടയ്ക്ക് വിരളമായി റിലീസ് ആകുന്ന ക്രൈം.മിസ്റ്ററി ചിത്രങ്ങള്‍ക്ക് അവരുടേതായ ഒരു വ്യക്തിത്വവും നിലവാരവും സൂക്ഷിക്കുന്നും ഉണ്ട്.Av Mevsimi പോലെ ഉള്ള ചിത്രങ്ങളൊക്കെ ടര്‍ക്കിഷ് രീതിയില്‍ അവതരിപ്പിച്ച ക്രൈം ത്രില്ലറുകള്‍ ആയിരുന്നു.(http://movieholicviews.blogspot.in/2015/01/270av-mevsimiturkish2010.html)

   ഈ ചിത്രം ആരംഭിക്കുന്നത് ഒരു കൊലപാതകത്തിലൂടെ ആണ്. മാര്‍ക്കറ്റിന്റെ അടുത്തുള്ള ഒരു ചെറിയ പള്ളി.നിസ്ക്കാരം നടക്കുമ്പോള്‍ ആണ് അവര്‍ ആ വെടി ശബ്ദം കേള്‍ക്കുന്നത്.തിരിഞ്ഞു നോക്കിയാ ഇമാം സല്‍മാന്‍ ബുലുറ്റ്‌ കണ്ടത് അയാളുടെ പുറകില്‍ നിന്ന സാലിഹ് എന്നയാള്‍ ആണ് വെടിയേറ്റ്‌ വീണത്‌.രണ്ടു പ്രാവശ്യം വെടിയേറ്റ അയാള്‍ അവിടെ തന്നെ വീണു മരിക്കുന്നു.പോലീസ് അന്വേഷണം തുടങ്ങുന്നു.മരിച്ച സാലിഹ് അവിടെ അടുത്തുള്ള ഒരു ഹാര്‍ഡ്‌വെയര്‍ കട നടത്തുന്നു എന്ന അറിവ് മാത്രമേ ഇമാമിന് തുടക്കത്തില്‍  ഉണ്ടായിരുന്നുള്ളൂ.പോലീസ് അന്വേഷണം ആരംഭിക്കുന്നു.

  പോലീസ് സല്‍മാനെ ചോദ്യം ചെയ്യുമ്പോള്‍ അയാള്‍ക്ക്‌ അറിയാവുന്ന കാര്യങ്ങളുടെ കൂട്ടത്തില്‍ സാലിഹ് നല്ല മനുഷ്യന്‍ ആണെന്ന് പറയുമ്പോള്‍ ആണ് പോലീസ് അയാളോട് ആദ്യമായാണ്‌ കൊല്ലപ്പെട്ട ആള്‍ നല്ലവന്‍ ആണെന്ന് ഒരാള്‍ പറയുന്നതെന്ന് പറയുന്നു.സല്‍മാന്‍ പിന്നീട് അറിഞ്ഞ സാലിഹ് എന്ന മനുഷ്യനെ കുറിച്ചുള്ള കഥകള്‍ എല്ലാം അയാളുടെ വിശ്വാസത്തിനും അപ്പുറം ആയിരുന്നു.ഇതിന്‍റെ ഇടയ്ക്ക് ആണ് അപ്രതീക്ഷിതം ആയ വഴി തിരിവ് ഉണ്ടാകുന്നത്.ഇമാം കൊലപാതകത്തിലെ മുഖ്യ പ്രതികളില്‍ ഒരാളാണെന്ന് പോലീസിനു കരുതാനുള്ള തെളിവുകള്‍ ലഭിക്കുന്നത്.ചെറുപ്പത്തില്‍ ബോക്സര്‍ ആയും പിന്നീട് പട്ടാളക്കാരനും ആയി മാറിയ വൈവിധ്യമേറിയ കരിയര്‍ ഉള്ള ആ ഇമാം പിന്നീട് നല്ലതും ചീത്തയും തമ്മില്‍ വേര്‍തിരിച്ചു എടുക്കാന്‍ ഉള്ള ശ്രമം ആണ് ഷെര്‍ലോക്ക് ഹോംസിന്റെ അന്വേഷണ രീതിയില്‍ നടത്തുന്നത്.കേസില്‍ നിന്നും സ്വയം രക്ഷപ്പെടുകയും അതിനോടൊപ്പം ശരിക്കും ഉള്ള കുറ്റവാളിയെ കണ്ടെത്താന്‍ ബുദ്ധിമാനായ  സല്‍മാന്‍ ശ്രമിക്കുന്നു.ആരാണ് സാലിഹ് എന്ന കച്ചവടക്കാരനെ കൊല്ലപ്പെടുത്തിയത്?എന്തായിരുന്നു അതിന്‍റെ കാരണം?ഇതാണ് ചിത്രം ബാക്കി അവതരിപ്പിക്കുന്നത്‌.ഇത്തരം ഒരു കുറ്റാന്വേഷണ ത്രില്ലറില്‍ വേണ്ട എല്ലാ ചേരുവകകളും ഉള്‍പ്പെടുത്തിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ക്രൈം/ത്രില്ലര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഇഷ്ടം ആകും ഈ ടര്‍ക്കിഷ് ചിത്രവും.


More movie suggestions @www.movieholicvies.blogspot.com

486.SOUTHPAW(ENGLISH,2015)

486.SOUTHPAW(ENGLISH,2015),|Sports|Action|Drama|,Dir:-Antoine Fuqua,*ing:-Jake Gyllenhaal, Rachel McAdams, Oona Laurence

  സ്പോര്‍ട്സ് മുഖ്യ പ്രമേയം ആയി വരുന്ന ചിത്രങ്ങളില്‍ ഉപയോഗിക്കുന്ന ഒരു സ്ഥിരം ഫോര്‍മുല ഉണ്ട്.മികച്ച കരിയര്‍ ഉള്ള നായക കഥാപാത്രം/കഥാപാത്രങ്ങള്‍.പിന്നീട് അവരുടെ കരിയറിലെ മോശം സമയം ,അവിടെ നിന്നും ഉള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവയുടെ ഒരു മിശ്രിതം ആയിരിക്കും ഈ ചിത്രങ്ങള്‍.ഒരു പരിധി വരെ സിനിമയുടെ ക്ലൈമാക്സ് എന്താണെന്ന് ഊഹിക്കാവുന്ന ചിത്രങ്ങള്‍ ആണ് ഭൂരിഭാഗം സ്പോര്‍ട്സ് ചിത്രങ്ങളും.പക്ഷെ പിന്നെയും പിന്നെയും ഇത്തരം ഫോര്‍മുല ചിത്രങ്ങള്‍ പ്രേക്ഷകന്‍റെ അടുക്കല്‍ എത്തുകയും അതിനെ സ്വീകരിക്കുകയും ചെയ്യുന്നത് വിജയിക്കുന്ന കഥാപാത്രത്തോട് ഉള്ള സ്നേഹം കൊണ്ടായിരിക്കണം.

  ഒരു ഉദാഹരണം ആണ് Undisputed 2 ലെ വില്ലന്‍ കഥാപാത്രം ആയ യൂറി ബോയ്ക്ക എന്ന സ്കോട്ട് അട്കിന്സിന്റെ വില്ലന്‍ കഥാപാത്രത്തെ വെറുത്തവര്‍ മൂന്നാം ഭാഗം വന്നപ്പോള്‍ ആ കഥാപാത്രത്തെ ഇഷ്ടപ്പെട്ടതിന് കാരണം.മേല്‍പ്പറഞ്ഞ രീതിയിലാണ് ആ കഥാപാത്രം മൂന്നാം ഭാഗത്തില്‍ അവതരിപ്പിക്കപ്പെട്ടത്.ശരിക്കും ഇത്തരം സിനിമകളില്‍ കഥാപാത്ര സൃഷ്ടി ആകാം കഥാപാത്രങ്ങളെ പ്രേക്ഷകന് കൂടുതല്‍ പരിചിതം ആക്കാന്‍ കാരണം.മാത്രമല്ല പരാജയത്തില്‍ നിന്നും ഉയിര്‍ത്തു എണീക്കുന്ന കഥാ പാത്രങ്ങളോട് ഉള്ള അനുകമ്പയും ഇതില്‍ ഒരു ഘടകം ആയിരിക്കും.Southpaw എന്ന ചിത്രത്തിലും ഇത്തരം രീതി തന്നെ ആണ് പിന്തുടര്‍ന്നിരിക്കുന്നത്.

  ജേക് ഗില്ലന്ഹാള്‍ അവതരിപ്പിച്ച ബില്ലി ഹോപ്‌ എന്ന കഥാപാത്രം തന്റെ 43 ബോക്സിംഗ് മത്സരത്തിലും വിജയി ആയിരുന്നു.പ്രൊഫഷനല്‍ ബോക്സിങ്ങിലെ ലോക ചാമ്പ്യന്‍ ആണ് ബില്ലി.ബില്ലിയുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു അയാള്‍ വിശ്വസിച്ച സുഹൃത്തുക്കളും ഭാര്യ ആയ മൌറീനും.ആഡംബര പൂര്‍ണം ആയ അവരുടെ ജീവിതത്തില്‍ ഒരിക്കല്‍ ദുരിതങ്ങള്‍ സംഭവിക്കുന്നു.ഒപ്പം ഉണ്ടായിരുന്നവര്‍ അയാളെ ഉപേക്ഷിച്ചു പോകുന്നു.മകള്‍ ആയ ലെയലയെ പോലും അയാളുടെ അടുക്കല്‍ നിന്നും അകറ്റുന്ന സംഭവങ്ങള്‍ ഉണ്ടായി.ബോക്സിംഗ് മത്സരത്തില്‍ ദേഷ്യവും വാശിയും മാത്രമാണ് അപകടകരമായ രീതിയില്‍ ജയിക്കുന്ന ബില്ലിയുടെ മത്സരങ്ങളിലെ ഏറ്റവും വലിയ ശക്തിയും.തെരുവില്‍ നിന്നും മികച്ച ജീവിതം കെട്ടിപ്പെടുത്തിയ അയാള്‍ക്ക്‌ സ്വന്തമായി ഉണ്ടായിരുന്ന എല്ലാം നഷ്ടം ആയപ്പോള്‍ ജീവിതം തിരിച്ചു പിടിക്കാന്‍ ഉള്ള ശ്രമം ആണ് ബാക്കി ചിത്രം.ജേക്,വിറ്റ്ടേക്കര്‍ എന്നിവരുടെ മികച്ച അഭിനയം കൂടി ആയപ്പോള്‍ കണ്ടിരിക്കാവുന്ന ഒരു നല്ല ഫോര്‍മുല ബോക്സിംഗ്  ചിത്രം ആയി Southpaw മാറി.

 More movie suggestions @www.movieholicviews.blogspot.com