Sunday 5 January 2014

79.SUSPECT X(JAPANESE,2008)

79.SUSPECT X(JAPANESE,2008),|Thriller|Crime|drama|,Dir:-Hiroshi Nishitani,*ing:- Masaharu FukuyamaKo ShibasakiKazuki Kitamura 

വ്യത്യസ്ഥ ദൃശ്യനുഭാവവുമായി SUSPECT X

 അഭിരുചികളും ബുദ്ധിപരമായ നീക്കങ്ങളുടെയും കഥയാണ് SUSPECT X പറയുന്നത് .സിനിമ ആരംഭിക്കുന്നത് കടലില്‍ വച്ച് മരണപ്പെട്ട ഒരു പ്രമുഖ ബിസിനസ് രാജാവിന്‍റെ  കഥയോടെ ആണ് .ഒരിക്കലും കരയില്‍ നിന്നും അയാള്‍ സഞ്ചരിച്ച കപ്പലിനെ ആക്രമിക്കാന്‍ സാധ്യതയില്ല എന്ന് എല്ലാവരും വിലയിരുത്തുന്നു.എന്നാല്‍ അതിനു ഉത്തരം ഉള്ള ഒരാള്‍ ഉണ്ടായിരുന്നു .ഫിസിക്സ് എന്ന ശാസ്ത്രത്തെ സ്വന്തം ഉള്ളം കയ്യില്‍ വച്ച് ശാസ്ത്രീയമായ കാരണങ്ങള്‍ കണ്ടെത്തുന്ന ഗലീലിയോ യുകാവാ എന്ന ശാസ്ത്രജ്ഞന്‍ .അയാള്‍ മാഗ്നറ്റിക് ഫീല്‍ഡില്‍ വരുത്തുന്ന മാറ്റങ്ങള്‍ അത്തരമൊരു ആക്രമണത്തിന് കാരണം ആകും എന്ന് തെളിവ് സഹിതം കാണിക്കുന്നു .ഈ ഗലീലിയോ യൂകാവാ എന്ന കഥാപാത്രം The Devotion of suspect X എന്ന കീഗോ ഹിഗാഷിനോയുടെ നോവലിലെ  കഥാപാത്രങ്ങളിലെ നായകന്‍ ആണ് .അയാള്‍ ഒരിക്കല്‍  കണക്കിലെ അതിബുദ്ധിമാനുമായി മത്സരിക്കേണ്ടി വരുന്നു .അയാള്‍ അധികം ആരുമായി സംസാരിക്കാത്ത , ജിവിതത്തില്‍ ഒറ്റപെട്ടു ജീവിക്കുന്ന ഒരു മനുഷ്യനായിരുന്നു .അയാളുടെ പേര് ഇഷിഗാമി .ഇഷിഗാമിയെ അധികം ആര്‍ക്കും അറിയില്ല .എന്നാല്‍ അയാളുടെ കഴിവുകള്‍ പഴയ സഹപാഠിയായ ,പോലീസ് എന്നും അന്വേഷണത്തിന് ആശ്രയിക്കുന്ന യൂകാവയ്ക്ക് അറിയാം .അവര്‍ തമ്മില്‍ ഉള്ള ബുദ്ധിപരമായ മത്സരങ്ങളുടെ കഥയാണ് SUSPECT X എന്ന ചിത്രം പറയുന്നത് .

  സ്വന്തം മകളോടൊപ്പം ഒരു ഫ്ലാറ്റില്‍ കഴിയുന്ന ഹനോക്കയും മകളും ഒരു ദിവസം ആകസ്മികമായി ഹനോക്കയുടെ ദുഷ്ടനായ ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നു .എന്നാല്‍ ആ കൊലപാതകം ഇഷിഗാമി തൊട്ട് അപ്പുറത്തുള്ള മുറിയില്‍ നിന്നും അറിയുന്നുണ്ടായിരുന്നു .അയാള്‍ക്ക്‌ അവരുടെ ഓരോ ചലനങ്ങളും അറിയാന്‍ സാധിച്ചിരുന്നു.അയാള്‍ അവരെ സഹായിക്കാന്‍ മുന്നോട്ടു വരുന്നു .ആദ്യം എതിര്‍ത്തെങ്കിലും ,ഇഷിഗാമി ആ കൊലപാതകത്തില്‍ അമ്മയും മകളും പ്രതികളാകും എന്ന് പറയുന്നതോട് കൂടി അവര്‍ ഇഷിഗാമി പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിക്കുന്നു .ഇഷിഗാമി അന്ന് നടന്ന കൊലപാതകം സ്വന്തമായ രീതിയില്‍ മാറ്റി മറിക്കുന്നു .അയാള്‍ ഒരു alibi (സംഭവം നടന്ന സമയത്ത് പ്രതികള്‍ എന്ന് സംശയിക്കുന്നവര്‍ മെനഞ്ഞെടുക്കുന്ന കഥ ) ഉണ്ടാക്കുന്നു .മരണപ്പെട്ട ടോഗഷി മരിച്ചാല്‍ ആ കേസ് സ്വാഭാവികമായും ഹനോക്കയുടെ നേര്‍ക്ക്‌ നീളുമെന്ന് മനസിലാക്കിയ ഇഷിഗാമി അന്ന് നടന്ന സംഭവങ്ങള്‍ മുഴുവനുമായി  മാറ്റി മറിയ്ക്കുന്നു .പിന്നീട് ശവശരീരം കണ്ടെത്തുന്ന പോലീസ് ഹനോക്കയെ സംശയിക്കുന്നു .എങ്കില്‍ പോലും ഇഷിഗാമിയുടെ നിഗമനങ്ങളും ആ കേസിനെ കുറിച്ചുള്ള അയാളുടെ കണക്കു കൂട്ടലുകളും അവരെ രക്ഷിക്കുന്നു .അങ്ങനെ പ്രതി എന്ന് സംശയിക്കുന്ന ആള്‍ മുന്നില്‍ ഉണ്ടെങ്കിലും തെളിവുകള്‍ കിട്ടാതെ കഷ്ടപ്പെടുന്നു .അപ്പോള്‍ അവര്‍ യൂകാവയുടെ സഹായം തേടുന്നു .ആദ്യം തനിക്കറിയാവുന്ന ഫിസിക്സുമായി ഈ കേസിന് ബന്ധമില്ലന്ന്‍ പറഞ്ഞ് ഒഴിയുന്ന യൂകാവാ പിന്നീട് ഈ മരണത്തില്‍ ഇഷിഗാമ എന്ന മിടുക്കനായ സഹപാഠിക്കും ബന്ധമുണ്ടെന്ന് മനസ്സിലാക്കുന്നു .അതോട് കൂടി യൂകാവയും ഈ അന്വേഷണത്തില്‍ താല്‍പ്പര്യം കാണിക്കുന്നു.പഠിപ്പിക്കുന്ന വിദ്യര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വ്യത്യസ്ഥ രീതികളില്‍ കണക്കിനെ സമീപിക്കാന്‍ ഉള്ള സന്ദേശം നല്‍കുന്ന ഇഷിഗാമ ഒരു പ്രഹേളികയായി  യൂക്കൊവയ്ക്ക്  മാറുന്നു .പരസ്പരം പിന്നീട് കണ്ടു മുട്ടുന്ന അവര്‍ തങ്ങളുടെ രീതികളില്‍ ഉള്ള വ്യത്യാസങ്ങള്‍ പങ്കു വയ്ക്കുന്നു.ഫോര്‍ കളര്‍ തിയറം തന്‍റേതായ  രീതിയില്‍ തെളിയിക്കാന്‍ നടക്കുന്ന ഇഷിഗാമയുടെ മനസ്സ് വായിക്കാന്‍ യൂകാമ ആദ്യമൊക്കെ ബദ്ധപ്പെടുന്നു .എങ്കിലും ഇഷിഗാമയുടെ മനസ്സു വായിച്ചെടുക്കാന്‍ തന്‍റേതായ രീതികളില്‍ യൂകാമ ശ്രമിക്കുന്നു .അവര്‍ തമ്മില്‍ ഉള്ള ബന്ധം ശത്രുതയുടെതല്ല .പരസ്പ്പരം കഴിവുകള്‍ മനസ്സിലാക്കുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്ന ആരോഗ്യകരമായ ബന്ധം ആയിരുന്നു അവരുടെ .അവരുടെ ബുദ്ധിപരമായ സമീപനങ്ങളില്‍ അവര്‍ രണ്ടു പേരും അവരുടെ ലക്ഷ്യങ്ങളില്‍ എത്തുമോ എന്നതാണ് ബാക്കി  കഥ.അത് പോലെ എന്തിനു വേണ്ടി ആണ് ബുദ്ധിമാനായ ഇഷിഗാമ ഹനോക്കയെ സഹായിക്കുന്നത്?വൈകാരിക തലത്തില്‍ ഉള്ള ഒരു കഥയും അതിലുണ്ട് .ബാക്കി അറിയുവാന്‍ സിനിമ കാണുക .

   ജപ്പാനിലെ പ്രശസ്തമായ ഈ നോവല്‍ പിന്നീട് ഒരു കൊറിയന്‍ ചിത്രമായ The Perfect Number (2012) എന്ന പേരില്‍ പുനരവതിരിച്ചിട്ടുണ്ട് .എന്നാല്‍ രണ്ടു സിനിമകളും എനിക്ക് നല്‍കിയത് വ്യത്യസ്തമായ ദൃശ്യാനുഭവം ആയിരുന്നു .ഒരു കഥയെ തന്നെ ഇത്തരത്തില്‍ രണ്ടു രീതിയില്‍ മാറ്റി മറിച്ച സംവിധായകരെ സമ്മതിച്ചേ തീരൂ.ഒരേ കഥയ്ക്ക്‌ രണ്ടു ഭാഷ്യം .ഒരു കഥ കൂടുതല്‍ വൈകാരികം ആയിരുന്നെങ്കില്‍ മറ്റൊന്ന് ബുദ്ധിപരമായ രീതിയില്‍ മെനഞ്ഞെടുത്തിരിക്കുന്നു .ഹോളിവുഡ് സിനിമകളുടെ അപ്പുറത്ത് ചിന്തിച്ചിരിക്കുന്ന ഏഷ്യയില്‍ ഉള്ള ഈ സിനിമ പ്രവര്‍ത്തകരെ സമ്മതിച്ചേ തീരു .ഒരിക്കലും മുഷിപ്പിക്കാതെ.പല സീനുകളും ആവര്‍ത്തിക്കുന്നുണ്ട് എങ്കില്‍ പോലും ആ കേസിനെ ഒരു ത്രില്ലര്‍ എന്ന നിലയില്‍ മികച്ചതാക്കാന്‍ അവര്‍ക്കെല്ലാം സാധിച്ചിട്ടുണ്ട് .ഈ സിനിമയുടെ ഹിന്ദി .ഇംഗ്ലീഷ് പതിപ്പുകള്‍ ഒക്കെ ഇനി വരാനുണ്ട് .ഹിന്ദിയില്‍ വിദ്യ ബാലനും നസറുധീന്‍ ഷായും ആണ് മുഖ്യ കഥാപാത്രങ്ങള്‍ .സംവിധായകന്‍ കഹാനി സിനിമയുടെ സംവിധായകന്‍ സുജോയ് ഘോഷും .The Devotion of Suspect X എന്ന ജാപ്പനീസ് നോവലിനെ ആധാരമാക്കിയാണ് ഈ സിനിമ എടുത്തിരിക്കുന്നത് .ജപ്പാനില്‍ നിന്നും ഉള്ള ഈ പുസ്തകം ഇപ്പോള്‍ ലോകം കീഴടക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് .ഇനിയും പല വേഷത്തിലും ഭാവത്തിലും ഈ ചിത്രം കാണാം എന്ന് കരുതുന്നു .ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 7/10!!

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment

1822. Hijack 1971 (Korean, 2024)